Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബേപ്പൂരിലെ ബിജെപി സ്ഥാനാർത്ഥിയായി രാഷ്ട്രീയത്തിൽ; മുസ്ലിംങ്ങൾ കൂട്ടത്തോടെ ബിജെപിയിൽ ചേരണമെന്ന് പറഞ്ഞ് വിമർശനം നേരിട്ടു; ടി പത്മനാഭനുമായുള്ള വാക്കുതർക്കം മാനനഷ്ട കേസിൽ കലാശിച്ചു; പലയിടത്തും കാമുകിമാരുണ്ടെന്ന് തുറന്നു പറഞ്ഞത് ബ്രിട്ടാസിന് നൽകിയ അഭിമുഖത്തിൽ; പുനത്തിൽ കുഞ്ഞബ്ദുള്ളയുടേത് വിവാദങ്ങളെ കൂസാത്ത തന്റേടി വ്യക്തിത്വം

ബേപ്പൂരിലെ ബിജെപി സ്ഥാനാർത്ഥിയായി രാഷ്ട്രീയത്തിൽ; മുസ്ലിംങ്ങൾ കൂട്ടത്തോടെ ബിജെപിയിൽ ചേരണമെന്ന് പറഞ്ഞ് വിമർശനം നേരിട്ടു; ടി പത്മനാഭനുമായുള്ള വാക്കുതർക്കം മാനനഷ്ട കേസിൽ കലാശിച്ചു; പലയിടത്തും കാമുകിമാരുണ്ടെന്ന് തുറന്നു പറഞ്ഞത് ബ്രിട്ടാസിന് നൽകിയ അഭിമുഖത്തിൽ; പുനത്തിൽ കുഞ്ഞബ്ദുള്ളയുടേത് വിവാദങ്ങളെ കൂസാത്ത തന്റേടി വ്യക്തിത്വം

ആവണി ഗോപാൽ

കോഴിക്കോട്: പൊതുവേ കപടസദാചാര വാദികളാണ് മലയാളികൾ. സ്വകാര്യ കാര്യങ്ങൾ മാനാഭിമാനങ്ങൾ മറന്ന് തുറന്നു പറയാൻ മടിക്കുന്ന വ്യക്തിളെനന്നാണ് പൊതുവേ പയാറ്. എന്നാൽ, മലയാളികളുടെ ഇത്തരം കപട ചിന്തകളെ പൊട്ടിച്ചെറിഞ്ഞ വ്യക്തിത്വമാണ് പുനത്തിലിന്റേത്. തനിക്ക് ഇഷ്ടപ്പെടാത്ത കാര്യമുണ്ടായാൽ അത് തുറന്നു പറയാൻ രംഗത്തെത്തുക അദ്ദേഹത്തിന്റെ പതിവാണ്. അത്തരം തുറന്നു പറച്ചിലുകൾ വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ടെങ്കിലും അതൊന്നും വകവെക്കാൻ പുനത്തിൽ കുഞ്ഞബ്ദുള്ള എന്ന തന്റേടി തയ്യാറായിരുന്നില്ല.

തനിക്ക് ഇഷ്ടമുള്ളത് ചെയ്യുക എന്ന പ്രകൃതക്കാരനായിരുന്നു അദ്ദേഹം. 13 വർഷം മാതൃഭൂമി ആരോഗ്യമാസികയിൽ കോളമിസ്റ്റായിരുന്നു ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ള. അന്ന് തന്റെ ഡോക്ടർ ജീവിതത്തിലെ പല കാര്യങ്ങളും തുറന്നെഴുതി. അന്നത്തെ തുറന്നെഴുത്ത് മലബാറിലെ യാഥാസ്ഥിതിക സമൂഹത്തിന് ഇഷ്ടപ്പെട്ടിരുന്നില്ല. ജീവിതത്തെ എന്നും ആഘോഷമാക്കുക എന്ന പ്രകൃതക്കാരനായിരുന്നു പുനത്തിൽ. സുഹൃത്തുക്കളായിരുന്നു അദ്ദേഹത്തിന്റെ വീക്ക്‌നസ് സുഹൃത്തുക്കൾക്ക് വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം പോലും.

ബിജെപി സ്ഥാനാർത്ഥിയായി ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ചിരുന്നു അദ്ദേഹം. രാഷ്ട്രീയത്തോടുള്ള പ്രതിബദ്ധത കൊണ്ടായിരുന്നില്ല ഇത്. സുഹൃത്തുക്കളുടെ നിർബന്ധമായിരുന്നു ഇതിന് പിന്നിൽ. അന്ന് ബിജെപി സ്ഥാനാർത്ഥിയായി മുസ്ലിം എഴുത്തുകാരൻ രംഗത്തെത്തിയതോടെ ഇതിനെ എതിർത്ത് പലരും രംഗത്തെത്തി. എന്നാൽ, അത്തരം എതിർപ്പുകളൊന്നു വകവെച്ചു കൊടുക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല.

മുസ്ലീങ്ങൾ കൂട്ടത്തോടെ ബിജെപിയിൽ ചേരണമെന്ന പ്രസ്താവന നടത്തിയും പുനത്തിൽ വിവാദ നായകനായിരുന്നു. മുസ്ലിംങ്ങൾ ബിജെപിയിൽ ചേർന്നാൽ ഇരുകൂട്ടർ തമ്മിലുള്ള ബന്ധം ശക്തമാകുമെന്നും ന്യൂപക്ഷങ്ങൾക്ക് സംരക്ഷണം കിട്ടുമെന്നുമാണ് കുഞ്ഞബ്ദുള്ളയുടെ അഭിപ്രായം. ഇങ്ങനെ ബിജെപി രാഷ്ട്രീയത്തിൽ ഇറങ്ങി സ്ഥാനാർത്ഥിയായ വ്യക്തിയായിരുന്നെങ്കിലും രാഷ്ട്രീയത്തിന് അതീതമായിരുന്നു പുനത്തിലിന്റെ ബന്ധങ്ങൾ.

വ്യക്തി ജീവിതത്തെ കുറിച്ചുള്ള പുനത്തിലിന്റെ തുറന്നുപറച്ചിലുകളും ശ്രദ്ധേയമായിരുന്നു. എല്ലായെപ്പോഴും പ്രണയിക്കാൻ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയാണ് താനെന്ന് അദ്ദേഹം ചാനൽ അഭിമുഖങ്ങളിൽ തുറന്നു പറഞ്ഞിരുന്നു. ജോൺ ബ്രിട്ടാസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം തന്റെ കാമുകിമാരെ കുറിച്ച് വാചാലരായിരുന്നു. ഒരുപാടു കാമുകിമാർ തനിക്കുണ്ടായിരുന്നെന്നും ഇവരിൽ തനിക്ക് മക്കൾ പോലും ഉണ്ടാകാമെന്നും അദ്ദേഹം ബ്രിട്ടാസിന് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി. എന്നാൽ, ഈ തുറന്നു പറച്ചിലിന്റെ പേരിൽ അദ്ദേഹത്തിനെതിരെ ആരും വാളെടുത്തില്ല. അതായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ള എന്ന വ്യക്തി.

സാഹിത്യ ലോകത്തെ അറിയപ്പെട്ട സംവാദങ്ങളും പുനത്തിൽ ഉൾപ്പെട്ടിരുന്നു. ടി പത്മനാഭനാഭനുമായുള്ള സംവാദമായിരുന്നു ഇത്. പുനത്തിലിന്റെ എഴുത്തിനെ കളിയാക്കി ടി പത്മനാഭൻ അഭിപ്രായം പറഞ്ഞപ്പോൾ ഇതിൽ പുനത്തിൽ ഏറെ കോപാകുലനായി. സാഹിത്യ മോഷണം ആരോപിച്ചായിരുന്നു പത്മനാഭൻ രംഗത്തെത്തിയത്. ഇതോടെ പുനത്തിൽ അതി നിശിദമായ ഭാഷയിൽ തന്നെ മറുപടി നൽതി. കൂടാതെ 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ട കേസ് നൽകുകയും ചെയ്തു. അഡ്വക്കേറ്റ് മഞ്ചേരി സുന്ദരരാജ് മുഖേനയായിരുന്നു മാനനഷ്ട കേസ് ഫയൽ ചെയ്തത്.

എന്നാൽ പിന്നീട് പുനത്തിൽ തന്നെ കേസ് പിൻവലിച്ചു. ടി പത്മനാഭൻ തനിക്ക് ജ്യേഷ്ട തുല്യനാണെന്ന് പറഞ്ഞാണ് പുനത്തിൽ കേസ് പിൻവലിച്ചത്. അതേസമയം തനിക്കെതിരേ പുനത്തിൽ കുഞ്ഞബ്ദുള്ള ഫയൽ ചെയ്ത കേസിനു പിന്നിൽ മറ്റു ചിലരായിരുന്നെന്ന് പത്മനാഭൻ പറയുകയും ചെയ്തു. പിന്നീട് പുനത്തിൽ ചികിത്സയിൽ കഴിയുന്ന് കോട്ടക്കലിൽ എത്ിത പത്മനാഭൻ കാണുകയും ചെയ്തു. ഇതോടെ സാഹിത്യത്തിന്റെ പേരിൽ ഉടലെടുത്ത തർക്കം അലിഞ്ഞില്ലാതാകുകയായിരുന്നു.

ഇടക്കാലം കൊണ്ട് പുനത്തിൽ വീട്ടുതടങ്കലിൽ എന്ന പ്രചരണം പോലുമുണ്ടായി. എന്നാൽ, ഇത് തെറ്റാണെന്ന് വ്യക്തമാക്കാൻ എം മുകുന്ദന്റെ സന്ദർശനം വേണ്ടിവന്നു. പുനത്തിലുമായി ബന്ധപ്പെട്ട അഭ്യൂഹമെല്ലാം വെറുതെയായിരുന്നു. അദ്ദേഹത്തെ ആരും വീടിനുള്ളിൽ അടച്ചിട്ടില്ല. രോഗത്തിന്റെ ആകുലതകളുണ്ടെന്നത് മാത്രമാണ് യാഥാർത്ഥ്യം. വാർത്തകളുടെ സത്യം തേടി മയ്യഴിയുടെ കഥാകാരൻ പുനത്തിലിനെ തേടി മകുന്ദൻ എത്തുകയായിരുന്നു. വാർദ്ധക്യത്തിന്റെ അവശതകളായാൽ പതിവ് നടത്തവും മറ്റും തെറ്റിയതോടെയാണ് പ്രചരണം ഉണ്ടായത്.

ആരെയും കൂസാതെ തന്റേടിയായി ജീവിച്ച കലാഥാകരൻ എന്നതാകും പുനത്തിൽ കുഞ്ഞബ്ദുള്ളയെ കുറിച്ച് പൊതുവേ ഏവരും ഓർക്കുക. വിവാദങ്ങൾ ഉണ്ടാകുമ്പോളും അതിനെയെല്ലാം പുച്ഛിച്ചു തള്ളുള്ള തന്റേടിയാണ് ഇനി ഓർമ്മയാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP