Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കലാം പഴി കേൾക്കേണ്ടി വന്നതു മാദ്ധ്യമ ഭാഷ മൂലം; മലയാള മാദ്ധ്യമങ്ങൾ കലാമിനെ മിസൈൽമാൻ ആക്കിയപ്പോൾ ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ വിശേഷിപ്പിച്ചത് റോക്കറ്റ്മാനെന്ന്: ലോക മാദ്ധ്യമങ്ങൾ അബ്ദുൾ കലാമിന് ആദരാഞ്ജലി അർപ്പിച്ചത് ഇങ്ങനെ

കലാം പഴി കേൾക്കേണ്ടി വന്നതു മാദ്ധ്യമ ഭാഷ മൂലം; മലയാള മാദ്ധ്യമങ്ങൾ കലാമിനെ മിസൈൽമാൻ ആക്കിയപ്പോൾ ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ വിശേഷിപ്പിച്ചത് റോക്കറ്റ്മാനെന്ന്: ലോക മാദ്ധ്യമങ്ങൾ അബ്ദുൾ കലാമിന് ആദരാഞ്ജലി അർപ്പിച്ചത് ഇങ്ങനെ

കെ ആർ ഷൈജുമോൻ

ലണ്ടൻ: മാദ്ധ്യമ ഭാഷ ഏതു വിധത്തിൽ തെറ്റിദ്ധരിക്കപ്പെടും എന്നതിന് ഉത്തമ ഉദാഹരനമാവുകയാണ് മരണശേഷം മുൻ ഇന്ത്യൻ രാഷ്ട്രപതി അബ്ദുൽ കലാമിനെ കുറിച്ച് വന്ന ചില പരാമർശങ്ങൾ. അദ്ദേഹത്തെ യുദ്ധക്കൊതിയൻ എന്നും മിസൈൽ നിർമ്മാതാവ് എന്നുമൊക്കെ പലരും വിശേഷണം ചാർത്തിയപ്പോൾ അതിന്റെ പാപഭാരം ഏറ്റെടുക്കാൻ തയ്യാറാകേണ്ടത് മലയാള മാദ്ധ്യമങ്ങൾ ആണെന്നത് ഈ രംഗത്ത് വീണ്ടു വിചാരത്തിന് കൂടി അവസരം ഒരുക്കുകയാണ്. പലപ്പോഴും ഭാഷയെ കൊല്ലാക്കൊല ചെയ്യുന്ന ആധുനിക മാദ്ധ്യമ പ്രവർത്തനത്തിൽ യാതൊരു ഉദ്ദേശ ശുദ്ധിയും കൂടാതെയാണ് പലപ്പോഴും ഭാഷ കൈകാര്യം ചെയ്യുന്നത് എന്നത് പുതിയ ആരോപണമല്ല. ഇങ്ങനെയുള്ള മാദ്ധ്യമ ഭാഷ ശൈലിയിലെ അപകാതയാണ് കലാമിന് വിനയായത്.

ഒരു പക്ഷെ ഭാഷ പ്രയോഗത്തിലെ ശൈലീ വിശേഷണത്തിന്റെ ഭാഗമായോ ഇംഗ്ലീഷ് ഭാഷയെ അതേവിധം പകർത്തുന്ന പ്രവണത ശക്തമായതിനാലോ ആകാം കലാമിന്റെ സംഭവനകൾ മലയാളിക്ക് മിസൈലിൽ ഒതുക്കപ്പെട്ടത്. വാസ്തവത്തിൽ അദേഹത്തിന്റെ സംഭാവനകൾ കൂടുതൽ പ്രയോജനപ്പെട്ടത് ഉപഗ്രഹ വിക്ഷേപണ രംഗത്ത് ആയിരുന്നു എന്നത് വിദേശ മാദ്ധ്യമങ്ങൾ നന്നായി വായനക്കാരിൽ എത്തിക്കുകയും ചെയ്തിരുന്നു.

സാങ്കേതികമായി രണ്ടു പദങ്ങളും തമ്മിൽ വലിയ അർത്ഥ വത്യാസം ഇല്ലെങ്കിലും പ്രായോഗിക അർത്ഥത്തിൽ രണ്ടിനും വൻ അർത്ഥവ്യത്യാസം ഉണ്ട് താനും. മിസൈൽ എന്ന പദം എല്ലായ്‌പ്പോഴും യുദ്ധവും ആയി ബന്ധപ്പെട്ടാണ് സാമാന്യ ജനം കണക്കിലെടുക്കുന്നത്. എന്നാൽ റോക്കറ്റ് എന്ന പദം പലപ്പോഴും വിക്ഷേപണവുമായി ബന്ധപ്പെട്ടുമാണ് പ്രയോഗിക്കപ്പെടുന്നത്. രണ്ടു പദങ്ങളുടെയും അർത്ഥ വത്യാസം ഓക്‌സ്‌ഫോർഡ് ഇംഗ്ലീഷ് ഡിക്ഷനറിയിൽ അടക്കം വക്തമാക്കുന്നുന്‌ടെങ്കിലും മിസൈൽ എന്നത് ഒരു ലക്ഷ്യത്തെ മുൻനിർത്തി പ്രയോഗിക്കപ്പെടുന്ന വസ്തു എന്ന നിലയിലാണ് പരിഗണിക്കപ്പെടുന്നത്. ഈ അർത്ഥത്തിൽ ഒരു ക്രിക്കറ്റ് ബോൾ പോലും മിസൈൽ എന്ന അർത്ഥത്തോട് ഏറെ ചേർന്ന് നിൽക്കന്നു എന്ന് വിദഗ്ദ്ധർ ചൂണ്ടികാട്ടുന്നു. എന്നാൽ റേക്കറ്റിനെ ഇങ്ങനെ കണക്കാക്കാൻ പറ്റില്ല താനും. ഇക്കാരണത്താൽ തന്നെയാകാം വിദേശ മാദ്ധ്യമങ്ങൾ സാങ്കേതികമായും അർത്ഥ തലത്തിലും കലാമിന്റെ സംഭാവനകൾ കൂടുതൽ ചേർന്ന് നിൽകുന്ന റോകറ്റ് മാൻ എന്ന വിശേഷണം അദേഹത്തിന് തുടക്കകാലം മുതലേ നൽകിയതും.

ഭാഗ്യവശാൽ കലാമിന്റെ മരണ ശേഷം മലയാള മാദ്ധ്യമങ്ങളിൽ ഈ വിശേഷണം കാര്യമായി എത്തിയിരുന്നില്ല എന്നത് ഭാഷ പ്രയോഗത്തിൽ വന്ന പിഴവ് മനസ്സിലാക്കിയിട്ടാകും എന്ന് കരുതപ്പെടുന്നു. വാർത്തകളിൽ അതിഭാവുകത്വം നൽകാനായി പലപ്പോഴും വിശേഷണ സ്വരം കലർത്തുന്നത് എങ്ങനെ ദോഷമാകും എന്നതിന് കൂടി കലാമിനോപ്പം ചേർക്കപ്പെട്ട മിസൈൽമാൻ പ്രയോഗം തെളിയിക്കുന്നു.

 

തിരഞ്ഞെടുപ്പുകളെ കുരുക്ഷേത്രം, അടർക്കളം, പോരാട്ടം എന്നൊക്കെ വിശേഷിപ്പിക്കുന്ന മലയാള മാദ്ധ്യമശൈലി സ്‌കൂൾ കലോത്സവ വേദികൾക്കും മറ്റും കേട്ടാൽ ഞെട്ടുന്ന തരം തലക്കെട്ടുകളാണ് പലപ്പോഴും നല്കുക. ഭാഷയെ മിതമായി എങ്ങനെ സമീപിക്കാം എന്നതിന് മലയാള മാദ്ധ്യമങ്ങൾക്ക് മനസ്സിലാക്കാൻ കലാം രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പ്രമുഖ ബ്രിട്ടീഷ് പത്രമായ ടെലിഗ്രാഫ് നല്കിയ തലക്കെട്ട് ഒന്നാന്തരം ഉദാഹരണമാണ് . Rocket man is India's new president എന്നാണ് അവർ നൽകിയ തലകെട്ട്. ഇന്നലെ ടൈം, വാഷിങ്ങ്ടൻ പോസ്റ്റ് അടക്കമുള്ള വിദേശ മാദ്ധ്യമങ്ങളും റിപ്പോർട്ടിൽ റോക്കറ്റ് മാൻ എന്ന വിശേഷണമാണ് കലാമിന് നല്കിയത്.

കലാമിന്റെ മരണത്തെ തുടർന്ന് ചിലർ് അദേഹം മിസൈൽ വക്താവായിരുന്നു എന്നോ യുദ്ധകൊതിയൻ ആയിരുന്നോ എന്നോ ഒക്കെ പടച്ചു വിടുക ആയിരുന്നു. എന്നാൽ കലാം നേതൃത്വം നല്കിയ ടെക്‌നോളജി ഇന്ത്യ യുദ്ധരംഗത്ത് ഇതേവരെ പ്രയോജനപ്പെടുതിയിട്ടില്ല, മാത്രമല്ല, ബ്രിട്ടൻ പോലുള്ള വൻശക്തി രാജ്യങ്ങൾ ഇന്നാ ടെക്‌നോളജിയുടെ സഹായത്തിനായി കൈ നീട്ടി നിൽക്കുകയാണ്. ഈ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഏതാനും ദിവസം മുൻപ് ബ്രിട്ടന്റെ 5 ഉപഗ്രഹങ്ങൾ ഇന്ത്യ വിക്ഷേപിച്ച കാര്യം തന്നെ കലാമിന്റെ മഹത്വം ഇന്ത്യക്കാർക്ക് ഉറക്കെ വിളിച്ചു പറയാൻ കരുത്തു പകരുന്നതാണ്. എന്നാൽ ആ സമയത്ത് കലാം ഉൾപ്പെടെ ഈ രംഗത്ത് പ്രവർത്തിച്ച സാങ്കേതിക വിധഗ്ദ്ധരെയോ ശാസ്ത്രജ്ഞരെയോ ടെക്‌നോക്രാറ്റുളായോ ഒന്നും ഒരുവിധപ്പെട്ട മാദ്ധ്യമങ്ങൾ പരാമർശിക്കാൻ വിട്ടു പോവുക ആയിരുന്നു.

ഇന്ത്യയുടെ മഹാനായ കലാമിന് ലോകവും ഇന്നലെ ആദാരാഞ്ജലികൾ അർപ്പിക്കാൻ വേണ്ടി മത്സരിക്കുകയായിരുന്നു. അതേസമയം അമേിരിക്കൻ പത്രമായ ന്യൂയോർക്ക് ടൈംസ് കലാം ഇന്ത്യൻ ആണവ മേഖലയ്ക്ക് നൽകിയ സംഭാവനയാണ് ഓർത്തെടുത്തത്. ഇന്ത്യയുടെ ആണവശേഷി വർധനയ്ക്കു ഗതിവേഗം വർധിപ്പിച്ച 'ബൂസ്റ്റർ' എന്നാണു ന്യൂയോർക്ക് ടൈംസ് വാർത്തയിൽ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

സൈനികശേഷി വർധിപ്പിച്ചു പുറത്തുനിന്നുള്ള ഭീഷണികളെ നേരിടാനുള്ള കരുത്ത് ഇന്ത്യയ്ക്കുണ്ടാകാനായി അദ്ദേഹം ശ്രമിച്ചു. കാര്യമായ വിദേശസഹായമില്ലാതെ ഇന്ത്യയ്ക്കു സ്വന്തം അണുബോംബ് വികസിപ്പിക്കാൻ കഴിഞ്ഞതിൽ അദ്ദേഹം അഭിമാനിച്ചിരുന്നു- ന്യൂയോർക്ക് ടൈംസ് അനുസ്മരണത്തിൽ പറയുന്നു. തമിഴ്‌നാട്ടിലെ ഒരു ദരിദ്രകുടുംബത്തിൽ പിറന്ന കലാം രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണത്തിന്റെയും ആണവ സ്വയംപര്യാപ്തതയുടെയും നായകനായി മാറിയ കഥയാണു വാൾ സ്ട്രീറ്റ് ജേണൽ പറഞ്ഞത്. രാഷ്ട്രീയേതരമായി എല്ലാവരും ബഹുമാനിച്ച കലാം ഇന്ത്യയുടെ രാഷ്ട്രപതിപദവിയിലെത്തിയ ആദ്യ ശാസ്ത്രജ്ഞനാണെന്നു സിഎൻഎൻ വാർത്തയിൽ പറഞ്ഞു. പാക്കിസ്ഥാൻ പത്രങ്ങൾ പോലും അദ്ദേഹത്തെ പീപ്പിൾസ് പ്രസിഡന്റ് എന്നാണ് വിശേഷിപ്പിച്ചത്.

യുഎസിലും ബ്രിട്ടനിലും പലയിടത്തും ഇന്ത്യൻ വംശജർ കലാമിന് അന്ത്യാഞ്ജലികൾ നേർന്നു. അബ്ദുൽ കലാം ഇന്ത്യയുടെ ജനകീയനായ രാഷ്ട്രപതിയും മഹാനായ ശാസ്ത്രജ്ഞനുമായിരുന്നുവെന്നു ബ്രിട്ടനിലെ ഇന്ത്യൻ വ്യവസായി ലോർഡ് സ്വരാജ് പോൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP