Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇറാനെ ലാക്കാക്കി രണ്ടുയുഎസ് ജെറ്റ് പോർവിമാനങ്ങൾ നീങ്ങുന്നതിനിടെ മനംമാറ്റം; മൂന്നുകേന്ദ്രങ്ങൾ ഉന്നം വച്ചുള്ള ആക്രമണത്തിൽ എത്ര പേർ മരിക്കുമെന്ന് ചോദിച്ചപ്പോൾ 150 പേരെന്ന് ജനറലിന്റെ മറുപടി; തങ്ങളുടെ ആളില്ലാ ഡ്രോൺ വെടിവച്ചിട്ടതിന് പകരം എന്തിന് അത്രയും ജീവനെടുക്കണമെന്ന് അലിവോടെ യുഎസ് പ്രസിഡന്റ്; ആക്രമണം ഒഴിവാക്കിയതിന്റെ കാരണം ട്രംപ് വിശദീകരിക്കുമ്പോൾ വിട്ടുവീഴ്ചയില്ലെന്ന് ആവർത്തിച്ച് ഇറാൻ

ഇറാനെ ലാക്കാക്കി രണ്ടുയുഎസ് ജെറ്റ് പോർവിമാനങ്ങൾ നീങ്ങുന്നതിനിടെ മനംമാറ്റം; മൂന്നുകേന്ദ്രങ്ങൾ ഉന്നം വച്ചുള്ള ആക്രമണത്തിൽ എത്ര പേർ മരിക്കുമെന്ന് ചോദിച്ചപ്പോൾ 150 പേരെന്ന് ജനറലിന്റെ മറുപടി; തങ്ങളുടെ ആളില്ലാ ഡ്രോൺ വെടിവച്ചിട്ടതിന് പകരം എന്തിന് അത്രയും ജീവനെടുക്കണമെന്ന് അലിവോടെ യുഎസ് പ്രസിഡന്റ്; ആക്രമണം ഒഴിവാക്കിയതിന്റെ കാരണം ട്രംപ് വിശദീകരിക്കുമ്പോൾ വിട്ടുവീഴ്ചയില്ലെന്ന് ആവർത്തിച്ച് ഇറാൻ

മറുനാടൻ ഡെസ്‌ക്‌

ദുബായ്: അമേരിക്കയുടെ ഏതുഭീഷണിക്കും ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ. ആളില്ലാത്ത യുഎസ് ഡ്രോൺ ഇറാൻ വെടിവച്ചിട്ടതിനെ തുടർന്ന് സംഘർഷം മൂർച്ഛിച്ചതിനിടെയാണ് ഇറാന്റെ മുന്നറിയിപ്പ്. താസ്‌നിം വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വ്യാഴാഴ്ച യുഎസിന്റെ ഗ്ലോബൽ ഹോക്ക് നിരീക്ഷണ ഡ്രോണാണ് ഇറാനിയൻ മിസൈൽ തകർത്തിട്ടത്. തങ്ങളുടെ മേഖലയിലേക്ക് ഡ്രോൺ കടന്നുകയറിയതാണ് പ്രത്യാക്രമണത്തിന് കാരണമെന്ന് ഇറാൻ ന്യായീകരിക്കുമ്പോൾ, സംഭവം അന്താരാഷ്ട്ര വ്യോമമേഖലയിലാണെന്ന് അമേരിക്ക വാദിക്കുന്നു.

അതിനിനിടെ, ഇറാന് തിരിച്ചടി നൽകാനുള്ള സൈനിക നീക്കം ഉപേക്ഷിച്ചത് 150 സാധാരണക്കാർ മരിച്ചുവീഴുമെന്ന കാരണത്താലാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് വ്യക്തമാക്കി. മൂന്നു കേന്ദ്രങ്ങളാണ് ലക്ഷ്യം വച്ചത്. എന്നാൽ 150 പേർ കൊല്ലപ്പെടുമെന്ന് ബോധ്യമായപ്പോൾ അവസാന നിമിഷം വേണ്ടെന്നുവയ്ക്കുകയായിരുന്നു. 'എത്ര പേരെ ബാധിക്കും എന്ന് ചോദിച്ചപ്പോൾ '150 പേർ' എന്നായിരുന്നു ഒരു ജനറലിന്റെ മറുപടി. ആക്രമണം നടക്കേണ്ടതിന്റെ പത്ത് മിനിറ്റ് മുമ്പ് താൻ അത് വേണ്ടെന്നു ഉത്തരവിട്ടുവെന്നും ട്രംപ് പറഞ്ഞു. താൻ ഇറാനുമായി ചർച്ച നടത്താൻ ഇപ്പോഴും തയ്യാറാണെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. ഏതാനും ട്വീറ്റുകളിലാണ് ട്രംപ് ഇക്കാര്യം വിശദീകരിച്ചത്. ആളില്ലാത്ത ഡ്രോൺ വെടിവച്ചിട്ടതിന് പകരം ഇത്രയധികം ഇറാൻകാരെ ബലിയാടാക്കുന്നത് ശരിയല്ലെന്ന സമീപനമാണ് താൻ സ്വീകരിച്ചതെന്നും അദ്ദേഹം പറയുന്നു. എന്നാൽ, ദൗത്യം തുടങ്ങിയ ശേഷമാണ് അതുവേണ്ടെന്ന് വച്ചതെന്ന വാർത്ത എൻബിസിക്ക് നൽകിയ അഭിമുഖത്തിൽ ട്രംപ് നിഷേധിച്ചത്. എന്ാൽ. രണ്ടുജെറ്റ് വിമാനങ്ങൾ ഇറാൻ ലക്ഷ്യമാക്കി നീങ്ങിയെന്നും സൈന്യത്തിന് പ്രസിഡന്റിന്റെ അനുമതി ലഭിച്ചിരുന്നുവെന്നും രണ്ട് ഉന്നത ഉദ്യോഗസ്ഥർ വെള്ളിയാഴ്ച ആവർത്തിച്ചു.

അതേസമയം, ഒരുവിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് ഇറാന്റെ നിലപാട്. തങ്ങളുടെ അതിർത്തി ഭേദിക്കാൻ ആരെയും അനുവദിക്കില്ല. ഏതുതരത്തിലുള്ള അമേരിക്കൻ ഭീഷണിയെയും ശക്തമായി നേരിടും, വിദേശകാര്യ വക്താവ് അബ്ബാസ് മൗസവി തസ്‌നിം വാർത്താ ഏജൻസിയോട് പറഞ്ഞു. ഇറാനുമായി യുദ്ധം തുടങ്ങാൻ തനിക്ക് താൽപര്യമില്ലെന്ന് ട്രംപ് പറഞ്ഞിട്ടുണ്ടെങ്കിലും സംഘർഷം മുറുകുകയാണ്. തങ്ങൾക്കും ആക്രമണത്തിനോ യുദ്ധത്തിനോ താൽപര്യമില്ലെങ്കിൽ തങ്ങളെ അടിച്ചാൽ, തിരിച്ചടിക്കും, ഇതാണ് ഇറാന്റെ നിലപാട്.

ഒമാൻ ഉൾക്കടലിൽ കഴിഞ്ഞാഴ്ച രണ്ട് എണ്ണ ടാങ്കറുകൾക്ക് നേരേയുണ്ടായ ആക്രമണത്തിന് പിന്നിൽ ഇറാനാണെന്നാണ് യുഎസും, സൗദിയും ആരോപിക്കുന്നത്. യുഎഇയെ ലാക്കാക്കി നാലുഎണ്ണ ടാങ്കറുകൾക്ക് നേകേ മെയ് 12 നും ആക്രമണം നടന്നിരുന്നു. ഹോർമൂസ് കടലിടുക്കിൽ ആഗോള എണ്ണവിതരണ ശൃംഖലയിൽ പെട്ട ടാങ്കറുകൾക്ക് നേരേയുള്ള ആക്രമണം വൻപ്രകോപനമാണ് സൃഷ്ടിച്ചത്. എ്ന്നാൽ, ഇറാൻ ആക്രമണം നിഷേധിച്ചിട്ടുണ്ട്.

അതേസമയം, യെമനിൽ നിന്ന് ഇറാൻ പിന്മാറിയില്ലെങ്കിൽ സംഘർഷ സാധ്യത വർധിക്കുമെന്ന് ഇറാൻകാര്യ യുഎസ് പ്രതിനിധി ബ്രയാൻ ഹുക്ക് റിയാദിൽ പറഞ്ഞു. സൗദിയെ ആക്രമിക്കാനും മേഖലയെ അസ്ഥിരപ്പെടുത്താനും ഇറാൻ നടത്തുന്ന പക്ഷാപാത നടപടിയെ ചെറുക്കേണ്ടതുണ്ട്. നയതന്ത്രത്തെ സൈനിക ശക്തി കൊണ്ട് നേരിടാനുള്ള അവകാശം ഇറാനില്ല. നയതന്ത്രത്തെ നയതന്ത്രമായി കാണണമെന്നും ഹുക്ക് വ്യക്തമാക്കി.ഇറാൻ നൽകുന്ന ആയുധങ്ങളുപയോഗിച്ച ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ അറബ് സഖ്യ സേനയോടൊപ്പം ചേർന്ന് ശക്തമായി പ്രതികരിക്കുമെന്നും യു എസ് പ്രതിനിധി പറഞ്ഞു. വെള്ളിയാഴ്ച ജിദ്ദയിൽ സൗദി ഉപപ്രതിരോധ മന്ത്രി ഖാലിദ് ബിൻ വലീദുമായും ഹുക്ക് ചർച്ച നടത്തി. അടുത്തിടെ നടന്ന അക്രമണങ്ങളുടെ ഉത്തരവാദിത്തം ഇറാനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം ഇറാൻ ഇത് നിഷേധിച്ചിട്ടുണ്ട്. ഇറാനെ സമ്മർദ്ദത്തിലാക്കുന്ന അമേരിക്കൻ നടപടികൾക്ക് സൗദി പൂർണ പിന്തുണ അറിയിച്ചു.

ഇറാനുമായുള്ള 2015 ലെ ആണവ കരാർ കഴിഞ്ഞ മേയിൽ യുഎസ് റദ്ദാക്കി ഉപരോധം ശക്തമാക്കിയതോടെയാണ് സംഘർഷം മൂർഛിച്ചത്. ഉപരോധം മൂലം ഇറാൻ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഗൾഫ് നാവിക പാതയിലൂടെ നീങ്ങിയ 2 രാജ്യാന്തര എണ്ണക്കപ്പലുകൾക്കു നേരെ മിസൈൽ ആക്രമണമുണ്ടായതിനു പിന്നിൽ ഇറാനാണെന്ന് യുഎസ് ആരോപിക്കുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP