Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ വ്യോമാക്രമണത്തിന്റെ പേരുദോഷം തീർക്കാൻ അതിർത്തിയിലെ ജനവാസ കേന്ദ്രങ്ങളെ ആക്രമിച്ച് പാക് സൈന്യം; തിരിച്ചടിച്ച് ഇന്ത്യയും; വെടിനിർത്തൽ കരാർ പാക്കിസ്ഥാൻ ലംഘിച്ചത് അമ്പതിലേറെ സ്ഥലത്ത്; ഷോപ്പിയാനിൽ ഭീകരരുമായും സൈന്യത്തിന്റെ ഏറ്റുമുട്ടൽ; പാക് സേനയുടെ ആക്രമണത്തിൽ 5 സൈനികർക്ക് നിസ്സാര പരിക്ക് പറ്റിയെന്ന് ഇന്ത്യൻ ആർമി; രാജ്യത്തെങ്ങും കനത്ത ജാഗ്രത; അതിർത്തിയിലെ സംഘർഷാവസ്ഥ രൂക്ഷമായാൽ ഇന്ത്യ യുദ്ധത്തിലേക്ക്

ഇന്ത്യൻ വ്യോമാക്രമണത്തിന്റെ പേരുദോഷം തീർക്കാൻ അതിർത്തിയിലെ ജനവാസ കേന്ദ്രങ്ങളെ ആക്രമിച്ച് പാക് സൈന്യം; തിരിച്ചടിച്ച് ഇന്ത്യയും; വെടിനിർത്തൽ കരാർ പാക്കിസ്ഥാൻ ലംഘിച്ചത് അമ്പതിലേറെ സ്ഥലത്ത്; ഷോപ്പിയാനിൽ ഭീകരരുമായും സൈന്യത്തിന്റെ ഏറ്റുമുട്ടൽ; പാക് സേനയുടെ ആക്രമണത്തിൽ 5 സൈനികർക്ക് നിസ്സാര പരിക്ക് പറ്റിയെന്ന് ഇന്ത്യൻ ആർമി; രാജ്യത്തെങ്ങും കനത്ത ജാഗ്രത; അതിർത്തിയിലെ സംഘർഷാവസ്ഥ രൂക്ഷമായാൽ ഇന്ത്യ യുദ്ധത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: നിയന്ത്രണരേഖയിൽ യുദ്ധ സമാനമായ വെടിവയ്‌പ്പ്. അതിർത്തി കടന്ന് പാക്കിസ്ഥാനിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയതിനു പിന്നാലെ ജമ്മുകശ്മീരിലെ അമ്പതിലേറെ സ്ഥലങ്ങളിൽ പാക് സൈന്യം ഷെല്ലാക്രമണം ശക്തമാക്കിയത്. ഇന്ത്യ അതിശക്തമായി തിരിച്ചടിക്കുകയും ചെയ്തു. പാക് സൈന്യത്തിന്റെ ആക്രമണത്തിൽ അഞ്ച് ജവാന്മാർക്ക് പരിക്കേറ്റുവെന്നാണ് സൂചന. അതിനിടെ ഷോപ്പിയാനിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റമുട്ടൽ. ഷോപ്പിയാനിലെ മെമന്ദറിലാണ് ഏറ്റുമുട്ടൽ. ഇവിടെ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തേത്തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റമുട്ടൽ ഉണ്ടായത്. അതിർത്തിയിലെ സംഘർഷം തുടർന്നാൽ ഇന്ത്യ നേരിട്ടുള്ള യുദ്ധത്തിന് ഇറങ്ങുമെന്നാണ് സൂചന. ഇതിനുള്ള ചർച്ചകൾ സേനാ തലത്തിൽ നടക്കുന്നുണ്ട്.

15 വർഷത്തിനിടെ ഇന്ത്യ-പാക് അതിർത്തിയിൽ ഏറ്റവുമധികം വെടിനിർത്തൽ കരാർ ലംഘനമുണ്ടായത് കഴിഞ്ഞവർഷമാണ്. മൂവായിരത്തോളം വെടിനിർത്തൽ കരാർ ലംഘനങ്ങളാണുണ്ടായത്. ഇന്ത്യയുടെ വ്യോമാക്രമണത്തിൽ പ്രകോപിതരായാണ് പാക് സേന ഇപ്പോൾ ആക്രമിക്കുന്നത്. പാക്ക് അതിർത്തി കടന്നുള്ള വ്യോമാക്രമണത്തിനു പിന്നാലെ രാജ്യത്തു സുരക്ഷ ശക്തമാക്കി. തലസ്ഥാന നഗരമായ ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ പാക്ക് അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി. രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളിലും മെട്രോ സ്റ്റേഷനുകൾ, തുറമുഖങ്ങൾ എന്നിവിടങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകി. മുംബൈ ഉൾപ്പെടെയുള്ള മെട്രോ നഗരങ്ങളിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പശ്ചിമ നാവിക കമാൻഡും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

ജമ്മു, രജൗറി, പൂഞ്ഛ് ജില്ലകളിലെ 55 ഗ്രാമങ്ങളിലാണ് ചൊവ്വാഴ്ച വൈകീട്ട് അഞ്ചരമുതൽ പാക് സേന മോർട്ടാർ ആക്രമണം നടത്തുന്നത്. പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടായതോടെ ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു. തുടർച്ചയായി മൂന്നാംദിവസമാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത്. ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ അഞ്ച് പാക് സൈനിക പോസ്റ്റുകൾ തകർന്നു. ഇന്ത്യയുടെ തിരിച്ചടിയിൽ 11 പാക് സൈനികർക്ക് പരിക്കേറ്റുവെന്നാണ് റിപ്പോർട്ട്. നിയന്ത്രണരേഖയോട് ചേർന്നുള്ള ജനവാസകേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു പാക് ഷെല്ലാക്രമണം. പൂഞ്ച്, മെൻധാർ, നൗഷേര മേഖലകളിൽ ചൊവ്വാഴ്ച രാവിലെയും പാക്കിസ്ഥാൻ ഷെല്ലാക്രമണം നടത്തിയിരുന്നു.

സൈന്യം പ്രത്യാക്രമണവും നടത്തി. ഏഴുദിവസമായി രജൗറിയിലും പൂഞ്ചിലും പാക് വെടിവെപ്പും മോർട്ടാർ ആക്രമണവും നടത്തുണ്ട്. നിയന്ത്രണരേഖയോടു ചേർന്ന പ്രദേശങ്ങളിലെ ജനവാസകേന്ദ്രങ്ങളിലേക്കാണ് ആക്രമണം. അതിനിടെ പത്താൻകോട്ട് മുതൽ ഫിറോസ്പുർ വരെയുള്ള അതിർത്തി സ്ഥലങ്ങളിൽ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ഇന്നു സന്ദർശനം നടത്തും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ വെള്ളിയാഴ്ച മുതൽ നടത്തുമെന്നു പ്രഖ്യാപിച്ചിരുന്ന നിരാഹാര സമരം മാറ്റിവച്ചു.

പുൽവാമയിൽ 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാക് അതിർത്തി കടന്ന് പ്രത്യാക്രമണം നടത്തിയിരുന്നു. ഇന്നലെ പുലർച്ചെയാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്. 21 മിനിറ്റ് നീണ്ടു നിന്ന ആക്രമണത്തിൽ 1000 കിലോ ബോംബ് ഇന്ത്യ വർഷിച്ചു. ബാലാകോട്ടിൽ നടന്ന ആക്രമണത്തിൽ ജെയ്ഷെ മുഹമ്മദിന്റെ ഭീകരതാവളങ്ങൾ തകർത്തു. ഏകദേശം മുന്നോറോളം ജെയ്ഷെ ഭീകരരെ വധിച്ചുവെന്നാണ് റിപ്പോർട്ട്്. ജെയ്ഷെയുടെ പ്രധാന കമാൻഡർമാരെ എല്ലാം ആക്രമണത്തിൽ വധിച്ചു.

ഇന്റർപോൾ അന്വേഷിക്കുന്ന ഭീകരരടക്കം ഇന്ത്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ജെയ്ഷെ തലവൻ മസൂദ് അസറിന്റെ അടുത്ത ബന്ധുവും ബാലാകോട്ടിലെ ക്യാംപ് നിയന്ത്രിച്ചിരുന്ന ആളുമായ യൂസഫ് അസർ എന്ന മുഹമ്മദ് സലീമാണ് കൊല്ലപ്പെട്ടവരിൽ പ്രധാനി. മൗലാന അമർ, മൗലാന തൽഹ, സെയ്ഫ് എന്നീ പ്രമുഖരെല്ലാം കൊല്ലപ്പെട്ടു.

പുൽവാമ ചാവേറാക്രമണത്തിനു പ്രതികാരമായി കരസേനയുടെ മറ്റൊരു സർജിക്കൽ സ്ട്രൈക്ക് പ്രതീക്ഷിച്ച് പാക്കിസ്ഥാൻ അധിനിവേശ കശ്മീരിലെ ഭീകരരെ ഉള്ളിലേക്കു മാറ്റിയിരുന്നു. അതിലൊരു പ്രമുഖ കേന്ദ്രമാണു കൃത്യമായ ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ നാമാവശേഷമാക്കിയത്. ചകോതി, മുസഫറാബാദ് എന്നിവിടങ്ങളിലെ ഭീകരകേന്ദ്രങ്ങളിലും ബോംബിട്ടെന്നു സൂചനയുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP