Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബിനോയ് കോടിയേരി പുറത്തുവിട്ടത് 220 ദിർഹം ഫീസ് അടച്ച് അപേക്ഷിച്ചാൽ ദുബായ് പൊലീസ് ഇ-മെയിലിൽ അയച്ചു നൽകുന്ന സർട്ടിഫിക്കറ്റ്; ജാസ് ടൂറിസം നൽകിയ ക്രിമിനൽ കേസിൽ പ്രാഥമിക കോടതി ബിനോയ് കോടിയേരിക്ക് അറുപതിനായിരം ദിർഹം പിഴയും ചുമത്തി; പിഴ അടച്ചതോടെ ക്രിമിനൽ കേസുകൾ ഇല്ലാതായി; ചെക്കു കേസിൽ പരാതിക്കാരന് പണം ലഭിക്കണമെങ്കിൽ പ്രത്യേകം സിവിൽ കേസ് ഫയൽ ചെയ്യണമെന്ന നിയമവും കോടിയേരിയുടെ മകന് തുണയായി

ബിനോയ് കോടിയേരി പുറത്തുവിട്ടത് 220 ദിർഹം ഫീസ് അടച്ച് അപേക്ഷിച്ചാൽ ദുബായ് പൊലീസ് ഇ-മെയിലിൽ അയച്ചു നൽകുന്ന സർട്ടിഫിക്കറ്റ്; ജാസ് ടൂറിസം നൽകിയ ക്രിമിനൽ കേസിൽ പ്രാഥമിക കോടതി ബിനോയ് കോടിയേരിക്ക് അറുപതിനായിരം ദിർഹം പിഴയും ചുമത്തി; പിഴ അടച്ചതോടെ ക്രിമിനൽ കേസുകൾ ഇല്ലാതായി; ചെക്കു കേസിൽ പരാതിക്കാരന് പണം ലഭിക്കണമെങ്കിൽ പ്രത്യേകം സിവിൽ കേസ് ഫയൽ ചെയ്യണമെന്ന നിയമവും കോടിയേരിയുടെ മകന് തുണയായി

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം: 13 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നന്ന ആരോപണത്തിൽ ഇന്നലെ പ്രതിരോധത്തിലായ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയും, സിപിഎമ്മും ഇന്ന് പിടിവള്ളിയാക്കിയത് ദുബായ് പൊലീസിന്റെ സ്വഭാവ സർട്ടിഫിക്കറ്റ്. ബിനോയ് കോടിയേരിക്കെതിരെ ദുബായിൽ യാതൊരുവിധ കേസുകളും നിലനിൽപ്പില്ലെന്നാണ് ദുബായ് പൊലീസ് ഇന്ന് വ്യക്തമാക്കിയത്.

ദുബായ് പൊലീസ് പ്രസിദ്ധീകരിച്ച ക്‌ളിയറൻസ് സർട്ടിഫിക്കറ്റിലാണ് ബിനോയിക്കെതിരെ നാളിതുവരെ യാതൊരുവിധത്തിലുള്ള കേസുകളോ പരാതികളോ നിലനിൽക്കുന്നില്ലെന്ന് വ്യക്തമാക്കിയത്. ദുബായ് പൊലീസ് കുറ്റാന്വേഷണവിഭാഗമാണ് സർട്ടിഫിക്കറ്റ് അനുവദിച്ചിരിക്കുന്നത്.

തനിക്കെതിരെ യാതൊരുവിധ കേസുകളും നിലനിൽക്കുന്നില്ലെന്ന് ബിനോയിയും മകനെതിരായ വാർത്തകൾ തെറ്റാണെന്നും കേസുകളുണ്ടെന്ന വാദം തെറ്റാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ദുബായ് പൊലീസ് നടപടി.

ഓൺലൈനായി 220 ദിർഹം ഫീസ് അടച്ച് അപേക്ഷിച്ചാൽ, ദുബായ് പൊലീസ് ഈ മെയിലിൽ അയച്ചു നൽകുന്നതാണ് ഈ സർട്ടിഫിക്കറ്റ്. നിലവിൽ ക്രിമിനൽ കേസിൽ പ്രതികളായവർക്കും സിവിൽ കേസുകളിൽ അറസ്റ്റ് വാറണ്ടുള്ളവർക്കും പൊലീസിന്റെ സ്വഭാവ സർട്ടിഫിക്കറ്റ് ലഭിക്കില്ല. പുതിയ വിസ ലഭിക്കുന്നതിനും ജോലി മാറുന്നതിനും ഈ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. രണ്ടു ചെക്കുകൾ മടങ്ങിയതിനെ തുടർന്ന് ജാസ് ടൂറിസം നൽകിയ ക്രിമിനൽ കേസിൽ പ്രാഥമിക കോടതി ബിനോയ് കോടിയേരിക്ക് അറുപതിനായിരം ദിർഹം പിഴ ചുമത്തിയിരുന്നു. ഈ പിഴ അടച്ചതോടെ ബിനോയ്‌ക്കെതിരെയുള്ള ക്രിമിനൽ കേസുകൾ ഇല്ലാതായി. യുഎഇ നിയമപ്രകാരം ചെക്കു കേസിൽ പരാതിക്കാരന് പണം ലഭിക്കണമെങ്കിൽ പ്രത്യേകം സിവിൽ കേസ് ഫയൽ ചെയ്യണം. പരാതിക്കാർ ബിനോയ്‌ക്കെതിരെ സിവിൽ കേസുമായി മുന്നോട്ട് പോയെങ്കിൽ ബിനോയിക്ക് സ്വഭാവ സർട്ടിഫിക്കറ്റ് ലഭിക്കില്ലായിരുന്നു. സിവിൽ കേസിൽ വാറണ്ട് പുറപ്പെടുവിച്ചാൽ യുഎഇയിൽ എത്തിയാലുടൻ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യാം.

ഇതിനിടെ ബിനോയ് കോടിയേരിയെ ന്യായീകരിച്ച് സഹോദരൻ ബിനീഷ് കോടിയേരിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. വസ്തുതയ്ക്കു നിരക്കാത്ത വാർത്തകൾ നൽകി മാധ്യമങ്ങൾ വ്യക്തിഹത്യ നടത്തുകയാണെന്ന് ബിനീഷ് ആരോപിച്ചു. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഏത് നിയമനടപടിക്കും വിധേയമാകാൻ തയ്യാറാണെന്ന് ബിനോയ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാനസികമായി തളർത്തുകയാണ് ലക്ഷ്യമെന്നും പൊതുജനങ്ങൾ അതു മനസിലാക്കിയിട്ടും ഉണ്ടെന്നാണ് വിശ്വാസമെന്നും ബിനീഷ് ഫേസ്‌ബുക്കിൽ കുറിച്ചു. ബിനോയിക്കെതിരെ കേസില്ലെന്ന ദുബായ് കോടതിയുടെ രേഖയും ദുബായ് പൊലീസിന്റെ ക്ലീറൻസ് സർട്ടിഫിക്കറ്റും സഹിതമാണ് ബിനീഷിന്റെ കുറിപ്പ്.

ബിനോയിക്കെതിരെ സൃഷടിച്ചത് വ്യാജവാർത്തയാണെന്ന് സിപിഎമ്മും ആരോപിച്ചു.2003 മുതൽ ദുബായിൽ ജീവിച്ചു വരുന്ന ബിനോയിക്കെതിരെ ദുബായിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥാപനം ഉന്നയിച്ചുവെന്ന് പറയപ്പെടുന്ന ആരോപണത്തെ അടിസ്ഥാനപ്പെടുത്തി കോടിയേരി ബാലകൃഷ്ണനും, സിപിഎമ്മിനുമെതിരെ ഒരു വിഭാഗം മാധ്യമങ്ങൾ ഉയർത്തുന്ന ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.

ബിനോയിക്കെതിരെ സാമ്പത്തിക ഇടപാടിന്റെ പേരിൽ ഒരു കേസും ഇന്ത്യയിലൊരിടത്തും നിലവിൽ ഇല്ല. തന്റെ പേരിൽ ദുബായിലും ഏതെങ്കിലും തരത്തിലുള്ള കേസുകളോ, യാത്രാവിലക്കോ നിലവിൽ ഇല്ലെന്ന് ബിനോയ് തന്നെ വ്യക്തമാക്കിയതാണ്. മറിച്ചാണെന്ന് തെളിയിക്കുന്ന ഒരു രേഖയും ഒരു മാധ്യമവും ഉദ്ധരിച്ചിട്ടില്ല. ദുബായിൽ നടന്ന സാമ്പത്തിക ഇടപാട് സംബന്ധിച്ച് പരാതികൾ ഉള്ളതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഒരു വിദേശരാജ്യത്ത് നടന്നൂവെന്ന് പറയപ്പെടുന്ന സാമ്പത്തിക ഇടപാടിൽ കേരള സർക്കാരിനോ, കേരളത്തിലെ സിപിഎംനോ യാതൊന്നും ചെയ്യാനില്ല.

ഈ വസ്തുതകൾ മറച്ചുവെച്ച് കോടിയേരി ബാലകൃഷ്ണനും സിപിഎംനുമെതിരെ അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിക്കുകയും അതിൽ ചർച്ച സംഘടിപ്പിക്കുകയും ചെയ്യുന്നത് ദുരുദ്ദേശപരമാണ്. രണ്ട് കക്ഷികൾ തമ്മിലുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ച ഏതെങ്കിലും തർക്കമുണ്ടെങ്കിൽ അത് സിപിഐ എം നെ അടിക്കാനുള്ള വടിയായി ഉപയോഗിച്ചത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും പാർട്ടി ആരോപിച്ചു.

ഏതായാലും ദുബായിൽ ചെക്ക് കേസിൽ പരാതിക്കാരന് പണം ലഭിക്കാൻ പ്രത്യേക സിവിൽ കേസ് ഫയൽ ചെയ്യണമെന്ന നിയമവും ബിനോയിക്ക് തുണയായി.തട്ടിപ്പ് നടന്നുവെന്ന കാര്യം പരാതിക്കാരനായ രാകുൽ കൃഷ്ണ സ്ഥിരീകരിക്കുന്നുണ്ട്.

എന്നാൽ, കേസിലേക്ക് പോകാതെ പണം എങ്ങനെയും തിരിച്ചുപിടിക്കുക എന്ന തന്ത്രമാണ് അവലംബിച്ചത്.യു.എ.ഇയിലെ ബാങ്കുകളിൽനിന്ന് ബിനോയിക്കും ശ്രീജിത്തിനും പണം കടമെടുത്ത് നൽകിയിരുന്നുവെന്നും രണ്ടുവർഷമായി ഇക്കാര്യങ്ങൾ പുറത്തു പറയാതെയിരിക്കുകയായിരുന്നുവെന്നും രാഖുൽ കൃഷ്ണ വ്യക്തമാക്കി.ഏതായാലും പണം എങ്ങനെയെങ്കിലും തിരികെ കൊടുത്ത് തലയൂരാനാണ് ബിനോയിയും കൂട്ടരും തലപുകയ്ക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP