Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു നേരം ഭക്ഷണം കഴിക്കാൻ പോലും ഇല്ലാതെ ലോകത്ത് ഇന്നും എട്ടു കോടിയിലേറെ ആളുകൾ; കുടിക്കാനും കഴിക്കാനും ഇല്ലാതെ ചത്തൊടുങ്ങുന്നത് ലക്ഷങ്ങൾ; ലോകം സമ്പത്തിലേക്ക് കുതിക്കുമ്പോഴും പട്ടിണി കിടന്ന് മരിക്കുന്നവരുടെ എണ്ണം പെരുകുന്നു; വാരിവലിച്ച് തിന്നുകയും തിന്നാത്തത് നശിപ്പിക്കുകയും ചെയുമ്പോളൊക്കെ ഈ ഒട്ടിയ വയറുകളെക്കുറിച്ച് നമ്മൾ ഓർക്കുമോ?

ഒരു നേരം ഭക്ഷണം കഴിക്കാൻ പോലും ഇല്ലാതെ ലോകത്ത് ഇന്നും എട്ടു കോടിയിലേറെ ആളുകൾ; കുടിക്കാനും കഴിക്കാനും ഇല്ലാതെ ചത്തൊടുങ്ങുന്നത് ലക്ഷങ്ങൾ; ലോകം സമ്പത്തിലേക്ക് കുതിക്കുമ്പോഴും പട്ടിണി കിടന്ന് മരിക്കുന്നവരുടെ എണ്ണം പെരുകുന്നു; വാരിവലിച്ച് തിന്നുകയും തിന്നാത്തത് നശിപ്പിക്കുകയും ചെയുമ്പോളൊക്കെ ഈ ഒട്ടിയ വയറുകളെക്കുറിച്ച് നമ്മൾ ഓർക്കുമോ?

മറുനാടൻ ഡെസ്‌ക്‌

യുണൈറ്റഡ് നാഷൻസ്: ഈ ലോകം എന്നും തിരക്കുകൾക്ക് പിന്നാലെയാണ് ഓടിക്കൊണ്ടുരിക്കുന്നത്. അവിടെ ചെറിയകാര്യങ്ങൾക്ക് ആരും സമയം കണ്ടത്താറില്ല. അഥവ സമയം ഉണ്ടെങ്കിൽക്കൂടി ആരും അതു നൽകാറില്ല. തിരക്കു പിടിച്ചു ഓടുന്ന ജനങ്ങൾക്കിടയിൽ ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ അനേകം കോടി ആൾക്കാർ ഇന്നും ജീവിക്കുന്നുണ്ട്. ജീവിതങ്ങൾ പച്ചപിടിപ്പിക്കാൻ നാം ഓടുന്നതിനിടയിൽ അവർ ഓടുന്നത് ഒരു നേത്തെ ഭക്ഷണത്തിനോ അൽപം കുടിനീരിനോ ആയിരിക്കും.

ഇന്ത്യ എന്ന മഹാരാജ്യം 2018 റിപബ്ലിക്ക് ദിനമാചരിച്ച ദിവസം ഒരമ്മയ്ക്ക് പട്ടിണിമൂലം മരിക്കേണ്ടി വന്നിട്ടുണ്ട്, 15 ദിവസത്തോളം വീട്ടിൽ ഭക്ഷണമുണ്ടായിരുന്നില്ല. അയൽവീട്ടിലെ ആളുകൾ കൊടുത്തിരുന്ന ആഹാരമാണ് 45കാരിയായ അമീർ ജഹാനും മൂന്ന് മക്കളും കഴിച്ചിരുന്നത്. മക്കളുടെ വിശപ്പ് മാറുന്നില്ലെന്നതിനാൽ അയൽക്കാർ നൽകിയ ഭക്ഷണം അവർക്ക് പങ്കിട്ടുനൽകി നാല് ദിവസം പട്ടിണി കിടന്നായിരുന്നു ആ അമ്മയുടെ മരണം

അന്നും അയൽക്കാർ ഭക്ഷണം നൽകി. ആറ് ചപ്പാത്തിയാണ് ഉണ്ടായിരുന്നത്. ഇത് മൂന്ന് മക്കൾക്കും നൽകി ഉറങ്ങാൻ കിടന്ന അമീർ പിന്നെ ഉണർന്നില്ല. ആശുപത്രിയിലെത്തിച്ച് മണിക്കൂറുകൾക്കുള്ളിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു അന്ന് ആവാർത്ത ലോകം നടുക്കത്തോടെയാണ് കേട്ടത്. ഇതിനു പിന്നാലെ പല പഠനങ്ങളും ലോകത്ത് നടന്നു. അതിൽ പ്രമുഖമായ പഠനം യുഎൻ നടത്തിയതായിരുന്നു. ഇതിന്റെ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ലോകമെമ്പാടുമുള്ള 820 ദശലക്ഷത്തിലധികം ആളുകൾ ഇപ്പോഴും പട്ടിണിയിലാണെന്ന് യുഎൻ റിപ്പോർട്ട്. 2030 ആകുമ്പോഴേക്കും പട്ടിണി തുടച്ചു'നീക്കുക എന്ന ലക്ഷ്യത്തിലെത്തുക എന്നത് 'വലിയൊരു വെല്ലുവിളിയായിരിക്കു'മെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
കാര്യമായ പുരോഗതി കൈവരിച്ച ഒരു ദശകത്തിനുശേഷം ജനസംഖ്യ കൂടുന്നതിനനുസരിച്ച് ഭക്ഷണം ലഭ്യമല്ലാത്ത ആളുകളുടെ എണ്ണം തുടർച്ചയായി മൂന്നാംവർഷവും കൂടുകയാണ്. ദശലക്ഷക്കണക്കിന് കുട്ടികൾക്ക് ആവശ്യമായ പോഷകാഹാരം ലഭിക്കുന്നില്ല. കുട്ടികളുടെ വളർച്ചാ മുരടിപ്പ് പകുതിയാക്കുന്നതിനും, ഭാരം കുറഞ്ഞ കുഞ്ഞുങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും വേണ്ടത്ര കഴിയുന്നില്ലെന്നും, ഇത് സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിന് വിഘാതം നിൽക്കുന്നുവെന്നും ഐക്യരാഷ്ട്ര സംഘടന പറയുന്നു.

യുഎൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ, ഇന്റർനാഷണൽ ഫണ്ട് ഫോർ അഗ്രിക്കൾച്ചറൽ ഡെവലപ്‌മെന്റ്, യുഎൻ ചിൽഡ്രൻസ് ഫണ്ട് (യൂണിസെഫ്), ലോകാരോഗ്യ പദ്ധതി, ലോകാരോഗ്യ സംഘടന എന്നീ സംഘടനകൾ ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

പട്ടിണി വ്യാപകമായിരിക്കെ തന്നെ, അമിതവണ്ണവും (പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട അസുഖമാണിത്) എല്ലാ പ്രദേശങ്ങളിലും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. സ്‌കൂൾ പ്രായമുള്ള 338 ദശലക്ഷം കുട്ടികളും കൗമാരക്കാരും അമിത ഭാരം അനുഭവിക്കുന്നു. 672 ദശലക്ഷം മുതിർന്നവർക്കാണ് പൊണ്ണത്തടിയുള്ളത്. അനാരോഗ്യകരമായ ഭക്ഷണരീതികൾ മൂലം വളർച്ച മുരടിച്ച കുട്ടികളിൽ പത്തിൽ ഒമ്പതും, അമിതഭാരമുള്ള കുട്ടികളിൽ മുക്കാൽ ഭാഗവും ഏഷ്യയിലും ആഫ്രിക്കയിലുമാണ് ഉള്ളത്. 2015-ൽ ലോകമെമ്പാടുമുള്ള ഏഴ് കുഞ്ഞുങ്ങളിൽ ഒരാൾ ഭാരം കുറഞ്ഞുകൊണ്ടാണ് ജനിക്കുന്നത്. അമ്മമാർ ഭൂരിഭാഗവും കൗമാരക്കാരാണ്.

ലോകജനസംഖ്യ വലിയതോതിൽ വളർന്നുകൊണ്ടിരിക്കുകയാണ്. ഭൂരിഭാഗം ആളുകളും നഗരപ്രദേശങ്ങളിലാണ് താമസിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം കാർഷിക മേഖലയെ ബാധിക്കുകയും കർഷകരുടെ എണ്ണം കുറയുകയും ചെയ്തു. സാമ്പത്തിക വളർച്ച കുറയുകയും വരുമാന അസമത്വം നിലനിൽക്കുകയും ചെയ്യുന്ന രാജ്യങ്ങളിൽ പട്ടിണി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതൽ ധീരമായ പ്രവർത്തനങ്ങൾ നടത്തിയാലേ ഈ വിനാശകരമായ പ്രവണതകളിൽനിന്നും രക്ഷപ്പെടാൻ കഴിയൂ എന്ന് ഐക്യരാഷ്ട്ര സംഘടനയുടെ നേതാക്കൾ പറയുന്നു.

'മോശം പ്രവണതയാണ് ഇപ്പോഴത്തേത്. ഭക്ഷ്യസുരക്ഷയില്ലാതെ സമാധാനവും സ്ഥിരതയും നേടിയെടുക്കാനാവില്ല. പട്ടിണിമൂലം ലോകത്ത് കുഞ്ഞുങ്ങളടക്കം മരിക്കുമ്പോഴും ബ്രെക്‌സിറ്റിനും ഡൊണാൾഡ് ട്രംപിനും ചുറ്റുമാണ് ലോകമാധ്യമങ്ങൾ'' -വേൾഡ് ഫുഡ് പ്രോഗ്രാം തലവൻ ഡേവിഡ് ബീസ്ലി വിമർശിച്ചു. മനുഷ്യരുടെ വിശപ്പാണ് ഭീകരവാദികൾ മുതലെടുക്കുന്നതെന്നും സമൂഹത്തെ വിഭജിക്കാനും സംഘടനയിലേക്ക് പുതുതായി ആളുകളെ ചേർക്കാനും അവർ അത് ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

'ദ സ്റ്റേറ്റ് ഓഫ് ഫുഡ് സെക്യൂരിറ്റി ആൻഡ് ന്യൂട്രീഷ്യൻ ഇൻ ദ വേൾഡ്' എന്ന പേരിലാണ് റിപ്പോർട്ട് യു.എൻ. അവതരിപ്പിച്ചത്. യു.എൻ. ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ(എഫ്.എ.ഒ.) ലോകാരോഗ്യസംഘടന, വേൾഡ് ഫുഡ് പ്രോഗ്രാം തുടങ്ങിയ യു.എന്നിന്റെ വിവിധ ഏജൻസികൾ ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.

പോഷകാഹാരക്കുറവ് കൂടുതൽ ആഫ്രിക്കയിൽ

ആഫ്രിക്കയിലാണ് പോഷകാഹാരക്കുറവ് അപകടകരമായ അവസ്ഥയിലുള്ളതെന്ന് റിപ്പോർട്ട് പ്രത്യേകം പരാമർശിക്കുന്നു. അവിടെ ജനസംഖ്യയുടെ 20 ശതമാനത്തോളമാണ് പോഷകാഹാരക്കുറവ് നേരിടുന്നത്. ഏഷ്യയിൽ ഇത് 12 ശതമാനവും ലാറ്റിൻ അമേരിക്ക, കരീബിയ എന്നിവിടങ്ങളിൽ ഏഴുശതമാനവുമാണ്.

ലോകത്ത് മതിയായ ഭക്ഷണവും പോഷകാഹാരവും ലഭിക്കാത്തവരിൽ എട്ടുശതമാനവും വടക്കേ അമേരിക്കയിലും യൂറോപ്പിലുമാണ്. പോഷകാഹാരക്കുറവാണ് ഇവർ നേരിടുന്ന വലിയ വെല്ലുവിളി. ലോകത്ത് 15 കോടിയോളം കുട്ടികൾ മതിയായ ആഹാരം ലഭിക്കാതെ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നതായും റിപ്പോർട്ട് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP