Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇടഞ്ഞ കൊമ്പനെ തോട്ടിക്ക് നിർത്തുന്ന ആത്മബലം; വ്യാജ സന്ദേശത്തിൽ തെുവിലിറങ്ങിയ അതിഥി തൊഴിലാളി കൂട്ടത്തെ ശാന്തരാക്കിയതിന് പിന്നിൽ ഹോംഗാർഡ് കരുണാകരേട്ടന്റെ മിടുമിടുക്ക്; 21 വർഷത്തെ കരസേനാ ജീവിതത്തിന് പിന്നാലെ മേപ്പയ്യൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ഹോംഗാർഡ് സേവനവും; അന്യ സംസ്ഥാന തൊഴിലാളി ക്യാമ്പിലെത്തി കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയതും ഹോംഗാർഡ് കരുണാകരേട്ടനും സംഘവും; വൈറലായ ഹോംഗാർഡ് ഇവിടെയുണ്ട്

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: ഇടഞ്ഞ കൊമ്പനെ തോട്ടിക്ക് നിർത്തി എന്നൊക്കെ കേട്ടിട്ടില്ലെ. അതേ ആത്മബലത്തിൽ ഇന്നലെ പായിപ്പാട്ട് സ്റ്റാറായ വ്യക്തിയാണ് ഹോംഗാർഡ് കരുണാകരേട്ടൻ. കരുണാകരേട്ടൻ ഹിന്ദി പറയുന്നത് കേട്ടാൽ അതിഥി തൊഴിലാളികൾക്ക് വീട്ടിലെ കാരണവൻ പറയുന്നത് പോലെയാണ്. അവർ എല്ലാം കേട്ട് സംശയങ്ങൾ ദൂരികരിച്ച് കൂട്ടത്തിലുള്ളവരെ കൂടി ബോധവാന്മാരാക്കും. കഴിഞ്ഞ ദിവസം വ്യാജസന്ദേശത്തെ തുടർന്ന് പായിപ്പാട്ടെ അതിഥി തൊഴിലാളികൾ രംഗത്തെത്തിയപ്പോഴും അവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ പൊലീസ് വിയർത്തിരുന്നു.

മേപ്പയ്യൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഹോംഗാർഡായി ജോലി ചെയ്യുന്ന കെ.കരുണാകരൻ വൈറലായത് ഈ അവസരത്തിലാണ്.ഒത്തുകൂടിയ തൊഴിലാളികളോട് കാര്യം പറഞ്ഞു മനസിലാക്കി. ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലെത്തി കരുണാകരനും സംഘവും ബോധവൽക്കരണം നടത്തുന്ന വീഡിയോ ആയിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടത്.

ഇരുപത്തിരണ്ട് വർഷം കരസേനാ ഉദ്യോഗസ്ഥനായി ജോലി ചെയ്ത കരുണാകരൻ പത്ത് വർഷമായി ഹോംഗാർഡാണ്. കഴിഞ്ഞ രണ്ട് വർഷത്തോളമായി മേപ്പയ്യൂർ പൊലീസ് സ്റ്റേഷന് കീഴിലാണ് ജോലി. ലോക് ഡൗൺ തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുന്നെ സ്റ്റേഷൻ പരിധിയിലെ പ്രധാന ക്യാമ്പുകളിലെല്ലാമെത്തി ബോധവൽക്കരണ പരിപാടികൾക്ക് നേതൃത്വം കൊടുത്തത് കരുണാകരനും സംഘവുമായിരുന്നു. അതുകൊണ്ടു തന്നെ വീട്ടിലേക്ക് പോവണമെന്ന് വാശിപിടിച്ചിരുന്ന പലർക്കും കാര്യങ്ങൾ മനസ്സിലായിട്ടുണ്ടെന്നും ഇപ്പോഴുള്ളിടത്ത് തന്നെ നിൽക്കാൻ ഇവർ സന്നദ്ധമായത് അതുകൊണ്ടാണെന്നും പറയുന്നു കരുണാകരൻ.

കൃത്യമായ ബോധവൽക്കരണം നൽകിയാൽ ഒപ്പം നിൽക്കുന്നവരാണ് അതിഥി തൊഴിലാളികൾ. എന്നാൽ കഴിഞ്ഞ ദിവസം പായിപ്പാട്ട് ഉണ്ടായ സംഭവമടക്കം ബോധവൽക്കരണത്തിന്റെ അപര്യാപ്തത കൊണ്ടുണ്ടായതാണ്. മേപ്പയ്യൂരിലെ റൂബി സൂപ്പർമർക്കറ്റിന് സമീപത്ത് നടന്ന ബോധവൽക്കരണ ക്യാമ്പിലെ വീഡിയോ ആണ് കഴിഞ്ഞ ദിവസം വലിയ രീതിയിൽ പ്രചരിച്ചത്. പായിപ്പാട്ടെ സംഭവത്തോടെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP