Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മരടിലെ നിർമ്മാതാക്കൾക്കെതിരെ സർക്കാർ ഒന്നും പറയാത്തതിന്റെ ഗുട്ടൻസ് പുറത്ത്! നിയമംലംഘിച്ച ഹോളി ഫെയ്ത്ത് ബിൽഡേഴ്‌സ് സർക്കാറിന് വേണ്ടി പണിയുന്നത് 296 ഫ്‌ളാറ്റുകൾ; ജനനി പദ്ധതിയിലെ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ കരാർ നൽകിയത് ചീഫ് സെക്രട്ടറി ടോം ജോസ് ഭവനം പദ്ധതിയുടെ ചുമതലക്കാരൻ ആയിരിക്കവേ; 2017ൽ തുടങ്ങിയ ഫ്‌ളാറ്റുകളുടെ നിർമ്മാണം ഇനിയും പൂർത്തിയായില്ല; നിർമ്മാതാക്കളിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാമെന്ന് സുപ്രീംകോടതി ഉത്തരവിൽ ഉണ്ടായിട്ടും കണ്ടില്ലെന്ന് നടിക്കുന്നതും ഒത്തുകളി

മരടിലെ നിർമ്മാതാക്കൾക്കെതിരെ സർക്കാർ ഒന്നും പറയാത്തതിന്റെ ഗുട്ടൻസ് പുറത്ത്! നിയമംലംഘിച്ച ഹോളി ഫെയ്ത്ത് ബിൽഡേഴ്‌സ് സർക്കാറിന് വേണ്ടി പണിയുന്നത് 296 ഫ്‌ളാറ്റുകൾ; ജനനി പദ്ധതിയിലെ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ കരാർ നൽകിയത് ചീഫ് സെക്രട്ടറി ടോം ജോസ് ഭവനം പദ്ധതിയുടെ ചുമതലക്കാരൻ ആയിരിക്കവേ; 2017ൽ തുടങ്ങിയ ഫ്‌ളാറ്റുകളുടെ നിർമ്മാണം ഇനിയും പൂർത്തിയായില്ല; നിർമ്മാതാക്കളിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാമെന്ന് സുപ്രീംകോടതി ഉത്തരവിൽ ഉണ്ടായിട്ടും കണ്ടില്ലെന്ന് നടിക്കുന്നതും ഒത്തുകളി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചി മരടിൽ നിയമംലംഘിച്ച് ഫ്‌ളാറ്റ് സമുച്ചയം പണിതുയർത്തിയ ശേഷം ഇപ്പോൾ ഫ്‌ളാറ്റ് വാങ്ങിയവരെ കൈമലർത്തി കാണിക്കുന്ന നിർമ്മാതാക്കൾക്കെതിരെ കാര്യമായി നേതാക്കളും മന്ത്രിമാരുമൊന്നും പ്രതികരിക്കുന്നില്ല. ബിൽഡേഴ്‌സിന്റെ പേരു പോലും പലരും പറയാൻ മടിക്കുന്നതിന്റെ കാരണം എന്താണെന്ന ചോദ്യം ഉയർന്നിരുന്നു. ഇതിന്റെ തെളിവായി പുറത്തുവരുന്നത് ഹോളിഫെയ്ത്ത് ബിൽഡേഴ്‌സ് എന്ന നിർമ്മാതാക്കൾക്കുള്ള ഉന്നത ബന്ധമാണ്. ഇവർ സർക്കാറിന്റെ ഫ്‌ളാറ്റ് നിർമ്മാണ പദ്ധതിയിലും ഭാഗമാണ് എന്നതാണ് പ്രത്യേകതയുണ്ട്. ഇതാണ് നിയമലംഘനത്തിനെതിരെ പ്രതികരിക്കാതെ നഷ്ടപരിഹാരം സർക്കാർ കൊടുക്കുന്നതിനെ കുറിച്ച് അടക്കം ചർച്ചകൾ വഴിതിരിച്ചു വിടാൻ ഇടയാക്കുന്ന സംഭവം.

മരടിനെ നിയമലംഘകൾ സംസ്ഥാന സർക്കാരിന്റെ ഭവന നിർമ്മാണ പദ്ധതിയിലെ പങ്കാളികളാണെന്നത് ഗൗരവകരമായ കാര്യമാണ്. അസംഘടിത മേഖലയിലെ കുറഞ്ഞ വരുമാനക്കാർക്കായി സർക്കാർ നിർമ്മിക്കുന്ന ജനനി പദ്ധതിയിലെ വമ്പൻ ഫ്‌ളാറ്റ് സമുച്ചയം എറണാകുളം പെരുമ്പാവൂരിൽ പണിതുയർത്തുന്നത് മരടിൽ കയ്യേറ്റം നടത്തിയ ഹോളിഫെയ്ത് ബിൽഡേഴ്‌സാണ്. മരട് ഫ്‌ളാറ്റുകൾ പൊളിക്കുന്ന വിഷയത്തിൽ പ്രതിക്കൂട്ടിലുള്ളത് ഇവരാണ്.

ജനനി പദ്ധതിയുടെ കീഴിലുള്ള പെരുമ്പാവൂർ അറയ്ക്കപ്പടിയിലെ പോഞ്ഞാശേരി സ്‌കീമിൽ 296 അപാർട്‌മെന്റുകളാണ് മരടിൽ കയ്യേറ്റം നടത്തിയ ഹോളിഫെയ്ത്ത് ബിൽഡേഴ്‌സ് സർക്കാറിന് വേണ്ടി നിർമ്മിക്കുന്നത്. 2017ലാണ് ഈ പദ്ധതി പ്രകാരം ഫ്‌ളാറ്റുകളുടെ നിർമ്മാണം തുടങ്ങിയത്. ഇതിൽ 74 ഫ്‌ളാറ്റുകളുടെ നിർമ്മാണം പോലും ഇതേവരെ പൂർത്തിയായിട്ടില്ല. ബാക്കിയുള്ളവ പൂർത്തിയാകാൻ ഇനിയും വർഷങ്ങൾ എടുക്കുന്ന അവസ്ഥയുമാണുള്ളത്. ഫ്‌ളാറ്റ് പദ്ധതിക്കായി സർക്കാർ ഏറ്റെടുത്ത ഏക്കറുകണക്കിന് ഭൂമി പിന്നിട് നിർമ്മാണത്തിനായി ഹോളി ഫെയ്ത്തിന് കൈമാറുകയായിരുന്നു.

മരടിലെ താമസക്കാരെ കുടിയിറക്കാൻ നടപടി നിർദ്ദേശിച്ച ഇന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ് സംസ്ഥാന സർക്കാരിന്റെ ഭവനം പദ്ധതിയുടെ ഡയറക്ടറായിരിക്കുമ്പോഴാണ് ഹോളി ഫെയ്ത് ബിൽഡേഴ്‌സിന് പദ്ധതിച്ചുമതല കൈമാറിയത്. അതുകൊണ്ട് തന്നെ ഹോളി ഫെയ്ത് ബിൽഡേഴ്‌സിന് മുമ്പു തന്നെ ഉന്നതബന്ധം ഉണ്ടായിരുന്നോ എന്ന സംശയം ശക്തമാക്കുന്നതാണ്. കൊച്ചി മരടിൽ നിയമംലംഘനം നടത്തി ഫ്‌ളാറ്റുകൾ പണിതുവിറ്റ ബിൽഡർമാർ തങ്ങൾക്കിനി ഉത്തരവാദിത്വമില്ലെന്ന് പറഞ്ഞ് കൈകഴുകുന്നതിനിടെയാണ് ഇക്കാര്യങ്ങൾ പുറത്തുവരുന്നത്. കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് നഷ്ടപരിഹാരം ആവശ്യമെങ്കിൽ ബിൽഡർമാരിൽ നിന്ന് ഈടാക്കാമെന്ന് സുപ്രീംകോടതിയുടെ ഉത്തരവിലുണ്ടായിരുന്നു.

അതേസമയം മരടിൽ നിയമം ലഘിച്ച ഫ്ളാറ്റ് നിർമ്മാതാക്കൾക്കെതിരെ സർക്കാർ നടപടിയെടുക്കിന്നില്ലെന്ന ആക്ഷേപം ശക്തമായി നില നിൽക്കുകയാണ്. പണം മുടക്കി ഫ്ളാറ്റുകൾ വാങ്ങിയ ഉടമകളല്ല നിയമം ലഘിച്ച നിർമ്മാതാക്കളാണ് കുറ്റക്കാർ എന്നുള്ള വാദം തുടക്കം മുതലെ ശക്തമവുമാണ്. നിർമ്മാതാക്കളിൽ നിന്ന് ഉടമകൾക്ക് നഷ്ടപരിഹാരം ഈടാക്കാമെന്ന് കോടതിയുടെ ഉത്തരവിലുമുണ്ടായിരുന്നു. എന്നിട്ടും ആരും ഇക്കാര്യത്തിലേക്ക് കാര്യമായി ഫോക്കസ് ചെയ്യുന്നില്ല. ഫ്‌ളാറ്റ് ഉടമകൾ വഴിയാധാരമായി എന്നു പറഞ്ഞു കൊണ്ട് കാര്യങ്ങൾ ലഘൂകരിക്കുകയാണ് ചെയ്യുന്നത്. നിർമ്മാതാക്കൾക്ക് രക്ഷപെടാൻ വഴിയൊരുക്കുകയും ചെയ്യുന്നു.

നിർമ്മാതാക്കൾക്കെതിരെ ഫ്‌ളാറ്റുടമകളും നിയമനടപടി സ്വീകരിച്ചിട്ടില്ല. ജയിൻ ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ ലിമിറ്റഡ്, ഹോളി ഫെയ്ത്ത് ബിൽഡേഴ്‌സ് ആൻഡ് ഡെവലപേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ആൽഫ വെൻചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, കെ പി വർക്കി ആൻഡ് വി എസ് ബിൽഡേഴ്‌സ് എന്നിവരാണ് നിർമ്മാതാക്കൾ. ഹോളി ഹെറിറ്റേഡിന് നിർമ്മാണാനുമതി ലഭിച്ചിരുന്നുവെങ്കിലും കെട്ടിടം നിർമ്മിച്ചിരുന്നില്ല.

സുപ്രീംകോടതി വിധി പ്രകാരം ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിച്ച് നീക്കുന്നതിന് മുന്നോടിയായി നഗരസഭ നൽകിയ കുടിയൊഴിപ്പിക്കൽ നോട്ടീസിന്റെ സമയപരിധി അവസാനിച്ചിട്ടുണ്ട്. പ്രശ്നത്തിലെ അവ്യക്തത നീക്കാൻ സംസ്ഥാന സർക്കാർ ചൊവ്വാഴ്ച സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും അഭിപ്രായം കേട്ടതിന് ശേഷം നിലപാട് സ്വീകരിക്കാമെന്നാണ് സംസ്ഥാന സർക്കാറിന്റെ തീരുമാനം. നിയമപ്രശ്‌നവും മാനുഷിക പ്രശ്‌നവുണ്ടെങ്കിലും സുപ്രീംകോടതി വിധി നടപ്പാക്കരുതെന്ന് പറയാനാകില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പരസ്യമായി തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. 343 കുടുംബങ്ങളിലെ 1472 പേരെ ഒഴിപ്പിക്കണമെന്നാണ് നഗരസഭയുടെ കണക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP