Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നയാപൈസ മുടക്കാതെ സിന്ധുവിനെയും സാക്ഷിയെയും ആദരിച്ചതിന്റെ ക്രെഡിറ്റ് സർക്കാർ കൊണ്ടുപോയപ്പോഴും മര്യാദക്കാരനായി ഒരു കോടി മുടക്കിയ മുക്കാട്ട് സെബാസ്റ്റ്യൻ; വേദിയിൽ മുൻനിരയിൽ സ്ഥാനം പിടിക്കാമായിരുന്നെങ്കിലും സദസിൽ ഇരുന്നു; 'പ്രാഞ്ചിയേട്ടന്മാർ' ഈ അച്ചായനെ കണ്ടുപഠിക്കട്ടെ

നയാപൈസ മുടക്കാതെ സിന്ധുവിനെയും സാക്ഷിയെയും ആദരിച്ചതിന്റെ ക്രെഡിറ്റ് സർക്കാർ കൊണ്ടുപോയപ്പോഴും മര്യാദക്കാരനായി ഒരു കോടി മുടക്കിയ മുക്കാട്ട് സെബാസ്റ്റ്യൻ; വേദിയിൽ മുൻനിരയിൽ സ്ഥാനം പിടിക്കാമായിരുന്നെങ്കിലും സദസിൽ ഇരുന്നു; 'പ്രാഞ്ചിയേട്ടന്മാർ' ഈ അച്ചായനെ കണ്ടുപഠിക്കട്ടെ

അരുൺ ജയകുമാർ

തിരുവനന്തപുരം: തലസ്ഥാനത്തെ കോട്ടൺഹിൽ സ്‌കൂളിനെ ഇളക്കിമറിക്കുന്ന സ്വീകരണമാണ് ഒളിമ്പിക്സ് മെഡൽ ജേതാക്കലായ സാക്ഷിമാലിക്കിനും പി.വി സിന്ധുവിനും നൽകിയത്. സംസ്ഥാന സർക്കാറിന്റെ പരിപാടിയായിട്ടാണ് കോട്ടൺ ഹിൽ സ്‌കൂളിൽ ചടങ്ങ് സംഘടിപ്പിച്ചതും. എന്നാൽ പരിപാടിയുടെ നടത്തിപ്പിനോ മെഡൽ ജേതാക്കൾക്ക് സമ്മാനം നൽകുന്നതിനോ സർക്കാർ ഖജനാവിൽ നിന്നും പണം ചെലവായിട്ടില്ല. സാക്ഷിക്കും സിന്ധുവിനും പരിശീലകരായ പുല്ലേല ഗോപീചന്ദിനും മൻദീപിനും ചേർത്ത് 90 ലക്ഷം രൂപയാണ് സെബാസ്റ്റ്യൻ ചങ്ങനാശ്ശേരി ചെലവാക്കിയത്. ഇതിന് പുറമേയാണ് മറ്റ് ചെലവ്ക്കുള്ള പണവും ചെലവാക്കിയത്.

സാധാരണയായി ഇത്തരം പാരിദോഷികങ്ങൾ സമ്മാനിക്കുന്നവർ തങ്ങളുടെ പേരും പടവും പത്രങ്ങളിൽ വരണമെന്നും പരിപാടിയുടെ തന്നെ പ്രധാന ആകർഷണമാകണമെന്നുമെല്ലാം ആഗ്രഹിക്കുകയാണ് സാധാരണയായി കണ്ട് വരുന്നത്. എന്നാൽ അതിൽ നിന്നൊക്കെ തീരെ വ്യത്യസ്ഥമായിട്ടാണ് സെബാസ്റ്റ്യൻ ചങ്ങനാശ്ശേരി എന്ന വ്യവസായി പെരുമാറിയത്. സാക്ഷി മാലിക് മെഡൽ നേടുകയും പിവി സിന്ധു മെഡലുറപ്പിക്കുകയും ചെയ്ത ഉടനെ തന്നെ സെബാസ്റ്റ്യൻ ചങ്ങനാശ്ശേരി പാരിധോഷികം പ്രഖ്യാപിച്ചിരുന്നു. ഇന്ന് നടന്ന് ചടങ്ങിൽ സ്റ്റേജിലേക്ക് പ്രവേശിക്കുകപോലും ചെയ്തിരുന്നില്ല. രാജ്യത്തിന്റെ അഭിമാനമുയർത്തിയാരങ്ങൾക്ക് പാരിധോഷികം കൈമാറുന്ന ചടങ്ങ് കാണികൾക്കൊപ്പമിരുന്ന് വീക്ഷിക്കാനാണ് സെബാസ്റ്റ്യൻ ചങ്ങനാശ്ശേരി തീരുമാനിച്ചിരുന്നത്. എന്നാൽ പരിപാടിയുടെ ആരവങ്ങളൊഴിഞ്ഞ ശേഷം ജി വി രാജ സ്പോർട്സ് സ്‌കൂളിലെ കുട്ടികളുടെ അടുതെത്തി കുശലം ചോദിക്കുകയും ഒപ്പം നിന്ന് ചിത്രമെടുക്കുകയും ചെയ്താണ് അദ്ദേഹം മടങ്ങിയത്.

കേരള സംസ്ഥാന സ്പോർട്സ് കൗൺസിലും ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ചടങ്ങ് മെഡൽ ജേതാക്കൾക്കുള്ള കേരളത്തിന്റെ ഔദ്യോഗിക ആദമാകുമ്പോൾ അത് പ്രവാസി മലയാളിയുടെ കായിക മേഖലയോടുള്ള സ്‌നേഹത്തിന്റെ കഥകൂടിയായി മാറുകയായിരുന്നു. ഏഷ്യയിൽ തന്നെ ഏറ്റവും കൂടുതൽ പെൺകുട്ടികൾ പഠിക്കുന്ന സ്‌കൂളാണ് കോട്ടൺഹിൽ. രാജ്യത്തിന്റെ അഭിമാനമുയർത്തിയ പെൺകുട്ടികൾക്ക് സമ്മാനം നൽകാൻ ഇതിലും വലിയ സ്ഥലം വേറെയില്ലെന്നും അതുകൊണ്ടാണ് ദുബൈയിൽ നടത്തുന്നതിന് പകരം ചടങ്ങ് ഇവിടെവച്ച് നടത്തിയതിന്റെ കാരണമെന്നും സെബാസ്റ്റ്യൻ ചങ്ങനാശ്ശേരി മറുനാടനോട് പറഞ്ഞു.

റിയോ ഒളിമ്പിക്‌സിൽ രണ്ടാഴ്ചപിന്നിട്ടിട്ടും മെഡലൊന്നും കിട്ടാതെപോയതിൽ ഏറെ സങ്കടത്തിലായിരുന്നു സെബാസ്റ്റ്യൻ. എന്നാൽ സാക്ഷി മാലിക്കിന്റെ നേട്ടം ഈ പ്രവാസി മലയാളിക്ക് ആവേശമായി. പിന്നീട് പിവി സിന്ധുവിന്റെ വെള്ളിമെഡലും. ഇതോടെ മലയാളിയുടെ സമ്മാന പ്രഖ്യാപനവുമെത്തി. 1973ൽ തൊഴിൽതേടി ദുബായിലെത്തിയ സെബാസ്റ്റ്യൻ ഇന്ന് ഇവിടെയുള്ള പ്രമുഖബിസിനസ്സുകാരിൽ ഒരാളാണ്. സ്‌പോർട്‌സിനോട് അതിരുകടന്ന ആവേശമോ ലഹരിയോ ഇല്ല. അതേസമയം ഇന്ത്യൻതാരങ്ങൾ പരാജയപ്പെടുന്നതിൽ വലിയ നിരാശയുംസങ്കടവും ഉണ്ടായിരുന്നുതാനും. അതിനൊരു അറുതിവരുത്തിയത് സാക്ഷിയും സിന്ധുവുമാണ്. ഈ സമ്മാനം താരങ്ങൾക്ക് പ്രചോദനമാവട്ടെ എന്ന പ്രതീക്ഷയിലാണ് ഈ സമ്മാനമെന്നും അദ്ദേഹം പറഞ്ഞു.ഓട്ടോബാൻ കാർ റെന്റൽ കമ്പനി ഉൾപ്പെടെ യു.എ.ഇ. യിൽ നിരവധി ബിസിനസ്സുകളുള്ള സെബാസ്റ്റ്യൻ കേരളത്തിൽ മുക്കാടൻ പ്ലാന്റേഷൻസിന്റെ ഉടമ കൂടിയാണ്.

എന്ത്കൊണ്ടാണ് സ്റ്റേജിലേക്ക് പോകാതെ പുറത്തിരിക്കുന്നത് എന്ന ചോദ്യത്തിന് ഒരു ചെറു ചിരിക്ക് ശേഷം പ്രത്യേകിച്ചൊന്നുമുണ്ടായിട്ടല്ല എന്ന മറുപടിയാണ് അദ്ദേഹം മറുനാടൻ മലയാളിക്ക് നൽകിയത്. കായികയിനങ്ങളോടുള്ള ഇഷ്ടം തന്നെയാണ് ഇത്തരമൊരു പാരിധോഷികം നൽകാനുള്ള തീരുമാനത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ചെറുപ്പത്തിൽ ബാഡ്മിന്റൺ കളിക്കുമായിരുന്നു. അത് തന്നെയാണ് ഇഷ്ട കായികയിനവും. കായികയിനങ്ങളോട് വലിയ ഇഷ്ടമാണ് . ഇന്ത്യക്ക് മെഡൽ ലഭിക്കാതിരുന്ന അവസരത്തിൽ വലിയ സങ്കടമാണ് തോന്നിയത്. ഈ കുട്ടികൾക്ക് മെഡൽ നേടാനായിരുന്നില്ലെങ്കിൽ നമ്മുടെ രാജ്യത്തിന്റെ പേര് മറ്റ് രാജ്യങ്ങൾക്ക് കീഴിലായിപ്പോവുകയും അപമാനിതരാവുകയും ചെയ്യുമായിരുന്നു. അത്കൊണ്ടാണ് ഇവർക്ക് സമ്മാനം നൽകാൻ തീരുമാനിച്ചത്.

ഒളിമ്പിക്‌സ് മെഡൽ ജേതാക്കളായ പി വി സിന്ധുവിനേയും സാക്ഷി മാലിക്കിനേയും ആദരിക്കുന്ന ചടങ്ങിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിട്ടുനിന്നു. നേരത്തെ മെഡൽ ജേതാക്കൾക്കുള്ള പാരിധോഷിക വിതരണം മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറുമെന്നാണ് അറിയിച്ചിരുന്നത്. ചടങ്ങിന്റെ സ്‌പോൺസർമാരായ ഓട്ടോബാൻ കാർ റെന്റൽ എം ഡി മുക്കാട്ട് സെബാസ്റ്റ്യൻ ഭൂമി തട്ടിപ്പുകേസിൽ ആരോപണവിധേയനാണെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് മുഖ്യമന്ത്രി ചടങ്ങിൽ നിന്നും വിട്ടുനിന്നതെന്നാണ് സൂചന. കോട്ടൺ ഹിൽ സ്‌കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി ദാസനാണ് അവാർഡ് വിതരണം ചെയ്തു. കെടിഡിസി ചെയർമാൻ എം വിജയകുമാറും ചടങ്ങിൽ സംബന്ധിച്ചു.സിന്ധുവിന് 50 ലക്ഷവും,സാക്ഷിക്ക് 25 ലക്ഷവും പരിശീലകർക്ക് യഥാക്രമം പത്ത്, അഞ്ച് ലക്ഷവുമാണ് ഓട്ടോബാൻ കാർ റെന്റൽ എംഡി മുക്കാട്ട് സെബാസ്റ്റ്യനാണ് സമ്മാനം സ്‌പോൺസർ ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP