Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പരിശോധിച്ചപ്പോൾ രോഗം കണ്ടെത്തിയില്ല എന്ന വിചിത്രമായ കുറ്റം ചുമത്തി ശിക്ഷിക്കപ്പെട്ട മലയാളിയായ കണ്ണു ഡോക്ടറെ കുറ്റവിമുക്തയാക്കി കോർട്ട് ഓഫ് അപ്പീൽ; ലണ്ടനിലെ ഹണി റോസിന് ഇനി ധൈര്യമായി പഠിച്ച പണി ചെയ്യാം; സഫലമായത് മലയാളികളുടെ നെഞ്ചുരുകിയുള്ള പ്രാർത്ഥന

പരിശോധിച്ചപ്പോൾ രോഗം കണ്ടെത്തിയില്ല എന്ന വിചിത്രമായ കുറ്റം ചുമത്തി ശിക്ഷിക്കപ്പെട്ട മലയാളിയായ കണ്ണു ഡോക്ടറെ കുറ്റവിമുക്തയാക്കി കോർട്ട് ഓഫ് അപ്പീൽ; ലണ്ടനിലെ ഹണി റോസിന് ഇനി ധൈര്യമായി പഠിച്ച പണി ചെയ്യാം; സഫലമായത് മലയാളികളുടെ നെഞ്ചുരുകിയുള്ള പ്രാർത്ഥന

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: യുകെയിൽ ജോലി ചെയ്യുന്ന ഡോക്ടർമാരും നഴ്സുമാരും അടക്കമുള്ള എല്ലാ മെഡിക്കൽ ജീവനക്കാരെയും ബാധിക്കുന്ന ഒരു വിചിത്രമായ വിധിയായിരുന്നു മലയാളിയായ ഈസ്റ്റ്ഹാമിലെ വനിതാ ഡോക്ടറെ തേടി എത്തിയത്. കണ്ണുരോഗവുമായി എത്തിയ എട്ട് വയസുകാരന്റെ രോഗം കണ്ടെത്താൻ കഴിഞ്ഞില്ല എന്നതിന്റെ പേരിൽ വർഷങ്ങൾക്ക് ശേഷം ബാലന്റെ മാതാപിതാക്കൾ നൽകിയ കേസിൽ കൊലപാതക കുറ്റം ചുമത്തി ശിക്ഷിക്കപ്പെട്ട കണ്ണ് ഡോക്ടറായിരുന്നു ഈസ്റ്റ്ഹാമിൽ താമസിച്ചിരുന്ന ഹണി റോസ്. മലയാളികൾ മാത്രമല്ല ധാരാളം മെഡിക്കൽ ജീവനക്കാർ ഇതിന്റെ കാംപയിനിംഗുമായി രംഗത്തിറങ്ങിയിരുന്നു. തുടർന്ന് രണ്ട് കൊല്ലത്തെ സസ്പെൻഡ് ജയിൽ ശിക്ഷയും 200 മണിക്കൂർ കമ്മ്യൂണിറ്റി സർവീസുമായി ശിക്ഷ ഒതുങ്ങി.ആ ശിക്ഷയാണ് ഇപ്പോൾ പൂർണമായും റദ്ദ് ചെയ്ത് ലണ്ടനിലെ കോർട്ട് ഓഫ് അപ്പീൽ വിധി പുറപ്പെടുവിച്ചത്. തികച്ചും നിയമവിരുദ്ധമായ നടപടിയാണ് ഉണ്ടായത് എന്ന് പറഞ്ഞാണ് കോർട്ട് ഓഫ് അപ്പീൽ ഹണി റോസിനെ കുറ്റ വിമുക്തയാക്കിയത്.

2012 ജൂലൈയിൽ എട്ട് വയസുകാരനായ വിൻസെന്റ് ബാർക്കർ എന്ന ബാലൻ മരിച്ച കുറ്റത്തിനായിരുന്നു ഹണി റോസ് ശിക്ഷിക്കപ്പെട്ടിരുന്നത്. ബാലന്റെ തലച്ചോറിൽ ഫ്ലൂയിഡ് നിറഞ്ഞതിനെ തുടർന്നായിരുന്നു അന്ത്യം സംഭവിച്ചിരുന്നത്. ഹണിയെ കുറ്റവിമുക്തയാക്കിക്കൊണ്ടുള്ള അപ്പീൽ കോർട്ടിന്റെ വിധിയെ നിർഭാഗ്യകരം എന്നാണ് വിൻസെന്റിന്റെ കുടുംബം വിശേഷിപ്പിച്ചിരിക്കുന്നത്. ഹണി റോസ് ജോലിയിൽ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് കോർട്ട് ഓഫ് അപ്പീൽ ജഡ്ജുമാരും അഭിപ്രായപ്പെട്ടെങ്കിലും അത് റെഗുലേറ്റർമാരുടെ പരിധിയിൽ വരുന്ന വിഷയമാണെന്നും കോടതികളുടെ പരിധിയിൽ വരുന്നതല്ലെന്നുമായിരുന്നു അവർ അഭിപ്രായപ്പെട്ടത്.

ബൂട്ട്സിന്റെ ഇപ്സ് വിച്ച് ബ്രാഞ്ചിൽ വച്ച് 2012 ഫെബ്രുവരി 15ന് വിൻസെന്റിന് അത്യാവശ്യമായ എല്ലാ ടെസ്റ്റുകളും നടത്തിയിരുന്നുവെന്നായിരുന്നു കഴിഞ്ഞ വർഷം നടന്ന ട്രയലിനിടെ ഹണി കോടതിയിൽ ബോധിപ്പിച്ചിരുന്നത്.എന്നാൽ കുട്ടി ഓപ്റ്റിക് ഡിസ്‌കുകൾ വിഴുങ്ങിയത് കണ്ടെത്താൻ ഹണി പരാജയപ്പെട്ടുവെന്നും ഇത് കുട്ടിക്ക് ഹൈഡ്രോസെഫലസ് ഉണ്ടെന്നതിന്റെ അഥവാ മസ്തിഷ്‌കത്തിൽ ഫ്ലൂയിഡ് നിറയുന്നതിന്റെ ലക്ഷണമാണെന്നും ജൂറിക്ക് മുന്നിൽ ബോധിപ്പിക്കപ്പെട്ടിരുന്നു.2012 ജൂലൈയിൽ അഥവാ ഈ ടെസ്റ്റ് കഴിഞ്ഞ് അഞ്ച് മാസങ്ങൾക്ക് ശേഷമായിരുന്നു വിൻസെന്റ് മരിച്ചത്.

സർ ബ്രിയാൻ ലീവ്സനും മറ്റ് രണ്ട് ജഡ്ജുമാരുമായിരുന്നു കോർട്ട് ഓഫ് അപ്പീലിൽ ഇരുന്നത്. ഹണി റോസ് ജോലിയിൽ ഗുരുതരമായ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിലും അത് ഈ കേസിന്റെ സന്ദർഭം പരിഗണിക്കുമ്പോൾ ഹണി കാണിച്ച ശ്രദ്ധക്കുറവ് കൊലപാതകത്തിലേക്ക് നയിക്കുന്ന കുറ്റമായി കണക്കാക്കാനാവില്ലെന്നാണ് കോർട്ട് ഓഫ് അപ്പീൽ ജഡ്ജുമാർ വിധിച്ചിരിക്കുന്നത്. കൂടാതെ അത് റെഗുലേറ്ററുടെ പരിധിയിൽ വരുന്ന വിഷയമാണെന്നും അവർ അഭിപ്രായപ്പെട്ടു. വിധി പുറത്ത് വന്നതിന് ശേഷം അതിനോടുള്ള പ്രതികരണമായി വിൻസെന്റിന്റെ കുടുംബം ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. ഹണി റോസിന്റെ ശ്രദ്ധക്കുറവിനെ കൊലപാതകത്തിലേക്ക് നയിക്കുന്ന കുറ്റമായി പരിഗണിക്കേണ്ടത് തന്നെയാണെന്നായിരുന്നു ഈ കുടുംബം ആവശ്യപ്പെട്ടത്. ഹണി റോസ് അവരുടെ ജോലി വേണ്ടവിധത്തിൽ ചെയ്തിരുന്നുവെങ്കിൽ വിൻസെന്റ് ഇന്നും തങ്ങളുടെ കൂടെയുണ്ടാവുമായിരുന്നുവെന്നും കുടുംബം വേദനയോടെ പ്രതികരിച്ചു.

ഹണിക്ക് ഈ കേസിൽ നേരത്തെ രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നുവെങ്കിലും നേത്രരോഗ വിദഗ്ദ്ധർ അടങ്ങുന്ന സംഘം ഹണിക്ക് വേണ്ടി രംഗത്തിറങ്ങിയത് മൂലം ശിക്ഷ രണ്ട് കൊല്ലത്തെ സസ്പെൻഡ് ജയിൽ ശിക്ഷയും 200 മണിക്കൂർ കമ്മ്യൂണിറ്റി സർവീസുമായി ചുരുങ്ങുകയായിരുന്നു. ഹണിക്ക് വേണ്ടി ഇംഗ്ലീഷ് ഡോക്ടർമാർ ആരംഭിച്ച അപ്പീലിൽ ബ്രിട്ടീഷ് മലയാളിയും വാർത്തുകൊടുത്തിരുന്നു. തുടർന്ന് അനേകം മലയാളികളാണ് ഹണിക്ക് നീതി നൽകാനായി തങ്ങളുടെ ഒപ്പ് രേഖപ്പെടുത്തിയിരുന്നത്.

ഒരു നേത്രരോഗ ഡോക്ടർ ഉൾപ്പെടുന്ന രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യത്തെ കേസായാണിത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.വിൻസെന്റ് എന്ന ബാലന് പാപിലെഡെമ എന്ന രോഗമാണെന്ന് ഡോക്ടർ തിരിച്ചറിയേണ്ടിയിരുന്നുവെന്നാണ് ക്രൗൺ പ്രോസിക്യൂഷൻ സർവീസ് പറയുന്നത്.തലയോടിന് മുകളിൽ അമിത സമ്മർദം വരുന്നത് മൂലം ഓപ്റ്റിക് നെർവിനുണ്ടാകുന്ന വീക്കമാണ് പാപിലെഡെമ.നേത്രത്തിന്റെ ആന്തരികപരിശോധനയിലൂടെ ഇത് കണ്ടെത്താൻ സാധിക്കുമെന്നുമായിരുന്നു അന്ന് കോടതി പറഞ്ഞിരുന്നത്. എന്നാൽ ഡോക്ടർ ഇതിൽ വീഴ്ച വരുത്തിയെന്ന ആരോപണമാണുയരുന്നത്.

2007ലായിരുന്നു ഹണി റോസ് ഒരു നേത്രരോഗവിഗദ്ധയെന്ന നിലയിൽ ആദ്യമായി രജിസ്റ്റർ ചെയ്തിരുന്നത്. ജനറൽ ഒപ്റ്റിക്കൽ കൗൺസിൽ അവരെ ഇപ്പോൾ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. നാല് വർഷം ഒപ്‌തോമെട്രി സ്‌കൂളിൽ പഠിച്ചതിന് ശേഷമാണ് ഒപ്‌തോമെട്രിസ്റ്റുകൾക്ക് ഡോക്ടർ ഓഫ് ഒപ്‌തോമെട്രി(ഒഡി) നൽകുന്നത്. ഐ എക്‌സാമുകൾ, വിഷൻ ടെസ്റ്റുകൾ, നേത്രവുമായി ബന്ധപ്പെട്ട അസാധാരണതകൾ കണ്ടെത്തുക, ലെൻസുകൾ പ്രിസ്‌ക്രൈബ് ചെയ്യുക, മരുന്നുകൾ കുറിക്കുക തുടങ്ങിയവ നിർവഹിച്ചതിന് ശേഷമാണ് അവർക്ക് ലൈസൻസ് നൽകുന്നത്.

അവർ ഒഫ്താൽമോളജിസ്റ്റുകളല്ല. കോളജ് പഠനത്തിന് ശേഷം എട്ട് വർഷം മെഡിക്കൽ ട്രെയിനിങ് നേടിയവരെയാണ് ഒഫ്താൽമോളജിസ്റ്റും നേത്രഡോക്ടറുമായി കണക്കാക്കുന്നത്. ഇവർക്ക് മാത്രമെ മരുന്നുകൾ കുറിക്കാനും നേത്ര സർജറി നടത്താനും അധികാരമുള്ളൂ. അപൂർവമായ കേസാണെന്നാണ് ദി അസോസിയേഷൻ ഓഫ് ഒപ്‌തോമെട്രിസ്റ്റ്‌സ് ഹണിറോസിന്റെ കേസിനെ അന്ന് വിശേഷിപ്പിച്ചിരുന്നത്.

മരണമടഞ്ഞ വിൻസെന്റ് കഴിവുറ്റ ഒരു ഫുട്ബാളറായിരുന്നു. വിറ്റൻ യുണൈറ്റഡിൽ എട്ടു വയസിൽ താഴെയുള്ള കുട്ടികളുടെ ടീമിൽ കളിച്ചിരുന്നു. 2012 ഫെബ്രുവരി 15നാണ് കുട്ടിയെ ഹണി റോസ് പരിശോധിച്ചിരുന്നത്. അതേ വർഷം ജൂലൈ 13ന് ഇപ്‌സ് വിച്ചിലെ ഡെയ്ൽ ഹാൾ പ്രൈമറി സ്‌കൂളിൽ വച്ചായിരുന്നു വിൻസെന്റ് രോഗാതുരനായി വീണത്. അന്നേ ദിവസം വൈകീട്ട് വീട്ടിൽ വച്ച് കുട്ടി മരിക്കുകയുമായിരുന്നു. കുട്ടിയുടെ അമ്മ ജോന്ന തന്റെ ഭർത്താവായ ലാനിനൊപ്പം ഒറ്റപ്പെട്ട വീട്ടിലാണിവർ കഴിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP