1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
19
Tuesday

കാശ്മീരിനെ രക്ഷിക്കാൻ യുദ്ധം ഏതുനിമിഷവും: മിന്നലാക്രമണമോ മിസൈൽ ആക്രമണമോ ആദ്യം തുടങ്ങേണ്ടതെന്ന് ആലോചന; സർവ സന്നാഹവുമായി ഉത്തരവ് കാത്ത് കര, വ്യോമ സേനകളുടെ കമാൻഡോ വിഭാഗങ്ങൾ; കപ്പലുകൾ എല്ലാം മിസൈലുകൾ തൊടുക്കാവുന്ന നിർണായക പോർമുഖങ്ങളിലേക്ക്; അതിർത്തിയിൽ ആകാശ് മിസൈലുകൾ വിന്യസിച്ചു; ബിൻലാദനെ അമേരിക്ക ഇല്ലാതാക്കിയ പോലെ മസൂദ് അസറിനെ ഇന്ത്യൻ കമാൻഡോ ഓപ്പറേഷനിൽ തീർക്കണമെന്നും ആവശ്യം; ഇന്ന് നാലുപേർ കൂടി കൊല്ലപ്പെട്ടതോടെ ശത്രുക്കളെ തുടച്ചുനീക്കാൻ ശപഥം ചെയ്ത് സേന

February 18, 2019 | 10:46 AM IST | Permalink



കാശ്മീരിനെ രക്ഷിക്കാൻ യുദ്ധം ഏതുനിമിഷവും: മിന്നലാക്രമണമോ മിസൈൽ ആക്രമണമോ ആദ്യം തുടങ്ങേണ്ടതെന്ന് ആലോചന; സർവ സന്നാഹവുമായി ഉത്തരവ് കാത്ത് കര, വ്യോമ സേനകളുടെ കമാൻഡോ വിഭാഗങ്ങൾ;  കപ്പലുകൾ എല്ലാം മിസൈലുകൾ തൊടുക്കാവുന്ന നിർണായക പോർമുഖങ്ങളിലേക്ക്; അതിർത്തിയിൽ ആകാശ് മിസൈലുകൾ വിന്യസിച്ചു; ബിൻലാദനെ അമേരിക്ക ഇല്ലാതാക്കിയ പോലെ മസൂദ് അസറിനെ ഇന്ത്യൻ കമാൻഡോ ഓപ്പറേഷനിൽ തീർക്കണമെന്നും ആവശ്യം; ഇന്ന് നാലുപേർ കൂടി കൊല്ലപ്പെട്ടതോടെ ശത്രുക്കളെ തുടച്ചുനീക്കാൻ ശപഥം ചെയ്ത് സേന

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്റെ പിന്നാലെ ഭീകരർ ഒളിച്ചിരുന്ന സ്ഥലത്ത് റെയ്ഡ് നടത്തുന്നതിനിടെ ഇന്ന് മേജർ ഉൾപ്പെടെ നാലു സൈനികർക്ക് കൂടി വീരമൃത്യു ഉണ്ടായ സാഹചര്യത്തിൽ പാക്കിസ്ഥാൻ അതിർത്തിയിലേതുൾപ്പെടെ ഭീകരരുടെ എല്ലാ ഒളിത്താവളങ്ങളും കേന്ദ്രീകരിച്ച് ഏതുനിമിഷവും ഇന്ത്യ ആക്രമണം തുടങ്ങിയെക്കുമെന്ന് റിപ്പോർട്ടുകൾ.

ദേശീയ മാധ്യമങ്ങൾ തന്നെ ഇത്തരത്തിൽ ഇന്ത്യ സർവസന്നാഹവും കേന്ദ്രീകരിച്ച് യുദ്ധസന്നദ്ധമായി എന്ന വിവരമാണ് പുറത്തുവിടുന്നത്. പുൽവാമ ഭീകരാക്രമണത്തിൽ പാക് സേനയുടെ പങ്ക് സ്ഥിരീകരിക്കുന്ന തെളിവുകൾ കിട്ടിയ സാഹചര്യത്തിൽ ഇനി ഇന്ത്യൻ സേന ഏതുനിമിഷവും തിരിച്ചടിച്ചേക്കാം.

അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ ഒറ്റപ്പെടില്ലെന്ന ഉറപ്പുകൂടി മിത്ര രാജ്യങ്ങളിൽ നിന്ന് ലഭിച്ചതോടെ എല്ലാ പോർമുഖങ്ങളിലും ഓരോ സൈനിക വ്യൂഹവും തയ്യാറായി. അതിർത്തികേന്ദ്രീകരിച്ച് ഭീകരതാവളങ്ങൾ മുച്ചൂടും നശിപ്പിക്കുന്ന ആക്രമണത്തിനാണ് ഇന്ത്യ ഒരുങ്ങുന്നത്. കമാൻഡോകളെ ഉപയോഗിച്ച് മിന്നലാക്രമണവും അതോടൊപ്പം തന്നെ ഭീകര താവളങ്ങളിലേക്ക് മിസൈൽ ആക്രമണവും ആണ് ലക്ഷ്യമിടുന്നത്. ഹ്രസ്വദൂര മിസൈലുകൾ ഉപയോഗിച്ച് ഇന്ത്യക്ക് പാക് അതിർത്തിയിലെ ഭീകരതാവളങ്ങൾ നിഷ്പ്രയാസം തകർക്കാം. ഇതിനാണ് ആലോചന.

അതോടൊപ്പം കമാൻഡോ ഓപ്പറേഷനായി വ്യോമസേനയുടേയും കരസേനയുടേയും മുൻനിര കമാൻഡോ സംഘവും സർവ സന്നാഹവുമായി തയ്യാറായി. ഇതോടൊപ്പം ഡ്രോണുകളെ ഉപയോഗിച്ചുള്ള ആക്രമണത്തിനും സാധ്യതയുണ്ട്.

മിന്നലാക്രമണത്തിൽ വൈദഗ്ധ്യമുള്ള കര, വ്യോമ സേനകളുടെ കമാൻഡോ വിഭാഗങ്ങളായ പാരാ സ്‌പെഷൽ ഫോഴ്‌സ്, ഗരുഡ് എന്നിവയ്ക്കു ജാഗ്രതാ നിർദ്ദേശം നൽകി. ഉത്തരവ് എത്തിയാൽ ഉടൻ പറന്നുയരാനും ആക്രമണം നടത്താനും തയ്യാറായിരിക്കാനാണ് നിർദ്ദേശം.

പൊഖ്‌റാനിൽ നടന്നത് യുദ്ധത്തിന്റെ ട്രയൽ തന്നെ

ഇതിന്റെ ട്രയൽ എന്നോണമാണ് ഇന്നലെ രാജസ്ഥാനിലെ പൊഖ്റാനിൽ സൈനികാഭ്യാസ പ്രകടനം നടന്നത്. ശത്രു മേഖലകളിൽ പൊടുന്നനെയെത്തി തിരിച്ചടിനൽകി മടങ്ങുന്ന മിന്നലാക്രമണങ്ങളിലുള്ള പരിശീലനവും ഗരുഡ് കമാൻഡോകൾ നടത്തി.

എന്നാൽ, മുൻ അനുഭവം കണക്കിലെടുത്ത് മിന്നലാക്രമണത്തെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പുകൾ പാക്ക് സേന നടത്തിയേക്കുമെന്നാണ് സൂചന. അതിർത്തിയിലെ ഭീകര താവളങ്ങൾ ആക്രമണം ഭയന്ന് പാക്കിസ്ഥാൻ ഒഴിപ്പിച്ചുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

ഈ സാഹചര്യത്തിലാണു വ്യോമമാർഗമുള്ള സൂക്ഷ്മ ആക്രമണം പരിഗണിക്കുന്നത്. കൃത്യതയോടെ ശത്രുപാളയങ്ങളെ സൂക്ഷ്്മമായി മിസൈൽ ഉപയോഗിച്ച് തകർക്കാം. ഇന്ത്യൻ വ്യോമസേന ഇതിന് സന്നദ്ധമാണെന്ന് തെളിയിക്കുന്ന യുദ്ധമുറകളും ഇന്നലെ പൊഖ്‌റാനിൽ പുറത്തെടുത്തു. യുദ്ധവിമാനങ്ങളിൽ നിന്നുള്ള മിസൈലാക്രമണത്തിനു പ്രത്യാക്രമണമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അതിർത്തി മേഖലകളിൽ ആകാശ് മിസൈലുകൾ സജ്ജമാക്കിക്കഴിഞ്ഞു.

നേരത്തേ വിന്യസിച്ചതിന് പുറമെ കൂടുതൽ മിസൈലുകൾ കശ്മീർ അതിർത്തിയിലേക്ക് എത്തിച്ചുതുടങ്ങി. പാക്കിസ്ഥാനെ ആക്രമിച്ചാൽ ചൈനയുടെ ഇടപെടൽ ഉണ്ടായേക്കാം എന്ന് കണക്കുകൂട്ടുന്നുണ്ട്. എന്നാൽ തുടക്കത്തിൽ ചൈന ഇത്തരത്തിൽ ഇന്തയെ ചെറുക്കാൻ വരില്ലെന്ന് തന്നെയാണ് കണക്കുകൂട്ടൽ. അങ്ങനെയെങ്കിൽ ഇന്ത്യയുടെ മിത്രരാജ്യങ്ങളും കൂടെയുണ്ടാവുമെന്ന ഉറപ്പുണ്ട. ഇറാനിൽ എത്തി ഇന്നലെ മന്ത്രി സുഷമാ സ്വരാജ് തന്നെ ഇക്കാര്യത്തിലും ചർച്ച നടത്തിയെന്നാണ് പുറത്തുവരുന്ന റി്‌പ്പോർട്ടുകൾ. എന്നാൽ ചൈനയെ പ്രതിരോധിക്കാനായി വടക്ക്, കിഴക്കൻ അതിർത്തികളിലും ഇന്ത്യ സുരക്ഷ ശക്തമാക്കി.

വ്യാപാരയുദ്ധം തുടങ്ങിയത് പാക്കിസ്ഥാനെ തളർത്തും

ഇനി പാക്കിസ്ഥാന് ഒരു പഴുതും നൽകില്ലെന്ന് ഉറപ്പിച്ചാണ് ഇന്ത്യ പുൽവാമ സംഭവത്തിന് തൊട്ടുപിന്നാലെ തന്നെ വ്യാപാരയുദ്ധം തുടങ്ങിയത്. ആദ്യം സൗഹൃദരാഷ്ട്ര പദവി ഉപേക്ഷിച്ചു. ഇതോടെ വ്യാപാര രംഗത്തെ എല്ലാ സഹകരണവും ഇല്ലാതായി. പിന്നാലെ തന്നെ പാക് ഉത്പന്നങ്ങൾക്ക് 200 ശതമാനം കസ്റ്റംസ് തീരുവ ഏർപ്പെടുത്തി. ഇതോടെ ഇന്ത്യയിൽ എത്തുന്ന പാക് ഉത്പന്നങ്ങൾ വിറ്റുപോകില്ലെന്ന സ്ഥിതിയുമായി. ഇതിന് പുറമെയാണ് ഇന്നലെ സുഷമാസ്വരാജ് ഇറാനിലും സന്ദർശനം നടത്തി പിന്തുണ ഉറപ്പിച്ചത്. അതേസമയം, ഉത്പന്നങ്ങൾ നിരോധിക്കാൻ ഇന്ത്യക്ക് പ്രത്യക്ഷത്തിൽ കഴിയില്ല. അത് ലോകവ്യാപാരസംഘടനയുമായുള്ള കരാറിന് വിരുദ്ധമാകും. ഇതിനാലാണ് ആ വഴി നീങ്ങാതെ ഉത്പന്നങ്ങൾക്ക് തീരുവകൂട്ടി പാക്കിസ്ഥാന് തിരിച്ചടി നൽകിയത്.

പാക്കിസ്ഥാന്റെ ഭീകരപ്രവർത്തനത്താൽ പൊറുതിമുട്ടുന്ന അഫ്ഗാന് ഇന്ത്യ വലിയ സഹായങ്ങളാണ് നൽകുന്നത്. അഫ്ഗാൻ സൈനികരെ പരിശീലിപ്പിക്കുന്നതും റഷ്യൻ പോർവിമാനങ്ങൾ പറത്താനും അറ്റകുറ്റപ്പണി നടത്താനുമെല്ലാം സജ്ജരാക്കുന്നതും ഇന്ത്യൻ സേനയുടെ മേൽനോട്ടത്തിലാണ്. അതിനാൽ അവിടെയും ഇന്ത്യൻ സേനയുടെ സാന്നിധ്യം നേരത്തേ തന്നെയുണ്ട്. കാശ്മീർ മേഖലയിൽ പാക്കിസ്ഥാനുമായി നേരിട്ടൊരു യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയോ അതിൽ ചൈന ഇടപെടുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാൽ മറുദിശയിൽ ഇറാനും അഫ്ഗാനിലെ ഇൻഡോ-അഫ്ഗാൻ സംയുക്ത സേനയും ആക്രമണം തുടങ്ങിയേക്കുമെന്ന സൂചനകളും പുറത്തുവരുന്നു.

ഇന്നലെ പാക്കിസ്ഥാൻ അഫ്ഗാനിലെ താലിബാൻ നേതാക്കളെ ചർച്ചയ്ക്ക് വിളിച്ചിരുന്നു. അഫ്ഗാനുമായി ആലോചിക്കാതെയാണ് പാക്കിസ്ഥാൻ ഇവരെ ചർച്ചയ്ക്ക് വിളിച്ചത്. ഇത് ഐക്യരാഷ്ട്ര സഭയിൽ അഫ്ഗാനിസ്ഥാൻ ഉന്നയിച്ചുകഴിഞ്ഞു. ഇന്നലെ സൗദി രാജകുമാരൻ പാക്കിസ്ഥാൻ സന്ദർശിച്ചിരുന്നു. ഇതേ വേളയിൽ തന്നെ പാക്കിസ്ഥാൻ അഫ്ഗാനിലെ താലിബാൻ നേതാക്കളെ ചർച്ചയ്ക്ക് വിളിച്ചതിൽ വലിയ ദുരൂഹതയുമുണ്ട്. അതിനാൽ തന്നെ ഈ വിഷയംകൂടി അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയും അഫ്ഗാനും ചേർന്ന് ഉയർത്തിക്കാട്ടും. ഇതിനുള്ള നയതന്ത്ര നീക്കങ്ങളും തുടങ്ങിയതായാണ് റിപ്പോർട്ടുകൾ.

അൽ ഖായിദ തലവൻ ഉസാമ ബിൻ ലാദനെ യുഎസ് കമാൻഡോകൾ പാക്കിസ്ഥാനിൽ പോയി വധിച്ചതു പോലെയുള്ള സൈനികനടപടി മസൂദ് അസ്ഹറിന്റെ കാര്യത്തിൽ ഇന്ത്യ സ്വീകരിക്കണമെന്ന ആവശ്യവും ശക്തം. ജമ്മു കശ്മീരിലെ ഉധംപുർ ആസ്ഥാനമായുള്ള കരസേനയുടെ വടക്കൻ കമാൻഡിന്റെ നേതൃത്വത്തിലാണു പ്രത്യാക്രമണ തന്ത്രങ്ങൾ മെനയുന്നത്. തിരിച്ചടി എവിടെ, എപ്പോൾ വേണമെന്നു നിശ്ചയിക്കാൻ കൃത്യമായ ഇന്റിലിജൻസ് വിവരം അനിവാര്യമാണ്. സേനയ്ക്ക് സ്വതന്ത്രമായി നീങ്ങാമെന്നും തിരിച്ചടിക്കാമെന്നും കേന്ദ്രസർക്കാർ പച്ചക്കൊടി നൽകിയതോടെ അജിത് ഡോവലിന്റെ നേതൃത്വത്തിൽ തന്നെയാണ് ഇക്കുറിയും യുദ്ധസന്നാഹങ്ങൾ ഒരുങ്ങുന്നത്.

ഇന്നും നാലുപേർ കൂടി കൊല്ലപ്പെട്ടു; ഭീകരതാവളം വളഞ്ഞ് സേന

കശ്മീരിലെ പുൽവാമയിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ 4 സൈനികർ കൊല്ലപ്പെട്ടു. മേജർ ഉൾപ്പെടെ നാലു സൈനികരാണ് വീരമൃത്യുവരിച്ചത്. പുൽവാമയിൽ ഭീകരാക്രമണം നടത്തിയ ആദിലിന്റെ കൂട്ടാളികൾക്കായി സേന തിരച്ചിൽ നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഇതോടെ ഭീകരരുടെ ഒളിത്താവളം സേന വളഞ്ഞു. പിങ്‌ലാൻ മേഖലയിൽ ആണ് ഏറ്റുമുട്ടൽ. ഞായറാഴ്ച അർധരാത്രിയിൽ തുടങ്ങിയ ഏറ്റുമുട്ടൽ തിങ്കളാഴ്ച രാവിലെയും തുടർന്നു. വ്യാഴാഴ്ച 40 സൈനികർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെയാണ് പുതിയ ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്. അന്ന് സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് 13 കിലോമീറ്റർ മാത്രം അകലെയാണ് ഏറ്റമുട്ടൽ. ചാവേറായിരുന്ന ആദിലിനെ സാഹായിച്ച മൂന്നുപേരാണ് ഇവിടെ കെട്ടിടത്തിൽ ഉള്ളത്. ഇവരെ കീഴ്‌പ്പെടുത്താൻ പോരാട്ടം തുടരുകയാണ്.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ലേറ്റായെങ്കിലും വടകരയിൽ കോൺഗ്രസിന്റേത് തകർപ്പൻ സ്ഥാനാർത്ഥി നിർണയം; കോഴിക്കോടിന്റെ തട്ടകത്തിൽ പയറ്റിത്തെളിഞ്ഞ മുരളീധരൻ പാർട്ടി ദൗത്യം ഏറ്റെടുത്തത് ധൈര്യത്തോടെ; വടകരയിലേത് അക്രമരാഷ്ട്രീയവും ജനാധിപത്യവും തമ്മിലുള്ള പോരാട്ടമെന്ന് പറഞ്ഞ് രാഷ്ട്രീയ കൊലപാതകങ്ങൾ ചർച്ചയാക്കുമെന്ന് വ്യക്തമാക്കി മുരളി; കേരള രാഷ്ട്രീയത്തെ കൈവെള്ളയിൽ ഇട്ട് അമ്മാനമാടിയ ലീഡറുടെ പുത്രന്റെ വരവ് പി ജയരാജന് ഉയർത്തുന്നത് കനത്ത വെല്ലുവിളി; മുരളി എത്തിയതോടെ ആവേശക്കൊടുമുടിയിൽ യുഡിഎഫ് പ്രവർത്തകർ
ആശയക്കുഴപ്പങ്ങൾക്ക് ഒടുവിൽ വടകരയിൽ വമ്പൻ ട്വിസ്റ്റ്..! കെ മുരളീധരനെ വടകരയിൽ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് തീരുമാനം; യുഡിഎഫ് പ്രചരണ സമിതി ചെയർമാന് മത്സരിക്കാൻ ഹൈക്കമാൻഡ് അനുമതി നൽകി; ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും; നിർണായകമായത് ശക്തനായ സ്ഥാനാർത്ഥിയെ വേണമെന്ന മുസ്ലിംലീഗിന്റെയും പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെയും ശക്തമായ സമ്മർദ്ദം; മുരളീധരന്റെ വരവോടെ വടകരയെ കാത്തിരിക്കുന്നത് തീപാറുന്ന മത്സരം; വയനാട്ടിൽ ടി സിദ്ദിഖ് തന്നെ
ശരത് ലാലിന്റെ വലിയമ്മയുടെ പൊട്ടിക്കരച്ചിലിന് ഇടയിൽ രാജ്‌മോഹൻ ഉണ്ണിത്താന്റെ വികാരഭരിതമായ തുടക്കം; ഇനിയൊരു മകൻ പോലും കൊല്ലപ്പെടാതിരിക്കാൻ രാജ്‌മോഹനെ ജയിപ്പിക്കാൻ കല്യോട്ടെ അമ്മമാർ പിരിവിട്ടു നൽകിയ തുക തെരഞ്ഞെടുപ്പു കമ്മീഷനിൽ കെട്ടിവെയ്ക്കും; ധീര രക്തസാക്ഷികളുടെ ജീവൻ എടുത്തവർക്ക് മാപ്പു കൊടുക്കാതിരിക്കാൻ എന്നും ഒപ്പമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി; രാജ്‌മോഹൻ ഉണ്ണിത്താന്റെ മാസ് എൻട്രിയിൽ ഞെട്ടി ഇതുവരെ ഉറച്ച സീറ്റെന്ന് കരുതിയിരുന്ന സിപിഎമ്മുകാർ
ഇത് ഇന്ദ്രജിത്ത്,സുകുമാരന്റെയും മല്ലികയുടേയും മകൻ; പൃഥ്വിരാജിന്റെ ചേട്ടൻ, പൂർണ്ണിമയുടെ ഭർത്താവ്; നല്ല അഭിനയമാണ്; കെ മുരളീധരനെ വടകരയിൽ സ്ഥാനാർത്ഥിയാക്കിയതോടെ പി ജയരാജന് വീണ്ടും നെഞ്ചുവേദന വരുമോ? ഇന്ദ്രജിത്തിന്റെ 'നെഞ്ചു വേദനാ' ചിത്രം പോസ്റ്റ് ചെയ്ത് നൈസായി ട്രോളി വി ടി ബൽറാം; എജ്ജാതി ടൈംമിങ് മിസ്ടർ വിടി എന്നു പറഞ്ഞ് കൈയടിച്ച് കോൺഗ്രസ് അനുകൂലികൾ
വൽസലപുത്രന് വേണ്ടി ഉമ്മൻ ചാണ്ടി അരയും തലയും മുറുക്കി രംഗത്തിറങ്ങിയതോടെ അതൃപ്തി തുറന്നു പറഞ്ഞ് പിറകോട്ടു വലിഞ്ഞു ചെന്നിത്തല; മനസ്സില്ലാ മനസോടെ ടി സിദ്ദിഖിന് വയനാട് നൽകാൻ സമ്മതിച്ചു ഹൈക്കമാൻഡും; ആദ്യത്തെ എതിർപ്പ് വേണ്ടെന്ന് വെച്ച് ആലപ്പുഴയിൽ പ്രചരണം തുടങ്ങി ഷാനിമോൾ; നേരത്തെ തുടങ്ങി പ്രവർത്തനം ഊർജ്ജസ്വലമാക്കി ആറ്റിങ്ങലിലെ അടൂർ പ്രകാശ്; ജയരാജൻ പേടിയിൽ മത്സരിക്കാൻ ആളില്ലാതെ വടകരയും: തന്റെ പേരു പറഞ്ഞു സുധീരനെ വെട്ടിലാഴ്‌ത്തി മുല്ലപ്പള്ളിയുടെ നാടകീയ നീക്കവും
മത്സരിക്കാനില്ലെന്ന് പറഞ്ഞ് മുല്ലപ്പള്ളിയും വേണുഗോപാലും സുധീരനും മാറി നിന്നപ്പോൾ അണികൾക്കിടയിൽ പുകഞ്ഞത് കടുത്ത രോഷം; മൂന്ന് ദിവസം നീണ്ട ആകാംക്ഷകൾക്ക് വിരാമമിട്ട് വടകരയിൽ സൂപ്പർ ട്വിസ്റ്റ്; 'ഞാൻ മത്സരിക്കാൻ തയ്യാറെന്ന്' പറഞ്ഞ് വെല്ലുവിളി ഏറ്റെടുത്ത മുരളീധരന് കോൺഗ്രസുകാർക്കിടയിൽ 'സൂപ്പർതാര' പരിവേഷം; പാർട്ടിയിലേക്കുള്ള രണ്ടാം വരവിൽ എല്ലാവരാലും അവഗണിക്കപ്പെട്ട നേതാവിന്റെ രാഷ്ട്രീയ ഗ്രാഫ് ഒരൊറ്റ 'യെസ്' മൂളലിൽ മുകളിലേക്ക് കുതിച്ചുയരുന്നു
സ്‌കൂളിൽ നിന്ന് കുട്ടികളെ വിളിച്ച് ഓട്ടോയിൽ കയറി ധൃതിയിൽ പോകുന്നത് കണ്ടെന്ന് നാട്ടുകാർ; എങ്ങോട്ടാണ് യാത്രയെന്ന് ചോദിച്ചെങ്കിലും കേട്ടതായി ഭാവിച്ചില്ല; രണ്ട് യുവതികളും നാല് കുട്ടികളുമുൾപ്പെട്ട കുടുംബം പോയത് എങ്ങോട്ടെന്നറിയാതെ ബന്ധുക്കൾ; ദുരൂഹത മാറാതെ സൽമ ഷമീന തിരോധാന കേസ്; അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ച് പൊലീസ്
യന്ത്രത്തോക്ക് ക്യാമറയിൽ ഘടിപ്പിച്ചെത്തി തുരുതുരാ വെടിവച്ചു; എല്ലാം ലൈവ് സ്ട്രീമിങ്ങിലൂടെ സോഷ്യൽ മീഡിയയിലുമെത്തി; വെടികൊണ്ട് വീണത് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് പള്ളിയിലെത്തിയ നൂറുകണക്കിന് പേർ; ന്യൂസിലണ്ടിലെ മുസ്ലിം പള്ളികളിൽ അക്രമം നടത്തിയത് ഓസ്‌ട്രേലിയൻ വംശജനെന്ന് സൂചന; ലോകത്തെ നടുക്കി പുറത്തു വരുന്നത് അനേകം പേരുടെ മരണ വാർത്ത; എല്ലാ പള്ളികളും അടയ്ക്കാനും അതീവ ജാഗ്രത പുലർത്താനും നിർദ്ദേശം നൽകി ന്യൂസിലണ്ട് സർക്കാർ; ബംഗ്ലാദേശ് ക്രിക്കറ്റ് ടീം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൃത്രിമ പല്ലുനിർമ്മാണ സ്ഥാപനത്തിലെ ഉടമയുടെയും ഗോവക്കാരി ജീവനക്കാരിയുടെയും മൃതദേഹം കാണപ്പെട്ടത് തൊട്ടുരുമ്മി നഗ്നരായ നിലയിൽ; ഇരുവരും തമ്മിൽ വളരെ അടുത്തബന്ധമെന്നും മരണത്തിൽ ദുരൂഹതകൾ ഇല്ലെന്നും പൊലീസ്; മരണം സംഭവിച്ചത് ജനറേറ്ററിൽ നിന്നുള്ള കാർബൺ മോണോക്‌സൈഡ് ശ്വസിച്ച്; ട്രെയിനിയായി എത്തിയ പൂജാ രാത്തോഡ് ബിനുവുമായി അടുത്ത് ഇടപഴകിയിരുന്നതായി ജീവനക്കാരുടെ മൊഴിയും
അസിസ്റ്റന്റ് ഡയറക്ടറുമായി സംവിധായകന് അടുത്ത ബന്ധം; പെൺ സുഹൃത്തിനെ സംവിധാന സഹായിയായി ഒപ്പം കൂടിയ നിർമ്മാതാവിന്റെ മകൻ വളച്ചെടുത്തോയെന്ന് സംശയം; പലകുറി താക്കീത് ചെയ്തിട്ടും സൗഹൃദം തുടരുന്നുവെന്ന് തോന്നിയപ്പോൾ കലി മൂത്ത് പ്രതികാരം; മകനെ മാറ്റി നിർത്തി സംരക്ഷണമൊരുക്കിയതും വെറുതെയായി; ആൽവിൻ ആന്റണിയേയും ഭാര്യയേയും മകന്റെ സുഹൃത്തിനേയും വീട്ടിലെത്തി തല്ലിചതച്ച് കായംകുളം കൊച്ചുണ്ണിയുടെ സംവിധായകൻ; റോഷൻ ആൻഡ്രൂസ് മലയാള സിനിമയിലെ വില്ലനാകുമ്പോൾ
പ്ലസ് ടുവിന് ഒരുമിച്ച് പഠിച്ചു എന്നല്ലാതെ ഒരു ബന്ധവും എന്റെ മോൾക്ക് അവനോടില്ല; 19 വയസ്സായെങ്കിലും 5വയസ്സുകാരിയുടെ പ്രകൃതമാണ്; മുമ്പിൽ വന്നിരുന്ന് എഴുതി പഠിച്ച് അമ്മയോടും എന്നോടും യാത്ര പറഞ്ഞാണ് അവൾ വീട്ടിൽ നിന്നിറങ്ങിയത്; കൂലിപ്പണി വരുമാനം കൊണ്ടാണ് കഴിയുന്നത്; കൊച്ചിന്റെ ജീവൻ രക്ഷിക്കാൻ പോലും കൈയിൽ കാശില്ല; ഒരിടത്തും നിന്നും ഒരു സഹായവും ലഭിക്കുന്നില്ല; എന്ത് ചെയ്യണമെന്ന് പിടിയുമില്ല; തിരുവല്ലയിൽ നരാധമന്റെ ക്രൂരതയ്ക്കിരയായ പെൺകുട്ടിയുടെ അച്ഛൻ കണ്ണീരോടെ പറയുന്നത് കേൾക്കൂ...
അവധി ദിവസം ഗോവക്കാരിയോടൊപ്പം ഒറ്റയ്ക്ക് സ്വന്തം ഓഫീസിൽ എത്തി; വൈദ്യുതി ഇല്ലാത്തതിനാൽ ജനറേറ്റർ ഓൺ ചെയ്ത ശേഷം ഓഫീസിൽ തന്നെ ഇരുന്നു; പിറ്റേന്ന് ഓഫീസിലെത്തിയ ജീവനക്കാർ കാണുന്നത് ഉടമയും ജീവനക്കാരിയും മരിച്ച് കിടക്കുന്നത്; തൃശൂരിലെ കൃത്രിമ പല്ലു നിർമ്മാണ സ്ഥാപനത്തിന്റെ ഉടമയും ജീവനക്കാരിയും മരിച്ചതിൽ സർവ്വത്ര ദുരൂഹത
സ്വരാജിന്റെ വിമർശനം ഫലിതമായത് പെൺപുലിക്ക് മുന്നിൽ; വടക്കനെ തെക്കോട്ട് വണ്ടി കയറ്റിയതും ഈ ദന്തഡോക്ടർ; കൂവൈത്ത് യുദ്ധ കാഴ്ചകൾ കണ്ടു വളർന്ന ബാല്യം; കണ്ണൂരുകാരി ദന്തഡോക്ടറായെങ്കിലും പ്രണയിച്ചത് മാധ്യമ പ്രവർത്തനത്തെ; സീ ന്യൂസിലെ ജോലി മടുത്തപ്പോൾ അനാഥപെൺകുട്ടികളുടെ അഭയകേന്ദ്രമായ ആശാനിവാസിന് ഇറ്റലിക്കാരൻ ഭർത്താവിന്റെ പിന്തുണയിൽ നാഥയായി; രാഹുലിന്റെ കണ്ണിലെത്തിയപ്പോൾ കോൺഗ്രസിലെ ദേശീയ മാധ്യമ മുഖമായി; വടക്കനിൽ പ്രതിരോധം തീർത്ത ഡോ ഷമാ മുഹമ്മദിന്റെ കഥ
അക്കു അക്‌ബറിന്റെ സിനിമാ ഷൂട്ടിംഗിനിടയിൽ ഞാനൊരു സൂത്രം ചെയ്യാം; മീശമാധവനിൽ തിരക്കഥയിൽ ഇല്ലാത്ത സീൻ ദിലീപേട്ടൻ അഭിനയിച്ചില്ലേ? അതുപോലെ പുതിയ സിനിമയിൽ ഞാൻ ഒരു നമ്പർ ഇറക്കി എല്ലാവരേയും ഞെട്ടിക്കും? അരഞ്ഞാണ കഥയിൽ സസ്‌പെൻസ് നിർത്തി 'അതൊന്നും ഇപ്പോൾ പറയില്ല, മഞ്ജുചേച്ചിയും ഞെട്ടും' എന്നുമാത്രം പറഞ്ഞ് കാവ്യ; ദിലീപിന്റെ ജയിൽജീവിതം ഒരു ഫ്‌ളാഷ് ബാക്ക് - പല്ലിശ്ശേരി പരമ്പര നിർണായക ഘട്ടത്തിൽ
പള്ളിയിൽ വച്ചുള്ള ആദ്യ കൂടിക്കാഴ്ചയിൽ സ്വന്തമാക്കിയത് മൊബൈൽ നമ്പർ; അശ്ലീല വീഡിയോ അയച്ചു കൊടുത്ത് സൗഹൃദത്തെ വഴിവിട്ട നിലയിലേക്ക് വളർത്തി; വീട്ടിലെ നിത്യസന്ദർശകയായി അടുപ്പം വളർത്തി; രക്ഷിതാക്കളില്ലാത്തപ്പോൾ എത്തി സ്വവർഗ്ഗ ലൈംഗിക പീഡനം പതിവാക്കി; സഹികെട്ടപ്പോൾ അച്ഛനോട് എല്ലാം തുറന്ന് പറഞ്ഞ് പതിനാറുകാരി; താക്കീതിന് പകരം കേസിൽ കുടുക്കാൻ തന്ത്രമൊരുക്കി പീഡകയും; പതിനാറുകാരിയെ പതിനെട്ടുകാരി ബലാത്സംഗം ചെയ്ത കഥ കേട്ട് ഞെട്ടി മലയാളികൾ
പ്ലസ് ടുവിൽ തുടങ്ങിയ പ്രണയം; ലാബ് ടെക്‌നീഷ്യൻ കോഴ്‌സിന് ചേർന്നപ്പോൾ അവഗണനയും; വന്നു കാണരുതെന്നും തനിക്ക് വേറെ കാമുകൻ ഉണ്ടെന്നും ഒഴിവാക്കാനായി പറഞ്ഞത് പ്രതികാരാഗ്നിയായി; ചിലങ്ക ജംഗ്ഷനിൽ കാത്ത് നിന്നത് രണ്ട് കുപ്പി പെട്രോളും കഠാരയുമായി; വയറ്റിൽ കത്തി കുത്തിക്കയറ്റി അപ്രതീക്ഷിത ആക്രമണം; മുഖത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച ശേഷം കടന്നു കളയാനുള്ള നീക്കം പൊളിച്ചത് നാട്ടുകാരും; തിരുവല്ലയെ ഞെട്ടിച്ച പട്ടാപ്പകൽ തീകൊളുത്തലിൽ അജിൻ റെജി മാത്യുവിന്റെ കുറ്റസമ്മതം ഇങ്ങനെ
യന്ത്രത്തോക്ക് ക്യാമറയിൽ ഘടിപ്പിച്ചെത്തി തുരുതുരാ വെടിവച്ചു; എല്ലാം ലൈവ് സ്ട്രീമിങ്ങിലൂടെ സോഷ്യൽ മീഡിയയിലുമെത്തി; വെടികൊണ്ട് വീണത് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് പള്ളിയിലെത്തിയ നൂറുകണക്കിന് പേർ; ന്യൂസിലണ്ടിലെ മുസ്ലിം പള്ളികളിൽ അക്രമം നടത്തിയത് ഓസ്‌ട്രേലിയൻ വംശജനെന്ന് സൂചന; ലോകത്തെ നടുക്കി പുറത്തു വരുന്നത് അനേകം പേരുടെ മരണ വാർത്ത; എല്ലാ പള്ളികളും അടയ്ക്കാനും അതീവ ജാഗ്രത പുലർത്താനും നിർദ്ദേശം നൽകി ന്യൂസിലണ്ട് സർക്കാർ; ബംഗ്ലാദേശ് ക്രിക്കറ്റ് ടീം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ലേറ്റായാണ് സ്വയം ഭോഗം ചെയ്തു തുടങ്ങിയത്: തുടങ്ങാൻ കാരണം യൂട്യൂബിൽ കണ്ട സിനിമയിലെ സെക്സ് രംഗങ്ങൾ; സ്റ്റഡി ലീവിന്റെ സമയത്ത് ബോറടി മാറ്റാൻ സ്വയംഭോഗം ശീലമാക്കി; അതോടെ കാമുകന്റെ തേപ്പിൽ നിന്ന് കരകയറി; പരീക്ഷയിൽ നല്ല മാർക്ക് വാങ്ങാനും സാധിച്ചു; സ്വയംഭോഗത്തെക്കുറിച്ചുള്ള മലയാളി യുവതിയുടെ തുറന്നെഴുത്ത് ചർച്ചയാകുമ്പോൾ
'ചന്ദ്രനുദിക്കുന്ന ദിക്കിൽ' കാലത്തുതന്നെ എല്ലാം ആരംഭിച്ചിരുന്നു; ഞാനതെല്ലാം ശരിക്കും ആസ്വദിച്ചു; 'മീശമാധവൻ' ആയപ്പോഴേക്കും വേർപിരിയാനാവാത്ത വിധം അടുത്തുപോയി; മീശമാധവൻ ദിലീപേട്ടന്റെ സ്വന്തം ടീമിന്റേതല്ലേ; അവിടെ എല്ലാ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു; എന്റെ അരയിൽ നിന്നും 'അരഞ്ഞാണം ഊരിയെടുക്കുമ്പോൾ തിരക്കഥയിൽ ഇല്ലാത്ത അഭിനയം ഉണ്ടാകും' എന്നു പറഞ്ഞിരുന്നു; ഞാൻ തെറ്റായി ഒന്നും വിചാരിച്ചില്ല...: വിവാഹത്തിന് തൊട്ടുമുമ്പ് കാവ്യ ആത്മഹത്യക്ക് ശ്രമിച്ച സാഹചര്യവുമായി പല്ലിശ്ശേരിയുടെ പരമ്പര
കൃത്രിമ പല്ലുനിർമ്മാണ സ്ഥാപനത്തിലെ ഉടമയുടെയും ഗോവക്കാരി ജീവനക്കാരിയുടെയും മൃതദേഹം കാണപ്പെട്ടത് തൊട്ടുരുമ്മി നഗ്നരായ നിലയിൽ; ഇരുവരും തമ്മിൽ വളരെ അടുത്തബന്ധമെന്നും മരണത്തിൽ ദുരൂഹതകൾ ഇല്ലെന്നും പൊലീസ്; മരണം സംഭവിച്ചത് ജനറേറ്ററിൽ നിന്നുള്ള കാർബൺ മോണോക്‌സൈഡ് ശ്വസിച്ച്; ട്രെയിനിയായി എത്തിയ പൂജാ രാത്തോഡ് ബിനുവുമായി അടുത്ത് ഇടപഴകിയിരുന്നതായി ജീവനക്കാരുടെ മൊഴിയും
അർദ്ധരാത്രി ചതിക്കാനുള്ള ഫോൺ സന്ദേശം അയച്ചത് വിവാഹിതയായ കാമുകിയുടെ വീട്ടുകാർ; സ്‌കൂട്ടർ വീടിന് പുറത്തു വച്ച് മതിൽ ചാടിക്കടന്ന് അടുക്കള വാതിൽ വഴി എത്തിയ യുവാവിനെ കാത്തു നിന്നത് ഗൾഫുകാരനായ ഭർത്താവ് അടക്കമുള്ള ബന്ധുക്കൾ; സ്റ്റെയർകേയ്‌സ് ഗ്രില്ലിൽ കയറു കൊണ്ട് കെട്ടിയിട്ട് തല്ലിച്ചതച്ചത് രണ്ട് മണിക്കൂർ; മൃതദേഹം ഉപേക്ഷിച്ചത് മരണം ഉറപ്പാക്കിയ ശേഷം; ചക്കരപറമ്പ് ജിബിന്റെ കൊലപാതകത്തിന് കാരണം അവിഹിതം; പാലച്ചോട്ടിലെ തെളിവുകൾ സത്യം പുറത്തുകൊണ്ടു വന്നപ്പോൾ
പാക് വിമാനങ്ങളെ ചെറുക്കുന്നതിനിടെ ഇന്ത്യൻ മിഗ് വിമാനം പാക് സേന വെടിവച്ചിട്ടെന്ന് സ്ഥിരീകരണം; തകർന്ന വിമാനത്തിന്റെ ചിത്രങ്ങളും പിടിയിലായ പൈലറ്റിന്റെ വീഡിയോയും പുറത്തുവിട്ട് പാക് മാധ്യമങ്ങൾ; മിഗ്-21 വിമാനവുമായി പറന്നുയർന്ന വൈമാനികൻ തിരിച്ചെത്തിയില്ലെന്ന് സമ്മതിച്ച് ഇന്ത്യയും; പാക് കസ്റ്റഡിയിലുള്ളത് മിഗ് 21 ബൈസൺ ജെറ്റിലെ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെന്ന് പാക് സ്ഥിരീകരണം; മുഖത്ത് രക്തംവാർന്ന പൈലറ്റിനെ പാക് സൈന്യം പ്രദർശിപ്പിച്ചത് കൈകാലുകൾ കെട്ടിയ നിലയിൽ
ഇരുപത്തഞ്ചു വർഷത്തെ വിവാഹ ജീവിതത്തിൽ രതിസുഖം എന്താണെന്നറിയാത്തവർ! അമർത്തിവച്ച മോഹങ്ങളെ ഷവറിനു കീഴിൽ തണുപ്പിക്കുന്ന പെണ്ണുങ്ങളുടെ നാട്; ദാമ്പത്യത്തിലെ ഏകപക്ഷീയമായ രതി പോലെ അറപ്പുളവാക്കുന്ന എന്തുണ്ട് മറ്റൊരു പീഡനം ഭൂമിയിൽ! കേരളത്തിലെ മധ്യവയസ്‌കരായ പല സ്ത്രീകളുടെയും നഷ്ടബോധത്തെ കുറിച്ച് തുറന്നെഴുതുന്നു അദ്ധ്യാപികയായ ഗീത തോട്ടം
അസിസ്റ്റന്റ് ഡയറക്ടറുമായി സംവിധായകന് അടുത്ത ബന്ധം; പെൺ സുഹൃത്തിനെ സംവിധാന സഹായിയായി ഒപ്പം കൂടിയ നിർമ്മാതാവിന്റെ മകൻ വളച്ചെടുത്തോയെന്ന് സംശയം; പലകുറി താക്കീത് ചെയ്തിട്ടും സൗഹൃദം തുടരുന്നുവെന്ന് തോന്നിയപ്പോൾ കലി മൂത്ത് പ്രതികാരം; മകനെ മാറ്റി നിർത്തി സംരക്ഷണമൊരുക്കിയതും വെറുതെയായി; ആൽവിൻ ആന്റണിയേയും ഭാര്യയേയും മകന്റെ സുഹൃത്തിനേയും വീട്ടിലെത്തി തല്ലിചതച്ച് കായംകുളം കൊച്ചുണ്ണിയുടെ സംവിധായകൻ; റോഷൻ ആൻഡ്രൂസ് മലയാള സിനിമയിലെ വില്ലനാകുമ്പോൾ
ഉറങ്ങാൻ കിടക്കുന്നത് ഭാര്യയ്‌ക്കൊപ്പം കട്ടിലിൽ; ഭാര്യ ഉറക്കം പിടിച്ചാൽ കട്ടിലിൽ നിന്ന് താഴെയിറങ്ങി പായിൽ മകൾക്കൊപ്പം കിടക്കും; ഭീഷണിപ്പെടുത്തിയും കരയുമ്പോൾ വായപൊത്തിപ്പിടിച്ചും പതിമൂന്നുകാരിയുടെ മേൽ കാമഭ്രാന്ത് തീർത്ത് നരാധമനായ പിതാവ്; ഒരുവർഷത്തോളം നടന്ന പീഡനം പെൺകുട്ടി തുറന്നുപറഞ്ഞത് പെരുമാറ്റത്തിൽ പൊരുത്തക്കേടുകണ്ട് അദ്ധ്യാപികമാർ ആവർത്തിച്ച് ചോദിച്ചതോടെ; 43കാരനായ ക്രൂരപിതാവിനെ അറസ്റ്റുചെയ്ത് പൊലീസ്; പെരുമ്പൂവൂരിൽ നിന്ന് കേരളത്തെ ഞെട്ടിക്കുന്ന പോക്‌സോ പീഡനം