Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തിരക്ക് എന്ന വാക്കിന് നല്ല സുഹൃത്തിനെ നഷ്ടമായി എന്നൊരു അർത്ഥം കൂടിയുണ്ട്! കാട്ടക്കടയിൽ നിന്നുള്ള യുവ എംഎൽഎ ഐബി സതീഷിന് നഷ്ടമായത് കടകംപള്ളി സുരേന്ദ്രനെന്ന ജേഷ്ഠ സുഹൃത്തിനെയോ?

തിരക്ക് എന്ന വാക്കിന് നല്ല സുഹൃത്തിനെ നഷ്ടമായി എന്നൊരു അർത്ഥം കൂടിയുണ്ട്! കാട്ടക്കടയിൽ നിന്നുള്ള യുവ എംഎൽഎ ഐബി സതീഷിന് നഷ്ടമായത് കടകംപള്ളി സുരേന്ദ്രനെന്ന ജേഷ്ഠ സുഹൃത്തിനെയോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാട്ടക്കടയിലെ ത്രികോണ പോരിനെ കഷ്ടിച്ച് മറികടന്ന സിപിഐ(എം) നേതാവാണ് ഐബി സതീഷ്. കാട്ടക്കട ഏര്യാകമ്മറ്റി സെക്രട്ടറിയെന്ന നിലിയിലെ പ്രവർത്തന മികവ് തിരിച്ചറിഞ്ഞ് ഐബി സതീഷിനെ സ്ഥാനാർത്ഥിയാക്കിയത് കടകംപള്ളി സുരേന്ദ്രൻ എന്ന പാർട്ടി ജില്ലാ സെക്രട്ടറിയാണ്. സാമുദായിക പരിഗണനകൾക്കപ്പുറമുള്ള കടകംപള്ളിയുടെ നിർദ്ദേശത്തെ സിപിഐ(എം) സംസ്ഥാന സമിതിയും അംഗീകരിച്ചു. സ്പീക്കർ ശക്തന്റെ കോട്ടയിൽ ഐബി സതീഷ് നേടിയത് അട്ടിമറി വിജയവും. ബിജെപിയുടെ പികെ കൃഷ്ണദാസ് 37,000ലധികം വോട്ട് നേടിയിട്ടും ഭൂരിപക്ഷ സമുദായ അംഗമായ ഐബി സതീഷ് ജയിച്ചത് ക്ലീൻ ഇമേജിന്റെ കരുത്തിലാണ്. കാട്ടാക്കടയിലെ സതീഷിന്റെ വ്യക്തിബന്ധവും തുണയായി.

കടകംപള്ളി സുരേന്ദ്രന് തന്നെയാണ് ഈ വിജയത്തിലെ ഫുൾ ക്രെഡിറ്റും. എന്നാൽ ഐബി സതീഷിനോട് കടകംപള്ളി പിണങ്ങുകയാണോ? ഐബി സതീഷിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് തന്നെയാണ് ഇത്തരമൊരു സംശയങ്ങൾക്ക് തുടക്കമിടുന്നത്. തിരക്ക് എന്ന വാക്കിന് നല്ല സുഹൃത്തിനെ നഷ്ടമായി എന്നൊരു അർത്ഥം കൂടിയുണ്ട് ! എന്ന പോസ്റ്റർ ഐബി സതീഷ് തന്റെ പേജിൽ പോസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഉണ്ടായ വിവാദത്തിന്റെ വെളിച്ചത്തിലാണ് ഈ പോസ്റ്ററിന് പ്രസക്തി കൂടുന്നത്. സ്ഥലം എംഎൽഎ വരുന്നതും നോക്കി ഉദ്ഘാടകനായ മന്ത്രിയുടെ ഒരുമണിക്കൂർ നീണ്ട കാത്തിരിപ്പ് കൗതുകമായെന്ന് മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.

സിപിഐ(എം) പേയാട് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച വിഷരഹിത പച്ചക്കറി കൃഷിയുടെ നടീൽ ഉൽസവം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനാണു സ്ഥലം എംഎൽഎ: ഐ.ബി സതീഷിനു വേണ്ടി ഒരു മണിക്കൂർ ബലികഴിച്ചതെന്നായിരുന്നു മനോരമ വാർത്തി. മൂന്നു മണിക്കായിരുന്നു പരിപാടി. നിയമസഭ നടക്കുന്നതിനാൽ തുടങ്ങാൻ വൈകുമെന്ന് എല്ലാവരും കരുതി. എന്നാൽ സഭ നേരത്തെ പിരിഞ്ഞതിനാൽ 3.10 ആയപ്പോഴേക്കും മന്ത്രി ഹാജരായി. പക്ഷേ എംഎൽഎയെ കാണാനില്ല. തന്നോടൊപ്പം സഭയിൽ ഉണ്ടായിരുന്ന എംഎൽഎ എവിടെ എന്നായി മന്ത്രിയുടെ ചോദ്യം. അദ്ദേഹം വന്നിട്ടു മതി ഉദ്ഘാടനമെന്നു മന്ത്രി നിലപാടെടുക്കുകയും ചെയ്തു. നേരത്തെ നിർത്തിവച്ച നാടൻപാട്ട് ഉദ്ഘാടകന്റെ ബോറടി മാറ്റാൻ വേദിയിൽ ഒന്നുകൂടി അവതരിപ്പിക്കാൻ കലാകാരന്മാർക്കു സംഘാടകർ അവസരം കൊടുത്തു.

നിയമസഭ കഴിഞ്ഞ മന്ത്രി നേരെ പരിപാടിക്കു വരുമെന്നു കരുതാതെ എംഎൽഎ ഹോസ്റ്റലിലെ പരാതിക്കാരെ കാണാൻ പോയ സതീഷ് എത്തുമ്പോൾ 4.10. പിന്നെ താമസിച്ചില്ല, കാര്യങ്ങൾ വിശദീകരിക്കാതെ അതിഥികളെയുംകൂട്ടി നേരെ ചെടി നടാൻ കൃഷിസ്ഥലത്തേക്കു പാഞ്ഞുവെന്നും മനോരമ പറയുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് സതീഷിന്റെ പോസ്റ്റ് സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. എംഎൽഎ എന്ന തിരിക്ക കാരണമാണ് ചടങ്ങിൽ എത്താൻ വൈകിയതെന്ന് സതീഷ് തന്നെ വിശദീകരിച്ചിരുന്നു. മന്ത്രിക്കില്ലാത്ത തിരിക്കോ എംഎൽഎയ്ക്ക് എന്ന സംശയവും കടകംപള്ളി ഉയർത്തിയെന്നും സൂചനയുണ്ട്. ഇതിന്റെ പ്രതിഫലനമാകാം എംഎൽഎയുടെ പോസ്റ്റ് എന്നാണ് നവ മാദ്ധ്യമങ്ങളുടെ വിലയിരുത്തലും വിശകലനും.

തിരുവനന്തപുരം ജില്ലയിലെ സിപിഎമ്മിന്റെ ഭാവി നേതാക്കളിൽ ഒരാളായാണ് ഐബി സതീഷിനെ വിലിയിരുത്തുന്നത്. കാട്ടാക്കട ഏര്യാ സെക്രട്ടറിയായിരുന്നപ്പോൾ് ജൈവകൃഷി വ്യാപനത്തിന് സതീഷ് നടത്തിയ ശ്രമങ്ങൾ ഏറെ അംഗീകരിക്കപ്പെട്ടു. ഒരു വീടിന് ഒരു കറിവേപ്പിലയെന്ന പദ്ധതിയും അവതരിപ്പിച്ചു. ഇതിന്റെ ചുവട് പിടിച്ചാണ് പേയാട് ലോക്കൽ കമ്മറ്റിയും വിഷ രഹിത പച്ചക്കറിയുമായി എത്തിയത്. സതീഷിന്റെ മണ്ഡലത്തിലാണ് ഈ ലോക്കൽ കമ്മറ്റിയും വരുന്നത്. ഈ സാഹചര്യത്തിലാണ് എംഎൽഎയ്ക്കായി മന്ത്രി കാത്തിരുന്നത്. മന്ത്രി വൈകിയെത്തുമെന്ന നിരീക്ഷണം തന്നെയാണ് സതീഷിന് വിനയായതെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP