Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അതും ജനങ്ങളുടെ നെഞ്ചത്ത്..! നോട്ടെണ്ണൽക്കൂലി കൂട്ടാനൊരുങ്ങി ബാങ്കുകൾ; കൂലിക്കൊപ്പം 18ശതമാനം ജിഎസ്ടിയും; നേരത്തെ ഈടാക്കിയിരുന്നത് 100നോട്ടുകൾക്ക് മുകളിൽ എണ്ണുന്നതിന്; ഇനി 50 നോട്ടുകൾമുതൽ ബാധകമാകും

അതും ജനങ്ങളുടെ നെഞ്ചത്ത്..! നോട്ടെണ്ണൽക്കൂലി കൂട്ടാനൊരുങ്ങി ബാങ്കുകൾ; കൂലിക്കൊപ്പം 18ശതമാനം ജിഎസ്ടിയും; നേരത്തെ ഈടാക്കിയിരുന്നത് 100നോട്ടുകൾക്ക് മുകളിൽ എണ്ണുന്നതിന്; ഇനി 50 നോട്ടുകൾമുതൽ ബാധകമാകും

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ: നോട്ടെണ്ണൽക്കൂലി കൂട്ടാനൊരുങ്ങി ബാങ്കുകൾ. ഉപഭോക്താക്കളായ ജനങ്ങളിൽ മിക്കവർക്കും നോട്ടെണ്ണൽക്കൂലിയെപ്പറ്റി വലിയ ധാരണ കാണില്ല. നിക്ഷേപിക്കുന്ന പണം എണ്ണിയെടുക്കുന്നതിനുള്ള കൂലിയെന്ന് ഇതിനെ നമുക്ക് പറയാം. ബാങ്കുകൾ കാഷ് ഹാൻഡിലിങ് ചാർജ് എന്ന ഓമന പേരിട്ടാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതുവരെ 100 നോട്ടുകൾക്ക് മുകളിൽ എണ്ണാനാണ് കാഷ് ഹാൻഡ്ലിങ് ചാർജ് എന്നപേരിൽ കൂലി ഈടാക്കിയിരുന്നത്. ഇതാണ് ബാങ്കുകൾ പരിഷ്‌ക്കാരിക്കാൻ ഒരുങ്ങുന്നത്.ഉപഭോക്താവിൽനിന്ന് ബാങ്കുകൾ ഈടാക്കുന്ന കൂലി ഫെബ്രുവരി ഒന്നുമുതൽ കൂട്ടുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഇതുവരെ 100 നോട്ടുകൾക്ക് മുകളിൽ എണ്ണാനാണ് കാഷ് ഹാൻഡ്ലിങ് ചാർജ് എന്നപേരിൽ കൂലി ഈടാക്കിയിരുന്നത് എന്നാൽ ഫെബ്രുവരി ഒന്നുമുതൽ ഇത് 50 നോട്ടുകൾമുതൽ ബാധകമാകും. നോട്ടെണ്ണൽക്കൂലിക്ക് ജി.എസ്.ടി.യും ഏർപ്പെടുത്തി- 18 ശതമാനം. ഇത് ഉപഭോക്താവ് നൽകണം. ഇതോടെ വൻ തിരിച്ചടിയാണ് ജനങ്ങൾക്ക് നേരിടാൻ പോകുന്നത്. നേരത്തെ തന്നെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിനും ബാങ്കുകളിൽ നിന്ന് മിനിമം ബാലൻസ് കീപ്പ് ചെയ്യാത്തതിനുമായി ബാങ്കുകൾ കനത്തി പിഴ ഈടാക്കിയിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഇതിന്റെ അലയൊലികൾ അടങ്ങും മുൻപാണ് ജനങ്ങളെ പിഴിയാൻ പുത്തൻ അടവുമായി ബാങ്കുകൾ എത്തുന്നത്.

50 രൂപയുടെയും അതിന് താഴെയുമുള്ള നോട്ടുകൾ എണ്ണാനുള്ള കൂലിയിലും വർധനയുണ്ട്. 50 രൂപയുടെ 50 നോട്ടുകൾക്ക് ഏഴുരൂപ എണ്ണൽക്കൂലി നൽകണം. കറന്റ് അക്കൗണ്ടിൽ ദിവസത്തെ ശരാശരി ബാലൻസിന്റെ അടിസ്ഥാനത്തിൽ മാസത്തെ ബാലൻസ് കണക്കാക്കി അതിന്റെ 20 ഇരട്ടിവരെ നിക്ഷേപിക്കാൻ എണ്ണൽക്കൂലി ഈടാക്കേണ്ടെന്നായിരുന്നു ബാങ്കുകളുടെ നേരത്തേയുള്ള നിലപാട്.

അതുമാറ്റി മാസത്തെ ബാലൻസ് കണക്കാക്കി അതിന്റെ 15 ഇരട്ടിയിൽ കൂടുതൽ നിക്ഷേപിക്കാൻ എണ്ണൽക്കൂലി ഈടാക്കുന്നുണ്ട്. ഫെബ്രുവരിമുതൽ മാസത്തെ ബാലൻസ് കണക്കാക്കി അതിന്റെ 10 ഇരട്ടിയാക്കി കുറയ്ക്കാനാണ് തീരുമാനം.ഇതുവരെ ബാങ്കുകൾ സാധാരണ ഇടപാടുകാരിൽനിന്ന് ദിവസം 100 നോട്ടുവരെയാണ് കൂലിയില്ലാതെ എണ്ണിയെടുത്തിരുന്നത്. കൂടുതലുള്ള ഓരോ 100 എണ്ണം നോട്ടിനും 10 രൂപയാണ് കാഷ് ഹാൻഡ്ലിങ് ചാർജ് വാങ്ങിയിരുന്നത്.

വലിയ ഇടപാടുകാർക്ക്, ഒരുലക്ഷം രൂപവരെ ഒരുമാസം 100 രൂപയ്ക്ക് മുകളിലുള്ള നോട്ടുകളായി നിക്ഷേപിക്കാൻ എണ്ണൽക്കൂലി ഈടാക്കിയിരുന്നില്ല. അത് കവിഞ്ഞാൽ ഓരോ 1000 രൂപയ്ക്കും ഒന്നേമുക്കാൽ രൂപവീതം എണ്ണൽക്കൂലി ഈടാക്കും. ഇതിനായി പ്രത്യേക സോഫ്റ്റ്‌വേറുമുണ്ട്. എണ്ണി നിക്ഷേപിക്കുന്ന തുകയ്ക്കനുസരിച്ച് കൂലി അക്കൗണ്ടിൽനിന്ന് ഈടാക്കും. പ്രമുഖ പൊതുമേഖലാ ബാങ്കിൽ 50,000 രൂപയിൽ കൂടുതലുള്ള ഓരോ നിക്ഷേപത്തിനും 1000 രൂപയ്ക്ക് ഒന്നരരൂപയാണ് എണ്ണൽക്കൂലി. ഒരുലക്ഷം രൂപയെണ്ണാൻ 100 രൂപ ഈടാക്കുന്ന ബാങ്കുകളുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP