Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഐജി പദവിയിൽ നിയമിതനായപ്പോൾ മുതൽ ഒരേ സ്ഥലത്ത്; ഇടതിനും വലതിനും പ്രിയങ്കരനായ മനോജ് എബ്രഹാമിന് എഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കുന്നത് തിരുവനന്തപുരം റേഞ്ച് ഐജി സ്ഥാനത്ത് മാത്രം സേവനം അനുഷ്ഠിച്ച ശേഷം; എഡിജിപി ആയാലും മനോജ് എബ്രഹാം തലസ്ഥാനത്ത് തന്നെ തുടരും; നാല് എസ് പിമാരെ ഡിഐജിയാക്കിയും ഒരു ഡിഐജിയെ ഐജിയാക്കിയും പ്രെമോട്ട് ചെയ്യും

ഐജി പദവിയിൽ നിയമിതനായപ്പോൾ മുതൽ ഒരേ സ്ഥലത്ത്; ഇടതിനും വലതിനും പ്രിയങ്കരനായ മനോജ് എബ്രഹാമിന് എഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കുന്നത് തിരുവനന്തപുരം റേഞ്ച് ഐജി സ്ഥാനത്ത് മാത്രം സേവനം അനുഷ്ഠിച്ച ശേഷം; എഡിജിപി ആയാലും മനോജ് എബ്രഹാം തലസ്ഥാനത്ത് തന്നെ തുടരും; നാല് എസ് പിമാരെ ഡിഐജിയാക്കിയും ഒരു ഡിഐജിയെ ഐജിയാക്കിയും പ്രെമോട്ട് ചെയ്യും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളാ പൊലീസിലെ വിശ്വസ്തതയുടെ മുഖമാണ് മനോജ് എബ്രഹാം. സർക്കാരുകൾ മാറി മാറി വന്നാലും മനോജ് എബ്രഹാമിന് തിരിച്ചടിയുണ്ടാകാറില്ല. എന്നും എപ്പോഴും നിർണ്ണായക ചുമതലകൾ തന്നെ സർക്കാരുകൾ മനോജ് എബ്രഹാമിന് നൽകി. കണ്ണൂർ എസ് പിയായി പോലും തിളങ്ങി. ക്രൈസിസ് മാനേജ്‌മെന്റിൽ സർക്കാരിനെ സഹായിക്കുന്ന ഉദ്യോഗസ്ഥൻ. ഐജിയായ മനോജ് എബ്രഹാം ഉടൻ എഡിജിപി പദവിയിലേക്ക് ഉയർത്തും.

2001 ഐപിഎസ് ബാച്ചിലെ എ.ആർ. സന്തോഷ് വർമയെ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ്(ഐജി) പദവിയിലേക്കു സ്ഥാനക്കയറ്റം നൽകുന്നതിനുള്ള പാനലിൽ ഉൾപ്പെടുത്താനും സർക്കാർ തീരുമാനിച്ചു. 2005 ഐപിഎസ് ബാച്ചിലെ നീരജ്കുമാർ ഗുപ്ത, എ.അക്‌ബർ, കോറി സഞ്ജയ് കുമാർ ഗുരുദിൻ, കാളിരാജ് മഹേഷ്‌കുമാർ എന്നിവർക്കു ഡിഐജിമാരായി സ്ഥാനക്കയറ്റം ലഭിക്കും. ഡിഐജി പദവിയിലേക്കു സ്ഥാനക്കയറ്റം നൽകുന്നതിനുള്ള പാനലിൽ ഇവരെ ഉൾപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചു. എല്ലാപേരുടേയും പ്രിയങ്കരനായ മനോജ് എബ്രഹാമിന്റെ സ്ഥാനക്കയറ്റം തന്നെയാണ് പൊലീസിലെ പ്രെമോഷനിലെ ഏറ്റവും വലിയ പ്രത്യേകത.

ഐജി മനോജ് ഏബ്രഹാമിന് അഡീഷനൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ്(എഡിജിപി) ആയി സ്ഥാനക്കയറ്റം നൽകാൻ സർക്കാർ തീരുമാനിച്ചു കഴിഞ്ഞു. 1994 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ഐജിയാതു മുതൽ തിരുവനന്തപുരത്ത് ചുമതലയിലാണ്. സ്ഥാനമാറ്റമൊന്നും ഉണ്ടായിട്ടില്ല. ഇത് അത്യപൂർവ്വമായി മാത്രം സംഭവിക്കുന്നതാണ്. സർക്കാരുകൾ മാറുമ്പോൾ സ്ഥാനം മാറുന്നത് പൊലീസിൽ ഉദ്യോഗസ്ഥർക്ക് സാധാരണയാണ്. എന്നാൽ ഉമ്മൻ ചാണ്ടി സർക്കാർ നൽകിയ ഐജി പദം മനോജ് എബ്രഹാമിന് പിണറായി വന്നപ്പോഴും മാറേണ്ടി വന്നില്ല. സർക്കാരിന്റെ വിശ്വസ്തനായി മാറുന്നതാണ് ഇതിന് കാരണം. സൈബർ ഡോം പോലുള്ള പദ്ധതികളിലൂടേയും മനോജ് എബ്രഹാം ജനങ്ങളിലേക്ക് ഇറങ്ങി ചെന്നിരുന്നു.

അതുകൊണ്ട് തന്നെ മനോജ് എബ്രഹാം തിരുവനന്തപുരം റേഞ്ച് ഐജി പദവിയിൽ സുരക്ഷിതനായി. ശബരിമലയിൽ ഉയർന്ന വിവാദങ്ങളിലും സർക്കാരിന് ഉറച്ച പിന്തുണ നൽകിയത് മനോജ് എബ്രഹാമാണ്. അതുകൊണ്ട് കൂടിയാണ് തിരുവനന്തപുരം റേഞ്ച് ഐജി സ്ഥാനത്ത് മനോജ് എബ്രഹാമിന് തുടരനായത്. ഇനി എഡിജിപിയാകുമ്പോഴും തിരുവനന്തപുരത്ത് തന്നെ സ്ഥാനം നൽകും. ദക്ഷിണമേഖലയുടെ ചുമതല മനോജ് എബ്രഹാമിന് നൽകുമെന്നാണ് സൂചന. നിലവിൽ സംസ്ഥാനത്തു 10 എഡിജിപിമാരാണുള്ളത്. ഇവർക്ക് ഒഴിവു വരുന്ന മുറയ്ക്കു സ്ഥാനക്കയറ്റം നൽകും. തിരുവനന്തപുരത്ത് തന്നെ എഡിജിപിയായി മനോജിനെ നിയമിക്കാനുള്ള പദവികളെ കുറിച്ചുള്ള ചർച്ചകൾ സർക്കാർ തലത്തിൽ തുടങ്ങി കഴിഞ്ഞു.

കേരള പൊലീസിന്റെ സൈബർ ഡോമിലെ നോഡൽ ഓഫീസർ, ട്രാഫിക് റോഡ് സുരക്ഷ ഓഫീസർ എന്നീ പദവികളും മനോജ് എബ്രഹാം വഹിക്കുന്നുണ്ട്. അടൂർ, കാസർകോട് സബ് ഡിവിഷനുകളിൽ അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പൊലീസ് ആയിരുന്നു. പിന്നീട് പ്രമോഷൻ നേടി 1998 -ൽ പത്തനംതിട്ട ജില്ലയിലും കൊല്ലം ജില്ലയിലും അദ്ദേഹം സ്ഥാനമേറ്റു. പിന്നീട് നാല് വർഷത്തേയ്ക്ക് കണ്ണൂരിലേക്ക് മാറ്റി, തുടർന്ന് കേരള പൊലീസ് ഹെഡ്ക്വാട്ടേഴ്‌സ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ജനറലായി. തിരുവനന്തപുരം,കൊച്ചി എന്നിവിടങ്ങളിൽ ഏഴ് വർഷത്തോളം പൊലീസ് കമ്മീഷണറായി പ്രവർത്തിച്ചു. കേരള പൊലീസ് സൈബർ ഡോമിൽ നോഡൽ ഓഫീസർ സ്ഥാനം വഹിക്കുന്നു.

സാമൂഹിക നയപരിപാടികൾക്കും ട്രാഫിക് പരിഷ്‌കാരങ്ങൾക്കും എബ്രഹാം അവാർഡുകൾ ഏറ്റുവാങ്ങി. 2009-ൽ റോട്ടറി ഇന്റർനാഷണലിൽ നിന്നും വൊക്കേഷണൽ എക്‌സലൻസ് അവാർഡ് ലഭിക്കുകയുണ്ടായി, . 2010-ൽ Y's Men ഇന്റർനാഷണലിൽ നിന്നും അദ്ദേഹത്തിന് അവാർഡ് നേടുകയുണ്ടായി. 2011 ൽ കൊച്ചിയുടെ പീപ്പിൾസ് ഫോറത്തിൽ അദ്ദേഹത്തെ ക്രിയാത്മകമായ കുറ്റകൃത്യ നിയന്ത്രണത്തിനും നിയമനിർമ്മാണനിയമത്തിന്റെ വിജയകരമായ മാനേജ്‌മെന്റിനുമായി പതിറ്റാണ്ടിലെ വ്യക്തിയായി തിരഞ്ഞെടുത്തു. ഇദ്ദേഹത്തിന് രാഷ്ട്രപതിയുടെ മെഡലും ലഭിച്ചിട്ടുണ്ട്. സൈബർ കുറ്റകൃത്യങ്ങൾ തിരുത്തുക സൈബർ കുറ്റകൃത്യങ്ങളും സൈബർ സുരക്ഷയും തടയുന്നതിനും കണ്ടുപിടിച്ചതിനു കേരള സ്റ്റേറ്റ് പൊലീസിന്റെ പേരിൽ പല അവാർഡുകളും നേടുകയുണ്ടായി.

ഇന്ത്യാ സെക്യൂരിറ്റി കൗൺസിൽ ഓഫ് എക്‌സലൻസ് അവാർഡുകളുടെ വിഭാഗമായ 'ലോ എൻഫോഴ്‌സ്‌മെന്റ് ഏജൻസികളുടെ ശേഷി മെച്ചപ്പെടുത്തുന്നതിൽ' 2015 ൽ കേരള സംസ്ഥാന പൊലീസ് അന്തിമ പട്ടികയിൽ ഇടം നേടി 2016 ൽ കേരള പൊലീസിന്റെ സൈബർഡോം പ്രോജക്ട് 'സൈബർ സുരക്ഷയിൽ സാങ്കേതികവിദ്യയുടെ നൂതനമായ ഉപയോഗം' സെക്യൂരിറ്റി ആൻഡ് പൊലീസിനു വേണ്ടിയുള്ള എസ്.വി.ഐ ഇന്നൊവേഷൻ ആൻഡ് എക്‌സലൻസ് അവാർഡ് നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP