Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പൗരത്വ നിയമ ഭേദഗതി മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന വിഷയമല്ല; ഭരണഘടനയുടെ തന്നെ ബാധിക്കുന്ന വിഷയമാണ്; മതേതര സങ്കൽപ്പങ്ങളെ തകർക്കുന്ന നിയമമാണിത്; മതരാഷ്ട്രം സൃഷ്ടിക്കാനുള്ള ശ്രമമാണിത്'; പൗരത്വ നിയമത്തിന് എതിരെ പള്ളികളിൽ ഇടയലേഖനം വായിച്ചു ലത്തീൻ സഭ; ദേശീയ പതാക ഉയർത്തി ഭരണഘടനയും ആമുഖം വായിച്ചു പ്രതിജ്ഞ ചൊല്ലി വിശ്വാസികൾ; ഭരണഘടനയെ ചുംബിച്ചുകൊണ്ട് അധികാരമേറ്റ പ്രധാനമന്ത്രി മോദി ഭരണഘടനാ മൂല്യങ്ങളെ നശിപ്പിക്കുന്നുവെന്ന് കത്തോലിക്കാ സഭ

'പൗരത്വ നിയമ ഭേദഗതി മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന വിഷയമല്ല; ഭരണഘടനയുടെ തന്നെ ബാധിക്കുന്ന വിഷയമാണ്; മതേതര സങ്കൽപ്പങ്ങളെ തകർക്കുന്ന നിയമമാണിത്; മതരാഷ്ട്രം സൃഷ്ടിക്കാനുള്ള ശ്രമമാണിത്'; പൗരത്വ നിയമത്തിന് എതിരെ പള്ളികളിൽ ഇടയലേഖനം വായിച്ചു ലത്തീൻ സഭ; ദേശീയ പതാക ഉയർത്തി ഭരണഘടനയും ആമുഖം വായിച്ചു പ്രതിജ്ഞ ചൊല്ലി വിശ്വാസികൾ; ഭരണഘടനയെ ചുംബിച്ചുകൊണ്ട് അധികാരമേറ്റ പ്രധാനമന്ത്രി മോദി ഭരണഘടനാ മൂല്യങ്ങളെ നശിപ്പിക്കുന്നുവെന്ന് കത്തോലിക്കാ സഭ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദേശീയ പൗരത്വ നിയമത്തിനെ എതിരായ പ്രതിഷേധത്തിന്റെ വേദിയായി കേരളത്തിലെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ. പൗരത്വ നിയമത്തിന് എതിരായി ഇടയലേഖനം വായിക്കുകയാണഅ ലത്തീൻസഭ ചെയ്തത്. പൗരത്വനിയമം മതേതരസങ്കൽപ്പങ്ങളെ തകർക്കുന്നതെന്ന് ല്ത്തീൻസഭ ഇടയലേഖനത്തിൽ പറയുന്നു. രാജ്യത്തെ വിഭജിക്കുക എന്ന വലിയ കുറ്റകൃത്യമാണ് പൗരത്വഭേദഗതി നിയമത്തിലൂടെ നടക്കുന്നത്. ഇത് മുസ്ലിംകളുടെ മാത്രം പ്രശ്നമല്ല രാജ്യത്തെ സർവ്വ ജനങ്ങളുടെയും പ്രശ്നമാണ്. ബില്ലിന്റ ആന്തരിക അർത്ഥങ്ങളും രാജ്യം ഭരിക്കുന്നവരുടെയും അവരെ നിയന്ത്രിക്കുന്നവരുടെയും പ്രസ്താവനകളും വിലയിരുത്തുമ്പോൾ മതരാഷ്ട്ര ത്തിലേക്കുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നതെന്ന് വെളിപ്പെടുമെന്നും ഇടയലേഖനത്തിൽ പറയുന്നു.

ഇന്ത്യ 71-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലുകയായിരുന്നു ലത്തീൻ പള്ളികളിൽ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ലത്തീൻ സഭകളിൽ ഇടയലേഖനം വായിച്ചു. ഞായറാഴ്ച കുർബാനയ്ക്കു ശേഷം പള്ളികളിൽ ദേശീയപതാക ഉയർത്തി. ഭരണഘടനയുടെ ആമുഖം വായിക്കുകയും ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. 'നിയമ ഭേദഗതി മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന വിഷയമല്ല. ഇത് ഭരണഘടനയുടെ തന്നെ ബാധിക്കുന്ന വിഷയമാണ്. മതേതര സങ്കൽപ്പങ്ങളെ തകർക്കുന്ന നിയമമാണിത്. മതരാഷ്ട്രം സൃഷ്ടിക്കാനുള്ള ശ്രമമാണിത്' ലത്തീ സഭയുടെ ഇടയലേഖനത്തിൽ പറയുന്നു.

ഭരണഘടനയെന്നത് സുവിശേഷ മൂല്യങ്ങൾകൂടി ഉൾചേർന്നതാണെന്ന് ആർച്ച് ബിഷപ് സുസൈപാക്യം പറഞ്ഞു. ആ മൂല്യങ്ങളെ തകർക്കാനുള്ള നീക്കങ്ങളെ എതിർക്കേണ്ടത് വിശ്വാസിയുടെ ബാധ്യതയാണ്. നമ്മുടെ ഭരണഘടനയെ സംരക്ഷിക്കാൻ എന്ത് ത്യാഗവും സഹിച്ച് നാം മുന്നോട്ട് പോകണം. അതിനായി എല്ലാ വിഭാഗം ജനങ്ങളുമായി ഒന്നിച്ച് ചേരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

മതേതര ഇന്ത്യക്കായി ഭരണഘടന സംരക്ഷിക്കാനായി യോജിച്ച പോരാട്ടത്തിന് ഇറങ്ങണം. ഭാരത് മാതാ കീ ജയ് എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യം. ഇങ്ങനെ പോകുന്നു ഇടയലേഖനത്തിലെ വരികൾ. ഇടയലേഖനത്തിനൊപ്പം ഭരണഘടനയുടെ ആമുഖവും വായിച്ചു. ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ സമ്മേളന തീരുമാനമനുസരിച്ചാണ് ജനുവരി 26ന് ഭരണഘടന സംരക്ഷണ ദിനമായി ആചരിച്ചത്. ഇന്ന് കുർബാനയിൽ ഭരണഘടനയുടെ ആമുഖം വായിക്കാനും ഭരണഘടന സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കാനും കാത്തലിക് ചർച്ച് ഓഫ് ഇന്ത്യ നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഭരണഘടനയെ ചുംബിച്ചുകൊണ്ട് അധികാരമേറ്റ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനാ മൂല്യങ്ങളെ നശിപ്പിക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് നടത്തുന്നതെന്ന് കത്തോലിക്കാ സഭ ആരോപിച്ചു.

അതേസമയം ഭരണഘടനാ സംരക്ഷണം ഉയർത്തി എൽഡിഎഫ് ഇന്ന് കാസർകോട് മുതൽ കളിയിക്കാവിള വരെ മനുഷ്യശൃംഘല തീർക്കും. എഴുപത് ലക്ഷം പേർ പങ്കെടുക്കുമെന്നാണ് സിപിഎം അവകാശവാദം. പൗരത്വവിഷയത്തിലൂന്നിയുള്ള കേന്ദ്രവിരുദ്ധ ശൃംഖലയിൽ യുഡിഎഫ് അണികളെയും എൽഡിഎഫ് സ്വാഗതം ചെയ്യുന്നു. കളിയിക്കാവിള മുതൽ കാസർകോട് വരെ ജനങ്ങളെ കണ്ണിചേർത്ത് കേന്ദ്രസർക്കാരിന് ശക്തമായ താക്കീത് നൽകാനൊരുങ്ങുകയാണ് ഇടതുമുന്നണി. ഗവർണ്ണറുമായി ഏറ്റുമുട്ടൽ തുടരുമ്പോഴും രാജ്ഭവന് മുന്നിൽ ശൃംഖല എത്തില്ല. കാസർകോട് എസ് രാമചന്ദ്രൻ പിള്ള മനുഷ്യശൃംഘലയിലെ ആദ്യ കണ്ണിയാകും. രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ പിണറായി വിജയനും കാനം രാജേന്ദ്രനും ശൃംഖലയിൽ കണ്ണിചേരും കളിയിക്കാവിളയിൽ എംഎ ബേബി ശൃംഖലയിൽ അവസാന കണ്ണിയാകും. ബിജെപി വിരുദ്ധരെല്ലാം രാഷ്ട്രീയം മറന്ന് ഒന്നിക്കണമെന്നാണ് സിപിഎം ആഹ്വാനം.

കേന്ദ്രവിരുദ്ധ സമരങ്ങളിൽ ആദ്യം മുഖ്യമന്ത്രിയുമായി കൈകോർത്ത യുഡിഎഫ് മനുഷ്യ ശൃംഘയെ എതിർക്കുന്നു.സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്നാണ് കോൺഗ്രസ് വിമർശനം. വലിയ അളവിൽ ലീഗ് അണികളെ സിപിഎം ലക്ഷ്യമിടുമ്പോൾ ശൃംഖലയോട് പരസ്യമായ നിസഹകരണം ലീഗ് നേതൃത്വം പ്രഖ്യാപിച്ചുകഴിഞ്ഞു. കേന്ദ്രവിരുദ്ധ നിലപാടുകൾ മുഖ്യമന്ത്രി ശക്തമാക്കുമ്പോൾ ന്യൂനപക്ഷങ്ങളുടെ വലിയ പങ്കാളിത്തം സിപിഎം പ്രതീക്ഷിക്കുന്നു. ഒപ്പം ഭൂരിപക്ഷ സമുദായങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാൻ മതസംഘടനകൾ തിരിച്ചും എൽഡിഎഫ് ക്ഷണമുണ്ട്. ഭരണഘടനയുടെ ആമുഖം വായിച്ചതിന് ശേഷം നാല് മണിക്ക് എൽഡിഎഫ് ദേശീയപാതയിൽ മനുഷ്യശൃംഖല തീർക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP