Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുറഞ്ഞ വിലയ്ക്ക് റബർ ഇറക്കുമതി ചെയ്ത് കർഷകരുടെ വയറ്റത്തടിക്കുന്ന പരിപാടി നിർത്തുമോ? കേന്ദ്ര സർക്കാർ സംരക്ഷണച്ചുങ്കം ഏർപെടുത്തുമോ? ഏറെ നാളായി കർഷകർ കണ്ണീരൊഴുക്കുന്ന ആവശ്യങ്ങൾ സാധ്യമാക്കാൻ ഒടുവിൽ ഹൈക്കോടതി ഇടപെടൽ; കേന്ദ്ര സർക്കാരിനും ഡയറക്ടർ ജനറൽ ഓഫ് സേഫ്ഗാർഡ്‌സിനും റബർ ബോർഡിനും നേരിട്ട് നോട്ടീസ് അയയ്ക്കാൻ കോടതി ഉത്തരവ്

കുറഞ്ഞ വിലയ്ക്ക് റബർ ഇറക്കുമതി ചെയ്ത് കർഷകരുടെ വയറ്റത്തടിക്കുന്ന പരിപാടി നിർത്തുമോ? കേന്ദ്ര സർക്കാർ സംരക്ഷണച്ചുങ്കം ഏർപെടുത്തുമോ? ഏറെ നാളായി കർഷകർ കണ്ണീരൊഴുക്കുന്ന ആവശ്യങ്ങൾ സാധ്യമാക്കാൻ ഒടുവിൽ ഹൈക്കോടതി ഇടപെടൽ; കേന്ദ്ര സർക്കാരിനും ഡയറക്ടർ ജനറൽ ഓഫ് സേഫ്ഗാർഡ്‌സിനും റബർ ബോർഡിനും നേരിട്ട് നോട്ടീസ് അയയ്ക്കാൻ കോടതി ഉത്തരവ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: റബർ കർഷകർക്ക് ആശ്വാസമെത്തിക്കാൻ ഹൈക്കോടതിയുടെ ഇടപെടൽ. റബറിന് സംരക്ഷണ ചുങ്കം ചുമത്തുന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചുള്ള ഹർജികളിൽ ബന്ധപ്പെട്ട കക്ഷികൾക്ക് നേരിട്ട് നോട്ടീസ് അയയ്ക്കാൻ കോടതി ഉത്തരവിട്ടു. വിഷയം വളരെ പ്രാധാന്യമേറിയതാണെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയിയു, ജസ്റ്റിസ് പി.ആർ.രാമചന്ദ്രമേനോനും അടങ്ങിയ ബഞ്ച് നിരീക്ഷിച്ചു. കേന്ദ്ര കൃഷി-വാണിജ്യ-ധനമന്ത്രാലയങ്ങൾക്കും ഡയറക്ടർ ജനറൽ ഓഫ് സേഫ്ഗാർഡ്‌സിനും, റബർ ബോർഡിനുമാണ് നോട്ടീസ് അയയ്ക്കുന്നത്.

റബർ ബോർഡ് തയ്യാറാക്കിയ 2016 ലെ റബർ ഉത്പാദന ചെലവു പഠന റിപ്പോർട്ടു പ്രസിദ്ധീകരിക്കുക, 172 രൂപാ ഉത്പാദന ചെലവുള്ള റബറിനുപകരം കുറഞ്ഞ വിലയിൽ റബർ ഉറക്കുമതി ചെയ്യുന്നത് തടയാൻ സംരക്ഷണ ചുങ്കം ഏർപ്പെടുത്തുക, റബർ കാർഷിക ഉൽപ്പന്നമാക്കുക, എന്നീ ആവശ്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചത്. സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ മാനേജിങ് ട്രസ്റ്റി ജയിംസ് വടക്കന് വേണ്ടി ജോൺസൺ മനയാനി ജീവൻ മാത്യു മനയാനി എന്നിവരാണ് കേസിൽ ഹാജരായത്. WPC 11845/2018 കേസാണ് കോടതി പരിഗണിച്ചത്.

കേരളത്തിലെ റബർ കർഷകരും വ്യാപാരി വ്യവസായികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സുപ്രധാന പൊതു താൽപ്പര്യ കേസിൽ റബർ കർഷകരുടെ പ്രതിനിധിയായി ജോസ് കെ മാണി എംപിയും കർഷക യൂണിയനു വേണ്ടി അഡ്വ. മേച്ചേരിയും, അസോസിയേഷൻ ഓഫ് പ്ലാന്റേഴ്സ് ഓഫ് കേരളക്കു വേണ്ടി അഡ്വ. മാത്യു കെ ഉതുപ്പച്ചനും കേസിൽ കക്ഷി ചേർന്നു.

മുൻ കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി സുരേഷ് പ്രഭുവിന് അയച്ച നിരവധി കത്തുകളും നിവേദനങ്ങളും ഏറ്റവും ഒടുവിൽ ഏപ്രിൽ അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകിയ റബർ സംരക്ഷ ചുങ്കം നികത്തൽ നിവേദനവും കർഷക യൂണിയൻ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

റബർ കർഷകർക്ക് വേണ്ടി വാദിക്കുന്ന പല സംഘടനകളും ചില്ലറ സമരങ്ങൾ നടത്തി പിൻവാങ്ങുകയാണ് പതിവ്. എന്നാൽ, തീരുമാനമെടുക്കേണ്ട കേന്ദ്രങ്ങളിൽ മതിയായ നിവേദനങ്ങളോ, റിപ്പോർട്ടുകളോ എത്തിക്കാൻ ഇക്കൂട്ടർ ശ്ര്ദ്ധ പുലർത്താറില്ല.ആത്മാർഥതയില്ലാത്ത ഈ ശ്രമങ്ങൾ കർഷകർ ഇപ്പോൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. ഇതോടെ മേഖലയിൽ പ്രവർത്തിക്കുന്ന പല യഥാർഥ റബർ കർഷക സംഘടനകളും ഉൽപാദക സംഘങ്ങളും കേസിൽ കക്ഷി ചേരാനുള്ള താൽപര്യവുമായി എത്തിയതും പ്രതീക്ഷാവഹമാണ്.സർക്കാരുകൾക്കെതിരെ അർഥശൂന്യമായി കൊടിപിടിച്ചിട്ട് കാര്യമില്ലെന്നും ക്ൃത്യമായി കാര്യങ്ങൾ വേണ്ട അധികാരകേന്ദ്രങ്ങളിൽ ്അറിയിക്കുകയാണ് വേണ്ടെതെന്നും ഈ സംഘടനകൾ തിരിച്ചറിഞ്ഞതാണ് മാറ്റത്തിന്റെ കാരണം.

നേരത്തെ ഉൽപാദനച്ചെലവു പരിഗണിക്കുമ്പോൾ സ്വാഭാവിക റബറിന് അടിയന്തരമായി മിനിമം ഇറക്കുമതി വില (എംഐപി) നിശ്ചയിക്കില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തനമാക്കിയിരുന്നു.കേരളത്തിൽ റബറിന്റെ ഉൽപാദനച്ചെലവ് 172.07 രൂപയാണെന്ന് വാണിജ്യ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എംഐപി നിശ്ചയിച്ചാൽ ടയർ ഉൾപ്പെടെയുള്ള റബർ ഉൽപന്നങ്ങളുടെ നിർമ്മാതാക്കൾക്ക് ഇറക്കുമതിയോടു മൽസരിക്കാനാവാതെ വരുമെന്നും ഇതു 'മേക്ക് ഇൻ ഇന്ത്യ'പദ്ധതിയെ ബാധിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP