Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അദ്ധ്യാപകർ കൂട്ടത്തോടെ മൂല്യനിർണയ ക്യാമ്പിലായതോടെ ഹയർസെക്കന്ററി വിദ്യാർത്ഥികളുടെ പഠനം അവതാളത്തിൽ; മുല്യ നിർണയം നടത്തുന്നത് പരീക്ഷകൾ പൂർത്തിയാക്കാതെ; പ്രളയം മൂലം ചോദ്യ പേപ്പർ പേപ്പർ പുറത്തായതായി സംശയം; താളം തെറ്റി ഹയർസെക്കൻഡറി ബോർഡും

അദ്ധ്യാപകർ കൂട്ടത്തോടെ മൂല്യനിർണയ ക്യാമ്പിലായതോടെ ഹയർസെക്കന്ററി വിദ്യാർത്ഥികളുടെ പഠനം അവതാളത്തിൽ; മുല്യ നിർണയം നടത്തുന്നത് പരീക്ഷകൾ പൂർത്തിയാക്കാതെ; പ്രളയം മൂലം ചോദ്യ പേപ്പർ പേപ്പർ പുറത്തായതായി സംശയം; താളം തെറ്റി ഹയർസെക്കൻഡറി ബോർഡും

ടി.പി.ഹബീബ്

കോഴിക്കോട് : അദ്ധ്യാപകരെ കൂട്ടത്തോടെ മൂല്യനിർണ ക്യാമ്പിലേക്ക് അയച്ചതോടെ ഹയർസെക്കൻഡറി സ്‌ക്കൂളുകളിൽ പഠനം അവതാളത്തിൽ. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ പഠനമാണ് അദ്ധ്യാപകരില്ലാത്തത് മൂലം മുടങ്ങുന്നത്. അദ്ധ്യാപകർ വേണ്ടത്ര ഇല്ലാത്ത ഭൂരിപക്ഷം സ്‌ക്കൂളുകളിൽ പ്ലസ് വൺ ക്ലാസുകൾക്ക് അവധി നൽകിയിരിക്കുകയാണ്.

ഒന്നാം വർഷ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ മുല്യനിർണയ ക്യാമ്പുകളാണ് സംസ്ഥാനത്തെ വിവിധ സ്‌ക്കൂളുകളിൽ തിങ്കളാഴ്ച മുതൽ ആരംഭിച്ചത്. ഓരോ ജില്ലകളിലും പത്തിലധികം സെന്ററുകളുണ്ട്. ഇവിടങ്ങിൽ മുല്യനിർണത്തിന് ഹാജരാകണമെന്നുള്ള ഉത്തരവ് അദ്ധ്യാപകർക്ക് ലഭിക്കുന്നത് ശനിയാഴ്ച വൈകുന്നേരം അഞ്ചിനാണ്. പല സ്‌ക്കൂളുകളിലെയും പ്രിൻസിപ്പൾമാർ അദ്ധ്യാപകരെ ഫോൺ വഴിയാണ് മുല്യ നിർണയ ക്യാമ്പിൽ എത്തണമെന്നുള്ള വിവരം അറിയിച്ചത്.

മൂല്യ നിർണത്തിന് പങ്കെടുക്കേണ്ട അദ്ധ്യാപകർ നിർബന്ധമായും ക്യാമ്പിൽ റിപ്പോർട്ട് ചെയ്യണമെന്നും ഉത്തരവിൽ പ്രത്യേകം പറയുന്നുണ്ട്.നിപ പനിയും മഴ മൂലവും നിരവധി അധ്യയന ദിനങ്ങൾ നഷ്ടപ്പെട്ടതിനാൽ മൂല്യനിർണയ ക്യാമ്പിൽ പങ്കെടുക്കുന്നതിൽ അദ്ധ്യാപകർ വിമുഖത കാണിക്കുന്നതായി ഹയർസെക്കൻഡറി വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. എന്നാൽ നിർബന്ധ സ്വഭാവത്തിൽ ക്യാമ്പിൽ എത്തണമെന്നാണ് അദ്ധ്യാപകർക്ക് നൽകിയ ഉത്തരവ്.

പ്രളയം മൂലം ഇംഗ്ലീഷ്,ബയോളജി,കമ്പ്യൂട്ടർ സയൻസ് എന്നിങ്ങനെയുള്ള വിഷയങ്ങളുടെ പരീക്ഷ ഇനിയും നടത്താൻ ബാക്കിയുണ്ട്. സ്‌ക്കൂളുകളിൽ ചോദ്യ പേപ്പറുകൾ എത്തിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്തെ വിവിധ സ്‌ക്കൂളുകളിൽ പ്രളയം മൂലം വെള്ളത്തിലായത്. അതൊക്കെ സ്‌ക്കൂളുകളിൽ വെള്ളം കയറിയത് മൂലം പരീക്ഷ ചോദ്യ പേപ്പർ പുറത്തായിട്ടുണ്ടെന്ന കണക്ക് വിദ്യാഭ്യാസ അധിക്യതർക്കില്ല. അതുകൊണ്ട് തന്നെ എന്ന് പരീക്ഷ നടത്താൻ സാധിക്കുമെന്നതിനെ കുറിച്ച് വ്യക്തമായ മറുപടി നൽകാൻ ഹയർസെക്കന്ററി ബോർഡിന് ഇത് വരെ സാധിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP