Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോടതി നിയോഗിച്ച നിരീക്ഷണ സംഘം എത്തും മുമ്പ് നിയന്ത്രണങ്ങൾ എല്ലാം നീക്കി ദേവസ്വം ബോർഡ്; വിരിവെക്കുന്നതിനും നാമജപം നടത്തുന്നതിനുമൊക്കെ അനുവദിച്ച് പൊലീസ്; മറകെട്ടുന്നതും അനാവശ്യമായി ഭക്തരെ തടയുന്നതും നിർത്തി; ഹേമചന്ദ്രനും രണ്ട് റിട്ടയർഡ് ജഡ്ജിമാർക്കും വിമർശിക്കാൻ അവസരം കൊടുക്കാതെയുള്ള സർക്കാർ നീക്കം വിജയിച്ചു: എല്ലാം ഒകെ എന്നു പറഞ്ഞ് സംഘം മടങ്ങുന്നു

കോടതി നിയോഗിച്ച നിരീക്ഷണ സംഘം എത്തും മുമ്പ് നിയന്ത്രണങ്ങൾ എല്ലാം നീക്കി ദേവസ്വം ബോർഡ്; വിരിവെക്കുന്നതിനും നാമജപം നടത്തുന്നതിനുമൊക്കെ അനുവദിച്ച് പൊലീസ്; മറകെട്ടുന്നതും അനാവശ്യമായി ഭക്തരെ തടയുന്നതും നിർത്തി; ഹേമചന്ദ്രനും രണ്ട് റിട്ടയർഡ് ജഡ്ജിമാർക്കും വിമർശിക്കാൻ അവസരം കൊടുക്കാതെയുള്ള സർക്കാർ നീക്കം വിജയിച്ചു: എല്ലാം ഒകെ എന്നു പറഞ്ഞ് സംഘം മടങ്ങുന്നു

മറുനാടൻ മലയാളി ബ്യൂറോ

 ശബരിമല: ബിജെപിയും കോൺഗ്രസും ശബരിമല വിഷയത്തിൽ നടത്തുന്ന രാഷ്ട്രീയ സമരത്തിന് മുതലെടുപ്പിന് അവസരം കൊടുക്കാതെയുള്ള സർക്കാർ നീക്കം വിജയത്തിലേക്ക് എത്തുന്നു. ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സംഘം ശബരിമലയിൽ എത്തിയപ്പോൾ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിൽ കാര്യങ്ങൾ നീക്കിയപ്പോൾ നിരീക്ഷണ സംഘവും തൃപ്തി രേഖപ്പെടുത്തി. സന്നിധാനത്ത് എല്ലാം ഒകെയെന്ന് പറഞ്ഞാണ് സംഘം അവിടെ നിന്നും മടങ്ങുന്നത്.

ഇന്നലെ സന്നിധാനത്ത് സന്ദർശിച്ച ഹൈക്കോടതി നിരീക്ഷണ സമിതി സൗകര്യങ്ങളിൽ തൃപ്തി രേഖപ്പെടുത്തി. തീർത്ഥാടകർ തൃപ്തരാണെന്നാണു മനസ്സിലായതെന്ന് അംഗങ്ങളായ ജസ്റ്റിസ് പി.ആർ. രാമൻ, ജസ്റ്റിസ് എസ്. സിരിജഗൻ, ഡിജിപി എ.ഹേമചന്ദ്രൻ എന്നിവർ പറഞ്ഞു. തീർത്ഥാടകർക്ക് അസൗകര്യങ്ങൾ ഉണ്ടാകരുത്. തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ എല്ലാ വകുപ്പു മേധാവികളോടും പറഞ്ഞിട്ടുണ്ട്. അതനുസരിച്ച് അവർ നടപടി സ്വീകരിക്കട്ടെ.

നിരോധനാജ്ഞ നീക്കുന്ന കാര്യത്തിൽ എന്തു നടപടിയെന്ന ചോദ്യത്തിന് 'കാത്തിരുന്നു കാണുക' എന്നു മറുപടി നൽകി. നിലയ്ക്കലിലും പമ്പയിലും കഴിഞ്ഞ ദിവസം പരിശോധന നടത്തി. പമ്പയിൽ ശുചിമുറികളുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങൾ ഒഴിച്ചാൽ രണ്ടിടത്തും കാര്യങ്ങൾ സംതൃപ്തി നൽകുന്നതാണ്. റിപ്പോർട്ട് അടുത്ത തിങ്കളാഴ്ചയ്ക്കു മുമ്പ് ഹൈക്കോടതിയിൽ സമർപ്പിക്കുമെന്നും അറിയിച്ചു. നടയടച്ച ശേഷം ഭക്തരെ മരക്കൂട്ടത്തും ശരംകുത്തിയിലും തടയുന്നതു സംബന്ധിച്ചും സന്നിധാനം, വാവരുനട എന്നിവിടങ്ങളിലെ ആവശ്യമില്ലാത്ത ബാരിക്കേഡുകൾ നീക്കുന്നതു സംബന്ധിച്ചും പൊലീസ് ഉദ്യോഗസ്ഥരോട് സമിതി അംഗങ്ങൾ സംസാരിച്ചു.

സംഘം സന്നിധാനത്ത് എത്തുന്നതിന് മുമ്പു തന്നെ എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകുകയായിരുന്നു ദേവസ്വം ബോർഡ്. തീർത്ഥാടകർക്ക് പരാതി പറയാൻ അവസരം കൊടുക്കാത്ത വിധത്തിലായിരുന്നു കാര്യങ്ങൾ നീക്കിയത്. അതേസമയം ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷണ സമിതി സന്നിധാനത്തെ ക്രമീകരണങ്ങളിൽ ഏറെക്കുറെ തൃപ്തി പ്രകടിപ്പിച്ചെങ്കിലും പൊലീസ് ഏർപ്പെടുത്തിയ ബാരിക്കേഡ് നിയന്ത്രണം അടക്കമുള്ള കാര്യങ്ങളിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു.

പൊലീസിന്റെ ചില ക്രമീകരണങ്ങളിലുള്ള അതൃപ്തി പരിശോധനയ്ക്കിടെ സമിതി അംഗങ്ങൾ പ്രകടമാക്കി. മറ്റു പ്രധാന വകുപ്പുകളോടും റിപ്പോർട്ട് തേടിയിട്ടുണ്ട്. നിരീക്ഷണ സംഘം തിങ്കളാഴ്ചയോ അതിനു മുമ്പോ ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കും. രാവിലെ 10 മുതൽ ഉച്ചവരെ സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിശദമായ പരിശോധനയാണ് നടത്തിയത്.വാവരുനടയ്ക്കും മഹാകാണിക്കയ്ക്കും സമീപത്തുള്ള ബാരിക്കേഡുകളെക്കുറിച്ച് പൊലീസിനോട് ആരാഞ്ഞു. ഭക്തർക്ക് നിയന്ത്രണമുള്ള ഭാഗങ്ങളിൽ ഇക്കാര്യം സൂചിപ്പിക്കുന്ന ബോർഡുകൾ പ്രദർശിപ്പിക്കാത്തത് ന്യൂനതയായി അംഗങ്ങൾ ചൂണ്ടിക്കാട്ടി.

വലിയ നടപ്പന്തൽ വഴി ഭക്തർ സഞ്ചരിക്കുമ്പോൾ സാധനങ്ങളുമായി ട്രാക്ടർകടത്തിവിടുന്നതിലും അംഗങ്ങൾ അതൃപ്തി രേഖപ്പെടുത്തി. നടപ്പന്തലിന് പിറകിലായി ഗവൺമെന്റ് ആശുപത്രിക്ക് പിന്നിലുള്ള വഴി അടിന്തരമായി ഗതാഗത യോഗ്യമാക്കാൻ ഫോറസ്റ്റ്, റവന്യു ഡിപ്പാർട്ട്‌മെന്റുകളോട് നിർദ്ദേശിച്ചു.

ഉച്ചയ്ക്ക് ശേഷമാണ് വിവിധ വകുപ്പുകളുമായി ചർച്ച നടത്തിയത്. ശബരിമല സ്‌പെഷ്യൽ കമ്മിഷണർ എം.മനോജ്, ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, അംഗങ്ങളായ കെ.പി.ശങ്കരദാസ്,എൻ.വിജയകുമാർ, എ.ഡി.ജി.പി അനിൽകാന്ത്, ജില്ലാ കളക്ടർ പി.ബി.നൂഹ്, ദേവസ്വം കമ്മിഷണർ എൻ.വാസു അടക്കമുള്ളവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP