Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണൂരുകാരനായ രമേഷിന്റെ വാക്കുകേട്ട് യദിയൂരപ്പ പണി വാങ്ങിയെന്ന പഴയ പ്രവചനം ഫലിച്ചു; കുമാരസ്വാമി രാഹുവിന്റെ സ്വാധീനം മാറ്റിയില്ലെങ്കിൽ അധികാരം നഷ്ടപ്പെടുമെന്ന വാക്കുകളും അക്ഷരം പ്രതിശരിയായി; രണ്ടു കാര്യങ്ങൾ ചെയ്താൽ സർവ അധികാരങ്ങളും യദൂരിയപ്പയുടെ കാൽച്ചുവട്ടിൽ വരുമെന്ന പ്രവചനത്തിന് പിന്നിലെ രഹസ്യം തേടി എത്തുന്നത് ദേശീയ നേതാക്കൾ വരെ; കേരളത്തിന്റെ തോക്കുസ്വാമി കർണാടക രാഷ്ട്രീയത്തിലെ പുതു താരം; ഹിമവൽഭദ്രാനന്ദിനെ അടുപ്പിക്കാൻ ഇപ്പോൾ നേട്ടോട്ടം ഓടുന്നത് ബിജെപിക്കാർ

കണ്ണൂരുകാരനായ രമേഷിന്റെ വാക്കുകേട്ട് യദിയൂരപ്പ പണി വാങ്ങിയെന്ന പഴയ പ്രവചനം ഫലിച്ചു; കുമാരസ്വാമി രാഹുവിന്റെ സ്വാധീനം മാറ്റിയില്ലെങ്കിൽ അധികാരം നഷ്ടപ്പെടുമെന്ന വാക്കുകളും അക്ഷരം പ്രതിശരിയായി; രണ്ടു കാര്യങ്ങൾ ചെയ്താൽ സർവ അധികാരങ്ങളും യദൂരിയപ്പയുടെ കാൽച്ചുവട്ടിൽ വരുമെന്ന പ്രവചനത്തിന് പിന്നിലെ രഹസ്യം തേടി എത്തുന്നത് ദേശീയ നേതാക്കൾ വരെ; കേരളത്തിന്റെ തോക്കുസ്വാമി കർണാടക രാഷ്ട്രീയത്തിലെ പുതു താരം; ഹിമവൽഭദ്രാനന്ദിനെ അടുപ്പിക്കാൻ ഇപ്പോൾ നേട്ടോട്ടം ഓടുന്നത് ബിജെപിക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: കേരളം തോക്കുസ്വാമിയെന്ന് വിളിക്കുന്ന സ്വാമി ഹിമവൽ മഹേശ്വര ഭദ്രാനന്ദ് വീണ്ടും കർണ്ണാടക രാഷ്ട്രീയത്തിൽ താരമാവുകയാണ്. ഹിമവൽ ഭദ്രാനന്ദിനെ കൂടെ നിർത്തി രാഷ്ട്രീയ ജ്യോതിഷം അനുകൂലമാക്കാൻ കോൺഗ്രസും ജെഡിഎസും ബിജെപിയും മത്സരിക്കുകയാണ്. കുമാരസ്വാമി മുഖ്യമന്ത്രിയാകുമെന്ന് സ്വാമി പ്രവചിക്കുകയും അത് ഫലിക്കുകയും ചെയ്തതോടെയാണ് സ്വാമി കർണ്ണാടകത്തിലെ താരമായിരുന്നു. ആരും കുമാരസ്വാമി മുഖ്യമന്ത്രിയാകുമെന്ന് മാസങ്ങൾക്ക് മുമ്പ് കരുതിയിരുന്നില്ല. സ്വാമിയുടെ മുൻകാല പ്രവചനങ്ങൾ വരെ ഉൾപ്പെടുത്തിയാണ് ശക്തമായ പ്രവചനങ്ങൾ കൃത്യമായി നടത്തുന്നയാൾ എന്ന നിലയിൽ ഹിമവൽ മഹേശ്വര ഭദ്രാനന്ദിനെ ഇപ്പോൾ കന്നഡ രാഷ്ട്രീയ വൃത്തങ്ങൾ കാണുന്നത്.

കുമാര സ്വാമിയുടെ മുഖ്യമന്ത്രി പദത്തിനൊപ്പം ഇത് ശാശ്വതമല്ലെന്നും താമസിയാതെ രാജിവയ്ക്കേണ്ടി വരുമെന്നും സ്വാമി പ്രവചിച്ചിരുന്നു. എന്നാൽ കോൺഗ്രസ് കുമാരസ്വാമിക്ക് ഉറച്ച പിന്തുണ നൽകുന്നതിനാൽ ഇത് നടക്കില്ലെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തൽ. ഇതിനിടെയാണ് കോൺഗ്രസിലേയും ജെഡിഎസിലേയും എംഎൽഎമാരുടെ കൂട്ടകാലുമാറ്റം ഉണ്ടാകുന്നത്. രാഹുവിന്റെ കളിയിൽ ഈ എംഎൽഎമാർ മുംബൈയിലെത്തി. ഇതോടെ കുമാരസ്വാമി പ്രതിസന്ധിയിലായി. ഡികെ ശിവകുമാർ പടിച്ച പണി പതിനെട്ടും നോക്കിയിട്ടും വിജയം കണ്ടില്ല. അങ്ങനെ വിശ്വാസ വോട്ടെടുപ്പിൽ സർക്കാർ വീണു. കുമാരസ്വാമി രാഹുവിന്റെ സ്വാധീനം മാറ്റിയില്ലെങ്കിൽ ഉടൻ അധികാരം നഷ്ടപ്പെടുമെന്ന പ്രവചനവും ശരിയായി.

കുമാരസ്വാമിക്കും സ്ഥിതി അനുകൂലമല്ലെന്ന് മറുനാടനോട് നടത്തിയ സംഭാഷണത്തിൽ മുമ്പ് ഹിമവൽ ഭദ്രാനന്ദ് വ്യക്തമാക്കിയിരുന്നു. കുമാരസ്വാമിക്ക് രാഹുവിന്റെ അപഹാരകാലമാണ്. ആ സ്വാധീനത്തിലാണ് കുമാരസ്വാമി. അതിനാൽ ഏതുനിമിഷവും രാഹു ഇദ്ദേഹത്തെ വിഴുങ്ങും. ആ അവസ്ഥയുടെ പ്രതിവിധി അദ്ദേഹത്തിന് പറഞ്ഞുകൊടുക്കാൻ ആർക്കും കഴിയുന്നില്ല. മറുവശത്ത് യദിയൂരപ്പയാണെങ്കിൽ രണ്ടു കാര്യങ്ങൾ ചെയ്താൽ സർവ അധികാരങ്ങളും അദ്ദേഹത്തിന്റെ കാൽച്ചുവട്ടിൽ വരും. അക്കാര്യം പറഞ്ഞുകൊടുക്കാനും അവർക്കൊപ്പം ആരുമില്ല. ഇതിനിടയിലാണ് കർണാടക രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ.-ഇതായിരുന്നു പ്രവചനം. ഇത് ശരിവയ്ക്കും വിധമാണ് ഇപ്പോൾ കർണ്ണാടക രാഷ്ട്രീയം മാറി മറിയുന്നത്.

യദിയൂരപ്പയാണെങ്കിൽ രണ്ടു കാര്യങ്ങൾ ചെയ്താൽ സർവ അധികാരങ്ങളും അദ്ദേഹത്തിന്റെ കാൽച്ചുവട്ടിൽ വരുമെന്ന ഹിമവൽഭദ്രാനന്ദിന്റെ പ്രവചനമാണ് ഇപ്പോൾ അദ്ദേഹത്തെ ബിജെപിയും പ്രിയങ്കരനാക്കുന്നത്. ഈ രണ്ട് കാര്യങ്ങൾ അറിഞ്ഞെടുക്കാനാണ് നീക്കം. കുമാരസ്വാമിയുടെ രാഹുവിന്റെ ഇടപെടൽ ശരിയായതാണ് ഇതിനെല്ലാം കാരണം. എന്നാൽ സ്വാമി വളരെ കരുതലോടെയാണ് ഇപ്പോൾ ഇടപെടൽ നടത്തുന്നത്. ബിജെപി ദേശീയ നേതൃത്വം പോലും കർണ്ണാടകത്തിൽ സ്വാധീനം ശക്തമാക്കാൻ സ്വാമിക്ക് പിറകെയാണ്. കർണ്ണാടകയിൽ അധികാരം നേടിയാലും വരാനിരിക്കുന്ന 16 ഓളം ഉപതെരഞ്ഞെടുപ്പ് ബിജെപിക്ക് നിർണ്ണായകമാണ്. ഈ സാഹചര്യത്തിലാണ് സ്വാമിയിൽ നിന്നും രാഷ്ട്രീയം അനുകൂലമാക്കാനുള്ള ഉപദേശത്തിന് നേതാക്കൾ ക്യൂ നിൽക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ കർണ്ണാടകത്തിലെ ഫലം ബിജെപിക്ക് മുൻതൂക്കം നൽകുന്നതായിരുന്നു. ഇതിനിടെ സ്വാമിയുടെ പ്രവചനം തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനൊപ്പം സുവർണ ന്യൂസ് ചാനലിലെ ലേഖകൻ റെക്കോഡ് ചെയ്ത് വാർത്തയാക്കി ചാനലിൽ എത്തിച്ചെങ്കിലും അതിനിടെ കർണാടകത്തിൽ സ്ഥിതി മാറി മറിഞ്ഞു. അന്ന് യദിയൂരപ്പ മുഖ്യമന്ത്രിയാകുമെന്ന ഘട്ടമെത്തി. സത്യപ്രതിജ്ഞയും ചെയ്തു. ഇതോടെ ചാനൽ ലേഖകനെ ചാനലിലുള്ളവർ കളിയാക്കി പൊരിച്ചു. പക്ഷേ, മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും സ്ഥിതി മാറി മറിഞ്ഞു. കുമാരസ്വാമി മുഖ്യമന്ത്രിയാകാനുള്ള സാധ്യത തെളിഞ്ഞു. ഇന്നലെയോടെ ചിത്രം വ്യക്തമായി. യദിയൂരപ്പ രാജിവച്ചതോടെ കുമാരസ്വാമി കർണാടക മുഖ്യമന്ത്രിയാകാൻ അവസരമൊരുങ്ങി. ഇതോടെ ഏഷ്യാനെറ്റ് ഗ്രൂപ്പിന്റെ കന്നഡ ചാനലായ ഏഷ്യാനെറ്റ് സുവർണ ന്യൂസ് സ്വാമി ഭദ്രാനന്ദിന്റെ വാർത്ത നൽകി. ഇതോടെയാണ് സ്വാമി കർണ്ണാടകത്തിൽ താരമാകുന്നത്. രാഹുവും കുമാരസ്വാമിയും തമ്മിലെ പ്രശ്നം അന്ന് തന്നെ ഹിമവൽ ഭദ്രാനന്ദ് പ്രവചിച്ചിരുന്നു. ഇതും ശരിയായി. രാഹുവിനെ മാറ്റാൻ പരിഹാരം ചെയ്യാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം.

അങ്ങനെ പ്രവചനങ്ങൾ ശരിയാകുമ്പോൾ ബിജെപിയും കുമാരസ്വാമിയുമെല്ലാം ഹിമവൽഭദ്രാനന്ദിനെ കൂടെ കൂട്ടാനാണ് ശ്രമിക്കുന്നത്. എങ്ങനേയും സ്വാമിയെ സ്വാധീനിച്ച് തങ്ങളുടെ രാഷ്ട്രീയം സ്ഥിരതയുള്ളതാക്കാനാണ് നീക്കം. വലിയ ഓഫറുകൾ സ്വാമിക്ക് വരുന്നുണ്ട്. എന്നാൽ ഓഫറുകൾക്ക് പിറകെ പോകാൻ താനില്ലെന്നാണ് സ്വാമി പറയുന്നത്. കർണ്ണാടകത്തിൽ വിശ്വാസ പ്രമേയ ചർച്ച നടക്കുമ്പോൾ സ്വാമി ബംഗളുരുവിൽ ഉണ്ടായിരുന്നു. കുമാരസ്വാമിക്ക് തിരിച്ചടിയുണ്ടാകുമെന്ന് തന്നെ കണ്ടവരോട് സ്വാമി പറയുകയും ചെയ്തു. ഈ പ്രതിസന്ധിയെ അതിജീവിക്കാൻ കഴിയുമെന്നായിരുന്നു അപ്പോഴും കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ പ്രതീക്ഷ. ഇതാണ് പൊളിഞ്ഞത്.

ഇതോടെയാണ് ബിജെപി ദേശീയ നേതൃത്വത്തിലെ പ്രമുഖർ പോലും അടുത്ത സർക്കാരിന്റെ ഭാവി അറിയാൻ സ്വാമിയെ തേടിയെത്തുന്നത്. എന്നാൽ ഇവരിൽ നിന്നെല്ലാം തൽകാലം അകലം പാലിക്കാനാണ് സ്വാമിക്ക് താൽപ്പര്യം. നേരത്തെ കുമാരസ്വാമി മുഖ്യമന്ത്രിയാകുമെന്ന ഏഷ്യാനെറ്റിന്റെ കന്നഡ വാർത്താ ചാനലിൽ വാർത്ത വന്നതോടെ ഇക്കാര്യം മലയാള സോഷ്യൽ മീഡിയയിലും ചർച്ചയായിരുന്നു. സ്വാമിയെയും പ്രവചനങ്ങളേയും കളിയാക്കുന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ അന്ന് പ്രചരണം നടക്കുന്നതെങ്കിലും സ്വാമി പറയുന്നത് മറ്റൊന്നായിരുന്നു.

കഴിഞ്ഞ മൂന്നുനാല് ദിവസമായി ഡൽഹിയിൽ നിന്ന് ബിജെപിക്ക് വേണ്ടി ആൾക്കാർ ബന്ധപ്പെടുന്നുണ്ടെന്ന് ഹിമവൽ ഭദ്രാനന്ദ് പറയുന്നു. ഒരു പാട് ജനങ്ങൾ വിശ്വസിച്ച് വോട്ടുചെയ്ത ജനാധിപത്യത്തിനെ പണത്തിന് വേണ്ടി മാറ്റിക്കൊടുക്കാൻ തയ്യാറല്ലെന്നാണ് സ്വാമി മറുപടി നൽകിയത്.

കുമാരസ്വാമി അധികാരത്തിൽ വരുന്നതിന് മുമ്പ് കർണാടക രാഷ്ട്രീയം ഭദ്രാനന്ദ് പ്രവചിച്ചത് ഇങ്ങനെ:

രാഷ്ട്രീയക്കാരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണെന്ന് സ്വാമി പറയുന്നു. താൻ കർണാടക രാഷ്ട്രീയത്തിൽ നടത്തിയ പ്രവചനങ്ങൾ സ്വാമി വിവരിക്കുന്നത് ഇങ്ങനെയാണ്: കഴിഞ്ഞയാഴ്ചയാണ് സുവർണ ചാനലിന് ഇത്തരമൊരു പ്രവചനം നടത്തിയത്. ദേവഗൗഡയെ കണ്ടിരുന്നു. മകനെ ഒന്ന് അനുഗ്രഹിക്കണമെന്ന് പറഞ്ഞു. മുഖ്യമന്ത്രി ആകണമെന്ന ആഗ്രഹം നടക്കുമെന്ന് പറഞ്ഞു ഞാൻ. ചാനലുകാർ ചോദിച്ചപ്പോൾ ഈ പ്രവചനത്തിന്റെ കാര്യം പറയുകയും ചെയ്തു. ഇതിനിടെ സ്ഥിതി മാറി. യദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇതിനിടെ എന്റെ പ്രവചനം റിപ്പോർട്ട് ചെയ്തവരെ ചാനലിലുള്ളവർ കളിയാക്കി. നിന്റെ സ്വാമിയുടെ പ്രവചനം തെറ്റിയല്ലോ എന്ന് പറഞ്ഞായിരുന്നു ഇത്. പക്ഷേ പിന്നെ സ്ഥിതി മാറി. അതോടെ ചാനലുകാർ എന്റെ പ്രവചനം സത്യമാണെന്ന് മനസ്സിലാക്കി. നേരത്തെ ഞാൻ നൽകിയ പ്രവചനങ്ങൾ നോക്കിയപ്പോൾ സത്യമാണെന്ന് കണ്ടതോടെ അവർ ഇന്ന് വാർത്ത നൽകുകയായിരുന്നു.

എന്നാൽ കുമാരസ്വാമിക്കും സ്ഥിതി അനുകൂലമല്ലെന്ന് മറുനാടനോട് നടത്തിയ സംഭാഷണത്തിൽ ഹിമവൽ ഭദ്രാനന്ദ അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. കുമാരസ്വാമിക്ക് രാഹുവിന്റെ അപഹാരകാലമാണ്. ആ സ്വാധീനത്തിലാണ് കുമാരസ്വാമി. അതിനാൽ ഏതുനിമിഷവും രാഹു ഇദ്ദേഹത്തെ വിഴുങ്ങും. ആ അവസ്ഥയുടെ പ്രതിവിധി അദ്ദേഹത്തിന് പറഞ്ഞുകൊടുക്കാൻ ആർക്കും കഴിയുന്നില്ല. മറുവശത്ത് യദിയൂരപ്പയാണെങ്കിൽ രണ്ടു കാര്യങ്ങൾ ചെയ്താൽ സർവ അധികാരങ്ങളും അദ്ദേഹത്തിന്റെ കാൽച്ചുവട്ടിൽ വരും. അക്കാര്യം പറഞ്ഞുകൊടുക്കാനും അവർക്കൊപ്പം ആരുമില്ല. ഇതിനിടയിലാണ് കർണാടക രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ.-ഇതായിരുന്നു പ്രവചനം.

യദിയൂരപ്പയുടെ സ്ഥിതിക്ക് കാരണമായത് അദ്ദേഹത്തിന് ശരിയായി മാർഗനിർദ്ദേശം നൽകാൻ ആരും ഇല്ലാതെപോയതുകൊണ്ടാണ്. കണ്ണൂരുനിന്നുള്ള ഒരു രമേശൻ എന്ന ജ്യോതിഷിയുടെ വാക്കു കേട്ടായിരുന്നു അദ്ദേഹത്തിന്റെ നീക്കങ്ങൾ. അദ്ദേഹം ശരിയായ രീതിയിലാണ് നിർദ്ദേശം നൽകിയിരുന്നതെങ്കിൽ അദ്ദേഹം മുഖ്യമന്ത്രിയായി തുടർന്നേനെ. പക്ഷേ, അത് പറഞ്ഞുകൊടുക്കാനുള്ള അറിവ് ആ ജ്യോതിഷിക്ക് ഇല്ല. ഇപ്പോൾ യദിയൂരപ്പക്ക് രാഷ്ട്രീയ തന്ത്രങ്ങളുടെ അറിവ് നൽകാനും അതിന് വഴിപറഞ്ഞുകൊടുക്കാനും ആർക്കും അറിവില്ല-ഇങ്ങനേയും അന്ന് ഹിമവൽ ഭദ്രാനന്ദ് പറഞ്ഞിരുന്നു.

37 എംഎൽഏമാർ മാത്രമുള്ള കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കിയത് പൂജനീയ തോക്കുസ്വാമി, സ്വാമി ഭദ്രാനന്ദ് തൃപ്പാദങ്ങളുടെ മന്ത്രതന്ത്രാദികൾ എന്നു ഏഷ്യാനെറ്റ് കന്നട ചാനൽ അന്ന് ഈ വാർത്തയോടൊപ്പം വിശദീകരിച്ചിരുന്നത്. തോക്കുസ്വാമി കേരള സംഘപരിവാറുമായി അടുത്ത ബന്ധം പുലർത്തി വന്നിരുന്നു. എന്നാൽ സ്വാമി പൂർവ്വാശ്രമത്തിൽ ഈഴവനായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരം കിട്ടിയതിനെ തുടർന്നു എളമക്കരയിലെ നായർ ജാതിഭ്രാന്തന്മാർ സ്വാമിയെ അകറ്റുകയാണ് ചെയ്തത്. 2008-ൽ കേരളത്തിൽ സന്യാസികളെയും ആശ്രമങ്ങളെയും ഡിഫിക്കാര്യം എൻഡിഎഫുകാരും ആക്രമിച്ചപ്പോൾ സ്വാമി .32 പിസ്റ്റളുമെടുത്ത് ആലുവ പൊലീസ് സ്റ്റേഷനിലേക്കു കുതിച്ചതിനെ തുടർന്നാണ് 'തോക്കുസ്വാമി' എന്ന് പുകൾ പെറ്റത്. - ഇത്തരത്തിലാണ് അന്നത്തെ സോഷ്യൽ മീഡിയയിലെ പോസ്റ്റുകളിലൊന്നിൽ സ്വാമിയുടെ പ്രവചനത്തെ വിശേഷിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP