Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹിന്ദു പ്രോഗ്രസ് ഫോറമെന്ന സംഘടനയുടെ പരിപാടിയിൽ സിപിഐ നേതാക്കൾ; സംഘപരിവാറിനെ എന്ന വ്യാജേന ഹിന്ദു മതത്തെ അപമാനിക്കാൻ അനുവദിക്കില്ലന്നെ് സിപിഐ നേതാവ്; ബിജെപിയിലും പിന്നീട് ബിഡിജെഎസിലും പ്രവർത്തിച്ചവർക്ക് കമ്യൂണിസ്റ്റ് പാർട്ടിയിൽ എത്തിയിട്ടും യാതൊരു മാറ്റവും ഇല്ല

ഹിന്ദു പ്രോഗ്രസ് ഫോറമെന്ന സംഘടനയുടെ പരിപാടിയിൽ സിപിഐ നേതാക്കൾ; സംഘപരിവാറിനെ എന്ന വ്യാജേന ഹിന്ദു മതത്തെ അപമാനിക്കാൻ അനുവദിക്കില്ലന്നെ് സിപിഐ നേതാവ്; ബിജെപിയിലും പിന്നീട് ബിഡിജെഎസിലും പ്രവർത്തിച്ചവർക്ക് കമ്യൂണിസ്റ്റ് പാർട്ടിയിൽ എത്തിയിട്ടും യാതൊരു മാറ്റവും ഇല്ല

രാജേഷ് കുമാർ

കോഴിക്കോട്: ജമ്മു കാശ്മീരിലെ കത്വയിൽ പിഞ്ചു കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തെ തുടർന്ന് രാജ്യമെങ്ങും സംഘപരിവാറിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഇതിനത്തെുടർന്ന് സമൂഹത്തിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തിൽ കേരളത്തിൽ എസ് ഡി പി ഐയുടെ നേതൃത്വത്തിൽ ഹർത്താലും നടന്നു. ഈ ഹർത്താൽ ഹിന്ദുക്കൾക്കെതിരെയുള്ള മുസ്ലീങ്ങളുടെ നീക്കമാണെന്ന് വ്യാഖ്യാനിച്ച് നേട്ടം കൊയ്യാനുള്ള ശ്രമത്തിലാണ് ഹിന്ദു സംഘടനകൾ. ഇതിനായി നിരവധി പരിപാടികളാണ് ഇത്തരം സംഘടനകൾ നടത്തുന്നത്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം കോഴിക്കൊട് ഹിന്ദു പ്രോഗ്രസ് ഫോറമെന്ന പേരിൽ തട്ടിക്കൂട്ടിയ സംഘടനയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിയിൽ സിപിഐ നേതാക്കൾ പങ്കെടെുത്തത് വലിയ ചർച്ചയാകുന്നു.

നേരത്തെ ബിജെപിയിലും പിന്നീട് ബി ഡി ജെ എസിലും പ്രവർത്തിച്ച നിരവധി പേർ സി സുധീഷിന്റെ നേതൃത്വത്തിൽ രണ്ടു വർഷം മുമ്പ് സിപിഐയിൽ ചേർന്നിരുന്നു. തുടർന്ന് സുധീഷുൾപ്പെടെയുള്ളവർ ഭാരവാഹികളായി നഗരത്തിൽ പുതിയ ബ്രാഞ്ച് കമ്മിറ്റിയും നിലവിൽ വന്നു. ഈ സുധീഷും ടി ഷനൂബും ഉൾപ്പെടെയുള്ളവരാണ് കിഡ്‌സൺ കോർണറിൽ നടന്ന പരിപാടിയിൽ പങ്കടെുത്ത് സംസാരിച്ചത്. സിപിഐയിൽ എത്തിയപ്പോഴും സുധീഷ് എസ് എൻ ഡി പി താലൂക്ക് യൂണിയൻ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നില്ല.

ഈ പദവിയുപയോഗിച്ചാണ് ഇയാൾ വർഗീയ വിഷം ചീറ്റുന്ന പരിപാടിയിൽ സംബന്ധിച്ചത്. ബിജെപി പരിപാടിയിൽ സംബന്ധിച്ചിരുന്നില്ല. എന്നാൽ ചുംബന സമരത്തെ കായികമായി നേരിട്ടും കോഴിക്കൊട് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന കെട്ടിട നിർമ്മാണ കരാറുകാരെ ഭീഷണിപ്പെടുത്തിയ പണം തട്ടാൻ ശ്രമിച്ചവരുമെല്ലാമായ ഹനുമാൻ സേനയുൾപ്പെടെ ഈ പരിപാടിയിൽ സംബന്ധിച്ചിരുന്നു. സംഘപരിവാറിനെ എന്ന വ്യാജേന ഹിന്ദു മതത്തെ അപമാനിക്കാൻ അനുവദിക്കില്ലന്നെ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ സുധീഷ് പറഞ്ഞു. അപ്രഖ്യാപിത ഹർത്താലിന്റെ മറവിൽ ഹൈന്ദവരുടെ കടകൾക്കും സ്വത്തിനും ജീവനും നേരെ ഇസ്ലാമിക വർഗ്ഗീയവാദികൾ അക്രമം അഴിച്ചുവിടുകയാണെന്നും അദ്ദഹേം വ്യക്തമാക്കി.

വർഗ്ഗീയ-ഗുണ്ടാ സംഘം സംഘടിപ്പിച്ച പരിപാടിയിൽ പങ്കടെുത്ത് തനി വർഗ്ഗീയത ചീറ്റുന്ന തരത്തിൽ സംസാരിക്കുകയായിരുന്നു സുധീഷെന്നാണ് പാർട്ടിയിൽ വിമർശനം ഉയർന്നുവന്നിരിക്കുന്നത്. പ്രശ്‌നങ്ങളൊന്നുമില്ലാത്ത കേരളത്തിൽ വർഗ്ഗീയത ആളിക്കത്തിക്കുന്ന രീതിയിലാണ് ഇദ്ദഹത്തേിന്റെ പ്രവർത്തനമെന്നും വിമർശനം ശക്തമായിട്ടുണ്ട്. ഹനുമാൻ സേന സംസ്ഥാന അധ്യക്ഷൻ ഭക്തവത്സലൻ ഉൾപ്പെടെ പങ്കടെുത്ത ചടങ്ങിലായിരുന്നു സിപിഐ നേതാവുകൂടിയായ സുധീഷിന്റെ ഇത്തരത്തിലുള്ള പ്രസംഗം.

കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ 2016 ൽ നടന്ന ചടങ്ങിലാണ് സുധീഷിന്റെ നേതൃത്വത്തിൽ നൂറോളം പേർ സിപിഐയിലേക്ക് വന്നത്. സിപിഐ ദേശീയ കൗൺസിൽ അംഗം സി എൻ ചന്ദ്രനായിരുന്നു പരിപാടി ഉദ്ഘാടനം ചെയ്തത്. സംഘപരിവാർ ഉയർത്തുന്ന വെല്ലുവിളികൾക്കെതിരെ എല്ലാ വിഭാഗം ജനങ്ങളുടെയും യോജിച്ച പോരാട്ടം അനിവാര്യമായിരിക്കുന്നുവെന്നായിരുന്നു സി എൻ ചന്ദ്രൻ ചടങ്ങിൽ പ്രസംഗിച്ചത്.

നാട് കണ്ട ഏറ്റവും മതനിരപേക്ഷ നിലപാട് സ്വീകരിച്ച വിപ്ലവകാരിയായിരുന്നു ശ്രീനാരായണ ഗുരു. ഗുരുവിന്റെ ദർശനങ്ങളെ വർഗീയവാദികളുടെ കയ്യലേൽപ്പിക്കാൻ ശ്രമിച്ചവർക്ക് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ ലഭിച്ചതെന്നും അദ്ദഹേം പറഞ്ഞിരുന്നു. എന്നാൽ എസ് എൻ ഡി പിയുടെ ഭാരവാഹിയായിരിക്കുന്ന സുധീഷ് സിപിഐ പ്രവർത്തകനായിരിക്കുമ്പോഴുംം ഗുരു ദർശനങ്ങളെ വർഗീയവാദികളുടെ കയ്യിലേൽപ്പിക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നതെന്നാണ് വിമർശനം ഉയരുന്നത്. ഏതായാലും ഈ പരിപാടി വരും ദിവസങ്ങളിൽ സിപിഐയിൽ പുതിയ ചർച്ചകൾക്ക് കാരണമാകുമെന്ന് ഉറപ്പാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP