Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വൈകുന്നേരം വിശന്നപ്പോൾ ഊബർ ഈറ്റ്‌സ് വഴി ഓർഡർ ചെയ്തത് ചിക്കൻ ബിരിയാണി; അരമണിക്കൂറിനുള്ളിൽ സാധനം കൈയിൽ കിട്ടി; കഴിക്കാൻ തുറന്ന് നോക്കിയപ്പോൾ സ്വാദിഷ്ടമായ ബിരിയാണിയിൽ നല്ല പിടയ്ക്കണ പുഴു;പച്ചയിറച്ചിയും പാകം ചെയ്തതും പഴകിയതും എല്ലാം ഒരേ ഫ്രീസറിൽ; കവടിയാറിലെ ലാമിയ ഹോട്ടലിൽ പരിശോധന നടത്തി ഞെട്ടി ഹെൽത്ത് ഇൻസ്‌പെക്ടർ; പണം വാങ്ങി ചളിച്ച് പുഴുവരിച്ച ബിരിയാണി വിറ്റ ലാമിയ ക്ലോസ്ഡ്

വൈകുന്നേരം വിശന്നപ്പോൾ ഊബർ ഈറ്റ്‌സ് വഴി ഓർഡർ ചെയ്തത് ചിക്കൻ ബിരിയാണി; അരമണിക്കൂറിനുള്ളിൽ സാധനം കൈയിൽ കിട്ടി; കഴിക്കാൻ തുറന്ന് നോക്കിയപ്പോൾ സ്വാദിഷ്ടമായ ബിരിയാണിയിൽ നല്ല പിടയ്ക്കണ പുഴു;പച്ചയിറച്ചിയും പാകം ചെയ്തതും പഴകിയതും എല്ലാം ഒരേ ഫ്രീസറിൽ; കവടിയാറിലെ ലാമിയ ഹോട്ടലിൽ പരിശോധന നടത്തി ഞെട്ടി ഹെൽത്ത് ഇൻസ്‌പെക്ടർ; പണം വാങ്ങി ചളിച്ച് പുഴുവരിച്ച ബിരിയാണി വിറ്റ ലാമിയ ക്ലോസ്ഡ്

എം മനോജ് കുമാർ

തിരുവനന്തപുരം: പണം കൊടുത്ത് ഭക്ഷണം വാങ്ങി കഴിക്കുന്നവനോട് ഒരു പ്രതിബദ്ധതയും ഇല്ലെന്ന് വീണ്ടും തെളിയിച്ച് തലസ്ഥാന നഗരത്തിലെ മറ്റൊരു റെസ്റ്റോറന്റ് കൂടി. തിരുവനന്തപുരം കവടിയാറിൽ പ്രവർത്തിക്കുന്ന ലാമിയ റസ്‌റ്റോറന്റിൽ നിന്ന് വാങ്ങിയ ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തിയെന്ന പരീതിയിൽ ഹോട്ടൽ റെയ്ഡ് ചെയ്ത് പൂട്ടിച്ച് നഗരസഭ ആരോഗ്യ വിഭാഗം. കഴിഞ്ഞയാഴ്ചയാണ് നഗരത്തിലെ ബുഹാരി, എംആർഎ, സംസം തുടങ്ങിയ വൻകിട ഹോട്ടലുകളിൽ വൃത്തിഹീനമായ ഭക്ഷണം കണ്ടെത്തി ഹോട്ടലുകൾ പൂട്ടിച്ചത്. ലാമിയയിൽ നിന്ന് വാങ്ങിയ ബിരിയാണിയിൽ ജീവനുള്ള പുഴുക്കളെയാണ് കണ്ടെത്തിയത്.

ഇന്ന് വൈകുന്നേരമാണ് തലസ്ഥാന നഗരവാസിയായ ഒരാൾ ഊബർ ഓൺലൈൻ വഴി വാങ്ങിയ ചിക്കൻ ബിരിയാണിയിൽ നിന്ന് പുഴുക്കളെ കണ്ടെത്തിയത്. ഉടൻ തന്നെ ഇയാൾ നഗരസഭ ഹെൽത്ത് വിഭാഗത്തേയും ഒപ്പം തന്നെ നന്തൻകോട് ഫുഡ് ഇൻസ്‌പെക്ടർക്കും പരാതി നൽകിയത്.ഹെൽത്ത് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ ഹോട്ടലിൽ പരിശോധന നടത്തി ബിരിയാണിയും വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ച കോഴി ഇറച്ചിയും പിടിച്ചെടുത്ത് കട അടച്ചു പൂട്ടി.

വൈകുന്നേരം 5.30 മണിയോടെ നന്തൻകോട് ഹെൽത്ത് ഇൻസ്‌പെക്ടർ ടട മിനുവിന്റെ നേത്യത്വത്തിലുള്ള സ്‌ക്വാഡ് പരിശോധിക്കുകയും തുടർന്ന് ഹോട്ടൽ അടപ്പിച്ചതും. പാചകം ചെയ്തതും അല്ലാത്തതുമായ മാംസം ഒരേ ഫ്രീസറിൽ സൂക്ഷി ച്ചിരിക്കുന്നതായും കണ്ടെത്തി. പാചകം ചെയ്ത ഇറച്ചി പാത്രങ്ങൾ കഴുകുന്ന വാഷ്‌ബേസിന്റെ അടിയിൽ അലക്ഷ്യമായി സൂക്ഷിച്ചിരിക്കുന്നതും കാണുകയുണ്ടായി. ഇറച്ചി വാങ്ങിയ ബിൽ പരിശോധന സമയത്ത് ഹാജരായിരുന്നില്ല. ഹെൽത്ത് കാർഡ് ഉള്ള ജീവനക്കാരെ കൂടാതെ മറ്റ് ജീവന ക്കാരും ഹോട്ടലിൽ ഉണ്ടായിരുന്നു.പരാതികളിൽ മേൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഹെൽത്ത് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാർ അറിയിച്ചു.

ഒരു ഹോട്ടലിൽ പോകുമ്പോൾ വില കൂടുതലായാലും തന്റെ കുടുംബത്തിന് നല്ല ഭക്ഷണം കിട്ടണമെന്നാണ് ഓരോരുത്തരും ആഗ്രഹിക്കുക. എന്നാൽ കിട്ടുന്നത് പഴകിയതും ഉപയോഗ ശൂന്യവും നിലവാരമില്ലാത്തതുമായ ഭക്ഷണമാണെങ്കിലോ? നല്ല ഭക്ഷണം എന്ന് കരുതി നമ്മൾ ഭക്ഷണം കഴിക്കാൻ പോകുന്ന പല ഹോട്ടലുകളും പക്ഷേ വൃത്തിഹീനവും പഴകിയതുമായ ഭക്ഷണവുമാണ് നമുക്ക് നൽകുന്നത്. ഇത്തരത്തിൽ തലസ്ഥാന നഗരത്തിൽ മോശം ഭക്ഷണം വിളമ്പുന്ന വമ്പന്മാർക്കെതിരെ നടപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് നഗരസഭയുടെ ആരോഗ്യ വിഭാഗം. തലസ്ഥാനത്തുകൊച്ച് കുട്ടികൾക്ക് പോലും അറിയാവുന്ന വമ്പൻ പേരുകാരെയാണ് ഇപ്പോൾ മോശം ഭക്ഷണം നൽകി ജനങ്ങളെ ചതിക്കുന്നതിന് നടപടിക്ക് വിധേയമാക്കിയിരിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് 46 ഹോട്ടലുകൾക്കെതിരെ നടപടി പൂട്ടിയത്.

തലസ്ഥാനത്തെ രാത്രികാല ഭക്ഷണ പ്രേമികളുടെ ഇഷ്ട കേന്ദ്രമായ ബുഹാരി, പാളയത്ത് സദാ തിരക്കും സീറ്റ് കിട്ടാൻ പോലും മണിക്കൂറുകൾ കാത്തുനിൽക്കാൻ ആളുകൾ തയ്യാറാവുന്ന സംസം, എംആർഎ എന്നിവയും വെജിറ്റേറിയൻ ഭക്ഷണത്തിന് പേര് കേട്ട ആര്യാസ് എന്നിങ്ങനെ പല വമ്പന്മാരും നാട്ടുകാരുടെ ആരോഗ്യം വെച്ച് കളിക്കുന്നവരാണ്. കൊടുക്കുന്ന വിലയ്ക്ക് മോശം ഭക്ഷണം നൽകുന്നത് ഒരിക്കലും ഒരു സമൂഹവും അംഗീകരിക്കുകയില്ല. അത്തരത്തിൽ അധികൃതർ പരിശോധന നടത്തിയാലും മുഖ്യധാര മാധ്യമങ്ങൾ പേര് പ്രസിദ്ധീകരിക്കുകയുമില്ല ജനങ്ങൾ അറിയുകയുമില്ല. വീണ്ടും വീണ്ടും ഇത്തരം കൊള്ളക്കാരുടെ ഹോട്ടലുകളിൽ പോയി ഭക്ഷണം കഴിക്കുകയുപം ചെയ്യുന്നു. ഇത്തരം ചതിയന്മാരെ ജനങ്ങൾക്ക് മുന്നിലെത്തിക്കാൻ മാത്രമാണ് നടപടിക്ക് വിധേയരായ ഓരോ ഹോട്ടലുകളേയും മറുനാടൻ മലയാളി തുറന്ന് കാണിക്കുന്നത്. ഇത്തരക്കാരുടെ പട്ടികയിലേക്കാണ് ഇന്ന് ലാമിയയും എത്തിയിരിക്കുന്നത്.

കഴിഞ്ഞയാഴ്ച നഗരസഭ നടത്തിയ പരിശോധനയിൽ മോശം ഭക്ഷണം വിളമ്പുന്നതായി കണ്ടെത്തിയ ഹോട്ടലുകൾ ചുവടെ:-

ബുഹാരി


തലസ്ഥാനത്തെ ഏറ്റവും പ്രശസ്തമായ ഹോട്ടലാണ് ബുഹരി. പാതിരാത്രിയും വെളുപ്പിനും പോലും ഭക്ഷണം കിട്ടുന്ന ബുഹാരിയിൽ സദാ തിരക്കാണ്. ബിവറേജും പെട്രോൾ പമ്പും കഴിഞ്ഞാൽ തലസ്ഥാന നഗരവാസികൾ ഏറ്റവും അധികം സന്ദർശിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ഈ ഹോട്ടൽ. മട്ടൻ വിഭവങ്ങൾക്ക് പ്രശസ്തമാണ് ബുഹരി. യുവാക്കൾ കൂട്ടമായും കുടുംബ സമേതവും ഭക്ഷണം കഴിക്കാനെത്തുന്നത് പതിവ് കാഴ്ചയാണ് ഇവിടെ. സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, ആഹാരം പാചകം ചെയ്യുന്ന പാത്രങ്ങൾ വൃത്തിഹീനമാണ്. പാചകം ചെയ്ത ആഹാരാസാധനങ്ങൾ ഈച്ച തുടങ്ങിയ പ്രാണികൾ കടക്കാതെ മൂടി സൂക്ഷിച്ചിട്ടില്ല.ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു. ജീവനക്കാർ വ്യക്തി ശുചിത്വം പാലിച്ചിട്ടില്ല. എന്നിങ്ങനെയാണ് ബുഹാരിക്ക് എതിരെയുള്ള കുറ്റങ്ങൾ. നേരത്തെ ഇവിടെ നിന്നും ആടിന്റെ തോലി സഹിതം മട്ടൻ കറിയിൽ നിന്ന് കിട്ടിയത് വലിയ വിവാദമായിരുന്നു

സംസം റസ്റ്റോറന്റ്, പാളയം


യൂണിവേഴ്സിറ്റി കോളേജിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ഹോട്ടൽ സം സം നഗരത്തിലെ ഏറ്റവും പ്രശസ്തമായ ഹോട്ടലാണ്. ഇവിടെ ഇരിക്കാൻ സീറ്റ് കിട്ടണമങ്കിൽ പോലും മണിക്കൂറുകൾ കാത്ത് നിൽക്കണം. മണിക്കൂറുകൾ കാത്ത് നിന്ന് ഒരുമിച്ച് സീറ്റ് കിട്ടിയില്ലെങ്കിലും ഫാമിലിയായി എത്തുന്നവർ പോലും പല സീറ്റിലിരുന്നാലും ഇവിടെ നിന്ന് ഭക്ഷണം കഴിച്ച് പോയാൽ മതി എന്ന് ആഗ്രഹിക്കുന്നു. എന്നാൽ ഭക്ഷണവും രുചിയും നഗരത്തിൽ ഹിറ്റായതോടെ ഉടായിപ്പ് പരിപാടികൾ ഹോട്ടൽ ഉടമകൾ ആരംഭിക്കുകയും ചെയ്തു. ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല ,മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, ആഹാരസാധനങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേകം സ്റ്റോർ റൂം ഇല്ല, സ്ഥാപനത്തിന്റെ കോമ്പൗണ്ടിനുള്ളിൽ അഴുക്കുവെള്ളവും ആഹാരവശിഷ്ടങ്ങളും കെട്ടികിടന്ന് ദുർഗന്ധം ഉണ്ടാക്കുന്നു എന്നിങ്ങനെയാണ് കണ്ടെത്തലുകൾ.

എം ആർ എ റസ്റ്റോറന്റ്, പാളയം


സംസം ഹോട്ടലിന് തൊട്ടടുത്ത് തന്നെ സ്ഥിതി ചെയ്യുന്ന ഹോട്ടലാണ് എംആർഎ സംസമ്മിന് സമാനമായി തന്നെ തിരക്കിന്റെ കാര്യത്തിലും കട്ടയ്ക്ക് നിൽക്കുന്ന ഹോട്ടലാണ് എംആർഎ.ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല,മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനത്തിന്റെ കോമ്പൗണ്ടിനുള്ളിൽ അഴുക്കുവെള്ളവും ആഹാരവശിഷ്ടങ്ങളും കെട്ടികിടന്ന് ദുർഗന്ധം ഉണ്ടാക്കുന്നു. പഴകിയതും ഉപയോഗ്യമല്ലാത്തതുമായ പാചകം ചെയ്ത പെറോട്ട, ചപ്പാത്തി എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.

ഹോട്ടൽ പങ്കജ്, സ്റ്റാച്യു


സെക്രട്ടേറിയറ്റിന് തൊട്ടടുത്ത് പ്രവർ്തതിക്കുന്ന ഹോട്ടലിൽ നൂറ് കണക്കിന് ആളുകളാണ് ദിവസേന എത്തുന്നത്. എന്നാൽ മോശം ഭക്ഷണം നൽകുന്നതിൽ പങ്കജ് ഒ്ട്ടും പിന്നിലല്ല. ദൂരെ സ്ഥലങ്ങളിൽ നിന്ന് പോലും എത്തുന്ന ആളുകളെ പിഴിയു്നന റേറ്റും മോശം ഭക്,ണവും എന്നതാണ് പങ്കജിന്റെ ശൈലി. ജീവനക്കാർക്ക് ഹെൽത്ത് കാർഡിൽ, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, ഉപയോഗയോഗ്യമല്ലാത്തതും പഴകിയതുമായ ഭക്ഷണസാധനങ്ങൾ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു. പാചകം ചെയ്ത ആഹാരാസാധനങ്ങൾ ഈച്ച തുടങ്ങിയ പ്രാണികൾ കടക്കാതെ മൂടി സൂക്ഷിച്ചിട്ടില്ല. സ്ഥാപനത്തിന്റെ കോമ്പൗണ്ടിനുള്ളിൽ അഴുക്കുവെള്ളവും ആഹാരവശിഷ്ടങ്ങളും കെട്ടികിടന്ന് ദുർഗന്ധം ഉണ്ടാക്കുന്നു. പൊതുശുചിത്വ നിലവാരം തൃപ്തികരമല്ല.പഴകിയ ചോറ്, പുഴുങ്ങിയ പഴകിയ മുട്ട എന്നിവ സ്‌ക്വാഡ് പിടിച്ചെടുത്തു.

സ്റ്റാച്യു റസ്റ്റോറന്റ്, സ്റ്റാച്യു

 

സെക്രട്ടേറിയറ്റ് നോർത്ത് ഗേറ്റിന് തൊട്ട് എതിർവശം സ്ഥിതി ചെയ്യുന്ന ഹോട്ടലാണ് സ്റ്റാച്യു ഹോട്ടൽ. ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, ജീവനക്കാരുടെ വസ്ത്രങ്ങൾ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടില്ല. ഇടുങ്ങിയ വെളിച്ചക്കുറവുള്ള സ്ഥലത്ത് മെഷീനുകൾ സ്ഥാപിച്ചിരിക്കുന്നു. മോട്ടോർ ഇൻസ്റ്റലേഷൻ പെർമിറ്റില്ലാതെ മുകളിലത്തെ നിലയിൽ മെഷീനുകൾ സ്ഥാപിച്ചിരിക്കുന്നു.

ഹോട്ടൽ ആര്യാസ്- പുളിമൂട്

വെജിറ്റേറിയൻ ഭക്ഷണത്തിന്റെ കലവറ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇക്കൂട്ടരും തട്ടിപ്പ് നടത്തിയതായി തന്നെയാണ് നഗരസഭ അധികൃതർ നടത്തിയ പരിശോധനയിൽ വ്യക്തമാകുന്നത്. ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, ചുവരുകളിൽ യഥാസമയം പെയിന്റടിച്ചിട്ടില്ല, ആഹാരം പാചകം ചെയ്യുന്ന സ്ഥലത്ത് പ്രാണികളും, പക്ഷികളും കടന്നുവന്ന് മലിനപെടുത്തന്ന വിധം കാണപ്പെടുന്നു. പാചകത്തിനുപയോഗിക്കുന്ന പാത്രങ്ങൾ വൃത്തിഹീനമാണ്. ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു. ജീവനക്കാരുടെ വസ്ത്രങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടില്ല.സ്ഥാപനത്തിന്റെ കോമ്പൗണ്ടിനുള്ളി അഴുക്കുവെള്ളവും ആഹാരവശിഷ്ടങ്ങളും കെട്ടികിടന്ന് ദുർഗന്ധം ഉണ്ടാക്കുന്നു. ജീവനകാർക്ക് മാസ്‌ക്, തൊപ്പി എന്നിവ ധരിച്ചിട്ടില്ല.

ഇന്ത്യൻ കോഫി ഹൗസ് തമ്പാനൂർ

 

തമ്പാനൂർ റെയിൽവേ സ്റ്റേഷന് എതിർവശമാണ് ഹോട്ടൽ പ്രവർത്തിക്കുന്നത് കെഎസ്ആർടിസ് സ്റ്റാൻഡിന് തൊട്ടടുത്ത് ആമയിഴഞ്ചാൻ തോട് ഒഴുകുന്നതിന് തൊട്ട് മുകളിലായി സ്ഥിതി ചെയ്യുന്നു എന്ന് പറയുന്നതായിരിക്കും ഏവർക്കും മനസ്സിലാവുക.ജീവനക്കാർക്ക് ഹെðത്ത് കാർഡ് ഇñ, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു. ഇവിടെ നിന്ന് മുൻപും വൃത്തിയില്ലാത്ത ഭക്ഷണം പിടികൂടിയിട്ടുമുണ്ട്. സദാ ഈച്ചയരിക്കുന്ന ഭക്ഷണം ആണ് ഇവിടെ വിളമ്പുന്നത്.

എസ് പി കാറ്റേഴ്സ്, പിആർഎസ് ഹോസ്പിറ്റൽ ക്യാന്റീൻ

കരമന - ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല, ഉറവിടമാലിന്യ സംസ്‌ക്കരണ സംവിധാനം ഏർപ്പെടുത്തിയിട്ടില്ല.

തന്നൂസ് റസ്റ്റോറന്റ്, കമലേശ്വരം

ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല, ആഹാരസാധനങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേകം സ്റ്റോർ റൂം ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല.

സീനത്ത് ഹോട്ടൽ, മണക്കാട്

ആഹാരം പാകംചെയ്യുന്ന പാത്രങ്ങൾ വൃത്തിഹീനമാണ്, സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടിൽ, നിരോധിത പ്ലാസ്റ്റിക്ക് ക്യാരിബാഗുകൾ സൂക്ഷിച്ചിരിക്കുന്നു, ടോയിലറ്റ് വൃത്തിഹീനം.

അശ്വതി ടീസ്റ്റാൾ, മണക്കാട്

ആഹാരം പാകംചെയ്യുന്ന പാത്രങ്ങൾ വൃത്തിഹീനമാണ്, ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല,നിരോധിത പ്ലാസ്റ്റിക്ക് ക്യാരിബാഗുകൾ സൂക്ഷിച്ചിരിക്കുന്നു.

റാഹത്ത് ഹോട്ടൽ, മണക്കാട്പ

ഴകിയതും ഉപയോഗ യോഗ്യവുമല്ലാത്ത ബിരിയാണി, ചിക്കൻ, ബീഫ്, ബട്ടർ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്,നിരോധിത പ്ലാസ്റ്റിക്ക് ക്യാരിബാഗുകൾ സൂക്ഷിച്ചിരിക്കുന്നു. ശുദ്ധവായുവും വെളിച്ചവും ലഭിക്കുന്നതിനുള്ള സംവിധാനം ഇല്ല.

ഗീതാഞ്ജലി ടിഫിൻ സെന്റർ, മണക്കാട്

ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല.

അൽസഫാ റസ്റ്റോറന്റ്, കമലേശ്വരം -

ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല, നിരോധിത പ്ലാസ്റ്റിക്ക് ക്യാരിബാഗുകൾ സൂക്ഷിച്ചിരിക്കുന്നു. ആഹാരസാധനങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേകം സ്റ്റോർ റൂം ഇല്ല, പഴകിയതും ഉപയോഗ്യമല്ലാത്തതുമായ പെറോട്ട പിടിച്ചെടുത്തിട്ടുണ്ട്.

ഹോട്ടൽ സഫാരി, ഓവർബ്രിഡ്ജ്, തമ്പാനൂർ

ജീവനക്കാർക്ക് ഹെൽത്ത് കാർഡിൽ, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടിൽ, സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, ചുവരുകളിൽ യഥാസമയം പെയിന്റടിച്ചിട്ടിൽ, ആഹാരം പാകംചെയ്യുന്ന പാത്രങ്ങൾ വൃത്തിഹീനമാണ്.പാചകം ചെയ്ത ആഹാരാസാധനങ്ങൾ ഈച്ച തുടങ്ങിയ പ്രാണികൾ കടക്കാതെ മൂടി സൂക്ഷിച്ചിട്ടിൽ. കൂടാതെ പഴകിയ പാചകംചെയ്ത ബീഫ്, കോഴിയിറച്ചി, മീൻ, നിരോധിത പ്ലാസ്റ്റിക്ക് ക്യാരിബാഗുകൾ എന്നിയും പിടിച്ചെടുത്തു.

ഓപ്പൺഹൗസ്

ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, ചുവരുകളിൽ യഥാസമയം പെയിന്റടിച്ചിട്ടില്ല,ശുദ്ധവായുവും വെളിച്ചവും ലഭിക്കുന്നതിനുള്ള സംവിധാനം ഇല്ല. പഴകിയതും ഉപയോഗയോഗ്യമല്ലാത്ത 12 ലിറ്റർ എണ്ണ, മുട്ട എന്നിവ പിടിച്ചെടുത്തു, അടുക്കളയിൽ ജനറേറ്റർ സ്ഥാപിച്ചിരിക്കുന്നു.

ചിരാഗ്-ഇൻ, സെക്രട്ടറിയേറ്റ്

ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, ഉപയോഗയോഗ്യമകാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു. പാചകം ചെയ്ത ആഹാരാസാധനങ്ങൾ ഈച്ച തുടങ്ങിയ പ്രാണികൾ കടക്കാതെ മൂടി സൂക്ഷിച്ചിട്ടില്ല. സ്ഥാപനത്തിന്റെ കോമ്പൗണ്ടിനുള്ളിൽ അഴുക്കുവെള്ളവും ആഹാരവശിഷ്ടങ്ങളും കെട്ടികിടന്ന് ദുർഗന്ധം ഉണ്ടാക്കുന്നു. പഴകിയതും മനുഷ്യ ഉപയോഗ്യ ശൂന്യമായ ചോറ്, ഐസ്‌ക്രീം, പഴവർഗങ്ങൾ എന്നിവ പിടിച്ചെടുത്തു.

ഹോട്ടൽ ഗീത്, പുളിമൂട്

ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു,ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു,ചുവരുകളിൽ യഥാസമയം പെയിന്റടിച്ചിട്ടില്ല, പഴകിയ ഇറച്ചി, പഴവർഗങ്ങൾ എന്നിവ പിടിച്ചെടുത്തു.

നെസ്റ്റ് റസ്റ്റോറന്റ്, പി ആർ എസ്, കരമന

ഹെൽത്ത് കാർഡ് കരസ്ഥമാക്കിയിട്ടില്ല. ഉപയോഗ യോഗ്യമല്ലാത്തതും പഴകിയതുമായ ഭക്ഷണപഥാർത്ഥങ്ങൾ വിൽപനക്കായി സൂക്ഷിച്ചിരുന്നു. ഉറവിടമാലിന്യ സംസ്‌ക്കരണ സംവിധാനം ഏർപ്പെടുത്തിയിട്ടില്ല.

ഹോട്ടൽ കൃഷ്ണദീപം, കാലടി

മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു,ഭക്ഷണപഥാർത്ഥങ്ങൾ വിൽപനക്കായി സൂക്ഷിച്ചിരുന്നു. ഉറവിടമാലിന്യ സംസ്‌ക്കരണ സംവിധാനം ഏർപ്പെടുത്തിയിട്ടിñ.

ഹോട്ടൽ സ്വാഗത്, പാളയം

ഹെൽത്ത് കാർഡ് കരസ്ഥമാക്കിയിട്ടില്ല.മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,ഉപയോഗ യോഗ്യമല്ലാത്തതും പഴകിയതുമായ ഭക്ഷണപഥാർത്ഥങ്ങൾ വിൽപനക്കായി സൂക്ഷിച്ചിരുന്നു.നിരോധിത പ്ലാസ്റ്റിക്ക് ക്യാരിബാഗുകൾ പിടിച്ചെടുത്തു.

ട്രിവാൻഡ്രം ഹോട്ടൽ, സ്റ്റാച്യു

 

മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,ഉപയോഗ യോഗ്യമല്ലാത്തതും പഴകിയതുമായ ഭക്ഷണപഥാർത്ഥങ്ങൾ വിൽപനക്കായി സൂക്ഷിച്ചിരുന്നു.

മാളിക റസ്റ്റോറന്റ്

ഹെൽത്ത് കാർഡ് കരസ്ഥമാക്കിയിട്ടില്ല. മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,ഉപയോഗ യോഗ്യമല്ലാത്തതും പഴകിയതുമായ ഭക്ഷണപഥാർത്ഥങ്ങൾ വിൽപനക്കായി സൂക്ഷിച്ചിരുന്നു.

ഹോട്ടൽ ടൗൺ ടവർ

മാലിന്യം തരംതിരിച്ച് സൂക്ഷിക്കുന്നതിനുള്ള സംവിധാനമിñ,ഉപയോഗയോഗ്യമñാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു. പാചകം ചെയ്ത ആഹാരാസാധനങ്ങൾ ഈച്ച തുടങ്ങിയ പ്രാണികൾ കടക്കാതെ മൂടി സൂക്ഷിച്ചിട്ടിñ.

ഹോട്ടൽ കൃഷ്ണ

ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല,മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു,ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു.

ഹോട്ടൽ, വിനോദ്, മാഞ്ഞാലിക്കുളം

ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല,മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു,ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു. ആഹാരസാധനങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേകം സ്റ്റോർ റൂം ഇല്ല, പാചകം ചെയ്ത ആഹാരാസാധനങ്ങൾ ഈച്ച തുടങ്ങിയ പ്രാണികൾ കടക്കാതെ മൂടി സൂക്ഷിച്ചിട്ടില്ല. ജീവനക്കാരുടെ വസ്ത്രങ്ങൾ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടില്ല.നിരോധിത പ്ലാസ്റ്റിക്ക് ക്യാരിബാഗുകൾ പിടിച്ചെടുത്തു.

ഹോട്ടൽ അനന്താസ്, മാഞ്ഞാലിക്കുളം റോഡ്

ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല,മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു,ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു.ആഹാരസാധനങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേകം സ്റ്റോർ റൂം ഇല്ല.

ഹോട്ടൽ മുരളി, ഗാന്ധാരിഅമ്മൻകോവിൽ റോഡ്, തമ്പാനൂർ

മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, അടുക്കളയില്ല ആവശ്യത്തിന് ചിമ്മിനിയും, ശുദ്ധവായവും ലഭിക്കുന്നതിന് മാർഗ്ഗമില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു,ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു.നിരോധിത പ്ലാസ്റ്റിക്ക് ക്യാരിബാഗുകൾ പിടിച്ചെടുത്തു.

ശ്രീ ഗുവായൂരപ്പൻ ഹോട്ടൽ, ഗാന്ധാരിഅമ്മൻകോവിൽ റോഡ്, തമ്പാനൂർ

ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു.നിരോധിത പ്ലാസ്റ്റിക്ക് ക്യാരിബാഗുകൾ പിടിച്ചെടുത്തു.

ഹോട്ടൽ ട്രാവൻകൂർ അരമന

മാലിന്യം തരംതിരിച്ച് സൂക്ഷിക്കുന്നതിനുള്ള സംവിധാനമില്ല,ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു.

ബിസ്മി ഹോട്ടൽ, അട്ടകുളങ്ങര

മാലിന്യം തരംതിരിച്ച് സൂക്ഷിക്കുന്നതിനുള്ള സംവിധാനമില്ല,ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു.പാചകം ചെയ്ത ആഹാരാസാധനങ്ങൾ ഈച്ച തുടങ്ങിയ പ്രാണികൾ കടക്കാതെ മൂടി സൂക്ഷിച്ചിട്ടില്ല.

ഇഫ്താർ, അട്ടകുളങ്ങര

ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, ഉപയോഗയോഗ്യമാകാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു. ആഹാരസാധനങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേകം സ്റ്റോർ റൂം ഇല്ല, പാചകം ചെയ്ത ആഹാരാസാധനങ്ങൾ ഈച്ച തുടങ്ങിയ പ്രാണികൾ കടക്കാതെ മൂടി സൂക്ഷിച്ചിട്ടില്ല. ഉപയോഗയോഗ്യമകാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരുന്നത് പിടിച്ചെടുത്തു.

ഡീനത്ത് ഫാമിലി റസ്റ്റോറന്റ്, മണക്കാട്

ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല, അടുക്കളയില്ല ആവശ്യത്തിന് ചിമ്മിനിയും, ശുദ്ധവായവും ലഭിക്കുന്നതിന് മാർഗ്ഗമില്ല, പാചകം ചെയ്ത ആഹാരാസാധനങ്ങൾ ഈച്ച തുടങ്ങിയ പ്രാണികൾ കടക്കാതെ മൂടി സൂക്ഷിച്ചിട്ടില്ല. ഉപയോഗയോഗ്യമകാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരുന്നത് പിടിച്ചെടുത്തു, സ്ഥാപനത്തിന്റെ അടുക്കള മറ്റൊരു കെട്ടിടത്തിൽ നഗരസഭാ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നു.

ബിസ്മി ഫാമിലി റസ്റ്റോറന്റ്, മണക്കാട്

ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു,ഉപയോഗയോഗ്യമകാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു. സ്ഥാപനത്തിന് ശുദ്ധവായുവും വെളിച്ചവും ലഭിക്കാനുള്ള സംവിധാനമില്ല.

അയാസ്, അട്ടകുളങ്ങര

ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, ആഹാരം പാചകം ചെയ്യുന്ന പാത്രങ്ങൾ വൃത്തിഹീനമാണ്. ഉപയോഗയോഗ്യമകാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരുന്നത് പിടിച്ചെടുത്തു, പഴകിയ എണ്ണ പിടിച്ചെടുത്തു.

സൺ വ്യു, ഈസ്റ്റ് ഫോർട്ട്

ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, അടുക്കളയിൽ ആവശ്യത്തിന് ചിമ്മിനിയും, ശുദ്ധവായവും ലഭിക്കുന്നതിന് മാർഗ്ഗമില്ല, സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരുന്നത് പിടിച്ചെടുത്തു, ആഹാരസാധനങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേകം സ്റ്റോർ റൂം ഇല്ല, സ്ഥാപനത്തിന് ശുദ്ധവായുവും വെളിച്ചവും ലഭിക്കാനുള്ള സംവിധാനമില്ല.

ഹോട്ടൽ സിറ്റിടവർ, ഓവർബ്രിഡ്ജ്

നഗരസഭ ലൈസൻസ്, ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എന്നിവയില്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, ആഹാരം പാകം ചെയ്യുന്ന പാത്രങ്ങൾ വൃത്തിഹീനമാണ്, ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരുന്നത് പിടിച്ചെടുത്തു, സ്ഥാപനത്തിന്റെ കോമ്പൗണ്ടിനുള്ളിൽ അഴുക്കുവെള്ളവും ആഹാരവശിഷ്ടങ്ങളും കെട്ടികിടന്ന് ദുർഗന്ധം ഉണ്ടാക്കുന്നു.

അരുളകം ഹോട്ടൽ, തമ്പാനൂർ

ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, പാചകം ചെയ്ത ആഹാരാസാധനങ്ങൾ ഈച്ച തുടങ്ങിയ പ്രാണികൾ കടക്കാതെ മൂടി സൂക്ഷിച്ചിട്ടില്ല. ജീവനക്കാർ വ്യക്തി ശുചിത്വം പാലിച്ചിട്ടില്ല.

ഹോട്ടൽ ന്യുപാരഗൺ,തമ്പാനൂർ

ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, പാചകം ചെയ്ത ആഹാരാസാധനങ്ങൾ ഈച്ച തുടങ്ങിയ പ്രാണികൾ കടക്കാതെ മൂടി സൂക്ഷിച്ചിട്ടില്ല. ജീവനക്കാർ വ്യക്തി ശുചിത്വം പാലിച്ചിട്ടില്ല.ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരുന്നത് പിടിച്ചെടുത്തു.

ഹോട്ടൽ ആര്യാസ് പാർക്ക്, തമ്പാനൂർ

ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല.

ഹോട്ടൽ ചിഞ്ചൂസ്,തമ്പാനൂർ

ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു,ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരുന്നത് പിടിച്ചെടുത്തു.

ശ്രീനാരായണാ റസ്റ്റോറന്റ്, തമ്പാനൂർ

ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു,വാട്ടർ ടാങ്ക് വൃത്തിഹീനമായി കാണുന്നു.

ഹോട്ടൽ അന്നപൂർണ്ണ, കിള്ളിപ്പാലം

ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു.

ഹോട്ടൽ ഫാത്തിമ, കരമന

ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു.

സ്നാഫ് കിച്ചൻ, കരമന

ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP