Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആ പ്രതീക്ഷ വെറുതെ ആയിരുന്നു; ഇടിച്ചിറങ്ങിയ സ്ഥലത്തെ ചാന്ദ്രപകൽ നാളെ അവസാനിക്കുമെന്നതിനാൽ സോളാർ ഊർജ്ജം നിലച്ച് വിക്രം ലാൻഡർ മരണത്തിലേക്ക് നടന്നുപോകും; പുനരുജ്ജീവിപ്പിക്കാനുള്ള എല്ലാ നടപടികളും വെറുതെയായതോടെ തോൽവി സമ്മതിച്ച് വിക്രത്തിന് വിട നൽകാൻ ഒരുങ്ങി ഇസ്രോ; എല്ലാ പിന്തുണയ്ക്കും ഇന്ത്യൻ ജനതയ്ക്ക് നന്ദി പറഞ്ഞ് ശാസ്ത്രജ്ഞർ

ആ പ്രതീക്ഷ വെറുതെ ആയിരുന്നു; ഇടിച്ചിറങ്ങിയ സ്ഥലത്തെ ചാന്ദ്രപകൽ നാളെ അവസാനിക്കുമെന്നതിനാൽ സോളാർ ഊർജ്ജം നിലച്ച് വിക്രം ലാൻഡർ മരണത്തിലേക്ക് നടന്നുപോകും; പുനരുജ്ജീവിപ്പിക്കാനുള്ള എല്ലാ നടപടികളും വെറുതെയായതോടെ തോൽവി സമ്മതിച്ച് വിക്രത്തിന് വിട നൽകാൻ ഒരുങ്ങി ഇസ്രോ; എല്ലാ പിന്തുണയ്ക്കും ഇന്ത്യൻ ജനതയ്ക്ക് നന്ദി പറഞ്ഞ് ശാസ്ത്രജ്ഞർ

മറുനാടൻ ഡെസ്‌ക്‌

 ബെംഗളൂരു: അതെ പ്രതീക്ഷകൾ മങ്ങുകയാണ്. ചന്ദ്രയാൻ-2 ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാൻഡർ ചലനമറ്റ് തന്നെ കിടക്കുന്നു. ഇടിച്ചിറങ്ങലിന്റെ ആഘാതത്തിൽ. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ 14 ഭൗമ ദിനങ്ങൾ വെള്ളിയാഴ്ച അവസാനിക്കും. ശനിയാഴ്ച മുതൽ, 14 ഭൗമരാത്രികൾ തുടങ്ങും, ദക്ഷിണ ധ്രുവത്തിൽ. -240 ഡിഗ്രി സെൽഷ്യസിൽ ചന്ദ്രൻ തണുത്തുറയുന്ന ദിനങ്ങൾ. ഇത്രയും പ്രതികൂല സാഹചര്യത്തിൽ ലാൻഡറിന്റെയും പ്രഗ്യാൻ റോവറിന്റെയും ഇലക്രോണിക് ഭാഗങ്ങൾ തകരാറിലാകാനാണ് സാധ്യത. സൗരോർജ്ജം വഴി ലാൻഡറിന് ഊർജ്ജം നൽകാനുളശ സാധ്യതകളും അവസാനിക്കും.

സെപ്റ്റംബർ ഏഴ് മുതൽ വിക്രവുമായുള്ള ബന്ധം പുനഃ സ്ഥാപിക്കാനുള്ള പരിശ്രമത്തിലാണ് ഐഎസ്ആർഒ. ലാൻഡർ ഇറേങ്ങണ്ട സെപ്റ്റംബർ ഏഴുമുതലുള്ള 14 ദിവസമാണ് പര്യവേക്ഷണകാലയളവായി നിശ്ചയിച്ചിരുന്നത്. ലാൻഡറിന്റെയും റോവറിന്റെയും ആയുസ്സും 14 ദിവസമാണ്. സോഫ്റ്റ് ലാൻഡിങ് പരാജയപ്പെട്ടതോടെ പര്യവേക്ഷണം അനിശ്ചിതത്വത്തിലായി.

കഴിഞ്ഞ 12 ദിവസമായി ഐഎസ്ആർഒയും നാസയും ലാൻഡറുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഫലപ്രാപ്തിയിലെത്തിയിട്ടില്ല. രണ്ടു ദിവസംകൂടി കഴിഞ്ഞാൽ വിക്രം ലാൻഡറിനെ ഇരുട്ടിൽ നഷ്ടപ്പെടും. ഇതോടെ ഐ.എസ്.ആർ.ഒക്കും നാസക്കും ഓർബിറ്ററിലൂടെ ലാൻഡറിന്റെ ചിത്രമെടുക്കാനും കഴിയില്ല. ഒപ്പം ദക്ഷിണധ്രുവത്തിൽ തണുപ്പ് വ്യാപിക്കുന്നതോടെ ലാൻഡറിന് പ്രവർത്തിക്കാനാകാതെ വരും.
ലഭ്യമായ വിവരങ്ങൾ ജനങ്ങളെ അറിയിക്കുമെന്നാണ് ഐ.എസ്.ആർ.ഒ നേരത്ത അറിയിച്ചിരുന്നത്. എന്നാൽ, പിന്തുണച്ചതിന് നന്ദി പറഞ്ഞുകൊണ്ടുള്ള ട്വീറ്റ് മാത്രാണ് കഴിഞ്ഞദിവസം ഐ.എസ്.ആർ.ഒ പുറത്തുവിട്ടത്. സാധ്യതകൾ അടഞ്ഞുവെന്നതിന്റെ സൂചനയായാണ് ഐഎസ്ആർഒയുടെ ട്വീറ്റും വിലയിരുത്തപ്പെടുന്നത്. ഒപ്പം നിന്നതിനു നന്ദി. ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും ഊർജമേകി മുന്നോട്ടു പോകാനുള്ള ശ്രമം തുടരും.'- ഇസ്‌റോ ഔദ്യോഗിക സമൂഹ മാധ്യമ പേജിൽ കുറിച്ചു.

സെപ്റ്റംബർ 7 ന് പുലർച്ചെ 1.50 ഓടെ വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വീണത്. ചന്ദ്രയാൻ -2 ന്റെ വിക്രം ലാൻഡർ ചന്ദ്രനിൽ പതിച്ച സമയം അവിടെ രാവിലെ ആയിരുന്നു. അതായത് സൂര്യപ്രകാശം ചന്ദ്രനിൽ പതിക്കാൻ തുടങ്ങിയ സമയം. ചന്ദ്രനിലെ ഒരു പകൽ ഭൂമിയുടെ 14 ദിവസത്തിനു തുല്യമാണ്. സെപ്റ്റംബർ 20 അല്ലെങ്കിൽ 21 ന് ചന്ദ്രനിൽ രാത്രിയാകും. 14 ദിവസം ജോലി ചെയ്യാൻ ദൗത്യം ഏറ്റെടുത്ത വിക്രം ലാൻഡറും പ്രഗ്യാൻ റോവറും തങ്ങളുടെ ദൗത്യസമയം ഇതോടെ പൂർത്തിയാക്കും.

അതേസമയം, വിക്രം ലാൻഡറിന് സോഫ്റ്റ് ലാൻഡിങ് നടത്താനായില്ലെങ്കിലും ഇടിച്ചിറക്കത്തിലൂടെ ദക്ഷിണധ്രുവത്തിലുണ്ടായ ഗർത്തം നിർണായക വിവരങ്ങൾ ഓർബിറ്ററിന് നൽകിയേക്കുമെന്ന റിപ്പോർട്ടും പുറത്തുവന്നു. ഓർബിറ്ററിലെ പര്യവേക്ഷണ ഉപകരണങ്ങൾ ഉപയോഗിച്ച് ഈ വിക്രം ലാൻഡർ പതിച്ച ഗർത്തത്തിലെ ധാതുക്കളും ജലത്തിന്റെ സാന്നിധ്യവും പരിശോധിക്കാനാകുമെന്നും ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP