Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പരിഷ്‌കാരങ്ങളുമായി തച്ചങ്കരിക്ക് ഇനി മുന്നോട്ട് കുതിക്കാം; കെഎസ്ആർടിസി യൂണിയനുകളുടെ പണിമുടക്കിന് ഹൈക്കോടതിയുടെ സ്റ്റേ; ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് സ്റ്റേ നൽകിയത് ഇടക്കാല ഉത്തരവിലൂടെ; അവശ്യ സർവീസായ കെഎസ്ആർടിസിയിൽ മതിയായ നടപടിക്രമം പാലിച്ചല്ല സമരാഹ്വാനമെന്ന് കോടതി; തിരിച്ചടി കിട്ടിയിട്ടും പണിമുടക്കിൽ നിന്ന് പിന്നോട്ടില്ലെന്ന് സംയുക്ത സമര സമിതി

പരിഷ്‌കാരങ്ങളുമായി തച്ചങ്കരിക്ക് ഇനി മുന്നോട്ട് കുതിക്കാം; കെഎസ്ആർടിസി യൂണിയനുകളുടെ പണിമുടക്കിന് ഹൈക്കോടതിയുടെ സ്റ്റേ; ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് സ്റ്റേ നൽകിയത് ഇടക്കാല ഉത്തരവിലൂടെ; അവശ്യ സർവീസായ കെഎസ്ആർടിസിയിൽ മതിയായ നടപടിക്രമം പാലിച്ചല്ല സമരാഹ്വാനമെന്ന് കോടതി; തിരിച്ചടി കിട്ടിയിട്ടും പണിമുടക്കിൽ നിന്ന് പിന്നോട്ടില്ലെന്ന് സംയുക്ത സമര സമിതി

കൊച്ചി:എംഡി ടോമിൻ തച്ചങ്കരിയുടെ പരിഷ്‌കാരങ്ങൾക്കെതിരേ കെഎസ്ആർടിസി യൂണിയനുകൾ സംയുക്തമായി പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കിന് ഹൈക്കോടതി സ്റ്റേ. പ്രതിദിന വരുമാനത്തിൽ നിന്ന് മാസശമ്പളവിതരണത്തിനായി 2 കോടി രൂപ മാറ്റിവക്കുന്ന പതിവുണ്ട്. അതിൽ നിന്ന് പണം കടമെടുത്ത് ഡീസൽ വാങ്ങാനുള്ള തച്ചങ്കരിയുടെ തിരുമാനത്തിനെതിരെയായിരുന്നു സംയുക്തസമരസമിതി സമരം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കനത്ത തിരിച്ചടിയാണ് സംയുക്തസമര സമിതിക്ക് ഹൈക്കോടതി നൽകിയിരിക്കുന്നത്. അതേസമയം പണിമുടക്കിൽ നിന്ന് പിന്നോട്ടില്ലെന്ന് കെഎസ്ആർടിസി സംയുക്ത സമര സമിതി അറിയിച്ചു. ഒക്ടോബർ രണ്ടു മുതൽ കെഎസ്ആർടിസി സംയുക്ത സംഘടനകൾ നടത്താനിരുന്ന പണിമുടക്കാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഇടക്കാല ഉത്തരവിലൂടെയാണ് സ്റ്റേ നൽകിയത്. അവശ്യ സർവ്വീസ് എന്നതും മതിയായ നടപടിക്രമം പാലിച്ചില്ല എന്നതും പരിഗണിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. അശാസ്ത്രീയ ഡ്യൂട്ടി പരിഷ്‌കരണം പിൻവലിക്കുക, ശമ്പള പരിഷ്‌ക്കരണം നടപ്പാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സംയുക്ത തൊഴിലാളി യൂണിയൻ പണിമുടക്കിന് ആഹ്വാനം ചെയ്തത്. നേരത്തെ തൊഴിലാളികൾ നടത്തിയ സത്യാഗ്രഹസമരം അവസാനിപ്പിക്കാനുള്ള ഗതാഗത മന്ത്രിയുടെ ശ്രമങ്ങൾ ഫലം കണ്ടിരുന്നില്ല.

മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ, ജനവിരുദ്ധ നയങ്ങൾക്കെതിരെയാണ് സമരം. കുടിശ്ശിക അടക്കാത്തതിനാൽ ഇന്ധന കമ്പനികൾ വിതരണം നിർത്തിയതോടെ കെ.എസ്.ആർ.ടിസി.യിൽ ഇന്ധനക്ഷാമം രൂക്ഷമാവുകയും ഇതേതുടർന്ന്, സർവ്വീസുകൾ വെട്ടിക്കുറിച്ച് പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് കെ.എസ്.ആർ.ടി.സി. ശ്രമിച്ചിരുന്നത്. കെഎസ്ആർടിസി ട്രിപ്പ് റിദ്ദാക്കിയതിനെതിരെ വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്ന് മുൻകാലങ്ങളിൽ വാങ്ങിയ അളവിൽ ഇന്ധനം വാങ്ങാൻ തീരുമാനിച്ചുവെന്ന് എം.ഡി.ടോമിൻ തച്ചങ്കരി വിശദമാക്കിയിരുന്നു.

ടോമിൻ ജെ തച്ചങ്കരി കെഎസ്ആർടിസി എംഡി ആയ ശേഷമുള്ള പരിഷ്‌കാരങ്ങളാണ് ട്രേഡ് യൂണിയനുകളുടെ പ്രതിഷേധത്തിന് കാരണം. സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ തൊഴിലാളികളുടെ അവകാശങ്ങൾ ഓരോന്നായി കവർന്നെടുക്കുകയാണെന്നാണ് ആരോപണം.കോടതി നിർദ്ദേശം മറികടന്ന് അശാസ്ത്രീയമായ ഡ്യൂട്ടി പാറ്റേൺ നടപ്പിലാക്കുന്നു, പ്രമോഷൻ തടഞ്ഞു, ശമ്പളപരിഷ്‌കരണവും ക്ഷാമബത്തയും ഇല്ല, മെഡിക്കൽ അഡ്വാൻസും കൊടുക്കുന്നില്ല. ഇതിനെതിരെ പ്രതിഷേധിക്കാനുള്ള അവകാശവും പുതിയ എംഡി നിഷേധിച്ചിരുന്നു.തുടർന്നാണ് സിഐടിയു, എഐടിയുസി, ഐഎൻടിയുസി ഡ്രൈവേഴ്‌സ് യൂണിയൻ എന്നി സംഘടനകൾ സംയുക്ത പ്രക്ഷോഭം പ്രഖ്യാപിച്ചത്.

അതേസമയം എംഡി ടോമിൻ തച്ചങ്കരി നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങൾ സർക്കാരിന്റെ നയമാണെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞിരുന്നു. കെഎസ്ആർടിസിയെ ലാഭകരമായ പൊതുമേഖലാ സ്ഥാപനമാക്കി മാറ്റാനാണ് എംഡി ശ്രമിക്കുന്നതെന്നും മന്ത്രി. തച്ചങ്കരിയുടെ പരിഷ്‌കാരങ്ങൾക്കെതിരെ കെഎസ്ആർടിസിയിൽ ട്രേഡ് യൂണിയനുകൾ സംയുക്ത പ്രക്ഷോഭം പ്രഖ്യാപിച്ചിരിക്കെയാണ് എംഡിയെ പിന്തുണച്ച് മന്ത്രി രംഗത്തെത്തുന്നതും.

തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണു ശമ്പളവും പെൻഷനും കൃത്യമായി നൽകാനുള്ള നടപടികൾ വലിയ പ്രതിസന്ധികൾക്കിടയിലും സർക്കാർ നടപ്പിലാക്കിയത്. കാര്യക്ഷമത കൂട്ടാനുള്ള പരിഷ്‌കാരങ്ങളുടെ ഭാഗമായാണു കൂടുതൽ അധികാരങ്ങൾ നൽകി മൂന്നു സോണുകൾക്കു രൂപം നൽകിയത്. നോർത്ത് സോൺ കോഴിക്കോടും സെൻട്രൽ സോൺ എറണാകുളവും സൗത്ത് സോൺ തിരുവനന്തപുരവും കേന്ദ്രമായി പ്രവർത്തിക്കുന്നതും ഈ പരിഷാകാരങ്ങളൊന്നും യൂണിയനുകൾ അംഗീകരിച്ചിരുന്നില്ല. സോണിന്റെ ഭാഗമായുള്ള ഉദ്യോഗസ്ഥ പുനർവിന്യാസവും നല്ല രീതിയിൽ നടക്കുകയാണ്.

പരിഷ്‌കാരങ്ങൾ നടപ്പിലാക്കുമ്പോൾ ബുദ്ധിമുട്ടുകൾ ഉണ്ടായാൽ അവ പരിഹരിച്ചു മുന്നോട്ടുപോകാനാണു സർക്കാർ ശ്രമിക്കുന്നതെന്നു ജീവനക്കാർ മനസ്സിലാക്കണം. പ്രഫ. സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു കാര്യക്ഷമത വർധിപ്പിച്ചു ജനസൗഹൃദ പൊതുഗതാഗത സംവിധാനം ഊർജിതമാക്കാനുള്ള പരിഷ്‌കാരങ്ങൾ കൊണ്ടുവന്നിരിക്കുന്നതെന്നു മന്ത്രിയും എംഡിയും ആവർത്തിച്ച് നിലപാടുകൾ പറഞ്ഞിരുന്നു. ഇതിനെ വെല്ലുവിളിച്ചു കൊണ്ടായിരുന്നു യൂണിയനുകളുടെ പ്രക്ഷോപം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP