Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊച്ചി മ്യൂസിക്ക് ഫൗണ്ടേഷന്റെ സംഗീതനിശയിൽ പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് മുന്നോട്ട്; ആദ്യഘട്ടത്തിൽ മൊഴിയെടുത്തത് റീജണൽ സ്‌പോർട്ട് സെന്ററിലെ ജീവനക്കാരിൽ നിന്ന്; സംഗീത നിശയുമായി ബന്ധപ്പെട്ട രേഖകളും അന്വേണസംഘം പരിശോധിച്ചു; ഇടപാട് നടന്ന ബാങ്ക് രേഖകളും; പരിപാടിയിലെ വരവും ചിലവും അന്വേഷിക്കാനൊരുങ്ങി ജില്ലാ സി ബ്രാഞ്ച് എ.സി.പി ബിജി ജോർജും സംഘവും; പ്രളയദുരിതാശ്വാസത്തിന് വേണ്ടിയല്ല പരിപാടി നടത്തിയതെന്ന ആഷിഖ് അബുവിന്റെ വാദം പൊളിയുന്നു

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കൊച്ചി മ്യൂസിക്ക് ഫൗണ്ടെഷൻ കരുണ എന്ന പേരിൽ നടത്തിയ സംഗീതനിശ വിവാദമായതിന് പിന്നാലെ അന്വേഷണമായി പൊലീസ്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെയുടെ നിർദ്ദേശപ്രകാരം ജില്ലാ സി ബ്രാഞ്ച് എ.സി.പി. ബിജി ജോർജാണ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി ബന്ധപ്പെട്ടവരുടെ മൊഴിയെടുക്കൽ ആരംഭിച്ചു. സംഗീതനിശ നടന്ന കടവന്ത്ര റീജണൽ സ്‌പോർട്സ് സെന്റർ (ആർ.എസ്.സി.) അധികൃതരിൽ നിന്ന് ചൊവ്വാഴ്ച മൊഴിയെടുത്തു. ഏതാനും രേഖകൾ ശേഖരിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ കൂടുതൽ പേരുടെ മൊഴിയെടുക്കും.

തട്ടിപ്പ് നടന്നുവെന്ന സൂചന ലഭിച്ചാലെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യൂ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാ നിഥിയിലേക്ക് എന്ന് പറഞ്ഞാണ് സംഗീത നിശ കൊച്ചിയിൽ നടത്തിയത്. പിന്നീട് ഈ തുക ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകാതെ പൂഴ്‌ത്തിവയ്ക്കുകയായിരുന്നു. ബിജെപി നേതാവ് സന്ദീപ് വാര്യരുടെ ഇടപെടലോടെ വാർത്ത പുറത്തായി. സംഘാടകൻ എന്ന രീതിയിൽ ഹൈബി ഈടൻ എംപിയേയും തിരികി കയറ്റാൻ ശ്രമം നടത്തിയതോടെ പരസ്യപ്രസ്താവനയുമായി അദ്ദേഹവും രംഗത്ത് എത്തുന്നത്. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് വിശദ അന്വേഷണവുമായി രംഗത്തെത്തുന്നത്. സംഗീതനിശയിൽ നിന്നും പിരിഞ്ഞുകിട്ടിയ തുക, ഇടപാട് നടത്തിയ ബാങ്ക്, സ്പോർട്സ് സെന്ററിലെ പരിശീലനവും തുടർന്നവുള്ള ഈവന്റും എന്നിവ സംബന്ധിച്ച് അന്വേഷിക്കുന്നത്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പരിപാടി എന്നു പറഞ്ഞാണ് ആർ.എസ്.സി.ക്ക് അപേക്ഷ നൽകിയിരുന്നത്.

കഴിഞ്ഞ നവംബർ ഒന്നിനായിരുന്നു പരിപാടി. ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയോയെന്നു ചോദിച്ച് ജനുവരി മൂന്നിന് മ്യൂസിക് ഫൗണ്ടേഷന് കത്ത് നൽകിയിരുന്നതായി ആർ.എസ്.സി. സെക്രട്ടറി എസ്.എ.എസ്. നവാസ് പറഞ്ഞു. എന്നാൽ മറുപടി കിട്ടിയില്ല. ഒന്നര ലക്ഷവും ജി.എസ്.ടി.യുമാണ് ഒരു ദിവസത്തെ വാടക. ഒരു നല്ല കാര്യത്തിന് വേണ്ടിയായതിനാൽ സൗജന്യമായി നൽകുകയായിരുന്നു. ഇങ്ങനെ ചെയ്യാൻ ഭരണസമിതിക്ക് വിവേചനാധികാരമുണ്ട്. സംഘാടകർ കഴിഞ്ഞ ദിവസം ദുരിതാശ്വാസ നിധിയിലേക്ക് പണമടച്ചുവെന്ന് അറിഞ്ഞു. ഇതോടെ ആർ.എസ്.സി.യെ സംബന്ധിച്ച് ഫയൽ ക്ലോസ് ചെയ്ത പോലെയാണ്-നവാസ് പറഞ്ഞു.

പരിപാടിയുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടന്നുവെന്ന് ആരോപിച്ച് യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാരിയർ ജില്ലാ കളക്ടർ എസ്. സുഹാസിന് പരാതി നൽകിയിരുന്നു. ഇത് അദ്ദേഹം സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ലെന്നാണ് സന്ദീപ് വാരിയർ ആരോപിച്ചത്. തുടർന്ന് 14-ാം തീയതി സംഘാടകർ 6.22 ലക്ഷം രൂപ നിധിയിലേക്ക് അടച്ചു. സംപ്രേഷണാവകാശം കൂടി ലഭിക്കാനാണ് കാത്തതെന്നും മാർച്ച് 31 വരെ സമയമുണ്ടായിരുന്നുവെന്നുമാണ് അവർ പ്രതികരിച്ചിട്ടുള്ളത്.കരുണ സംഗീതനിശയുടെ മുഖ്യ സംഘാടകരിൽ ഒരാളായ സംഗീത സംവിധായകൻ ബിജിബാലിന്റെ മൊഴി പൊലീസ് ശേഖരിച്ചു. ബുധനാഴ്ച പരാതിക്കാരനായ സന്ദീപ് വാരിയരുടെ മൊഴിയെടുത്തേക്കും.

സംഭവത്തിൽ സംവിധായകൻ ആഷിഖ് അബുവിന്റെ വിശദീകരണവും പൊളിഞ്ഞു. പ്രളയ ദുരിതാശ്വാസത്തിന് വേണ്ടിയല്ല സംഗീത നിശ നടത്തിയതെന്ന് വാദിക്കാനായിരുന്നും സംവിധായകൻ ശ്രമിച്ചത്. എന്നാൽ, ഈ വാദമെല്ലാം കള്ളമാണെന്ന് വ്യക്തമായി. നേരത്തെ ഹൈബി ഈഡന് മറുപടി നൽകിയ പോസ്റ്റിൽ ഇക്കാര്യമാണ് ആഷിഖ് അബു ചൂണ്ടിക്കാട്ടിയത്. എന്നാൽ, ആഷിഖ് അബുവിന്റെ വാദം കള്ളമാണെന്ന് ഹൈബി തെളിവുകൾ നിരത്തി വ്യക്തമാക്കി.

റീജിയണൽ സ്പോർട്സ് സെന്റർ പരിപാടിക്കായി വിട്ടുകിട്ടുന്നതിനായി സംഘാടകർ നൽകിയ കത്തിൽ മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വസ നിധിയിലേക്ക് നൽകാനാണെന്ന് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം വ്യക്തമാക്കുന്ന കത്തിന്റെ പകർപ്പും ഹൈബി പുറത്തുവിട്ടു. ഒരു സംവിധായകനായ താങ്കൾക്ക് പോലും വിശ്വസനീയമായ രീതിയിൽ പറഞ്ഞു ഫലിപ്പിക്കാൻ കഴിയാത്ത കള്ളമായിരുന്നു സംഗീത നിശയിൽ നടന്നതെന്നാണ് നിങ്ങളുടെ മറുപടി കാണുമ്പോൾ മനസിലാവുന്നതെന്ന് ഹൈബി പറഞ്ഞു.

പരിപാടിയുടെ വരുമാനമായ 6.22 ലക്ഷം രൂപ കൊടുത്തു എന്ന് പറഞ്ഞ് പുറത്ത് വിട്ട ചെക്കിന്റെ ഡേറ്റ് ആരോപണം വന്നതിന് ശേഷം, അതായത്, 14.2.2020 ആണ്. അതിപ്പോ സാലറി ചാലഞ്ച് പൈസ വകമാറ്റിയ ആരോപണം വന്നതിന് ശേഷം പണം കൊടുത്ത് തലയൂരിയ എം.എം. മണിയുടെ ശിഷ്യന്മാർക്ക് പുതുമയല്ല. കട്ട പണം തിരികെ നൽകി മാതൃകയാവുന്നുവെന്നതാണ് ഇടതുപക്ഷ സഹയാത്രികരുടെ പുതിയ രീതിയെന്നും എംപി പരിഹസിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP