Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാവിലെ 40 ചപ്പാത്തി; ഉച്ചയ്ക്ക് പത്ത് പ്ലേറ്റ് ചോറ്; ബസ്‌കറിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിയുന്ന 23 കാരന്റെ തീറ്റഭ്രമത്തിൽ വലഞ്ഞ് ബീഹാറിലെ പ്രാദേശികഭരണകൂടം; ചപ്പാത്തി ചുട്ട് ജീവനക്കാർ കുഴഞ്ഞതോടെ പരാതിയുമായി രംഗത്തും; ക്വാറന്റൈനിൽ കഴിയുന്ന മറ്റുള്ളവർക്കും ഭക്ഷണം കിട്ടുന്നില്ല; അനൂപ് ഓജയെന്ന ചെറുപ്പക്കാരന്റെ ഭക്ഷണ പ്രിയത്തിൽ പൊറുതി മുട്ടി ഭരണകൂടവും

മറുനാടൻ ഡെസ്‌ക്‌

പാട്ന: ബിഹാർ അതിർത്തിയായ ബക്സറിലെ മഞ്ജവാരി ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിയുന്ന 23 കാരനായ അനുപ് ഓജയുടെ ഭക്ഷണപ്രിയം കേട്ടാൽ ആരും ഒന്ന് ഞെട്ടും. ബ്രേക് ഫാസ്റ്റിന് 40 ചപ്പാത്തി, ഉച്ചയ്ക്ക് 10 പ്ലേറ്റ് ചോറ്.

രാജസ്ഥാനിലേക്ക് ജോലി തേടിപ്പോയ ഓജ കൊവിഡ് വ്യാപനം കാരണം നാട്ടിലേക്ക് മടങ്ങുന്ന വഴിക്കാണ് ബീഹാർ-ഉത്തർപ്രദേശ് അതിർത്തിയായ മഞ്ജവാരിയിലെ ഗവണ്മെന്റ് ഹൈസ്‌കൂൾ കോമ്പൗണ്ടിൽ തയാറാക്കിയ ക്വാറന്റൈൻ കേന്ദ്രത്തിൽ എത്തിപ്പെടുന്നത്.

ഇദ്ദേഹത്തിന്റെ അസാധാരണമായ തീറ്റക്കമ്പത്തെക്കുറിച്ച് കേട്ടറിഞ്ഞ ഉദ്യോഗസ്ഥർ ആദ്യമൊന്നു അമ്പരന്നു. ഏതായാലും ഉച്ചഭക്ഷണ സമയത്ത് ക്വാറന്റൈൻ കേന്ദ്രം സന്ദർശിച്ചിട്ടു തന്നെ കാര്യമെന്ന് അവർ തീരുമാനിച്ചു. കുറഞ്ഞത് 10 പേർക്ക് നൽകാൻ കഴിയുന്ന ഭക്ഷണം ഓജ ഒറ്റയടിക്ക് വെട്ടിവിഴുങ്ങുന്നത് നേരിൽകണ്ട ഉദ്യോഗസ്ഥരും ഞെട്ടി.

ഓജയുടെ ലക്കും ലഗാനുമില്ലാത്ത തീറ്റ കാരണം ക്വാറന്റൈൻ കേന്ദ്രത്തിലെ ധാന്യങ്ങളും മറ്റ് ഭക്ഷണ സാമഗ്രികളും ആവശ്യത്തിന് തികയാതായി. ക്യാമ്പിൽ അന്തേവാസികളായി കുറച്ചു പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും തയ്യാറാക്കിയ ഭക്ഷണം എല്ലാവർക്കും തികയുന്നില്ലെന്ന പരാതിയാണ് ഉദ്യോഗസ്ഥരെ തേടിയെത്തിയത്.

ഇത്രയധികം ചപ്പാത്തി ചുടാൻ തന്നെകൊണ്ട് പറ്റില്ലെന്ന് പാചകക്കാരൻ വാശി പിടിച്ചതോടെ ചോറുമാത്രമായി ഓജയുടെ ഭക്ഷണം.ക്വാറന്റൈൻ കേന്ദ്രത്തിൽ താമസിക്കുന്ന കുടിയേറ്റ തൊഴിലാളികൾക്കായി ഒരു ദിവസം ബിഹാറിന്റെ വിശേഷ വിഭവമായ 'ലിറ്റി' തയ്യാറാക്കിയപ്പോൾ ഓജ ഒറ്റയ്ക്ക് കഴിച്ചത് 85 എണ്ണം.എന്നാൽ ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ (ബി.ഡി.ഒ) അജയ്കുമാർ സിങ് ഓജയെ പിന്തുണച്ച് രംഗത്തെത്തി.

'ഓജയുടെ ക്വാറന്റൈൻ കാലാവധി അവസാനിക്കാനിരിക്കുകയാണ്. അദ്ദേഹത്തിന് ആവശ്യമായ ഭക്ഷണം കിട്ടാതെ പോവരുതെന്ന് ഞങ്ങൾ നിർദ്ദേശം നൽകിയിട്ടുണ്ട്. ഭക്ഷണത്തിൽ ഒരു കുറവും വരുത്തില്ല. അവന് ആവശ്യമുള്ളതത്രയും ഇവിടെ റെഡിയായിരിക്കും, അദ്ദേഹം പറഞ്ഞു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP