Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പ്രചരണ ഷോളുകൾ കുമ്മനം മൂല്യവർദ്ധിത വസ്തുക്കളാക്കിയപ്പോൾ ചടങ്ങിൽ പങ്കെടുക്കാൻ സ്വാമി എത്തിയത് ഐജിയുടെ ഔദ്യോഗിക വാഹനത്തിൽ; ബിജെപി സ്ഥാനാർത്ഥിയുടെ വീട്ടിലേക്കുള്ള ശ്രീകൃഷ്ണാനന്ദസ്വാമിയുടെ കാർ യാത്ര വിവാദത്തിൽ; റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴിയേ കരമനയിൽ എത്തിയത് മാത്രമെന്ന് വിശദീകരണം; പെടുന്നത് ഐജി ദിനേന്ദ്ര കശ്യപ്; അന്വേഷണത്തിന് സ്‌പെഷ്യൽ ബ്രാഞ്ചിനെ നിയോഗിച്ച് ആഭ്യന്തര വകുപ്പ്

പ്രചരണ ഷോളുകൾ കുമ്മനം മൂല്യവർദ്ധിത വസ്തുക്കളാക്കിയപ്പോൾ ചടങ്ങിൽ പങ്കെടുക്കാൻ സ്വാമി എത്തിയത് ഐജിയുടെ ഔദ്യോഗിക വാഹനത്തിൽ; ബിജെപി സ്ഥാനാർത്ഥിയുടെ വീട്ടിലേക്കുള്ള ശ്രീകൃഷ്ണാനന്ദസ്വാമിയുടെ കാർ യാത്ര വിവാദത്തിൽ; റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴിയേ കരമനയിൽ എത്തിയത് മാത്രമെന്ന് വിശദീകരണം; പെടുന്നത് ഐജി ദിനേന്ദ്ര കശ്യപ്; അന്വേഷണത്തിന് സ്‌പെഷ്യൽ ബ്രാഞ്ചിനെ നിയോഗിച്ച് ആഭ്യന്തര വകുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജെപി. സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ വസതിക്കു മുന്നിൽ നടന്ന സ്വകാര്യ പരിപാടിയിൽ ഐ.ജി.യുടെ ഔദ്യോഗികവാഹനത്തിൽ സ്വാമി എത്തിയത് വിവാദമാകുന്നു. ഇതുസംബന്ധിച്ച് സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണമാരംഭിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. 

ഇതിനിടെയാണ് ഐജിയെ വെട്ടിലാക്കുന്ന ചർച്ചയും തുടങ്ങുന്നത്. പൊലീസ് ആസ്ഥാനത്തെ ഐ.ജി. ദിനേന്ദ്ര കശ്യപിന്റെ ഔദ്യോഗികവാഹനത്തിലാണ് പയ്യന്നൂർ മഠത്തിലെ ശ്രീകൃഷ്ണാനന്ദസ്വാമി കരമനയിലെ കുമ്മനം രാജശേഖരന്റെ വീടിനു മുന്നിൽ നടന്ന പരിപാടിയിലേക്ക് എത്തിയത്. ഐ.ജി.യുടെ ഔദ്യോഗിക കാറിൽ സ്വാമി എത്തിയത് വിവാദമായതിനു പിന്നാലെ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. ദിനേന്ദ്ര കശ്യപിന്റെ വീട്ടിൽ സന്ദർശനം നടത്തിയ സ്വാമിയെ റെയിൽവേ സ്റ്റേഷനിലേക്ക് എത്തിക്കുന്ന വഴിയാണ് അദ്ദേഹം കരമനയിൽ കുമ്മനം രാജശേഖരനെ കാണാൻ ഇറങ്ങിയതെന്നാണ് പൊലീസിൽനിന്നുള്ള വിശദീകരണം.

ഈ സമയത്ത് ഐ.ജി. ഒപ്പമുണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു. സംഭവം വിവാദമായതോടെ ഇതുസംബന്ധിച്ച വിവരങ്ങൾ ഔദ്യോഗികമായി ശേഖരിച്ചിട്ടുണ്ടെന്നാണ് സൂചന. എന്നാൽ വാഹന ദുരുപയോഗം നടന്നുവെന്നാണ് പൊലീസിലെ ഒരു വിഭാഗത്തിന്റെ വാദം. വിവാദത്തോട് ദിനേന്ദ്ര കശ്യപ് പ്രതികരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ അറിവോടെയാണോ വാഹനം കരമന വഴി പോയതെന്നതും വ്യക്തമല്ല. തിരഞ്ഞെടുപ്പു പ്രചാരണ സമയത്ത് അദ്ദേഹത്തിനു ലഭിച്ച ഷോളുകളും പ്രചാരണത്തിനുപയോഗിച്ച മറ്റു വസ്തുക്കളും മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതിന്റെ ചടങ്ങായിരുന്നു അവിടെ നടന്നത്.

നടിയെ ആക്രമിച്ച കേസുൾപ്പെടെ അന്വേഷിച്ച ഉദ്യോഗസ്ഥനാണ് ദിനേന്ദ്ര കശ്യപ്. സോളാർ കേസിന്റെ അന്വേഷണത്തിലും ദിനേന്ദ്ര കശ്യപ് തുടക്കത്തിൽ ഉണ്ടായിരുന്നു. എന്നാൽ സോളാറിൽ കേസെടുക്കുന്നതിനോട് ദിനേന്ദ്ര കശ്യപിന് താൽപ്പര്യക്കുറവുണ്ടായിരുന്നു. നിയമപരമായി നിലനിൽക്കില്ലെന്നായിരുന്നു വാദം. എന്നാൽ രാഷ്ട്രീയമായി കേസുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിച്ചു. ഇതോടെ അദ്ദേഹം അന്വേഷണ സംഘത്തിൽ നിന്ന് മാറുകയും ചെയ്തു. ഇത്തരത്തിൽ ഏറെ ചർച്ചയായ ഐപിഎസുകാരനാണ് ദിനേന്ദ്ര കശ്യപ്. അതുകൊണ്ട് തന്നെ ഈ വിവാദത്തിൽ സർക്കാർ എന്ത് നടപടിയെടുക്കുമെന്നത് നിർണ്ണായകമാണ്.

നേരത്തെ എഡിജിപി സുദേഷ് കുമാറിന്റെ മകൾ പൊലീസുകാരനായ ഗവാസ്‌കറെ തല്ലിയത് ഏറെ വിവാദമായിരുന്നു. സർക്കാർ വാഹനങ്ങൾ സുദേഷ് കുമാർ ദുരുപയോഗം ചെയ്യുന്നുവെന്ന ചർച്ചയും സജീവമായി. ഈ സമയത്ത് ഔദ്യോഗിക വാഹനത്തിൽ ഉദ്യോഗസ്ഥരില്ലാത്തപ്പോൾ മറ്റ് ആവശ്യങ്ങൾക്ക് കൊണ്ട് പോകരുതെന്ന നിർദ്ദേശം സർക്കാർ നൽകിയിരുന്നു. ഔദ്യോഗിക വാഹനം നിശ്ചിത തുകയടച്ച് സ്വന്തം ആവശ്യത്തിനെടുക്കാൻ ഐഎഎസുകാർക്കും ഐപിഎസുകാർക്കും കഴിയും. എന്നാൽ കുമ്മനത്തിന്റെ വീട്ടിലേക്കുള്ള യാത്രയിൽ സ്വാമി മാത്രമാണ് സഞ്ചരിച്ചത്. ഇത് ഐജിക്ക് കുരുക്കാകാൻ സാധ്യതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP