Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുമ്പഴ മദീന ജങ്ഷന് സമീപത്തെ വീട്ടിൽ വിലക്ക് ലംഘിച്ച് ജുമാ നമസ്‌കാരം നടത്തിയത് 14 പേർ; നമസ്‌കാരം നടന്നത് നജീബ് രാജന്റെ വീട്ടിൽ; ഇയാൾ കഴിഞ്ഞ ദിവസം ശാസ്താംകോട്ടയിൽ ആരോഗ്യ പ്രവർത്തകരെ ആക്രമിച്ച കേസിലെ പ്രതി ഷറഫുദ്ദീന്റെ ജീവനക്കാരൻ; നമസ്‌കാരം നടത്തിയത് കുലശേഖരപതി ഇമാമിന്റെ നിർദേശവും അവഗണിച്ച്; പൊലീസ് കസ്റ്റഡിയിൽ എടുത്തവരെ മോചിപ്പിക്കാനും നീക്കം; പിന്നിൽ ചരടുവലിക്കുന്നത് സിപിഐയുടെ പ്രാദേശിക നേതാവ്

കുമ്പഴ മദീന ജങ്ഷന് സമീപത്തെ വീട്ടിൽ വിലക്ക് ലംഘിച്ച് ജുമാ നമസ്‌കാരം നടത്തിയത് 14 പേർ; നമസ്‌കാരം നടന്നത് നജീബ് രാജന്റെ വീട്ടിൽ; ഇയാൾ കഴിഞ്ഞ ദിവസം ശാസ്താംകോട്ടയിൽ ആരോഗ്യ പ്രവർത്തകരെ ആക്രമിച്ച കേസിലെ പ്രതി ഷറഫുദ്ദീന്റെ ജീവനക്കാരൻ; നമസ്‌കാരം നടത്തിയത് കുലശേഖരപതി ഇമാമിന്റെ നിർദേശവും അവഗണിച്ച്; പൊലീസ് കസ്റ്റഡിയിൽ എടുത്തവരെ മോചിപ്പിക്കാനും നീക്കം; പിന്നിൽ ചരടുവലിക്കുന്നത് സിപിഐയുടെ പ്രാദേശിക നേതാവ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ലോക്ഡൗൺ കാലയളവിൽ വിലക്ക് ലംഘിച്ച് വെള്ളിയാഴ്ച ജുമാ നമസ്‌കാരം നടത്തിയ കേസിൽ പത്തനംതിട്ടയിൽ പിടിയിലായത് പതിനഞ്ചോളം പേർ. കുറ്റം ചുമത്തുന്നത് ജാമ്യമുള്ള വകുപ്പ് അനുസരിച്ച് ആയിട്ടു കൂടി ഇവരെ രക്ഷിക്കാനുള്ള ശ്രമം നടത്തുകയാണ് വിവിധ മുസ്ലിം സംഘടനകളും രാഷ്ട്രീയ പാർട്ടികളും. കുമ്പഴ മദീന ജങ്ഷനിൽ 786 ൽ ഗ്രീൻ ഗാർഡൻ നജീബ് രാജന്റെ വീട്ടിലാണ് ഉച്ച നമസ്‌കാര ചടങ്ങ് സംഘടിപ്പിച്ചത്. കുലശേഖരപതി ജുമാ മസ്ജിദിനെ അംഗമാണ് നജീബ്.

കഴിഞ്ഞ ദിവസം ശാസ്താംകോട്ടയിൽ ജന്മദിന ആഘോഷം തടഞ്ഞതിന് ആരോഗ്യ പ്രവർത്തകരെ ആക്രമിച്ച കേസിൽ റിമാൻഡിലായ മുൻ പത്തനംതിട്ട നഗരസഭ കൗൺസിലർ ഷറഫുദ്ദീന്റെ മത്സ്യവ്യാപാര കടയിലെ മുൻ ജീവനക്കാരനാണ് നജീബ് രാജൻ. സിപിഐയുടെ പ്രാദേശിക നേതാവ് അടക്കമുള്ളവർ ഈ കേസിൽ ഇടപെട്ടിരിക്കുകയാണ്. ജില്ലാ കലക്ടർ പിബി നൂഹിനെ സമീപിച്ച് കേസ് എടുപ്പിക്കാതിരിക്കാനുള്ള നീക്കമാണ് ഇയാൾ നടത്തുന്നത്. ഇതിനായി വിവിധ മുസ്ലിം സംഘടനകളും രംഗത്ത് ഇറങ്ങിയിട്ടുണ്ട്.

ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ജുമാ നമസ്‌കാരം പാടില്ലെന്ന പള്ളി ഇമാം നേരത്തേ ഇവർക്ക് നിർദ്ദേശം നൽകിയിരുന്നു. അത് ലംഘിച്ചാണ് ഇവർ നമസ്‌കാരം നടത്തിയത്. രഹസ്യ വിവരം അറിഞ്ഞ് എത്തിയ പൊലീസ് എല്ലാവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. രണ്ടു വെള്ളിയാഴ്ചകൾക്ക് മുൻപാണ് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ വെള്ളിയാഴ്ച ഉച്ചയ്ക്കുള്ള ജുമാ നമസ്‌കാരം പാടില്ലെന്ന് ഇമാം പ്രഖ്യാപിച്ചത്.

ഇമാം പറഞ്ഞത് അനുസരിച്ച് നാലു പേർക്ക് വരെ വീട്ടിൽ നിസ്‌കരിക്കാമായിരുന്നു. ഹനതി മത്ലബ് പ്രകാരം നാലു പേരുണ്ടെങ്കിലും ജുമ ആയി കണക്കാക്കാം. പക്ഷേ, രാജ്യത്ത് നിലനിൽക്കുന്ന നിയമം നാലു പേരിലധികം നിസ്‌കരിക്കുന്നത് തടഞ്ഞു. ആ സ്ഥിതിക്ക് നിസ്‌കാരം പാടില്ല. പകർച്ചവ്യാധി തടയുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നടപടി സർക്കാർ നിർദേശിച്ചത്. അത് ലംഘിക്കപ്പെട്ടാൽ പകർച്ച വ്യാധി പകരുമെന്നും ഇമാം നിർദേശിച്ചിരുന്നു.

നജീബ് രാജൻ കുലശേഖരപതി പള്ളിയിലെ മുൻ സെക്രട്ടറിയാണ്. 14 പേരെയാണ് കസ്റ്റഡിയിൽ എടുത്തത്. പത്തനംതിട്ടയിൽ മെഡിക്കൽ സ്റ്റോർ നടത്തുന്നയാൾ, കലക്ടറേറ്റിന് എതിർവശത്ത് ജീവിക്കുന്ന മറ്റൊരാൾ, സിപിഐയുടെ പ്രാദേശിക നേതാവ് എന്നിവരാണ് കേസ് അട്ടിമറിക്കാൻ കലക്ടറേറ്റിൽ എത്തിയിട്ടുള്ളത്. എന്നാൽ, കലക്ടർ ഇവരോട് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല എന്നാണ് അറിയുന്നത്. ഏതു കേസ് എടുക്കുന്നതിനും പൊലീസിന് കലക്ടർ സ്വാതന്ത്ര്യം നൽകിയിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP