Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിങ്ങൾ സമരം ചെയ്ത് പട്ടിണിയായി കഴിയുമ്പോൾ കോടതി ഇടപെട്ട് എന്തെങ്കിലും തീരുമാനം എടുക്കും; സഹായമൊക്കെ അപ്പോൾ നോക്കാം; ഒരു കാരണവശാലും ശമ്പളം കൂട്ടില്ല; സിഐടിയു യൂണിയന്റെ ആവശ്യങ്ങൾ അംഗീകരിക്കാനും കഴിയില്ല; തൊഴിൽമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ ധാർഷ്ട്യത്തോടെ മുത്തൂറ്റ് ചെയർമാൻ എം.ജി.ജോർജ് മുത്തൂറ്റ്; മാരത്തൺ ചർച്ചയും അലസിപ്പിരിഞ്ഞതോടെ തൊഴിൽ സമരം തുടരും; 2000 കോടിയുടെ ലാഭമുണ്ടാക്കിയിട്ടും അണുവിട വിട്ടുതരില്ലെന്ന വാശിയിൽ മുത്തൂറ്റ് മാനേജ്‌മെന്റ്

നിങ്ങൾ സമരം ചെയ്ത് പട്ടിണിയായി കഴിയുമ്പോൾ കോടതി ഇടപെട്ട് എന്തെങ്കിലും തീരുമാനം എടുക്കും; സഹായമൊക്കെ അപ്പോൾ നോക്കാം; ഒരു കാരണവശാലും ശമ്പളം കൂട്ടില്ല; സിഐടിയു യൂണിയന്റെ ആവശ്യങ്ങൾ അംഗീകരിക്കാനും കഴിയില്ല; തൊഴിൽമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ  ധാർഷ്ട്യത്തോടെ മുത്തൂറ്റ് ചെയർമാൻ എം.ജി.ജോർജ് മുത്തൂറ്റ്; മാരത്തൺ ചർച്ചയും അലസിപ്പിരിഞ്ഞതോടെ തൊഴിൽ സമരം തുടരും; 2000 കോടിയുടെ ലാഭമുണ്ടാക്കിയിട്ടും അണുവിട വിട്ടുതരില്ലെന്ന വാശിയിൽ മുത്തൂറ്റ് മാനേജ്‌മെന്റ്

എം മനോജ് കുമാർ

തിരുവനന്തപുരം: ഒരു മാസമായി തുടരുന്ന മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ സമരം ഇനിയും തുടരും. സിഐടിയുവിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന സമരം ഒത്തുതീർക്കാൻ തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ വിളിച്ചു ചേർത്ത ചർച്ചയാണ് ഇന്നു അലസിപ്പിരിഞ്ഞത്.
അലസിപ്പിരിഞ്ഞു. ഇതോടെ സമരം ശക്തമാക്കാൻ സിഐടിയുവും തീരുമാനമെടുത്തു. തൊഴിൽ മന്ത്രിയുടെ ചേമ്പറിൽ വിളിച്ചു ചേർത്ത മൂന്നു മണിക്കൂറോളം നീണ്ട മാരത്തൺ ചർച്ചയാണ് മുത്തൂറ്റ് മാനേജ്മെന്റ് പിന്തുടർന്ന കടുത്ത നിലപാടുകൾ കാരണം അലസിപ്പിരിഞ്ഞത്. കടുകിട തെറ്റാത്ത കർശന തൊഴിലാളി വിരുദ്ധ നിലപാടുമായി മുത്തൂറ്റ് മാനേജ്മെന്റ് ഉറച്ചു നിന്നതോടെ മാരത്തൺ ചർച്ച പരാജയമായി. തൊഴിലാളി വിരുദ്ധ നിലപാടുകളിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടും തൊഴിലാളികൾ ആവശ്യപ്പെട്ട ശമ്പളവർധനവ് നടപ്പാക്കാൻ കഴിയില്ലെന്ന മാനേജ്മെന്റ് തീരുമാനമാണ് ചർച്ച അലസിപ്പിരിയാൻ കാരണമായത്. 2000 കോടി രൂപ കഴിഞ്ഞ വർഷം ലാഭമുണ്ടാക്കിയിട്ടും മിനിമം വേതനവർദ്ധനവ് പോലും അനുവദിക്കില്ലെന്ന തീരുമാനത്തിൽ മാനേജ്മെന്റ് ഉറച്ചു നിന്നതോടെ ചർച്ച അലസിപ്പിരിയുകയാണെന്ന് തൊഴിൽ മന്ത്രി  തന്നെ വ്യക്തമാക്കുകയായിരുന്നു.

നിങ്ങൾ സമരം ചെയ്ത് പട്ടിണിയായി കഴിയുമ്പോൾ കോടതി ഇടപെട്ടു എന്തെങ്കിലും തീരുമാനം എടുക്കുകയാണെങ്കിൽ നിങ്ങൾക്ക് വേണ്ട സഹായം അന്നേരം ചെയ്യാമെന്ന മുത്തൂറ്റ് ചെയർമാൻ എം.ജി.ജോർജ് മുത്തൂറ്റിന്റെ വാക്കുകളാണ് ചർച്ചയെ പരാജയത്തിലേക്ക് നയിച്ചത്. ഈ വാക്കുകൾ അംഗീകരിക്കാൻ തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണനും ചർച്ചയിൽ സംബന്ധിച്ച സിഐടിയുവിന്റെ ഉന്നത നേതാക്കളായ ആനത്തലവട്ടം ആനന്ദനും ഗോപിനാഥും വിസമ്മിച്ചതോടെ ചർച്ച പരാജയത്തിലേക്ക് നീങ്ങുകയായിരുന്നു. ഇത്രയും ധിക്കാരപരമായ നിലപാട് കൈക്കൊള്ളാൻ ജോർജ് മുത്തൂറ്റിന് അവകാശമില്ലെന്ന നിലപാട് തൊഴിൽ മന്ത്രിയും സിഐടിയു നേതാക്കളും ഒരൊറ്റ മനസോടെയെടുത്തപ്പോൾ തന്നെ ചർച്ച പരാജയത്തിലേക്ക് നീങ്ങി. മിനിമം വേതനം അറുനൂറു രൂപയാക്കണം എന്നാണ് മുത്തൂറ്റ് ജീവനക്കാർ ആവശ്യപ്പെട്ടത്. നിലവിൽ അത് നാനൂറിലും താഴെയാണ്. അറുനൂറു രൂപ മിനിമം വേതനമാക്കാൻ മുൻപ് മാനേജമെന്റ് സമ്മതിച്ചതാണ്. ഇതാണ് ചർച്ചയിൽ യൂണിയൻ നേതാക്കൾ ചൂണ്ടിക്കാട്ടിയത്. പക്ഷെ ഏത് മാനേജ്മെന്റ് അംഗീകരിച്ചില്ല.

ജോലി സമയം നിലവിൽ എട്ടര മണിക്കൂറാണ്. അത് എട്ടുമണിക്കൂറായി ചുരുക്കണം. തൊഴിലാളികളുടെ മറ്റൊരു ആവശ്യം ഇതായിരുന്നു. പഞ്ചിങ് സമയം ഒമ്പതരമണിയാണ്. അത് കഴിഞ്ഞു വന്നാൽ ഹാഫ് ഡേ ലീവ് മാർക് ചെയ്യും. ഇത് ഒഴിവാക്കണം. പകുതി ദിവസ ശമ്പളം പോകും. മുഴുവൻ സമയം ഇരുന്നാൽ മാത്രമേ ഈ പകുതി ദിന വേതനം പോലും കിട്ടൂ. ഇത് നേതാക്കൾ ചർച്ചയിൽ ചൂണ്ടിക്കാട്ടി. എന്നാൽ മാനേജ്മെന്റ് വഴങ്ങിയില്ല. ഹാഫ് ഡേ ലീവ് ആകുന്ന സമയം ഹാഫ് ഡേ മാത്രമേ ജീവനക്കാർ ഇരിക്കൂ. നിലവിലുള്ളത് തൊഴിലാളി പീഡന നിലപാടാണ് എന്നാണ് തൊഴിലാളി നേതാക്കൾ ചൂണ്ടിക്കാട്ടിയത്. മൂന്ന് വർഷം കഴിഞ്ഞിട്ടും പ്രൊബേഷനിൽ തുടരുന്നവർ അനവധിയാണ്. ഇവരെ ഇതുവരെ സർവീസിൽ സ്ഥിരപ്പെടുത്തിയില്ല.സ്ഥിരപ്പെടുത്താൽ വേണം. എന്നാൽ ജീവനക്കാർ ഉന്നയിച്ച മുഴുവൻ തീരുമാനങ്ങൾക്ക് നേരെ മാനേജ്മെന്റ് മുഖം തിരിച്ചു തന്നെ നിന്നു. ഇതോടെ ചർച്ച പരാജയത്തിലേക്ക് വഴുതിമാറി.

യൂണിയനെ അംഗീകരിക്കേണ്ട പ്രശ്‌നം വരുന്നതിനാലാണ് മാനേജ്മെന്റ് കടുത്ത നിലപാടുകൾ തുടർന്നത് എന്നാണ് പുറത്തു വരുന്ന സൂചനകൾ. യൂണിയന് മുന്നിൽ ഇവരുടെ ആവശ്യങ്ങൾക്ക് വഴങ്ങി സമരം അവസാനിപ്പിക്കാൻ മാനേജ്മെന്റ് തയ്യാറുമായിരുന്നില്ല. ഇത് അവരുടെ നിലപാടുകളിൽ തെളിഞ്ഞു കാണുകയും ചെയ്തു. അനാവശ്യ സമരമാണിത്. അക്രമസമരമാണ്. അല്ലാതെ അവകാശസമരമല്ല. ഇതാണ് ചർച്ചയിൽ മാനേജ്മെന്റ് പിന്തുടർന്ന നിലപാടുകൾ. ഇതോടെ ചർച്ച വിജയിക്കില്ലെന്നു ആദ്യമേ തന്നെ സൂചനകൾ ലഭിക്കുകയും ചെയ്തു. അതേസമയം സമരം ശക്തമാക്കാൻ സിഐടിയു തീരുമാനിച്ചു. മുത്തൂറ്റ് ഫിനാൻസിന്റെ മുഴുവൻ ശാഖകളും അടച്ചുള്ള സമരം മുത്തൂറ്റ് മാനേജ്മെന്റിന് നേരിട്ടണ്ടി വരുമെന്ന് മുത്തൂറ്റ് തൊഴിലാളി യൂണിയൻ നേതാക്കൾ ചർച്ചയ്ക്ക് ശേഷം അറിയിച്ചു.

നഷ്ടത്തിലോടുന്ന ശാഖകൾ പൂട്ടാനും ജീവനക്കാരെ പിരിച്ചു വിടാനുമുള്ള തന്ത്രമാണ് മുത്തൂറ്റ് അണിയറയിൽ ഒരുക്കുന്നതെന്ന സൂചനകളാണ് ഇന്നത്തെ ചർച്ച അലസിപ്പിരിഞ്ഞതിലൂടെ പുറത്തു വരുന്നത്. സിഐടിയു സമരം മൂലം അടച്ചിട്ടിരിക്കുന്ന മുന്നൂറിലേറെ ശാഖകൾ മറ്റു മാർഗങ്ങളില്ലെങ്കിൽ പൂട്ടേണ്ടിവരുമെന്നു മുത്തൂറ്റ് ഫിനാൻസ് മാനേജിങ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് അറിയിച്ചിരുന്നു. റിസർവ് ബാങ്കിന്റെ അനുമതിയോടെ ഇവ ഘട്ടം ഘട്ടമായി പൂട്ടുമെന്ന് ബാനർജി റോഡിലെ ഹെഡ് ഓഫിസ് സിഐടിയു പ്രവർത്തകർ ഉപരോധിച്ച പശ്ചാത്തലത്തിലാണ് ഇത് പറഞ്ഞത്. രണ്ടര വർഷത്തിനിടെ, 8 തവണയാണു സമരം മൂലം ശാഖകൾ അടച്ചിടേണ്ടിവന്നത്. 800 ശാഖകൾ ഉണ്ടായിരുന്നത് 611 ആയി കുറഞ്ഞു. അതിൽ മുന്നൂറിലേറെയും തുറക്കാൻ പറ്റാത്ത സ്ഥിതിയാണെന്ന് മുത്തൂറ്റ് മാനേജ്മെന്റ് പറയുന്നു. മുത്തൂറ്റിന്റെ മൊത്ത വരുമാനം 36,000 കോടി രൂപയാണ്. കേരളത്തിന്റെ വിഹിതം 10 ശതമാനമായിരുന്നെങ്കിലും സമരം മൂലം അതു 4 % ആയി. വരുമാനം കുറവാണെങ്കിലും കമ്പനി ആസ്ഥാനം കേരളത്തിലായതിനാൽ നികുതിയായി 1100 കോടി രൂപ സംസ്ഥാനത്തിനു ലഭിക്കുന്നുണ്ട്. . ഇന്ത്യയിലെ ഏറ്റവും വലിയ ഗോൾഡ് ലോൺ കമ്പനിയാണ് മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്. ആകെ 26000 ജീവനക്കാരാണുള്ളത്. ഇതിൽ 3500 പേരും കേരളത്തിലാണ്. ഇവരാണ് പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്നത്. .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP