Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ഇംപ്ലോഷൻ വ്യൂവിങ് ഗ്യാലറിയിലേക്ക് എല്ലാ പ്രതിനിധികൾക്കും സ്വാഗതം': ഹോട്ടൽ ക്രൗൺ പ്ലാസയുടെ റൂഫ് ടോപ്പിൽ നിന്നാൽ കാണാൻ കഴിയുന്നത് എച്ച2 ഒ ഹോളിഫെയ്ത്ത്, ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം ഫ്‌ളാറ്റ് സമുച്ചയങ്ങൾ തകർക്കുന്നത്; സംഭവം ജനുവരി 11നും 12 നും; നക്ഷത്ര ഹോട്ടലിൽ വച്ച ബോർഡിനെ വിമർശിച്ച് സോഷ്യൽ മീഡിയ; തങ്ങളല്ല ബോർഡ് വച്ചതെന്ന് ക്രൗൺ പ്ലാസയും

'ഇംപ്ലോഷൻ വ്യൂവിങ് ഗ്യാലറിയിലേക്ക് എല്ലാ പ്രതിനിധികൾക്കും സ്വാഗതം': ഹോട്ടൽ ക്രൗൺ പ്ലാസയുടെ റൂഫ് ടോപ്പിൽ നിന്നാൽ കാണാൻ കഴിയുന്നത് എച്ച2 ഒ ഹോളിഫെയ്ത്ത്, ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം ഫ്‌ളാറ്റ് സമുച്ചയങ്ങൾ തകർക്കുന്നത്; സംഭവം ജനുവരി 11നും 12 നും; നക്ഷത്ര ഹോട്ടലിൽ വച്ച ബോർഡിനെ വിമർശിച്ച് സോഷ്യൽ മീഡിയ; തങ്ങളല്ല ബോർഡ് വച്ചതെന്ന് ക്രൗൺ പ്ലാസയും

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേല് എന്ന മട്ടിലായിരുന്നു മരടിലെ ഫ്‌ളാറ്റ് പൊളിച്ചപ്പോൾ ചിലരുടെ പ്രതികരണം. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു സ്റ്റാൻഡിങ് ബോർഡിനെയും അതൊരുക്കിയവരെയും പൊങ്കാലയിട്ടു പലരും. മരടിലെ നിയന്ത്രിത സ്‌ഫോടനം കാണാനും പകർത്താനും മാധ്യമങ്ങളടക്കം മത്സരിച്ചുവെന്നത് സത്യമാണ്.

ഇംപ്ലോഷൻ വ്യൂവിങ് ഗ്യാലറിയിലേക്ക് എല്ലാ പ്രതിനിധികൾക്കും സ്വാഗതം എന്നായിരുന്നു നക്ഷത്ര ഹോട്ടലിൽ വച്ച ബോർഡിൽ എഴുതിയിരുന്നത്. ഹോട്ടൽ ക്രൗൺ പ്ലാസയിലാണ് ബോർഡ് വച്ചത്. സ്‌ഫോടനം നടക്കുമ്പോൾ ഹോട്ടലിന്റെ മേൽക്കൂരയിൽ നിന്നു നേരിട്ടു കാണാവുന്ന എച്ച2 ഒ ഹോളിഫെയ്ത്ത്,ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്ന ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ ചിത്രങ്ങളും ബോർഡിലുണ്ടായിരുന്നു. സ്‌ഫോടനം നടത്തിയ എഡിഫിസ് എൻജിനീയറിങ് ജെറ്റ് ഡിമോളിഷൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വ്യൂവിങ് ഗാലറി.

ഏതായാലും ബോർഡിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. തകർക്കപ്പെടാൻ പോകുന്ന ഫ്‌ളാററുടമകളുടെയും മറ്റും വാട്്‌സാപ്പ് ഗ്രൂപ്പുകളിലും ഇത് പ്രചരിച്ചു. ഇത് വെറും നാണംകെട്ട പരിപാടിയായി പോയി എന്നായിരുന്നു ചിലർ സങ്കടം പറഞ്ഞത്. തീരദേശ പരിപാലന നിയമം തെറ്റിച്ചതിന്റെ പേരിലാണ് ഫ്‌ളാറ്റുകൾ പൊളിച്ചതെങ്കിലും, അതിൽ തങ്ങളുടെ അദ്ധ്വാനത്തിന്റെ വിയർപ്പും കണ്ണീരും ഉണ്ടെന്നതാണ് പലരെയും വിഷമിപ്പിച്ചത്.

ബോർഡുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് ക്രൗൺ പ്ലാസ അധികൃതർ അറിയിച്ചു. മുകൾ നിലയിലെ റൂഫ് ടോപ് റസ്റ്റോറന്റ് ജെറ്റ് ഡിമോളിഷൻ കമ്പനി നേരത്തെ വാടകയ്ക്ക് എടുത്തിരുന്നു. സ്‌ഫോടനം കാണാൻ എത്തുന്നവരുടെ പട്ടികയും കൈമാറി. കമ്പനി തന്നെയാണ് ഹോട്ടലിന്റെ ലോഗോ സഹിതം സ്റ്റാന്റിങ് സ്ഥാപിച്ചത്. ഹോട്ടലിന്റെ പേര് ദുരുപയോഗം ചെയ്തതോടെ ബോർഡ് എടുത്തുമാറ്റി. പിന്നീട് ഈ ഗാലറിയിലേക്ക് ആളുകളെ പ്രവേശിപ്പിക്കാതിരുന്നതിൽ ചൊടിച്ച് ചിലർ ബോർഡിന്റെ ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുകയായിരുന്നു എന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP