Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഭിപ്രായങ്ങൾ തുറന്നുപറയാൻ മടിക്കേണ്ടെന്ന് ആമുഖ പ്രസംഗത്തിൽ മുഖ്യമന്ത്രി; നൂറു കണക്കിന് അത്യുഗ്രൻ നിർദ്ദേശങ്ങൾ മുന്നോട്ട് വച്ച് സിവിൽ സർവ്വീസിലെ പുതു തലമുറ; സർക്കാർ സംവിധാനത്തെയും സിവിൽ സർവീസ് മേഖലയെയും സോഷ്യൽ ഓഡിറ്റിനു വിധേയമാക്കണമെന്ന് പോലും ചങ്കുറപ്പോടെ പറഞ്ഞ് യുവ സിങ്കങ്ങൾ; മാറ്റങ്ങളുടെ സൂചന നൽകി കൈയടിച്ച് പ്രോത്സാഹിപ്പിച്ച് പിണറായിയും; കേരള വികസനത്തിന് കൈനിറയെ ആശയങ്ങൾ പിണറായിക്ക് കിട്ടുമ്പോൾ

അഭിപ്രായങ്ങൾ തുറന്നുപറയാൻ മടിക്കേണ്ടെന്ന് ആമുഖ പ്രസംഗത്തിൽ മുഖ്യമന്ത്രി; നൂറു കണക്കിന് അത്യുഗ്രൻ നിർദ്ദേശങ്ങൾ മുന്നോട്ട് വച്ച് സിവിൽ സർവ്വീസിലെ പുതു തലമുറ; സർക്കാർ സംവിധാനത്തെയും സിവിൽ സർവീസ് മേഖലയെയും സോഷ്യൽ ഓഡിറ്റിനു വിധേയമാക്കണമെന്ന് പോലും ചങ്കുറപ്പോടെ പറഞ്ഞ് യുവ സിങ്കങ്ങൾ; മാറ്റങ്ങളുടെ സൂചന നൽകി കൈയടിച്ച് പ്രോത്സാഹിപ്പിച്ച് പിണറായിയും; കേരള വികസനത്തിന് കൈനിറയെ ആശയങ്ങൾ പിണറായിക്ക് കിട്ടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ആളാകെ മാറി. പഴയ മസിലു പിടിത്തം വിട്ട് ഏവരേയും പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രി. ശബരിമലയിൽ തെറ്റു തിരുത്തി ഭക്തർക്കൊപ്പം നിന്നു. ഇതിന് പിന്നാലെ യുവ സിവിൽ സർവ്വീസുകാർക്കും അഭിനന്ദനവും പ്രോത്സാഹനവും നൽകുകയാണ് മുഖ്യമന്ത്രി. ഭരണ തുടർച്ച സാധ്യമാക്കാൻ കേരളത്തെ മാറ്റി മറിക്കുകയാണ് പിണറായിയുടെ ലക്ഷ്യം.

ഇതിന് വേണ്ടി സിവിൽ സർവ്വീസിലെ പുതു തലമുറക്കാരേയും മുഖ്യമന്ത്രി കണ്ടു. കേരള വികസനത്തിനു കൈനിറയെ ആശയങ്ങളുമായി പുതുതലമുറ സിവിൽ സർവീസ് ഉദ്യോഗസ്ഥരും ചർച്ചകളിൽ സജീവമായി. മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് ഉദ്യോഗസ്ഥർ ആശയങ്ങൾ പങ്കിട്ടത്. അഭിപ്രായങ്ങൾ തുറന്നുപറയാൻ മടിക്കേണ്ടെന്ന് ആമുഖ പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രോൽസാഹിപ്പിച്ചതോടെ പലരും ഉള്ളുതുറന്നു. സർക്കാർ സംവിധാനത്തെയും സിവിൽ സർവീസ് മേഖലയെയും സോഷ്യൽ ഓഡിറ്റിനു വിധേയമാക്കണമെന്ന് പോലും മുഖ്യമന്ത്രിയോട് നേരിട്ട് പറയാൻ ചങ്കൂറ്റം കാട്ടി ഉദ്യോഗസ്ഥർ.പ്ലാസ്റ്റിക് നിരോധനം കർശനമാക്കണമെന്ന ആവശ്യവും സജീവമായി ഉയർന്നു.

ജനസൗഹൃദം സംസ്‌കാരമായി മാറണം. ആഴ്ചയിൽ ഒരിക്കൽ കലക്ടർമാരും ഉന്നത ഉദ്യോഗസ്ഥരും ജനങ്ങളെ നേരിട്ടു കാണണമെന്നും എല്ലാ ഓഫിസുകളിലും ഹെൽപ് ഡെസ്‌ക് വേണമെന്നും സിവിൽ സർവ്വീസുകാർ തന്നെ ആവശ്യം ഉന്നയിച്ചു. ദുരിതാശ്വാസനിധിയിൽ നിന്നു കലക്ടർമാർക്ക് അനുവദിക്കാൻ കഴിയുന്ന പരിധി 10,000 രൂപയിൽ നിന്ന് 25,000 രൂപയാക്കണം. കുടുംബപ്രശ്‌നങ്ങളും സിവിൽ പരാതികളും പരിശോധിക്കുന്നതിനു തെലങ്കാന മാതൃകയിൽ ലീഗൽ സർവീസ് അഥോറിറ്റിയുടെ കീഴിൽ റവന്യു-പൊലീസ്-അഭിഭാഷക കമ്മിറ്റി വേണം. പൊലീസ് സ്റ്റേഷനുകളിലും വില്ലേജ് ഓഫിസുകളിലും തിരക്കിനനുസരിച്ചു കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു. ജനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നവരാണ് സിവിൽ സർവ്വീസിലെ ജൂനിയർ ഓഫീസർമാർ. ഈ സാഹചര്യത്തിലാണ് അവരുടെ നിർദ്ദേശങ്ങൾ ഉൾക്കൊള്ളാൻ പിണറായി തയ്യാറായത്. ഇതിലെ നല്ല നിർദ്ദേശങ്ങൾ നടപ്പാക്കും. ഇതിലൂടെ ജനങ്ങളിലേക്ക് കൂടുതൽ അടുക്കാമെന്നാണ് സർക്കാർ കണക്കു കൂട്ടൽ.

സാധാരണ മുതിർന്ന ഐഎഎസുകാരുമായി മാത്രമേ മുഖ്യമന്ത്രി നയപരമായ അഭിപ്രായങ്ങൾ തേടാറുള്ളൂ. ജൂനിയർ ഉദ്യോഗസ്ഥരുമായി സംവധിക്കാറില്ല. എന്നാൽ അവരാണ് താഴെ തട്ടിൽ പ്രവർത്തിക്കുന്നത്. സാങ്കേതികതയുടെ മാറ്റവും അതിന്റെ പ്രതിഫലനവും കൂടുതലായി അറിയാവുന്നവരാണ് സിവിൽ സർവ്വീസിലെ പുതു തലമുറ. ഇത് മനസ്സിലാക്കിയാണ് അവരുടെ ചർച്ചയ്ക്ക് മുഖ്യമന്ത്രി തയ്യാറായത്.

സിവിൽ സർവ്വീസുകാർ മുമ്പോട്ട് വച്ച പ്രധാന നിർദ്ദേശങ്ങൾ

  • തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിനു മുന്നിലെ സമരങ്ങൾ മൂലമുള്ള ബുദ്ധിമുട്ടു പരിഹരിക്കാൻ ഡൽഹി ജന്തർ മന്തർ പോലെ ശംഖുമുഖത്തോ മറ്റോ സമരക്കാർക്കായി സമരവീഥി.
  • കൊച്ചിയിലെ ഗതാഗതക്കുരുക്കിനെക്കുറിച്ചു ശാസ്ത്രീയപഠനം നടത്തി പരിഹാരം .
  • സർക്കാർ പദ്ധതികളെ സംബന്ധിച്ച ബോധവൽകരണം സ്ത്രീകൾ, കുട്ടികൾ, യുവാക്കൾ എന്നിവരിലെത്തിക്കാൻ പദ്ധതി. സർക്കാരിന്റെ സേവന വിവരങ്ങൾ
  • ആശുപത്രികളിലൂടെയും റേഷൻ കടകളിലൂടെയും ജനങ്ങളിലെത്തിക്കണം.
  • റോഡുകളെക്കുറിച്ചുള്ള പരാതികൾ വ്യാപകം; നന്നാക്കുന്നതിനുള്ള നടപടിക്കു വേഗം കൂട്ടണം.
  • തൊഴിൽ, തൊഴിലാളി ബാങ്കുകൾ രൂപവൽകരിക്കണം.
  • പ്രളയം ഉൾപ്പെടെ ദുരന്തങ്ങളെ നേരിട്ടതെങ്ങനെയെന്നു ഡോക്യുമെന്റ് ചെയ്യണം. ഇതു പിന്നീടു വരുന്ന ഉദ്യോഗസ്ഥർക്കു സഹായകരം.
  • വില്ലേജ് ഓഫിസുകളിലെ അടിസ്ഥാന സൗകര്യം വർധിപ്പിക്കണം.
  • എസ്സി, എസ്ടി വിഭാഗങ്ങളുടെ പരാതികൾ പരിഹരിക്കാനുള്ള ജില്ലാതല കമ്മിറ്റികൾ നിരീക്ഷിക്കാൻ സംസ്ഥാന തലത്തിൽ സംവിധാനം .
  • ഇ-ഓഫിസ് സംവിധാനത്തിലെ പോരായ്മകൾ പരിഹരിക്കണം.
  • ഉന്നത ഉദ്യോഗസ്ഥർക്ക് ഒരു തസ്തികയിൽ കുറഞ്ഞ കാലാവധി നിശ്ചയിക്കണം.
  • ക്രൈംബ്രാഞ്ച്, സ്‌പെഷൽ ബ്രാഞ്ച് എന്നിവയിൽ കൂടുതൽ സിഐമാരെ നിയോഗിക്കണം.
  • വനപാലകർക്കു പട്രോളിങ്ങിനു നിലവിൽ ലാത്തി മാത്രം; ആയുധം അനുവദിക്കണം.
  • ജനവാസ മേഖലയിൽ വന്യജീവികൾ ഇറങ്ങുന്നതു തടയാൻ സൗരോർജവേലി വ്യാപകമാക്കണം. ഇവയുടെ അറ്റകുറ്റപ്പണി തദ്ദേശസ്ഥാപനങ്ങളെ ഏൽപിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP