Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇന്ത്യയിൽ നിന്നും എയ്തുവിട്ടാൽ ഏഷ്യയിൽ എവിടെ വേണേങ്കിലും പറന്നെത്തും; യൂറോപ്പിൽ എത്താനും ശേഷി; കടലിന്നടിയിൽ നിന്നും അന്തർവാഹിനിയിൽ നിന്നും കതൊടത്തുവിടാം; 5,000 കിലോമീറ്റർ പ്രഹരപരിധിയുള്ള ഭൂഖണ്ഡാന്തര മിസൈൽ വമ്പൻ ഇന്ത്യൻ അണിയറയിൽ ഒരുങ്ങുന്നു; മിസൈൽമാൻ അബ്ദുൾ കലാമിന്റെ പേരിലുള്ള കെ-4 മിസൈലിന്റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാൻ ഡിആർഡിഒ; ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ആക്രമണം നടത്താൻ ശേഷിയുള്ള മിസൈൽ സാങ്കേതിക വിദ്യയുമായി ഇന്ത്യ

ഇന്ത്യയിൽ നിന്നും എയ്തുവിട്ടാൽ ഏഷ്യയിൽ എവിടെ വേണേങ്കിലും പറന്നെത്തും; യൂറോപ്പിൽ എത്താനും ശേഷി; കടലിന്നടിയിൽ നിന്നും അന്തർവാഹിനിയിൽ നിന്നും കതൊടത്തുവിടാം; 5,000 കിലോമീറ്റർ പ്രഹരപരിധിയുള്ള ഭൂഖണ്ഡാന്തര മിസൈൽ വമ്പൻ ഇന്ത്യൻ അണിയറയിൽ ഒരുങ്ങുന്നു; മിസൈൽമാൻ അബ്ദുൾ കലാമിന്റെ പേരിലുള്ള കെ-4 മിസൈലിന്റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാൻ ഡിആർഡിഒ; ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ആക്രമണം നടത്താൻ ശേഷിയുള്ള മിസൈൽ സാങ്കേതിക വിദ്യയുമായി ഇന്ത്യ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മിസൈൽ സാങ്കേതിക വിദ്യയിൽ ഇന്ത്യ പാശ്ചാത്യ രാജ്യങ്ങളെ പോലും അമ്പരപ്പിക്കുന്ന നേട്ടം കൈവരിക്കുന്നു. ഇന്ത്യൻ മിസൈൽമാൻ എപിജെ അബ്ദുൾ കലാമിന്റെ നേതൃത്വത്തിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ തുടർന്നു കൊണ്ടുപോകാൻ രാജ്യത്തെ ശാസ്ത്രജ്ഞർക്ക് സാധിക്കുന്നുണ്ട്. സാറ്റലൈറ്റുകൾ എയ്തുവീഴ്‌ത്താൻ ശേഷിയുള്ള രാജ്യമായി മാറിയ ഇന്ത്യ. പുതിയ ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷിക്കാൻ ഒരുങ്ങുകയാണ്. 3500 കിലോമീറ്റർ ദൂരപരിധിയിലുള്ള ലക്ഷ്യം അന്തർവാഹിനിയിൽ നിന്ന് തൊടുത്ത് തകർക്കാൻ സാധിക്കുന്ന കെ-4 മിസൈലിന്റെ വിജയകരമായ പരീക്ഷണത്തിന് പിന്നാലെ പരിഷ്‌കരിച്ച മിസൈൽ പതിപ്പുമായി മുന്നോട്ടു പോകുകയാണ് രാജ്യം. 5000 കിലോമീറ്റർ ദൂരപരിധിയിലുള്ള ലക്ഷ്യം തകർക്കാൻ സാധിക്കുന്ന മിസൈൽ വികസിപ്പിക്കാനാണ് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ പദ്ധതിയിടുന്നത്.

അന്തർവാഹിനിയിൽ നിന്ന് തന്നെ വിക്ഷേപിക്കാവുന്ന നിർദിഷ്ട മിസൈലിന് ഏഷ്യാ ഭൂഖണ്ഡം, യൂറോപ്പ്, ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ചില ഭാഗങ്ങൾ, ദക്ഷിണ ചൈനാ കടൽ ഉൾപ്പെടുന്ന ഇന്തോ-പസഫിക് മേഖല എന്നിവിടങ്ങളിലെ ലക്ഷ്യ സ്ഥാനങ്ങൾ തകർക്കാൻ ശേഷിയുണ്ടാവും. ഇതിന് സാധിക്കത്തക്കവിധമാണ് മിസൈലിന് രൂപം നൽകാൻ അധികൃതർ തയ്യാറെടുക്കുന്നത്. നിലവിൽ പരീക്ഷിച്ച് വിജയിച്ച കെ-4 മിസൈലിന്റെ പരിഷ്‌കരിച്ച പതിപ്പായിരിക്കും ഇത്. മിസൈലിനേക്കുറിച്ചുള്ള വിശദവിവരങ്ങൾ പുറത്തുവന്നിട്ടില്ല.

നിലവിൽ ഇന്ത്യയ്ക്ക് കരയിൽ നിന്ന് വിക്ഷേപിക്കാവുന്ന 5000 കിലോമീറ്റർ പ്രഹരപരിധിയുള്ള അഗ്നി-5 മിസൈൽ സ്വന്തമായുണ്ട്. ഇത് സേനയുടെ ഭാഗമാകുന്നതിന് മുമ്പുള്ള പരീക്ഷണങ്ങൾ എല്ലാം പൂർത്തിയാക്കിയിരിക്കുകയാണ്. ഇതിനേക്കാൾ പ്രഹരപരിധിയിയുള്ളതും ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ആക്രമണം നടത്താൻ ശേഷിയുള്ള മിസൈൽ നിർമ്മിക്കാനാവശ്യമായ സാങ്കേതിക വിദ്യ കൈവശമുണ്ടെന്നാണ് ഡിആർഡിഒ അവകാശപ്പെടുന്നത്.

അന്തർ വാഹിനിയിൽ നിന്ന് വിക്ഷേപിക്കാവുന്ന കെ-4 മിസൈലിന്റെ രണ്ട് പരീക്ഷണങ്ങളാണ് പൂർത്തിയായിട്ടുള്ളത്. 2020 ജനുവരി 19 നും 24നും രണ്ട് പരീക്ഷണങ്ങളാണ് ഡിആർഡിഒ നടത്തിയത്. രണ്ടും വിജയകരമായിരുന്നു. ആണവ പോർമുന വഹിക്കാൻ ശേഷിയുള്ള കെ-4 മിസൈൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അരിഹന്ത് ക്ലാസ് അന്തർവാഹിനികളിലാകും ഘടിപ്പിക്കുക. 5000 കിലോമീറ്റർ പ്രഹര പരിധിയുള്ള അന്തർവാഹിനികളിൽ നിന്ന് വിക്ഷേപിക്കാവുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ എന്ന ലക്ഷ്യം പൂർത്തീകരിക്കുക എന്നതാണ് ഡിആർഡിഒയുടെ അടുത്ത നീക്കം. നിലവിൽ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് മാത്രമാണ് ഇത്തരം മിസൈലുകൾ കൈവശമുള്ളത്. ഈ പട്ടികയിൽ ഇടം നേടുകയെന്നതാണ് ഇന്ത്യയുടെ അടുത്ത ലക്ഷ്യം.

അഗ്‌നി 3 (3000 കിലോമീറ്റർ ദൂരപരിധി), അഗ്‌നി 2 (2000 കിലോമീറ്റർ), അഗ്‌നി 1 (700 കിലോമീറ്റർ), പൃഥ്വി 2 (350 കിലോമീറ്റർ) എന്നിവയാണു നിലവിൽ കരമാർഗം വിക്ഷേപിക്കാവുന്ന ആണവ മിസൈലുകൾ. യുദ്ധവിമാനങ്ങളായ സുഖോയ് 30, മിറാഷ് 2000, ജാഗ്വർ എന്നിവ ആണവ മിസൈലുകൾ വഹിക്കാൻ സജ്ജമാണ്. ഇതു കൂടാതെ മുങ്ങിക്കപ്പലിൽ നിന്നും കൊടുക്കാവുന്ന വിധത്തിലാണ് ഇപ്പോൽ കെ 4 മിസൈലും രൂപപ്പെടുത്തിയിരിക്കുന്നത്.

മിസൈൽ രംഗത്ത് അതികായരായ ഇന്ത്യ നേരത്തെ ഉപഗ്രഹ വേധ മിസൈൽ സാങ്കേതിക വിദ്യയും സ്വായക്തമാക്കിയിരുന്നു. ഉപഗ്രഹവേധ മിസൈലിന്റെ വിജയകരമായ പരീക്ഷണത്തിലൂടെ, ബഹിരാകാശ രംഗത്ത് പ്രതിരോധമുദ്ര പതിപ്പിച്ച രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയു കടന്നിരുന്നു. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കാണ് ഇപ്പോൾ ഈ ശേഷിയുള്ളത്. പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിലെ (ഡിആർഡിഒ) ശാസ്ത്രജ്ഞരുടെ വർഷങ്ങൾ നീണ്ട പ്രയത്നത്തിന്റെ ഫലമാണ് ഈ നേട്ടം.

ഉപഗ്രഹവേധ മിസൈൽ സാങ്കേതികവിദ്യയുടെ പരീക്ഷണങ്ങൾ ആരംഭിച്ചത് രണ്ടാം യുപിഎ സർക്കാരിന്റെ കാലത്താണ്. ചൈന ഇതു വിജയകരമായി നടത്തിയതിനു പിന്നാലെയാണ് ഇന്ത്യയും ശ്രമം തുടങ്ങിയത്. അന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കർ മേനോന്റെ നേതൃത്വത്തിൽ സ്പേസ് സെക്യൂരിറ്റി ഏകോപന സമിതിക്കു (എസ്എസ്സിജി) രൂപം നൽകി. ഇന്ത്യയുടെ ആന്റി സാറ്റലൈറ്റ് മിസൈൽ പരീക്ഷണം ചൈനക്കുള്ള മുന്നറിയിപ്പെന്ന നിലയിലായിരുന്നു വിലയിരുത്തപ്പെട്ടത്. ബഹരികാശത്തുള്ള മിസൈലുകളെ വീഴ്‌ത്തുന്നതിൽ പരീക്ഷിച്ചു വിജയിച്ച രാജ്യമാണ് ചൈന. സാറ്റലൈറ്റുകളെ വീഴ്‌ത്തുന്നതിൽ ചൈന മൂന്നു വർഷം മുൻപ് വിജയിച്ചിരുന്നു. ഇതിനു മറുപടിയായാണ് ഇന്ത്യയുടെ പരീക്ഷണം. മിഷൻ ശക്തി അത്യന്തം കഠിനമായ ഓപ്പറേഷനാണ്. ഇതിനാലാണ് ലോകശക്തികൾ പോലും പെട്ടെന്ന് പരീക്ഷണം നടത്താൻ മുതിരാത്തത്.

ശത്രുരാജ്യങ്ങളുടെ സാറ്റലൈറ്റുകളെ തകർത്ത് വിവര കൈമാറ്റ സംവിധാനം തകരാറിലാക്കുകയെന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ കൂടി എത്തിയിരിക്കുന്നു. അമേരിക്ക, റഷ്യ, ചൈന രാജ്യങ്ങൾ നേരത്തെ തന്നെ പരീക്ഷിച്ച് വിജയിച്ച ദൗത്യം ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആയുധം പ്രയോഗിച്ചാണ് നടപ്പിലാക്കിയത്. 2017ൽ ഈ പരീക്ഷണം പൂർത്തിയാക്കിയ ചൈന ഡോങ് നെങ് 3 എന്ന് പേരിട്ടിരിക്കുന്ന മിസൈലാണ് ഉപയോഗിച്ചത്. ഭൂമിയുടെ അന്തരീക്ഷത്തിന്റെ ഏറ്റവും മുകളിലെ ഭാഗത്തെത്തിയാണ് മിസൈൽ പൊട്ടിത്തെറിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP