Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സീനിയറിന് ജൂനിയറെ കണ്ടപ്പോൾ മുതൽ പ്രണയമോഹം; ഉള്ളുതുറന്നപ്പോൾ ജൂനിയറിനും സമ്മതം; നാലുവർഷത്തെ കാത്തിരിപ്പിന് ശേഷം ലോകമെങ്ങുമുള്ള പ്രണയികൾക്ക് സമ്മാനമായി ഒരുവിവാഹം; മലയാളിയായ അശ്വതി സെലുരാജിനെ വിശാഖപട്ടണം സ്വദേശി ബഗാഡി ഗൗതം മിന്നുകെട്ടിയപ്പോൾ സഫലമായത് മറ്റൊരു ഐഎഎസ് പ്രണയഗാഥ; വാലന്റീൻസ് ദിനത്തിൽ വിവാഹത്തിന് നിർബന്ധിച്ചത് അശ്വതിയുടെ അച്ഛൻ സെലുരാജും

സീനിയറിന് ജൂനിയറെ കണ്ടപ്പോൾ മുതൽ പ്രണയമോഹം; ഉള്ളുതുറന്നപ്പോൾ ജൂനിയറിനും സമ്മതം; നാലുവർഷത്തെ കാത്തിരിപ്പിന് ശേഷം ലോകമെങ്ങുമുള്ള പ്രണയികൾക്ക് സമ്മാനമായി ഒരുവിവാഹം; മലയാളിയായ അശ്വതി സെലുരാജിനെ വിശാഖപട്ടണം സ്വദേശി ബഗാഡി ഗൗതം മിന്നുകെട്ടിയപ്പോൾ സഫലമായത് മറ്റൊരു ഐഎഎസ് പ്രണയഗാഥ; വാലന്റീൻസ് ദിനത്തിൽ വിവാഹത്തിന് നിർബന്ധിച്ചത് അശ്വതിയുടെ അച്ഛൻ സെലുരാജും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പരസ്പരം സ്നേഹിക്കുന്നവർക്കായി ഒരുദിവസം..അതാണ് വാലൻന്റൈൻ ദിനം. പ്രണയം സഫലമാക്കാൻ മിക്കവരും തിരഞ്ഞെടുക്കുന്നത് ഒന്നിച്ചുള്ള ജീവിതം തന്നെ. വാലന്റൈൻസ് ദിനത്തിൽ വിവാഹിതരായി പ്രണയം സഫലമാക്കിയിരിക്കുകയാണ് ഐഎഎസ് കമിതാക്കൾ. കോഴിക്കോട് നടന്ന ചടങ്ങിലാണ് കർണ്ണാടക ദാവൻഗരെ ജില്ലാ കളക്ടറും, ജില്ലാ പഞ്ചായത്ത് സി ഇ ഒ യും വിവാഹിതരായത്. മലയാളിയായ അശ്വതി സെലുരാജിന് വിശാഖപട്ടണം സ്വദേശി ബഗാഡി ഗൗതം ഇനി ജീവിത പങ്കാളി.

കോഴിക്കോട് ടാഗോർ ഹാളിൽ നടന്ന ചടങ്ങിൽ കർണ്ണാടക ദാവൻഗരെ ജില്ലാ പഞ്ചായത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും കോഴിക്കോട് സ്വദേശിനിയുമായ അശ്വതി സെലുരാജിന് ദാവൻഗരെ കലക്ടർ ബഗാഡി ഗൗതം താലിചാർത്തി. ആന്ധ്ര വിശാഖപട്ടണം സ്വദേശിയായ ബഗാഡി ഗൗതം സിവിൽ സർവ്വീസ് അക്കാദമിയിൽ അശ്വതിയുടെ സീനിയറായിരുന്നു.

ഗൗതം 2009 ബാച്ചുകാരനും അശ്വതി 2013 ബാച്ചിലെ ഐ എ എസു കാരിയും. കർണാടകയിൽ നിന്നാണ് ഇവർ പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. വിവാഹത്തിന് അശ്വതിയുടെ ബാച്ചിലെ 11 കളക്ടർമാരക്കം 16 ഐ.എ.എസ്സുകാർ എത്തിയിരുന്നു. നാലര വർഷം നീണ്ട സൗഹൃദമാണ് വിവാഹത്തിലെത്തിയത്. ഇരുവരുടേയും ഐ എ എസ് സുഹൃത്തുക്കളും വിവാഹത്തിനെത്തി.അഭിഭാഷകനും ചരിത്രകാരനുമായ ചേവായൂർ കാവുനഗർ ഹർഷത്തിൽ ടി.ബി.സെലുരാജാണ് അശ്വതിയുടെ പിതാവ്. അമ്മ കെ.എ. പുഷ്പ സെലുരാജ് വാണിജ്യ നികുതിവകുപ്പിൽ ഡെപ്പ്യൂട്ടി കമ്മീഷണറായിരുന്നു. വിശാഖപട്ടണം വിശാലാക്ഷി നഗറിൽ ബഗാഡി കൃഷ്ണ റാവുവിന്റെയും ബഗാഡി പാർവതിയുടേയും മകനാണ് ഡോ.ബഗാഡി ഗൗതം. അശ്വതിയുടെയും ഗൗതമിന്റെയും വിവാഹം പ്രണയദിനത്തിൽ നടത്തണമെന്ന് തീരുമാനിച്ചത് ടി.ബി.സെലുരാജാണ്. വൈശാഖാണ് അശ്വതിയുടെ സഹോദരൻ.

ദാവൻഗരെ ജില്ലയുടെ മുഖഛായ മാറ്റിയ ഉദ്യോഗസ്ഥ ആയാണ് അശ്വതി അറിയപ്പെടുന്നത്. കുടിവെള്ളമില്ലാത്ത ജില്ലയിലെ ഓരോ വീട്ടിലും ദിവസം 22 ലിറ്റർ കുടിവെള്ളമെത്തിച്ച ഉദ്യോഗസ്ഥ. ജില്ലയുടെ മുന്നേറ്റത്തിൽ അശ്വതിയുടെ പങ്കിനെക്കുറിച്ച് അന്നത്തെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അഭിനന്ദിച്ചത് വാർത്തകളിൽ നിറഞ്ഞിരുന്നു. ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം എന്നീ 29 വകുപ്പുകളുടെ ചുമതലയുള്ള ഓഫീസറാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP