Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭർത്താവിന്റെ പരാതിയിൽ ഭാര്യയെയും കുട്ടിയെയും വീട്ടിൽനിന്ന് ഒഴിപ്പിക്കാൻ പൊലീസിന്റെ ശ്രമം; ഉദ്യോഗസ്ഥർ വീട്ടിലെത്തിയത് ഹൈക്കോടതി ഉത്തരവിന്റെ ബലത്തിൽ; വീട്ടിൽനിന്ന് ഇറക്കിവിട്ടാൽ പോകാൻ മറ്റൊരിടം ഇല്ലാത്തതിനാൽ ആത്മഹത്യാ ഭീഷണി മുഴക്കി ഭാര്യ; പ്രശ്‌നം ഭർത്താവിന്റെ മൂന്നാം കല്യാണമെന്നും വിവാഹമോചനം നടത്താതെ, കള്ളപ്പരാതിയുടെ അടിസ്ഥാനത്തിൽ തന്നെ കുടിയിറക്കാൻ നീക്കമെന്ന് ഷംന; ഭർതൃവീട്ടിൽ താമസിക്കാൻ കുടുംബ കോടതിയുടെ അനുകൂല വിധിയുണ്ടെന്നും യുവതി

ഭർത്താവിന്റെ പരാതിയിൽ ഭാര്യയെയും കുട്ടിയെയും വീട്ടിൽനിന്ന് ഒഴിപ്പിക്കാൻ പൊലീസിന്റെ ശ്രമം; ഉദ്യോഗസ്ഥർ വീട്ടിലെത്തിയത് ഹൈക്കോടതി ഉത്തരവിന്റെ ബലത്തിൽ; വീട്ടിൽനിന്ന് ഇറക്കിവിട്ടാൽ പോകാൻ മറ്റൊരിടം ഇല്ലാത്തതിനാൽ ആത്മഹത്യാ ഭീഷണി മുഴക്കി ഭാര്യ; പ്രശ്‌നം ഭർത്താവിന്റെ മൂന്നാം കല്യാണമെന്നും വിവാഹമോചനം നടത്താതെ, കള്ളപ്പരാതിയുടെ അടിസ്ഥാനത്തിൽ തന്നെ കുടിയിറക്കാൻ നീക്കമെന്ന് ഷംന; ഭർതൃവീട്ടിൽ താമസിക്കാൻ കുടുംബ കോടതിയുടെ അനുകൂല വിധിയുണ്ടെന്നും യുവതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഭാര്യയെയും സ്വന്തം കുഞ്ഞിനെയും വീട്ടിൽ നിന്നും കുടിയൊഴിപ്പിക്കാൻ ഭർത്താവ് തുനിഞ്ഞപ്പോൾ അനുകൂല നിലപാടുമായി പൊലീസും. ഇരുവരെയും കുടിയൊഴിപ്പിക്കാൻ പൊലീസ് അയിരുപാറയിലെ വീട്ടിലെത്തി. വീട്ടുടമസ്ഥനായ ഭർത്താവ് ഷാഫി അസീസ് നൽകിയ പരാതിയിൽ അയിരുപാറ സ്വദേശി ഷംനയ്‌ക്കെതിരെയാണ് നടപടിയുണ്ടായത്. ഹൈക്കോടതി ഉത്തരവിന്റെ പിൻബലത്തോടെയായിരുന്നു പൊലീസിന്റെ നീക്കം. എന്നാൽ, യുവതി പ്രതിഷേധം ഉയർത്തി ആത്മഹത്യാ ഭീഷണി മുഴക്കി. ഇതോടെ മാധ്യമങ്ങളും സ്ഥലത്തെത്തി. സംഭവം വനിതാ കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുകയും ഇടപെടുകയും ചെയ്തതോടെ പൊലീസ് പിൻവാങ്ങി.

വീട്ടിൽനിന്ന് ഇറക്കിവിട്ടാൽ പോകാൻ മറ്റൊരിടമില്ലെന്നു പറഞ്ഞ ഷംന, ആത്മഹത്യാ ഭീഷണിയും മുഴക്കിയിരുന്നു. അതേസമയം പ്രശ്‌നങ്ങൾ തന്റെ ഭർത്താവ് മൂന്നാം കെട്ടിന് തുനിഞ്ഞതോടെ തുടങ്ങിയതാണെന്നാണ് ഷംന പറയുന്നത്. വിവാഹമോചനം നടത്താതെ, കള്ളപ്പരാതിയുടെ അടിസ്ഥാനത്തിൽ തന്നെ കുടിയിറക്കുകയാണെന്ന് ഷംന പറയുന്നു. അഞ്ചുവർഷമായി ഷംനയും ആറുവയസ്സുകാരനായ മകനും ഷംനയുടെ മാതാപിതാക്കളും ഇവിടെയാണ് താമസിക്കുന്നത്. അതേസമയം തന്റെ പേരിലുള്ള വീട്ടിൽ അനധികൃതമായി താമസിക്കുന്നുവെന്നാണ് ഷാഫി പരാതി നൽകിയിരിക്കുന്നത്.

ഷംനയുടെ ഭർത്താവ് ആദ്യം ഒരു വിവാഹം കഴിച്ചിരുന്നു. ആ ബന്ധം വേർപെടുത്തിയതിനു ശേഷമാണ് ഷംനയെ വിവാഹം കഴിച്ചത്. പിന്നീട് ഇയാൾ മൂന്നാമതും വിവാഹവും കഴിച്ചു. താൻ അറിയാതെയാണ് ഭർത്താവ് തൃശ്ശൂർ സ്വദേശിനിയെ മൂന്നാമത് വിവാഹം കഴിച്ചതെന്നും ഷംന ആരോപിക്കുന്നു. ഈ യുവതിയെ വീട്ടിലേക്ക് കൊണ്ടു വരാൻ വേണ്ടിയാണ് ഇപ്പോൾ നടക്കുന്ന ശ്രമങ്ങളെന്നനും ഷംന പറയുന്നു. ഭർത്താവിന്റെ മുന്നാം കല്യാണത്തെ കുറിച്ചുള്ള വിവരങ്ങൾ അറിവായതോടെ ഷംന കുടുംബകോടതിയെ സമീപിക്കുകയുണ്ടായി. ഇതോടെ ഈ വീട്ടിൽ താമസിക്കാൻ അനുമതി സമ്പാദിക്കുകയും ചെയ്യുകയായിരുന്നു.

എന്നാൽ കുടുംബകോടതിയുടെ വിധി മറച്ചുവെച്ച് ഷാഫിയുടെ ഭർത്താവിന്റെ അമ്മ ഹൈക്കോടതിയിൽ പോവുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. ഈ വിധിയുടെ അടിസ്ഥാനത്തിൽ പൊലീസ് രണ്ടു തവണ ഇവിടെ വരികയും ഷംനയെ കുടിയിറക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ നാട്ടുകാർ പ്രതിഷേധത്തെ തുടർന്ന് തിരിച്ചു പോവുകയുമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP