Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിശ്വാസ വഞ്ചന നേരിട്ടത് 78 ശതമാനം വിവാഹിതർ; സംശയാലുക്കൾ കൂടുതലുള്ളത് പ്രണയിച്ച് വിവാഹം കഴിച്ചവരിൽ; രാജ്യത്തെ വിവാഹിതർക്കിടയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഹോട്ട് സ്റ്റാർ ഔട്ട് ഓഫ് ലവ് സർവേ

വിശ്വാസ വഞ്ചന നേരിട്ടത് 78 ശതമാനം വിവാഹിതർ; സംശയാലുക്കൾ കൂടുതലുള്ളത് പ്രണയിച്ച് വിവാഹം കഴിച്ചവരിൽ; രാജ്യത്തെ വിവാഹിതർക്കിടയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഹോട്ട് സ്റ്റാർ ഔട്ട് ഓഫ് ലവ് സർവേ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മാറിയ ജീവിത സാഹചര്യങ്ങളിൽ ദാമ്പത്യത്തിലെ വിള്ളലുകൾ മുൻകാലങ്ങളിലേക്കാൾ കൂടുതലാണെന്ന് പഠന റിപ്പോർട്ട്. ഹോട്ട് സ്റ്റാർ ഔട്ട് ഓഫ് ലവ് സർവേയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ടത്. വൈവാഹിക ജീവിതത്തിലെ അരക്ഷിതാവസ്ഥ വർധിച്ച് വരികയാണെന്ന് സർവേ പറയുന്നു. രാജ്യത്തെ വിവാഹിതരിൽ നാലിൽ ഒരാൾ പങ്കാളി തന്നെ ചതിക്കുമോ എന്ന് ഭയക്കുന്നുണ്ടെന്നാണ് ഹോട്ട് സ്റ്റാർ ഔട്ട് ഓഫ് ലവ് സർവേയിലെ കണ്ടെത്തൽ. നോർത്ത് ഇന്ത്യയിലാണ് അരക്ഷിത ബോധം കൂടുതൽ ശക്തമായി നിലനിൽക്കുന്നത്. 32 ശതമാനം പേരാണ് പങ്കാളി ചതിക്കുമെന്ന് ഭയക്കുന്നത്. ദക്ഷിണേന്ത്യയിൽ ഇത് 21 ശതമാനമാണ്.

പ്രണയിച്ച് വിവാഹം കഴിച്ചവരിലാണ് സംശയം കൂടുതലുള്ളത്. പ്രണയ വിവാഹിതരിൽ 62 ശതമാനം പങ്കാളികളെ സംശയിക്കുമ്പോൾ അറേഞ്ച്ഡ് മാര്യേജിൽ ഇത് 52 ശതമാനമാണ്. ജയ്പൂർ, ലഖ്നൗ, പാട്ന എന്നിവിടങ്ങളിലുള്ളവർക്കാണ് സംശയം കൂടുതൽ. ബാംഗളൂർ, പൂണെ എന്നിവിടങ്ങളിലുള്ളവർക്ക് ഭയം കുറവാണ്. പുരുഷന്മാരേക്കാൾ സംശയാലുക്കൾ സ്ത്രീകളാണെന്നാണ് സർവേയിലെ കണ്ടെത്തൽ.

രാജ്യത്തെ വിവാഹിതരിൽ 55 ശതമാനം പേരും പങ്കാളി അറിയാതെ അവരുടെ ഫോൺ പരിശോധിച്ച് കഴിഞ്ഞു. 45 ശതമാനം പേരും തന്റെ പങ്കാളിയുടെ ഫോൺ അവരുടെ അനുവാദമില്ലാതെ പരിശോധിക്കാൻ ആഗ്രഹിക്കുന്നവരുമാണ് എന്നും സർവേ പറയുന്നു. ദാമ്പത്യത്തിൽ പുരുഷന്മാരെക്കാൾ കൂടുതൽ സംശയാലുക്കൾ സ്ത്രീകളാണ്. അതിനാൽ സ്ത്രീകളാണ് കൂടുതൽ ഫോൺ പരിശോധിക്കുന്നത് എന്നും സർവേയിൽ പറയുന്നു.

രാജ്യത്തെ 78 ശതമാനം പേരും വിശ്വാസവഞ്ചന നേരിട്ടിട്ടുണ്ട് എന്നാണ് സർവേയിൽ പറയുന്നത്. ഇതിൽ പകുതിയോളം പേരും തന്റെ പങ്കാളിയോട് ക്ഷമിച്ചു. 20 ശതമാനം പേർ ഇത് ക്ഷമിക്കാനും തയാറാണ്. ഒരു തവണ ചെയ്യുന്ന കാര്യമായി കണ്ടാണ് പലരും ഇതിന് തയാറാകുന്നത്. കൂടാതെ കുട്ടികളും ഭാവിയും സമൂഹം എന്തുകരുതുമെന്ന ചിന്തയും കുടുംബത്തിനുണ്ടാകുന്ന നാണക്കേടുമെല്ലാം ക്ഷമിക്കാനുള്ള കാരണങ്ങളാണ്.

പലതരത്തിലുള്ള വിശ്വാസ വഞ്ചനകളുണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ചിലത് ശാരീരിക ആവശ്യങ്ങൾക്കു വേണ്ടിയും മറ്റു ചിലത് വൈകാരികവുമായി ഉണ്ടാകുന്നതാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ശാരീരിക ആവശ്യങ്ങൾ മാത്രമല്ല അവിഹിത ബന്ധങ്ങക്ക് കാരണമാകുന്നത്. വൈകാരികവും സാമൂഹിക മാധ്യമങ്ങളുടെ അതിപ്രസരവുമെല്ലാം അതിന് കാരണമാകുന്നുണ്ട്.

ശാരീരികമായ വിശ്വാസ വഞ്ചനയാണ് ഏറ്റവും മോശം എന്നാണ് 47 ശതമാനം പേരും പറയുന്നത്. എന്നാൽ 37 ശതമാനം പേരുടെ അഭിപ്രായം വൈകാരികമായ വഞ്ചനയാണ് അറ്റവും വേദനിപ്പിക്കുന്നത് എന്നാണ്. സോഷ്യൽ മീഡിയയിലൂടെയുള്ള ബന്ധങ്ങളെയാണ് കൂടുതൽ പേരും ഭയക്കുന്നത്. തന്നോട് സ്നേഹം ഇല്ലാത്തതുകൊണ്ടാകും പങ്കാളി വിശ്വാസവഞ്ചന കാണിക്കുന്നത് എന്നാണ് അഞ്ചിൽ ഒരാൾ പറയുന്നത്. മടുപ്പ്, സാമ്പത്തികവും ജീവിതരീതിയിലെ പ്രശ്നങ്ങളും ഇതിന് കാരണമായി കരുതുന്നവരുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP