Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എംഐ17 കോപ്ടർ വെടിവച്ചിട്ട സംഭവത്തിൽ ഉദ്യോഗസ്ഥരോട് വ്യോമസേന പൊറുക്കില്ല; ആറ് പേർക്കെതിരെ നടപടി; രണ്ടുപേരെ കോർട്ട് മാർഷ്യലിനും മറ്റുനാല് പേർക്കെതിരെ അച്ചടക്ക നടപടിയും സ്വീകരിക്കുന്നത് ചോപ്പർ തകർന്ന് ആറ് പേർ മരിച്ചത് പൊറുക്കാനാവാത്ത പിഴയെന്ന് വ്യോമസേന മേധാവി വിലയിരുത്തിയതിന് പിന്നാലെ; കോപ്ടറിന് നേരെ വെടിയുതിർത്തത് പാക് ചോപ്പറെന്ന് തെറ്റിദ്ധരിച്ച്

എംഐ17 കോപ്ടർ വെടിവച്ചിട്ട സംഭവത്തിൽ ഉദ്യോഗസ്ഥരോട് വ്യോമസേന പൊറുക്കില്ല; ആറ് പേർക്കെതിരെ നടപടി; രണ്ടുപേരെ കോർട്ട് മാർഷ്യലിനും മറ്റുനാല് പേർക്കെതിരെ അച്ചടക്ക നടപടിയും സ്വീകരിക്കുന്നത് ചോപ്പർ തകർന്ന് ആറ് പേർ മരിച്ചത് പൊറുക്കാനാവാത്ത പിഴയെന്ന് വ്യോമസേന മേധാവി വിലയിരുത്തിയതിന് പിന്നാലെ; കോപ്ടറിന് നേരെ വെടിയുതിർത്തത് പാക് ചോപ്പറെന്ന് തെറ്റിദ്ധരിച്ച്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : ഇന്ത്യ-പാക് വ്യോമ സംഘർഷത്തിനിടെ, ശ്രീനഗറിനു സമീപമുള്ള ബഡ്ഗാമിൽ ഇന്ത്യൻ ഹെലികോപ്റ്റർ എം ഐ 17 വെടിവച്ചിട്ട സംഭവത്തിൽ വ്യോമസേന വിട്ടുവീഴ്ചയ്ക്കില്ല. രണ്ട് ഉദ്യോഗസ്ഥരെ കോർട്ട് മാർഷ്യലിന് വിധേയരാക്കും. മറ്റു നാലുപേർക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്നും വ്യോമസേനാവൃത്തങ്ങൾ അറിയിച്ചു. ബാലാകോട്ട് ആക്രമണത്തിനു പിന്നാലെ ഫെബ്രുവരി 27ന് ശ്രീനഗറിലാണ് ഇന്ത്യൻ ഹെലികോപ്ടർ വെടിവച്ചിട്ടത്. ഇത് പൊറുക്കാനാവാത്ത പിഴയെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ രാകേഷ് കുമാർ സിങ് ബധൗരിയ പറഞ്ഞിരുന്നു. ഹെലികോപ്റ്റർ തകർന്ന് വീണ് ആറ് പേർ മരിച്ചത് വ്യോമസേനയുടെ പോർവിമാനത്തിൽ നിന്നുതിർത്ത മിസൈൽ കൊണ്ടാണെന്ന് ബദൗരിയ വ്യക്തമാക്കിയിരുന്നു.

പാക് ഹെലികോപ്റ്റർ എന്ന് തെറ്റിദ്ധരിച്ചാണ് വെടിയുതിർത്തതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കുകയും ചെയ്തു. റഷ്യൻ നിർമ്മിത എംഐ 17 ഹെലികോപ്റ്ററാണ് ഫെബ്രുവരി 27 ന് തകർന്നത്. ബാലകോട്ട് ഇന്ത്യ നടത്തിയ ആക്രമണത്തിന് പ്രത്യാക്രമണം നടത്താനായി അതിർത്തി കടന്നെത്തിയ പാക് വ്യോമസേനയെ പ്രതിരോധിക്കുകയായിരുന്നു ഇന്ത്യ. ജമ്മു കശ്മീരിലെ നൗഷേര സെക്ടറിന് മുകളിലായിരുന്നു ഈ സമയത്ത് ഹെലികോപ്റ്റർ. പാക് ഹെലികോപ്റ്ററാണിതെന്ന് തെറ്റിദ്ധരിച്ച് ഇന്ത്യൻ എയർഫോഴ്‌സ് പോർവിമാനത്തിൽ നിന്നുതിർത്ത വെടിയാണ് അപകടം സൃഷ്ടിച്ചത്. ഇതിലുണ്ടായിരുന്ന ആറ് ഇന്ത്യൻ സൈനികരും മരിച്ചിരുന്നു. പറന്നുയർന്ന് 10 മിനിറ്റിനകം ഹെലികോപ്റ്ററിനു മിസൈലേറ്റു. പ്രദേശത്തുണ്ടായിരുന്ന ഗ്രാമീണനും അപകടത്തിൽ കൊല്ലപ്പെട്ടു. സംഭവത്തെക്കുറിച്ച് എയർ കമ്മഡോർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണം നടത്തിയിരുന്നു.

ഇവരുടേത് യുദ്ധത്തിനിടയിലുണ്ടായ മരണമായി പ്രഖ്യാപിക്കുമെന്ന് വ്യോമസേന മേധാവി പറഞ്ഞു. കേസിൽ അന്വേഷണം പൂർത്തിയായെന്നും അബദ്ധത്തിലാണ് വെടിയുതിർത്തതെന്നും അദ്ദേഹം പറഞ്ഞു. ബാലാകോട്ട് മിന്നലാക്രമണം ലക്ഷ്യം കണ്ടുവെന്നും പാക്കിസ്ഥാന്റെ ഏതു നീക്കത്തിനും ശക്തമായ തിരിച്ചടി നല്കുമെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം വിജയമെന്ന് വ്യക്തമാക്കി വ്യോമസേനയുടെ വീഡിയോ അദ്ദേഹം പുറത്തുവിട്ടിരുന്നു.

ഇന്ത്യാ-പാക് സംഘർഷ സമയത്ത് ഹെലികോപ്റ്റർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിൽ വീഴ്ച സംഭവിച്ചിരുന്നു. ഹെലികോപ്റ്റർ ബേസിലോക്കോ, അല്ലെങ്കിൽ ആകാശത്ത് സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്കോ മാറ്റേണ്ടതായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP