Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

കോർപ്പറേഷൻ സ്റ്റോപ്പ് മെമോയും കോടതി ഉത്തരവും അവഗണിച്ച് നിർമ്മാണ പ്രവർത്തനം; ഉത്തരവുകൾക്ക് വിലകൽപ്പിക്കാതെ റീഗേറ്റ് ബിൽഡേഴ്സ്; പരാതിപ്പെട്ടിട്ടും നടപടിയില്ലാത്തതിന്റെ നിരാശയിൽ വീട്ടുടമ; കെട്ടിട നിർമ്മാണത്തിനിടെ രണ്ടു ജീവനുകൾ പൊലിഞ്ഞിട്ടും പാഠം പഠിക്കാതെ അധികൃതർ; നിയമങ്ങൾ കാറ്റിൽ പറത്തിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ കോഴിക്കോട് നഗരത്തിൽ വ്യാപകം

കോർപ്പറേഷൻ സ്റ്റോപ്പ് മെമോയും കോടതി ഉത്തരവും അവഗണിച്ച് നിർമ്മാണ പ്രവർത്തനം; ഉത്തരവുകൾക്ക് വിലകൽപ്പിക്കാതെ റീഗേറ്റ് ബിൽഡേഴ്സ്; പരാതിപ്പെട്ടിട്ടും നടപടിയില്ലാത്തതിന്റെ നിരാശയിൽ വീട്ടുടമ; കെട്ടിട നിർമ്മാണത്തിനിടെ രണ്ടു ജീവനുകൾ പൊലിഞ്ഞിട്ടും പാഠം പഠിക്കാതെ അധികൃതർ; നിയമങ്ങൾ കാറ്റിൽ പറത്തിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ കോഴിക്കോട് നഗരത്തിൽ വ്യാപകം

കെ വി നിരഞ്ജൻ

കോഴിക്കോട്: യാതൊരു നിയമങ്ങളും അംഗീകരിക്കാതെ പടുകൂറ്റൻ കെട്ടിടങ്ങൾ കെട്ടിപ്പൊക്കുന്ന നിർമ്മാണ കമ്പനികളും അവർക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവുമെല്ലാം ചേർന്ന് നടത്തുന്ന നിയമലംഘനകൾ ദുരിതത്തിലാക്കുന്നത് നഗരത്തിൽ വസിക്കുന്ന സാധാരണക്കാരെ. എങ്ങിനെയാണ് അനുവാദം കിട്ടിയതെന്ന് സംശയം തോന്നിപ്പിക്കുന്നതാണ് നഗരത്തിൽ ഉയരുന്ന പല വൻകിട കെട്ടിടങ്ങളും. നിയമങ്ങളൊന്നും പാലിക്കാതെ ഇത്തരം കെട്ടിടങ്ങൾ ഉയരുമ്പോൾ പരിസര വാസികളായ സാധാരണക്കാർ തങ്ങളിനി ആരോട് പരാതിപറയും എന്ന ചോദ്യത്തിലാണ്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കോഴിക്കോട് നഗരത്തിൽ ചിന്താവളപ്പ് റാം മോഹൻ റോഡിൽ പൊലീസ് ക്വാർട്ടേഴ്‌സിന് സമീപം ബഹുനില കെട്ടിടം പണിക്കിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചത്. തീർത്തും നിയമവിരുദ്ധമായ രീതിയിലായിരുന്നു ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവന്നിരുന്നത്. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഇതേ സ്ഥലത്ത് തന്നെ വീണ്ടും മണ്ണിടിഞ്ഞ് വീഴുകയും ചെയ്തു. ഇതിനിടെ റെയിൽവേ സ്റ്റേഷന് സമീപം ആനിഹാൾ റോഡിൽ ഷോപ്പിങ് മാളിന്റെ നിർമ്മാണ പ്രവൃത്തിക്കിടെയും അപകടം ഉണ്ടായി. എന്നാൽ ഇതിൽ നിന്നൊന്നും പാഠം പഠിക്കാതെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ് വൻകിട കമ്പനികൾ. ഇവർക്ക് സഹായവുമായി കോർപ്പറേഷൻ അധികൃതർ ഉൾപ്പെടെ ഒപ്പമുണ്ട്.

മലാപ്പറമ്പ് കുട്ടംപൊയിൽ കെ പി സദാശിവന്റെ വീടിനും കടയ്ക്കും ഭീഷണിയാവുന്ന രീതിയിലാണ് റീഗേറ്റ് ബിൽഡേഴ്‌സ് കമ്പനിയുടെ കെട്ടിട സമുച്ചയം ഉയർന്നുവരുന്നത്. മലാപ്പറമ്പ് ദേശോദ്ധാരിണി വായനശാലയ്ക്ക് സമീപത്താണ് നിർമ്മാണ പ്രവർത്തനം. മലാപ്പറമ്പ് പാറക്കാട്ട് പറമ്പ് പ്രഭാകരൻ എന്നയാളുടെ കൈവശമുള്ള സ്ഥലത്താണ് അദ്ദേഹവുമായി ചേർന്ന് കമ്പനി കെട്ടിടം നിർമ്മിക്കുന്നത്. കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിക്കാതെയാണ് നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതെന്ന് കെ പി സദാശിവൻ പറയുന്നു. തന്റെ വീടിന് സമീപത്തായി പതിനഞ്ച് അടിയിലേറെ ആഴത്തിലാണ് കുഴിയെടുത്തത്.

ഇതോടെ തന്റെ വീട് അപകടവാസ്ഥയിലായതിനത്തെുടർന്ന് പ്രഭാകരനും റീഗേറ്റിനുമെതിരായി സദാശിവൻ പരാതി നൽകി. പരാതിപ്രകാരം നിർമ്മാണ പ്രവൃത്തികൾ നിർത്തിവെക്കാനും അനുവദിച്ച പെർമിറ്റ് ഹാജരാക്കാനും കൽപ്പിച്ച് കോർപ്പറേഷൻ ഉത്തരവ് പ്രകാരം സ്റ്റോപ്പ് മെമോ നൽകുകയും ചെയ്തു. എന്നാൽ കോർപ്പറേഷൻ നടപടികളെ എതിർക്കും വിധം യാതൊരു നടപടിയും അനുസരിക്കാതെ നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോവുകയാണ് കമ്പനി. തുടർന്ന് സദാശിവൻ കോടതിയെ സമീപിച്ചു. ഉടൻ തന്നെ നിർമ്മാണ പ്രവൃത്തികൾ നിർത്തിവെക്കുവാൻ കൽപ്പിച്ച കോടതി ഉത്തരവിടുകയും ചെയ്തു. എന്നാൽ കോടതി ഉത്തരവിനെപ്പോലും വെല്ലുവിളിച്ചാണ് കമ്പനിയുടെ പ്രവർത്തനം.

നാലു മാസത്തോളമായി പണി ആരംഭിച്ചിട്ട്. മണ്ണിടിച്ച് പണി തുടങ്ങി ഇപ്പോൾ രണ്ടു നില ഉയർന്നു കഴിഞ്ഞു. മണ്ണ് എടുക്കാൻ തുടങ്ങിയപ്പോൾ തന്നെ പൊലീസിൽ പരാതി നൽകിയുന്നു. എന്നാൽ തങ്ങൾക്കിക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നെ നിലപാടാണ് പൊലീസ് സ്വീകരിച്ചത്. ഷോപ്പിങ് കോപ്‌ളക്‌സ് എന്ന് പറഞ്ഞാണ് പണി ആരംഭിച്ചത്. എന്നാൽ ഇപ്പോഴാണ് ഫ്‌ളാറ്റാണ് നിർമ്മിക്കുന്നതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞതെന്നും സദാശിവനും മരുമകൻ കൃഷ്ണകുമറും പറയുന്നു.

സദാശിവന്റെ കെട്ടിടങ്ങളിൽ നിന്ന് നിയമാനുസൃതമായ അകലം പാലിക്കാതെയാണ് ഫ്‌ളാറ്റ് നിർമ്മാണം പുരോഗമിക്കുന്നത്. ഫ്‌ളാറ്റിലേക്ക് വഴിയുണ്ടെന്ന് തെറ്റായി കാണിച്ചും കെട്ടിട നിർമ്മാണ ചടങ്ങൾക്ക് വിരുദ്ധമായുമാണ് നിർമ്മാണം. പ്രവൃത്തി നിർത്തിവെക്കാൻ ഉത്തരവുണ്ടായിട്ടും കോർപ്പറേഷൻ ബിൽഡിങ് സെക്ഷനിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടുകൂടിയാണ് നിർമ്മാണം പുരോഗമിക്കുന്നത്.

ചിന്താവളപ്പ് പൊലീസ് ക്വാർട്ടേഴ്‌സിന് സമീപം ഒമ്പത് നില വ്യാപാര സമുച്ചയത്തിന്റെ പണിക്കിടെയാണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചത്. ഡി ആൻഡ് ഡി കൺസ്ട്രക്ഷൻ കമ്പനിയായിരുന്നു അവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്.സംരക്ഷണ ഭിത്തി പണിയാത്തതാണ് അവിടെ അപകടത്തിൽ ഇടയാക്കിയത്.

മഴ പെയ്തതിനാൽ മണ്ണിടിയാൻ സാധ്യതയുണ്ടെന്ന് തൊഴിലാളികൾ പറഞ്ഞിരുന്നെങ്കിലും ഇവരെക്കോണ്ട് നിർബന്ധിപ്പിച്ച് ജോലി ചെയ്യക്കുകയായിരുന്നു. അപകടത്തെ തുടർന്ന് കലക്ടർ ഇടപെട്ട് നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെപ്പിച്ചിരിക്കുകയാണ്. ഇതേ സ്ഥലത്ത് തന്നെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വീണ്ടും മണ്ണിടിച്ചിലുണ്ടായി. പണി നിർത്തിവെപ്പിച്ചിരുന്നതാലാണ് വലിയ ദുരന്തം അന്ന് ഒഴിവായത്. ആനിഹാൾ റോഡിൽ ഷോപ്പിങ് കോംപ്‌ളക്‌സ് നിർമ്മാണപ്രവർത്തനത്തിനിടെയും മണ്ണിടിഞ്ഞിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് അന്ന് തൊഴിലാളികൾ രക്ഷപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP