Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒരു ഹർത്താൽ കൊണ്ട് കേരളത്തിലെ വ്യാപാര മേഖലയുടെ മാത്രം നഷ്ടം 1000 കോടിയോളം രൂപ..! ഊർദ്ധ്വശ്വാസം വലിക്കുന്ന കെഎസ്ആർടിസിയുടെ ശവപെട്ടിയിലേക്ക് ഒരാണി കൂടി; ഈർക്കിൽ പാർട്ടിയുടെ ഹർത്താലും വിജയമാക്കാൻ വീട്ടിലിരുന്ന് തിന്നും കുടിച്ചും ആസ്വദിക്കുന്ന മലയാളികൾ സ്വന്തം സമ്പദ് വ്യവസ്ഥയ്ക്ക് പാര പണിയുമ്പോൾ..

ഒരു ഹർത്താൽ കൊണ്ട് കേരളത്തിലെ വ്യാപാര മേഖലയുടെ മാത്രം നഷ്ടം 1000 കോടിയോളം രൂപ..! ഊർദ്ധ്വശ്വാസം വലിക്കുന്ന കെഎസ്ആർടിസിയുടെ ശവപെട്ടിയിലേക്ക് ഒരാണി കൂടി; ഈർക്കിൽ പാർട്ടിയുടെ ഹർത്താലും വിജയമാക്കാൻ വീട്ടിലിരുന്ന് തിന്നും കുടിച്ചും ആസ്വദിക്കുന്ന മലയാളികൾ സ്വന്തം സമ്പദ് വ്യവസ്ഥയ്ക്ക് പാര പണിയുമ്പോൾ..

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഏതൊരു ഈർക്കിൽ പാർട്ടിയും ഹർത്താൽ പ്രഖ്യാപിച്ചാൽ മലായളികൾ ആഘോഷത്തിനുള്ള തയ്യാറെടുക്കും. വർഷങ്ങളായി തുടർന്നു പോന്ന ഒരു ശീലമാണിത്. മുൻകൂട്ടി പ്രഖ്യാപിച്ച ഹർത്താലാണെങ്കിൽ അന്നേദിവസം എങ്ങനെ അടിപൊളിയാക്കാം എന്നതാകും ഓരോ മലയാളികളുടെയും ചിന്ത. അതിന് വേണ്ടി ചിലർ മദ്യപാന സദസ് ഗംഭീരമാക്കാൻ ചുറ്റുവട്ടങ്ങളൊരുക്കും. കോഴിയും മദ്യവുമായി ഹർത്താൽ ആഘോഷം തകൃതിയായി നടക്കും. ഇതാണ് പതിവായി കേരളത്തിൽ നടന്നുവരുന്ന ശൈലി. ഈ ശൈലി ഒരു പുരോഗമന കാഴ്‌ച്ചപ്പാടുള്ള സമ്പദ് വ്യവസ്ഥയ്ക്ക് നല്ലതല്ലെന്ന കാര്യം പറയേണ്ടതില്ല. അതേസമയം കേരളത്തിൽ മാത്രം പതിവുള്ള ഈ സമ്പൂർണ്ണ സത്ംഭനാവസ്ഥക്ക് മാറ്റം വരേണ്ട സമയമായോ എന്ന വിധത്തിലുള്ള ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെ ഇതിന് യാതൊരു പരിഹാരവും കണ്ടിട്ടില്ല.

കഴിയുന്ന രീതിയിൽ ഹർത്താൽ നടത്തി ഈർക്കിൽ പാർട്ടികളും അതിലേറെ ആത്മാർത്ഥമായി ഒറ്റ ഹർത്താൽ പോലും വിടാതെ വിജയിപ്പിച്ച ജനങ്ങളും ഈ ദൈവത്തിന്റെ നാട്ടിൽ മാത്രമേ കാണുകയുള്ളൂ. അയൽപക്ക സംസ്ഥാനങ്ങളിലേക്ക് നോക്കിയാൽ ഒരു ഹർത്താലോ ബന്ദോ പോലും കാണാൻ സാധിക്കില്ലെന്നത് മറ്റൊരു സത്യവുമാണ്. നോട്ട് നിരോധനത്താൽ രാജ്യം വലയുമ്പോൾ അതിൽ പ്രതിഷേധം അറിയിക്കാൻ കേരളം ഭരിക്കുന്ന സിപിഐ(എം) ഇന്ന് പ്രഖ്യാപിച്ച ഹർത്താലും ഏറെ ചർച്ചകൾക്ക് വിധേയമായിരുന്നു. കേരളത്തിലെ ഹർത്താൽ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് കൂനിന്മേൽ കുരുവായി മാറുന്നു എന്നതാണ് പൊതുവിൽ ഉയർന്ന ആക്ഷേപം. എന്നാൽ, ആക്ഷേപങ്ങൾ എത്രകണ്ട് ഉണ്ടായെങ്കിലും ഹർത്താൽ വിജയിപ്പിച്ചു കഴിഞ്ഞു മലയാളികൾ. പതിവിന് വിപരീതമായി ഇളവു കിട്ടിയ കൂട്ടത്തിൽ ബാങ്കു കൂടി ഉണ്ടായിരുന്നു എന്ന് മാത്രം.

എന്നാൽ, ജിഡിപിയെ സാരമായി ബാധിക്കുന്ന പല മേഖലകളിലും വലിയ നഷ്ടം വരുത്തിവെക്കുന്ന ഈ സമരമാർഗ്ഗം ഉപേക്ഷിക്കാറായില്ലെ എന്ന ചോദ്യം സ്വയം ചോദിക്കേണ്ട സമയമായിട്ടുണ്ട്. ഇന്നത്തെ സമരം കൊണ്ട് കേരളത്തിന്റെ വ്യാപാര മേഖലയ്ക്ക് മാത്രം ആയിരം കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മറ്റ് ഉൽപ്പാദന മേഖലകളിലെ കൂടി കാര്യം പരിഗണിക്കുമ്പോൾ നഷ്ടത്തിന്റെ കണക്ക് അതിലും ഉയരും. ഇടയ്ക്കിടെ രാഷ്ട്രീയ പാർട്ടികൾ പ്രഖ്യാപിക്കുന്ന ഹർത്താലിന്റെ വിവരം പരിശോധിക്കുമ്പോൾ ഈ നഷ്ടത്തിന്റെ തോത്് ഭീതിപ്പെടുത്തുന്നതാണ്.

രോഗികളെയും യാത്രക്കാരെയും അടക്കം വലയ്ക്കുന്ന ഹർത്താലുകൾ സാധാരണക്കാർക്ക് ദുരിതം വിതയ്ക്കുമ്പോൾ തന്നെ വ്യാവസായിക ഉൽപ്പാദനത്തെയും സാരമായി ബാധിക്കുന്നുണ്ട്. 900 കോടിരൂപയുടെ നഷ്ടം വ്യവസായ മേഖലയ്ക്ക് ഉണ്ടാകുന്നു എന്നാണ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് വ്യക്തമാക്കുന്നത്. ഒരു ഹർത്താൽ നൂറ് ശതമാനം വിജയമാകുമ്പോൾ വലിയ തോതിൽ നഷ്ടം സംഭവിക്കുന്നു. ഈ ദിവസത്തെ സതംഭനം സർക്കാറിനെയും ബാധിക്കുന്നു എന്നതാണ് മറ്റൊരു കാര്യം. നികുതി നഷ്ടം കൂടാതെ കെഎസ്ആർടിസിയെ പോലെ ഊർദ്ധശ്വാസം വലിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ശവപ്പെട്ടിയിലുള്ള ആണിയടിക്കൽ കൂടിയാകും ഇത്. ഒരു ദിവസത്തെ പ്രവർത്തനം ഇല്ലാതാകുന്നതോടെ ജീവനക്കാരുടെ ശമ്പളം നൽകൽ അടക്കം പ്രതിസന്ധിയിലാകും.

കണ്ടെയനറുകളുടെയും ട്രക്കുകളുടെയും നീക്കത്തെ ബാധിക്കുന്നതു കൂടിയാകുമ്പോൾ നഷ്ടത്തിന്റെ കണക്കുകൾ വലിയ തോതിലേക്ക് ഉയരും. ഇത്തരത്തിലുള്ള നഷ്ടം നൂറ് കോടിയിൽ അധികം വരുമെന്നാണ് ചേംബർ ഓഫ് കൊമേഴ്‌സ് ഭാരവാഹികൾ വ്യക്തമാക്കുന്നത്. നിർമ്മാണ മേഖലയെയും കാർഷിക മേഖലയെയും കൂടി ഹർത്താൽ ബാധിക്കുമ്പോൾ കേരളത്തിന് പറയാൻ നഷ്ടക്കണക്കുകൾ മാത്രമാകും. ടൂറിസം രംഗത്തെ അടക്കം ഇത്തരം ഹർത്താലുകൾ ബാധിക്കുന്നുണ്ട്.

മാസത്തിൽ ചുരുങ്ങിയത് ഒരു കേരള ഹർത്താൽ എന്ന അനുപാതത്തിലാണ് ഇപ്പോൾ കേരത്തിലെ പോക്ക്. കേരളത്തിൽ 2005- 2012 നും ഇടയിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ നടത്തിയ ഏതാണ്ട് 365 ഹർത്താലുകൾ നടന്നുവെന്നാണ് കണക്കുകൾ. ഈ ദിവസങ്ങളെ നഷ്ടക്കണക്കുകളുമായി കാൽക്കുലേറ്റ് ചെയ്താൽ ലഭിക്കുന്നത് അതിഭീമമായ നഷ്ടക്കാണക്കാണ്. സ്വന്തം സമ്പദ് വ്യവസ്ഥയ്ക്ക് പാര പണിയുന്ന മലയാളികളുടെ ഹർത്താൽ ഭ്രമത്തിൽ ഇനിയെങ്കിലും കണ്ണു തുറന്നില്ലെങ്കിൽ വികസനത്തിൽ പിന്നോട്ടു പോകുന്ന കേരളത്തെയാകും ഭാവിയിൽ കാണേണ്ടി വരിക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP