1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
21
Sunday

അന്ന് ഡോക്ടർമാർക്ക് നിപ്പയെക്കുറിച്ചു അറിവുണ്ടായിരുന്നത് പുസ്തകങ്ങളിൽ നിന്നു മാത്രം; മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാർഡുകൾ ഒരുക്കിയതും പോലും ചുരുങ്ങിയ ദിവസത്തിനുള്ളിൽ; രോഗിയുമായി വിദൂരമായി ബന്ധപ്പെട്ടവരെ പോലും ഉൾപ്പെടുത്തി 2000ത്തോളം പേരുടെ സമ്പർക്ക പട്ടികയുണ്ടാക്കി നിരീക്ഷിച്ചതും ഗുണകരം; ഇന്ന് അനുഭവവും അറിവും നമുക്കൊപ്പം ഉണ്ട്; നിപ്പയെ മെരുക്കാമെന്ന ആരോഗ്യവകുപ്പിന്റെ ആത്മ വിശ്വാസത്തിനു പിന്നിലുള്ളത് കോഴിക്കോട്ടെ ചിട്ടയായ പ്രവർത്തനങ്ങളുടെ അനുഭവ സമ്പത്ത്

June 04, 2019 | 12:46 PM IST | Permalinkഅന്ന് ഡോക്ടർമാർക്ക് നിപ്പയെക്കുറിച്ചു അറിവുണ്ടായിരുന്നത് പുസ്തകങ്ങളിൽ നിന്നു മാത്രം; മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാർഡുകൾ ഒരുക്കിയതും പോലും ചുരുങ്ങിയ ദിവസത്തിനുള്ളിൽ; രോഗിയുമായി വിദൂരമായി ബന്ധപ്പെട്ടവരെ പോലും ഉൾപ്പെടുത്തി 2000ത്തോളം പേരുടെ സമ്പർക്ക പട്ടികയുണ്ടാക്കി നിരീക്ഷിച്ചതും ഗുണകരം; ഇന്ന് അനുഭവവും അറിവും നമുക്കൊപ്പം ഉണ്ട്; നിപ്പയെ മെരുക്കാമെന്ന ആരോഗ്യവകുപ്പിന്റെ ആത്മ വിശ്വാസത്തിനു പിന്നിലുള്ളത് കോഴിക്കോട്ടെ ചിട്ടയായ പ്രവർത്തനങ്ങളുടെ അനുഭവ സമ്പത്ത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വീണ്ടും ഒരിക്കൽകൂടി നിപ്പ ബാധയെക്കുറിച്ച് വർത്ത നിറയുമ്പോഴും, കഴിഞ്ഞ വർഷത്തെ അത്രപേടിക്കേണ്ട സാഹചര്യം ഇല്ലെന്നും ഇപ്പോൾ നാം ഏത് മഹാമാരിയെയും നേരിടാൻ സുസജ്ജമാണെന്നുമാണ് ആരോഗ്യമന്ത്രിയും അധികൃതരും പറയുന്നത്. എന്നാൽ ഇത് അമിതമായ അവകാശവാദമല്ലെന്നും കഴിഞ്ഞ വർഷത്തേക്കാൾ മെച്ചപ്പെട്ട സാഹചര്യമാണ് ഇപ്പോൾ ഉള്ളതെന്നുമാണ് ഡോക്ടർമാരും ജനകീയാരോഗ്യ പ്രവർത്തകരും പറയുന്നത്.

2018 മേയിലാണ് കോഴിക്കോട്ടു നിപ്പ സ്ഥിരീകരിച്ചത്. ആ സമയത്ത് ചികിത്സാസംഘത്തിലുണ്ടായിരുന്ന ഡോക്ടർമാർക്കു നിപ്പയെക്കുറിച്ചു പുസ്തകങ്ങളിൽ വായിച്ച അറിവല്ലാതെ, ഈ രോഗം ചികിത്സിച്ചു പരിചയമുണ്ടായിരുന്നില്ല. ഇത്തരം രോഗികളെത്തിയാൽ പരിചരിക്കാനുള്ള സൗകര്യം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉണ്ടായിരുന്നുമില്ല. എന്നാൽ, ഇത്തരം പരിമിതികളൊക്കെ ഉണ്ടായിരുന്നിട്ടും നിപ്പയെ കേരളം നിയന്ത്രണവിധേയമാക്കി. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ ചികിത്സിക്കാനുള്ള ഐസൊലേഷൻ വാർഡുകളൊരുക്കി.

കൃത്യമായ പ്രതിരോധപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും ഏകോപിപ്പിച്ചു നടപ്പിലാക്കാനും സാധിച്ചു. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടുതന്നെ ഈ രോഗിയുമായി സമ്പർക്കം പുലർത്തിയ രണ്ടായിരത്തിലധികം ആളുകളുടെ പട്ടിക തയാറാക്കുകയും അവരെ നിരീക്ഷണവിധേയരാക്കുകയും ചെയ്തു.അവർ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ പെട്ടെന്നു വൈദ്യസഹായം നൽകാനുള്ള സംവിധാനങ്ങളും ഒരുക്കി. അതുകൊണ്ടുതന്നെ മരണസംഖ്യ 17ലും രോഗികളുടെ എണ്ണം 19ലും ഒതുക്കിനിർത്താൻ സാധിച്ചുവെന്നാണ് ഈ രോഗം ആദ്യമായി സ്ഥിരീകരിച്ച കോഴിക്കോട് ബേബി മെമോറിയൽ ഹോസ്പിറ്റലിലെ ഡോ അനൂപ് കുമാറൊക്കെ പന്നീട് എഴുയിയത്.

ഒരു വർഷം കഴിയുമ്പോൾ സാഹചര്യങ്ങളേറെ മാറി. നമ്മുടെ മുന്നിൽ ഒരു വിജയകഥയുണ്ട്, പരിചയമുണ്ട്. ഈ രോഗത്തെ എങ്ങനെ അതിജീവിക്കാം എന്നതിനെപ്പറ്റി വളരെ വ്യക്തമായ ധാരണ സർക്കാരിനും ആരോഗ്യവകുപ്പിനുമുണ്ടെന്നതാണ് നമ്മുടെ കരുത്ത്. അതേസമയം വ്യാജവാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക എന്നത് ഇതിൽ ഏറ്റവും പ്രാധാനമാണ്.രോഗീ പരിചരണത്തിലടക്കം കടുത്ത ജാഗ്രതയും സൂക്ഷ്മതയും പുലർത്തിയാലും നിപ്പയെ അതിജീവിക്കാൻ കഴിയുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ പറയുന്നത്. രോഗബാധ തടയാനെന്ന പേരിൽ മാസ്‌ക് ധരിക്കുന്നതു ഭീതി പരത്താൻ മാത്രമേ ഉപകരിക്കൂ. രോഗിയുമായി അടുത്ത് ഇടപഴകുന്നവർ മാത്രമേ മാസ്‌ക് ധരിക്കേണ്ടതുള്ളൂവെന്നുമാണ് ആരോഗ്യ പ്രവർത്തകരും ഡോക്ടർമാരും പറയുന്നത്.

കോഴിക്കോട് അതിജീവിച്ചത് ഇങ്ങനെയാണ്

നിപ്പയിൽ നിന്നുള്ള കോഴിക്കോടിന്റെ അതിജീവനഘടകങ്ങളായി പ്രധാനമായും പറയുന്നത് ശുചിത്വത്തിൽ എടുത്ത മുൻ കരുതൽ തന്നെയാണ്.  കുട്ടികൾ മുതൽ വയോധികർ വരെ നിപ്പയുടെ കരുതലിലായിരുന്നു. പുറത്തുപോയി തിരിച്ച് വീട്ടിലെത്തിയാൽ കുളിക്കാൻ ജനങ്ങൾ മറന്നില്ല. ഭക്ഷണം കഴിക്കുന്നതിനുമുമ്പ് കൈ സോപ്പിട്ടുകഴുകാനും ആരെയും ഓർമിപ്പിക്കേണ്ടിവന്നില്ല. വീട് വിട്ടാൽ ഓഫിസുകളിലും പൊതുസ്ഥലത്തും വ്യക്തിശുചിത്വം എന്ന മന്ത്രമുരുവിടുകയായിരുന്നു അന്ന് പലരും.

കേന്ദ്ര ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പ്രമുഖ വൈറോളജി വിദഗ്ധരും ജില്ലയിലെത്തിയതോടെ അനാവശ്യഭീതികളും ഒഴിവായിരുന്നു. ചികിത്സാ പ്രോട്ടോകോൾ അനുസരിച്ച് രോഗിയുമായി വിദൂരമായി ബന്ധപ്പെട്ടവരെപ്പോലും ഉൾപ്പെടുത്തി 2000ത്തോളം പേരുടെ സമ്പർക്കപ്പട്ടികയുണ്ടാക്കി നിരീക്ഷിച്ചതും ഗുണകരമായി. നിപ്പക്ക് തുടക്കമിട്ട പേരാമ്പ്ര മേഖലയിലുള്ളവരെ ഒറ്റപ്പെടുത്താനുള്ള ചില ശ്രമങ്ങളും ചെറുത്തുതോൽപിക്കാനായി. പേരാമ്പ്രക്കാരനായ തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണൻ തന്നെ ജനങ്ങളെ ബോധവത്കരിക്കാൻ വീടുകൾ കയറിയിറങ്ങി. ആരോഗ്യമന്ത്രി കെ കെ ശൈലജയും സജീവമായി രംഗത്തുണ്ടായിരുന്നു.

ആശുപത്രികളിൽനിന്ന് രോഗം പകർന്നതായിരുന്നു കോഴിക്കോടിന്റെ ഏറ്റവും വലിയ ഭീഷണി.പേരാമ്പ്ര താലൂക്ക് ആശുപത്രിയും ബാലുശ്ശേരി കമ്യൂണിറ്റി ഹെൽത്ത് സന്റെറും മുതൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിന്റെ ഇടനാഴി വരെ നിപ വൈറസിന്റെ കേന്ദ്രമായതും ഭീതി വർധിപ്പിച്ചെങ്കിലും ജാഗ്രതയും പ്രതിരോധപ്രവർത്തനങ്ങളും കാര്യങ്ങൾ പഴയനിലയിലാക്കി. ഗുരുതരമായ അവസ്ഥയിലുള്ളവരല്ലാതെ രോഗികൾപോലും ആശുപത്രിയിലെത്താൻ മടിച്ച കാലംകൂടിയായിരുന്നു അത്. പക്ഷേ അതും രോഗം പടരുന്നത് തടയുന്നതിൽ ഫലത്തിൽ ഗുണം ചെയ്തു. ഇവാക്വുവേഷൻ എന്ന മറ്റ് രാജ്യങ്ങളിൽ നടപ്പാക്കിയ രീതി,കോഴിക്കോട്ട് ജനം സ്വയം പുറത്തിറങ്ങാതായതോടെ ഫലത്തിൽ നടപ്പാവുകായിരുന്നു. വ്യക്തി ശുചിത്വത്തിലും പൊതു ശുചിത്വത്തിലും അത്രയേറെ മുൻപന്തിയിൽ അല്ലാത്ത ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ മറ്റോ ആണ് നിപ്പ പൊട്ടിപ്പുറപ്പെടുന്നതെങ്കിൽ ഇതിന്റെ എത്രയോ ഇരട്ടി മരണം ഉണ്ടാകുമായിരുന്നു.

പകർച്ചാ നിരക്ക് താരതമമ്യേന കുറവ്

വളരെക്കുറച്ച് ആളുകളിലേക്കേ ഈ രോഗം പടരുന്നുള്ളൂ എന്നാണ് നിപ്പബാധയുണ്ടായ സ്ഥലങ്ങളിൽ പിന്നീടു നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നത്. കോഴിക്കോട്ടും ഇത വ്യക്തമാണ്. രോഗം സ്വയം നിയന്ത്രണവിധേയമാവുന്നു എന്നാണ് ഇതു തെളിയിക്കുന്നത്. രോഗസ്ഥിരീകരണം നടന്നാൽ ശ്രദ്ധിക്കേണ്ടതു രോഗപ്രതിരോധത്തിലാണ്. രോഗിയുമായി അടുത്ത് ഇടപഴകിയ ആളുകളുടെ പട്ടിക തയാറാക്കി അവരെ നിരീക്ഷിക്കണം. രോഗലക്ഷണങ്ങൾ കണ്ടാൽ സ്രവങ്ങൾ പരിശോധനയ്ക്ക് അയയ്ക്കുകയും ഇവരെ ഐസൊലേഷൻ വാർഡുകളിലേക്കു മാറ്റുകയും വേണം.

രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ 5 മുതൽ 15 വരെ ദിവസങ്ങൾക്കു ശേഷമാണു രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചുതുടങ്ങുക. ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതുവരെ രോഗം മറ്റുള്ളവരിലേക്കു പടരൻ സാധ്യതയില്ല. രോഗലക്ഷണങ്ങളില്ലാത്ത ആളുകളിൽനിന്നു രോഗം പടരില്ലെന്നു ചുരുക്കം. തലച്ചോറിനെയോ ശ്വാസകോശങ്ങളെയോ ആണ് രോഗം ബാധിക്കുക. ശ്വാസകോശത്തിനു രോഗം ബാധിച്ചവരിൽ നിന്നാണു രോഗവ്യാപനത്തിനുള്ള സാധ്യത കൂടുതൽ.തലച്ചോറിനു മാത്രം രോഗം ബാധിച്ചവരിൽനിന്ന് നിപ്പ പടരാനുള്ള സാധ്യത കുറവാണ്.

ആശുപത്രികളെ 'സൂക്ഷിക്കുക'

കഴിഞ്ഞ വർഷം രോഗം ബാധിച്ച 18 പേർക്കും രോഗവ്യാപനമുണ്ടായത് ആശുപത്രികളിൽനിന്നാണ്. സർക്കാർ ആശുപത്രികളിലെ അണുനിർണയ മാർഗങ്ങളുടെ ആവശ്യകതയിലേക്കാണ് ഇതു വിരൽചൂണ്ടുന്നത്.എന്നാൽ, 5 പേരെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിൽ വച്ച് ഒരാൾക്കും അണുബാധ വന്നിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. സ്വകാര്യ ആശുപത്രികളിലേതുപോലുള്ള കർശനമായ അണുവിമുക്ത സംവിധാനങ്ങൾ സർക്കാർ ആശുപത്രിയിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്. പക്ഷേ ഇവിടെയും കഴിഞ്ഞതവണത്തെ പാഠങ്ങൾ നമുക്ക് തുണയാവും. ആശുപത്രികൾ അണുവിമുക്തമാക്കേണ്ടതിന്റെ ആവശ്യകത ഇപ്പോൾ ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. കഴിഞ്ഞ തവണത്തേതിന്റെ പശ്ചാത്തലത്തിൽ ഈ വിഷയത്തിൽ നാം ജാഗരൂഗരാണ്.

സോപ്പും ചൂടുവെള്ളവും ഏറ്റവും നല്ല പ്രതിരോധ മാർഗം

നിപ്പയെ തടയുവാനുള്ള എറ്റവും നല്ല മാർഗങ്ങൾ സോപ്പും ചൂടുവെള്ളവുതന്നെയാണെന്നാണ് നാഷണൽ വൈറോളജി ഇൻസ്റ്റിയിറ്റിയൂട്ടിലെ വിദഗ്ദ്ധർ പറയുന്നത്. കോഴിക്കോടിനെ രക്ഷിച്ചതും ഇതുതന്നെയാണ്.സോപ്പുവെള്ളത്തിലെ ക്ഷാരത്തിന്റെ സാന്നിധ്യത്തിൽ വൈറസ് നിർജീവമാകും. പരാമാധി നാൽപ്പതു സെക്കൻഡ്വരെ നന്നായി കൈ കെഴുകുകയും, സോപ്പവെള്ളത്തിൽ കുളിക്കുക അടക്കമുള്ള കാര്യങ്ങളും രോഗപ്രതിരോധത്തിൽ നിർണ്ണായകമാണ്. 22-39 ഡിഗ്രി സെൽഷ്യസാണ് വൈറസിന് അനുകൂലമായ ഊഷ്മാവ്. ഈർപ്പമില്ലാത്ത അവസ്ഥയിലും വൈറസിനു ജീവിക്കാനാകില്ല.

അതുകൊണ്ടുതന്നെ ചൂടാക്കൽ നിപ്പയെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ്. തണുത്ത ഭക്ഷണങ്ങൾ ഒന്നും കഴിക്കാതിരിക്കുക, യാത്രകഴിഞ്ഞ് വന്നാൽ വസ്ത്രങ്ങൾ ചൂടുവെള്ളത്തിൽ അലക്കുക തുടങ്ങിയവയൊക്കെ മികച്ച പ്രതിരോധ നടപടികളാണ്. ഇതോടൊപ്പം ആവശ്യമുള്ളിടത്ത് മാസ്‌ക്കും, കൈയറുകളും ധരിക്കുന്നതും അത്യാവശ്യമാണ് .എന്നാൽ മുഖം ആകെ മൂടിക്കെട്ടി ഭീതി പരത്തിക്കൊണ്ട് പൊതു സ്ഥലങ്ങളിൽ നടക്കേണ്ട കാര്യമില്ലെന്നാണ് ആരോഗ്യ വിധഗ്ധർ പറയുന്നത്. നിങ്ങൾ രോഗിയുമായോ രോഗ സാധ്യതയുള്ള പ്രദേശത്ത് എത്തുമ്പോൾ മാത്രമേ മാസ്‌ക്ക് ഉപയോഗികേണ്ടതുള്ളൂ.

നിപ്പാ വൈറസ്സ് ബാധക്ക് കൃത്യമായ ചികിത്സ ലോകത്തൊരിടത്തും ഇതുവരെ നിലവിൽ വന്നിട്ടില്ല. ലക്ഷണങ്ങൾക്ക് മാത്രമായുള്ള ചികിത്സയാണ് ഇന്ന് നിലവിലുള്ളത്. എന്നാൽ രോഗപ്രതിരോധശേഷി കൂടുതൽ ഉള്ളവർക്ക് നിപ്പയെ അതിജീവിക്കാനാവും. ഇങ്ങനെ നിരവധിപേർ കേരളത്തിലടക്കം നിപ്പയെ അതിജീവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ രോഗം വന്നാൽപോലും പൂർണ്ണമായും ആശവെടിയേണ്ടെന്ന് ചുരുക്കം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വവ്വാലുകൾ കഴിച്ച പഴങ്ങൾ ഒരു കാരണവശാലും ഭക്ഷിക്കരുത്.

വൃത്തിയായി കഴുകിയശേഷം മാത്രമേ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കാവൂ.

ശ്വസനസംബന്ധമായ രോഗങ്ങളുമായി വരുന്നവരെ പരിശോധിക്കുമ്പോൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണം.

ചുമയുമായി വരുന്നവരെ 'കഫ് കോർണറി' ലേക്കു മാറ്റണം.

ഇവർക്കു ധരിക്കാൻ മാസ്‌ക് കൊടുക്കണം.

ചുമയുള്ളവർ മറ്റുള്ളവരുമായി ഇടപഴകുമ്പോൾ തൂവാല ഉപയോഗിച്ചു വായ മൂടണം.

പക്ഷികളുടെ കാഷ്ഠം വീഴാൻ സാധ്യതയുള്ള കിണറ്റിലെ വെള്ളം നന്നായി തിളപ്പിച്ച് മാത്രം ഉപയോഗിക്കുക

രോഗിയെ പരിചരിക്കുമ്പോൾ

നിപ്പ വൈറസ് ബാധിച്ച രോഗിയുമായി അടുത്തിടപഴകാതിരിക്കുക. രോഗിയുടെ ശരീരസ്രവങ്ങളുമായി നേരിട്ട് ബന്ധപ്പെടുമ്പോഴാണ് രോഗം പകരുന്നത്. അതായത്, അവർ തുമ്മുകയോ ചുമയ്ക്കുകയോ സംസാരിക്കുകയോ ചെയ്യുമ്പോൾ നമ്മുടെ ശ്വസനവ്യവസ്ഥയിലേക്കെത്തുന്ന രോഗിയുടെ തുപ്പലിൻെയോ മൂക്കിലെ സ്രവങ്ങളുടേയോ അംശത്തിലുള്ള വൈറസുകളാണ് രോഗം പടർത്തുന്നത്. രോഗിയുമായി ഒരു മീറ്റർ അകലമെങ്കിലും പാലിക്കണം. രോഗിയെ ശുശ്രൂഷിക്കുമ്പോൾ മാസ്‌കും കയ്യുറകളും ധരിച്ചിരിക്കണം. അതിനുശേഷം ചുരുങ്ങിയത് നാൽപത് സെക്കന്റ് എടുത്ത് കൈപ്പത്തിയുടെ എല്ലാ ഭാഗത്തും സോപ്പ് എത്തുന്ന വിധത്തിൽ നന്നായി കൈ കഴുകുക. ഭക്ഷണം ഉണ്ടാക്കുന്നതിന് മുൻപും ശേഷവും നന്നായി കൈ സോപ്പുപയോഗിച്ച് കഴുകുക. രോഗിയെ പരിചരിച്ച ശേഷം കുളിച്ച് വസ്ത്രം മാറുക. രോഗിയുടെയും പരിചാരകന്റേയും വസ്ത്രങ്ങൾ വൃത്തിയായി ഡിറ്റർജെന്റ് ഉപയോഗിച്ച് കഴുകുക. മുറിയുടെ നിലം അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക. രോഗിയുടെ വിസർജ്യങ്ങളുമായുള്ള സമ്പർക്കവും ഒഴിവാക്കണം.

രോഗലക്ഷണങ്ങൾ

മറ്റു പനികളുടേതിനു സാമനമായ രോഗലക്ഷണങ്ങൾ തന്നെയാണ് ഇതിനും പ്രകടമാകുന്നത്. രോഗലക്ഷണങ്ങൾ പ്രകടമായ ശേഷമേ വൈറസ് മറ്റൊരാളിലേക്കു പകരൂ. വവ്വാലിന്റെ ഉമിനീരിലും വിസർജ്യവസ്തുക്കളിലും നിപ്പ വൈറസ് സാന്നിധ്യമുണ്ട്. വവ്വാൽ കടിച്ച പഴത്തിൽ നിപ്പ വേഗമെത്തും. ഇതിലെ പഞ്ചസാരയും പുളിയും നൽകുന്ന കുറഞ്ഞ പിഎച്ച് കാരണം 3 ദിവസംവരെ ജീവനോടെ ഇരിക്കാനും അനുകൂല സാഹചര്യമൊരുങ്ങും.

ഈ പഴം ഒരാൾ കഴിച്ചെന്നിരിക്കട്ടെ, അയാളുടെ ശ്വാസനാളത്തിലേക്കുള്ള വഴിയാണ് നിപ്പയ്ക്കു തുറന്നുകിട്ടുക. അവിടെ എത്തിയതിനുശേഷം, ശ്വാസകോശത്തിലെ രക്തക്കുഴലിൽ കാണുന്ന എഫ്രിൻ ബിടുവിൽ പറ്റിപ്പിടിച്ച് ഉള്ളിൽ കടക്കുകയും പെരുകുകയും ചെയ്യും. രണ്ടാഴ്ചയ്ക്കുള്ളിൽ രോഗിക്കു തുമ്മലും ചുമയും കടുക്കും. രക്തത്തിലേക്കു പുതിയ നിപ്പകൾ എത്തി വൈറീമിയ എന്ന അവസ്ഥയ്ക്കു തുടക്കമിടും. രക്തത്തിൽ വൈറസ് കലരുന്ന അവസ്ഥയാണിത്. തുടർന്നു രക്തത്തിലൂടെ യാത്രചെയ്തു നിപ്പകൾ തലച്ചോറിലെത്തും. തലച്ചോറിലെ നാഡീകോശങ്ങളിലുള്ള എഫ്രിൻ ബിടുവിൽ കടന്നു മസ്തിഷ്‌കജ്വരം വരുത്തും.

എന്താണ് നിപ്പ?

നിപാ വൈറസ് (ഇംഗ്ലീഷ്: Nipah Virus AYhm NiV) ഹെനിപാ വൈറസ് (Henipavirus) ജീനസിലെ ഒരു ആർഎൻഎ വൈറസ് ആണ്. മലേഷ്യയിലെ സുങകായ് നിപ്പാ എന്ന സ്ഥലത്താണ് ഈ വൈറസ് ബാധമൂലമുള്ള ആദ്യത്തെ സംഭവം രേഖപ്പെടുത്തിയത് എന്നതുകൊണ്ടാണ് പേരു വന്നത്. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കോ, മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്കോ മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്കോ ഈ വൈറസ് പടരാം. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നും, പന്നികളിൽ നിന്നും, രോഗമുള്ള മനുഷ്യരിൽ നിന്നും നിപാ വൈറസ് പകരുന്നത്.

മലേഷ്യയിലെ നിപ്പാ എന്ന ഗ്രാമത്തിൽ 1998 ലാണ് ഈ രോഗബാധ സ്ഥിരീകരിക്കപ്പെടുന്നതും പിന്നീട് 1999 -ൽ വൈറസിനെ വേർതിരിച്ചെടുക്കുന്നതും. ആ ഗ്രാമത്തിലെ പന്നിവളർത്തുന്ന കർഷകരിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. പന്നികൾക്ക് ഈ രോഗം ബാധിക്കപ്പെട്ടിരിക്കാം എന്നു കരുതി രോഗ സംക്രമണം തടയാൻ ദശലക്ഷക്കണക്കിനു പന്നികളെ അക്കാലത്ത് മലേഷ്യയിൽ കൊന്നൊടുക്കുകയുണ്ടായി. കുറേ ജീവനുകൾ എന്നിട്ടും പൊലിഞ്ഞു. പക്ഷേ പിന്നീടാണ് അസുഖം നിപ്പയാണെന്ന് തിരിച്ചറിയുന്നത്. പിന്നീട് ലോകത്തിന്റെ പല ഭാഗത്തും നിപ്പബാധയുണ്ടായി. പക്ഷേ ഇന്ന്  അതിനെ അതിജീവിക്കാനും പ്രഹരശേഷി കുറക്കാനും ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടുണ്ട്.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
ഏകജാലകവും വ്യവസായ സൗഹൃദവുമൊക്കെ പിണറായിയുടെ വാചകത്തിൽ മാത്രം! മുഖ്യമന്ത്രിയുടെ വാക്കു വിശ്വസിച്ചു ചെന്നൈ ഉപേക്ഷിച്ചു തിരുവനന്തപുരത്തു വന്ന നിസ്സാൻ കമ്പനി അക്ഷരാർത്ഥത്തിൽ പെട്ടുപോയി; കരാർ ഒപ്പിടും മുമ്പ് പറഞ്ഞ വാക്കുകളെല്ലാം ഉദ്യോഗസ്ഥർ മാറ്റിപ്പറയാൻ തുടങ്ങിയതോടെ മുടക്കിയ കാശ് വേണ്ടെന്ന് വെച്ച് കേരളം വിടാൻ ആലോചിച്ച് ജാപ്പനീസ് കാർ ഭീമൻ; വാക്കിനു വിലയില്ലാത്ത കേരളത്തിന്റെ തെറ്റുകുറ്റങ്ങൾ എണ്ണിയെണ്ണി പറഞ്ഞു നിസാൻ ചീഫ് സെക്രട്ടറിക്കെഴുതിയ കത്ത് കേരളത്തെ നാണം കെടുത്തുന്നു
ഇറാനിയൻ മറീനുകൾ ഹെലിക്കോപ്ടറിൽ ഇറങ്ങി ബ്രിട്ടീഷ് കപ്പൽ കീഴടക്കി ഇറാനിയൻ കടലിലേക്ക് നിർബന്ധിച്ച് നീക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് അമേരിക്കയെ നാണംകെടുത്തി ഇറാൻ; ബ്രിട്ടന്റെ യുദ്ധക്കപ്പൽ ദിശതിരിച്ച് രക്ഷിക്കാനെത്തിയെങ്കിലും പത്തുമിനിറ്റ് വൈകി; ഉപരോധം ശക്തമാക്കി ഇറാനെ തീർക്കാനൊരുങ്ങി യൂറോപ്യൻ യൂണിയൻ; എൻജിൻ തകർന്ന് സൗദി കടലിൽ കയറിയതിന്റെ പേരിൽ പിടിച്ചിട്ട ഇറാനിയൻ കപ്പൽ വിട്ടുകൊടുത്ത് തലയൂരി സൗദിയും
37,000 ഏക്കർ ഭൂമിയുടെ അധിപന്മാരും പതിനെട്ടോളം ദേശങ്ങളുടെ നാടുവാഴിയും; 800 കിലോ സ്വർണശേഖരം ഇല്ലത്ത് സൂക്ഷിച്ചവർ; ഇരിങ്ങോൾക്കാവ് ക്ഷേത്രവും തിരുവാഭരണങ്ങളും സൗജന്യമായി ദേവസ്വം ബോർഡിന് കൈമാറിയവർ; സ്വത്തുക്കളെല്ലാം കൈമോശം വന്നപ്പോൾ മന വിറ്റു പെണ്മക്കളെ വേളി കഴിപ്പിക്കേണ്ടി വന്ന ഹതഭാഗ്യൻ; പാട്ടം നൽകിയ ഒന്നരയേക്കർ തിരികെ ചോദിച്ചപ്പോൾ സർക്കാർ നൽകിയത് മൂന്ന് സെന്റ് മാത്രം; കേരളത്തിലെ അവസാന നാടുവാഴികളിൽ ഒരാളായ നാഗഞ്ചേരിമന വാസുദേവൻ നമ്പൂതിരിയുടെ ജീവിതം അവഗണനയുടെ പടുകുഴിയിൽ
ബ്രിട്ടീഷ് കപ്പൽ പിടിച്ചെടുത്ത് വമ്പ് കാട്ടുമ്പോഴും ഇറാൻ ഭയക്കുന്നത് ഇസ്രയേൽ പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ; എഫ്-35 ജെറ്റിന് മുന്നിൽ നെതൻയാഹു ചെറുപുഞ്ചിരിയോടെ കൂളായി മുഴക്കിയ ഭീഷണി: 'ഇസ്രലേിന് ഇറാനിലെത്താനാകും...പക്ഷേ ഇറാന് ഇസ്രയേലിൽ എത്താനാകില്ല'; ഒരുകുഞ്ഞുപോലുമറിയാതെ ടെൽഅവീവിൽ നിന്ന് ടെഹ്‌റാനിലേക്ക് എഫ്-35 ജെറ്റുകൾ പറന്ന സംഭവം ഓർത്താൽ 'ഖൊമേനി'യും ഞെട്ടും; ഇസ്രയേലിന്റെ ചുണക്കുട്ടനെ ഇറാൻ ഭയക്കുന്നത് എന്തുകൊണ്ട്?
അമർനാഥ് യാത്രയുടെ സുരക്ഷാക്രമീകരണങ്ങൾ എങ്ങനെ?' എല്ലാം ഓകെയാണ് സർ..ഇനി താങ്കളുടെ അനുഗ്രഹങ്ങൾ മാത്രം മതി; ഞാനെന്താ ഏതെങ്കിലും ബാബയോ..താങ്കൾക്ക് അനുഗ്രഹം ചൊരിയാൻ? മറുപടി കേട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ചമ്മി; മൂന്നുമണിക്കൂറിൽ തീരേണ്ട യോഗങ്ങൾ ഒരുമണിക്കൂറിൽ തീരും; വിഷയത്തിൽ നല്ല ഹോംവർക്ക്; കശ്മീർ പ്രശ്‌നത്തിലും ദേശീയ പൗരത്വ രജിസ്റ്ററിലും ക്ലിയർ വിഷൻ; അമിത്ഷായുടെ 50 നാളത്തെ ഭരണം കിടിലമെന്ന് ഇന്ദ്രപ്രസ്ഥം
എസ്എഫ്‌ഐയുടെ തീപ്പൊരി മുഖമായി രാഷ്ട്രീയത്തിൽ തിളങ്ങി; പാർട്ടിയുമായി വഴക്കിട്ട് സിഎംപിയിൽ ചേർന്നെങ്കിലും റെഡ് ക്രോസിന്റെ ചെയർമാനായി പൊതു പ്രവർത്തനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു; രോഗിക്കിടക്കയിൽ നിന്നും എണീറ്റു പലതവണ കർമ്മപദത്തിൽ വിപ്ലവം കുറിച്ചു; സുനിൽ സി കുര്യന്റെ മരണത്തിൽ കണ്ണീർ വാർത്തു പ്രശസ്ത നർത്തകി കൂടിയായ ഭാര്യ നീന പ്രസാദും
യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ അധോലോകം ഭരിക്കുന്നത് 15 വർഷമായി ഗവേഷണ വിദ്യാർത്ഥിയെന്ന ലേബലിൽ കാമ്പസിൽ വിലസുന്ന 'എട്ടപ്പാൻ'; കുട്ടിസഖാക്കളുടെ തലതൊട്ടപ്പനായ ഇയാലെ ചെല്ലും ചെലവും കൊടുത്ത വളർത്തുന്നത് സിപിഎം ജില്ലാ നേതാക്കൾ തന്നെ; അഖിൽ വധശ്രമ കേസിലെയും അവസാന വാക്കായത് 'എട്ടപ്പാൻ' തന്നെ; ഒളിവിൽ കഴിയുന്ന നാലാംപ്രതി അമർ അബിയെ സംരക്ഷിക്കുന്ന 'ഗുണ്ടാ നേതാവിനെ' തേടി കോളേജ് ഹോസ്റ്റലിൽ പൊലീസ് റെയ്ഡ്
അഞ്ചു ലോക രാഷ്ട്രങ്ങൾ അഹോരാത്രം പണിയെടുത്ത് നേടിയ ന്യൂക്ലിയർ കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറി ട്രംപ് വരുത്തിവെച്ച വിന; 21 മൈൽ മാത്രം വീതിയുള്ള ഹോർമിസ് കടലിടുക്കിൽ ഇറാനോട് മല്ലടിച്ച് ജയിക്കാനാവില്ലെന്ന് ഒരിക്കൽക്കൂടി തെളിയിച്ച കപ്പൽ കീഴടക്കൽ; അമേരിക്കയും സൗദിയും മാത്രമല്ല ലോകത്തെ മുഴുവൻ പ്രതിസന്ധിയിലാക്കും മുമ്പ് ഉപരോധം പിൻവലിക്കാൻ ട്രംപിന് ബുദ്ധി തോന്നുമോ?
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
25000 രൂപ പേയ്മെന്റ് നടത്തിയില്ലെങ്കിൽ... എന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കരുത്....; ദിലീപേട്ടനെ അറിയുമോ ആവൊ? ലൊക്കാന്റോ സൈറ്റിൽ കയറി യുവതികളെ തിരഞ്ഞപ്പോഴാണ് കിട്ടിയത് നീതു എന്ന വിളിപ്പേരുകാരിയെ; ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ ഹോട്ടൽ മുറിയിലേക്ക് പോവുകയോ ചെയ്യാത്ത യുവാവിനെതിരെ കുപിതയായ യുവതി നടത്തിയതുകൊലവിളി; ഭീഷണിക്ക് ഉപയോഗിച്ചത് നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്റെ പേരും; ജീവഭയത്താൽ യുവാവ് പൊലീസിനെ സമീപിക്കുമ്പോൾ
കാസർഗോഡ് സെന്റർ വച്ചവർക്ക് എങ്ങനെ യൂണിവേഴ്‌സിറ്റി കോളേജിൽ പരീക്ഷ എഴുതുവാൻ സാധിച്ചു? അഖിലിനെ കുത്തിയതിനു പിന്നിൽ പാട്ടു പാടൽ മത്രമാണോ അതോ പി എസ് സി പരീക്ഷാ ക്രമക്കേടുകൾ ഉണ്ടോ എന്നും സംശയം; കത്തി ഈരിക്കൊടുത്തവനും കുത്തിയവനും പിടിച്ചു വച്ചവനും പൊലീസ് റാങ്ക് ലിസ്റ്റിൽ ഉള്ളവർ: പൊലീസ് നിയമന പട്ടികയെ സംശയ നിഴലിലാക്കി യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; പി എസ് സിയ്‌ക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; മറുനാടൻ വാർത്ത ചർച്ചയാക്കി സോഷ്യൽ മീഡിയ
പ്ലസ് ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ്; കോളേജിലെത്തിയപ്പോൾ നീലപതാക കൈയിലെടുത്തത് പാരമ്പര്യത്തിന്റെ വഴിയിൽ; എസ് എഫ് ഐയുടെ രാഷ്ട്രീയ പക സ്‌കൂട്ടർ കത്തിച്ചിട്ടും തളർന്നില്ല; കെ എസ് യുവിന്റെ നിയോജക മണ്ഡലം പ്രസിഡന്റായ ആദ്യ വനിത; രാഹുലിന്റെ കണ്ണിലെത്തിയപ്പോൾ സംസ്ഥാന നേതൃത്വത്തിലും; 21-ാം വയസ്സിൽ പഞ്ചായത്തംഗമായത് നാട്ടുകാരുടെ കണ്ണിലുണ്ണിയായി; സെക്രട്ടറിയേറ്റിലേക്ക് ഇരച്ചെത്തിയത് ശിൽപയുടെ സമരവീര്യം; ഇരട്ടചങ്കനെ വിറപ്പിച്ച അരിമ്പൂരിൽ നിന്നുള്ള 'പെൺപുലി'യുടെ കഥ
അർദ്ധരാത്രിയിൽ ഗ്രൂപ്പിലെത്തിയത് 60 ഓളം അശ്ലീല ഫോട്ടോകളും വീഡിയോകളും; തദ്ദേശത്തിലെ അണ്ടർ സെക്രട്ടറിയുടെ ഫോണിൽ നിന്ന് എത്തിയ ദൃശ്യങ്ങൾ കണ്ട് ആദ്യം ഞെട്ടിയത് അഡ്‌മിൻ; ഡിലീറ്റ് ചെയ്യാനുള്ള ശ്രമം പാളിയതോടെ കളി കൈവിട്ടു; ഉറക്കം എഴുന്നേറ്റു വന്ന വനിതാ ജീവനക്കാരും കണ്ടത് സഖാവിന്റെ താന്തോന്നിത്തരം; അങ്ങനെ സെക്രട്ടറിയേറ്റിലെ 'നമ്മൾ സഖാക്കൾ' ഗ്രൂപ്പിനും പൂട്ടു വീണു; മുഖ്യമന്ത്രിയുടെ കണ്ണിലെ കരടിനെ രക്ഷിക്കാൻ ഫോൺ മോഷണത്തിന്റെ കള്ളക്കഥയും
ആഘോഷങ്ങൾക്കിടയിൽ ഷാംപയിൻ കുപ്പി പൊട്ടിച്ചപ്പോൾ ഓടി രക്ഷപ്പെട്ട് മോയീൻ അലിയും ആദിൽ റഷീദും; പാക്കിസ്ഥാനിൽ നിന്നും കുടിയേറിയ കുടുംബത്തിൽ നിന്നും ഇംഗ്ലീഷ് ടീമിൽ എത്തിയ രണ്ട് ക്രിക്കറ്റ് താരങ്ങളും മതപരമായ കാരണങ്ങളാൽ മദ്യം ദേഹത്ത് വീഴാതിരിക്കാൻ ആഘോഷവേദിയിൽ നിന്നും ഇറങ്ങിയോടി; വീഡിയോ വൈറലാകുമ്പോൾ
കുത്തിയവനെ കൈവിട്ടില്ലെങ്കിൽ വെറുതെ ഇരിക്കില്ലെന്ന കുത്തേറ്റ അഖിലിന്റെ പിതാവിന്റെ നിലപാട് നിർണ്ണായകമായി; കോടിയേരിയും കൈവിടുകയും ഞൊടിയിടയിൽ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുകയും ചെയ്തതോടെ രക്ഷയില്ലെന്ന് ഉറപ്പായി; സ്റ്റുഡൻസ് സെന്ററിലും യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലും പൊലീസ് എത്തിയതോടെ രക്ഷിക്കാൻ ആരും വരില്ലെന്ന് ഉറപ്പായതോടെ കീഴടങ്ങൽ; ഇന്നലെ വരെ രാജാവായി വാണ ശിവരഞ്ജിത്തും നസീമും ഇന്ന് അഴിക്കുള്ളിൽ; ഇരുവർക്കും പൊലീസ് ജോലിയും നഷ്ടമാകും
ഫേസ്‌ബുക്ക് കാമുകിയെ നേരിട്ടൊന്ന് കാണാൻ എടപ്പാളിലെ ലോഡ്ജിൽ മുറിയെടുത്തുകൊല്ലം സ്വദേശിയായ യുവാവും സുഹൃത്തും; കാമുകനെ കാണാൻ കാമുകി എത്തിയത് കോളേജ് യൂണിഫോമിൽ; പന്തികേട് സംശയിച്ച് പിന്തുടർന്ന നാട്ടുകാരെത്തി ചോദ്യം ചെയ്യൽ; സദാചാര പൊലീസ് ചമഞ്ഞ ചിലരുടെ വക പൊതിരെ തല്ലും; ഒടുവിൽ കാമുകന് സംഭവിച്ചത് ഇങ്ങനെ
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അനേകം വേശ്യകളെ ക്ഷണിച്ച് വരുത്തി മയക്കുമരുന്നിൽ ആറാടി സെക്സ് പാർട്ടി നടത്തി സുൽത്താന്റെ മകൻ മരണത്തിലേക്ക് നടന്ന് പോയി; ലണ്ടനിലെ ആഡംബര ബംഗ്ലാവിൽ ഷാർജ സുൽത്താന്റെ മകൻ മരണത്തിന് കീഴടങ്ങിയത് സെക്സ്-ഡ്രഗ് പാർട്ടിക്കിടയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്; യുഎഇയിൽ എത്തിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് അനേകം അറബ് രാജാക്കന്മാർ
പാർട്ടി ഫണ്ടായി ആവശ്യപ്പെട്ടത് 25,000; നൽകിയത് 10,000; കുറഞ്ഞു പോയതിന് ഭീഷണി; രാവിലെ കട തുറന്നപ്പോൾ പ്രവേശന മാർഗം അടച്ച് കാർ പാർക്ക് ചെയ്തു; ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് സിസിടിവിയിൽ തത്സമയം കണ്ട മുതലാളി സംസ്ഥാന നേതാക്കളെ വിളിച്ചു; ജില്ലാ സെക്രട്ടറി പാഞ്ഞെത്തി പാർക്ക് ചെയ്ത കാറുകൾ മാറ്റിച്ചും മാപ്പു പറഞ്ഞും തലയൂരി; അടൂരിലെ കല്യാൺ ജൂവലറിയെ പൂട്ടാനിറങ്ങിയ സിപിഎം പ്രാദേശിക നേതൃത്വത്തിന് കിട്ടിയത് എട്ടിന്റെ പണി
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
കീമോതെറാപ്പിക്കിടെ ആശുപത്രി കിടക്കയിൽ നിന്നും അനിത എത്തിയത് വീൽചെയറിൽ; രണ്ട് പെൺമക്കളും പുതുജീവിതത്തിലേക്ക് കടന്നപ്പോൾ സന്തോഷത്തോടെ കണ്ണീർ തുടച്ചു തച്ചങ്കരിയുടെ ഭാര്യ വിരുന്നിനു നിൽക്കാതെ ആശുപത്രിയിലേക്ക് തന്നെ മടങ്ങി; ഹെലികോപ്ടറിൽ പറന്നു യൂസഫലി എത്തിയപ്പോൾ ആശംസകളുമായി പിണറായിയും ഭാര്യ കമലയും എത്തി; പൊലീസ് ആസ്ഥാനമായി ലേ മെറിഡിയൻ മാറിയപ്പോൾ പൊലീസുകാർക്ക് വേണ്ടി മാത്രം പ്രത്യേകസദ്യ; തച്ചങ്കരിയുടെ പെൺമക്കൾ പുതുജീവിതത്തിലേക്ക് കടന്നത് ഇങ്ങനെ