Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം ഉയരുന്നു; ഇന്ന് മാത്രം 505 പുതിയ കേസുകൾ; രോഗ ബാധിതർ 3577; ആകെ മരണം 83 ആയി; ഒരു ദിവസത്തിനിടെ മരണത്തിന് കീഴടങ്ങിയത് 11പേർ; വൈറസ് വ്യാപനം 274 ജില്ലകളിൽ; തമിഴ്‌നാട്ടിൽ രോഗം സ്ഥിരീകരിച്ച 86പേരിൽ 85 പേരും തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ; നിസാമുദ്ദീനിലെ മർക്കസ് രാജ്യത്തെ പ്രധാന രോഗവ്യാപനകേന്ദ്രമായി പ്രഖ്യാപിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം; ഇന്ത്യ കോവിഡ് സമൂഹവ്യാപനം തടയാനുള്ള തീവ്രശ്രമത്തിൽ

രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം ഉയരുന്നു; ഇന്ന് മാത്രം 505 പുതിയ കേസുകൾ; രോഗ ബാധിതർ 3577; ആകെ മരണം 83 ആയി; ഒരു ദിവസത്തിനിടെ മരണത്തിന് കീഴടങ്ങിയത് 11പേർ; വൈറസ് വ്യാപനം 274 ജില്ലകളിൽ; തമിഴ്‌നാട്ടിൽ രോഗം സ്ഥിരീകരിച്ച 86പേരിൽ 85 പേരും തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ; നിസാമുദ്ദീനിലെ മർക്കസ് രാജ്യത്തെ പ്രധാന രോഗവ്യാപനകേന്ദ്രമായി പ്രഖ്യാപിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം; ഇന്ത്യ കോവിഡ് സമൂഹവ്യാപനം തടയാനുള്ള തീവ്രശ്രമത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ആശങ്കയുയർത്തി രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 505 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 3577 ആയി ഉയർന്നു. ഒരു ദിവസത്തിനിടെ പതിനൊന്ന് പേർ മരണത്തിനു കീഴടങ്ങി. ഇതോടെ രാജ്യത്ത് മരണസംഖ്യ 83 ആയി. 274 ജില്ലകളിൽ കോവിഡ് വ്യാപിച്ചെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 274 പേർ രോഗം മാറി ആശുപത്രി വിട്ടതോടെ നിലവിൽ ചികിത്സയിലുള്ളത് 3219 പേരാണ്. ഡൽഹിയിൽ ഞായറാഴ്ച 58 പുതിയ കേസുകൾ റിപ്പോർട്ടു ചെയ്തു. ഇതോടെ തലസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 503 ആയി ഉയർന്നു. ഒരാൾ കൂടി മരിച്ചതോടെ ഡൽഹിയിൽ ആകെ മരണം ഏഴായി. രോഗബാധിതരിൽ 320 പേരും നിസാമുദ്ദീൻ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്.

തമിഴ്‌നാട്ടിൽ ഞായറാഴ്ച 86 പേർക്കകൂടി കോവിഡ് സ്ഥിരീകരിച്ചു. 85 പേർ നിസാമുദ്ദീൻ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയവരാണ്. ഒരാൾ ദുബായിൽ നിന്ന് എത്തിയതാണ്. ഇതോടെ തമിഴകത്തുള്ള ആകെ രോഗികളുടെ എണ്ണം 571 ആയി. തുടർച്ചയായ അഞ്ചാം ദിവസമാണ് ഇവിടെ കോവിഡ് ബാധിതരുടെ എണ്ണം നിയന്ത്രണാതീതമായി വർധിക്കുന്നത്. മഹാരാഷ്ട്രയിൽ കോവിഡ് മരണം 45 ആയി ഉയർന്നു. മുംബൈയിലും പുണെയിലുമാണ് കൂടുതൽ മരണം. പുണെയിൽ ഞായറാഴ്ച 21 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഞായറാഴ്ച 55 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് രോഗികൾ 747 ആയി.

ഇന്ത്യയിൽ കൊറോണ കേസുകൾ ഇരട്ടിയാകുന്നതിനുള്ള നിരക്ക് നിലവിൽ 4.1 ദിവസമാണ്. എന്നാൽ തബ്ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട കേസുകൾ ഉണ്ടായില്ലായിരുന്നുവെങ്കിൽ ഇത് 7.4 ദിവസമാകുമായിരുന്നുവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.തബ് ലീഗ് ജമാഅത്ത് സമ്മേളനം നടന്ന നിസാമുദ്ദീനിലെ മർക്കസ് രാജ്യത്തെ പ്രധാന രോഗവ്യാപനകേന്ദ്രമായി ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ചു. സമ്മേളനത്തിൽ പങ്കെടുത്തവരും അവരുമായി സമ്പർക്കം പുലർത്തിയതുമായ ഇരുപത്തിരണ്ടായിരം പേർ നിരീക്ഷണത്തിലാണ്. കേരളം ഉൾപ്പെടെ 17 സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ നിരക്ക് കുത്തനെ കൂടാൻ സമ്മേളനം ഇടയാക്കിയെന്നും ആരോഗ്യമന്ത്രാലയം വിലയിരുത്തി.നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത നിരവധി പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ആരോഗ്യ സെക്രട്ടറി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സമൂഹ വ്യാപനം തടയുന്നതിനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടത്തുന്നതെന്നും ബീലാ രാജേഷ് പറഞ്ഞു.

രാജ്യത്തെ 274 ജില്ലകളെ കോവിഡ് ബാധിച്ചു കഴിഞ്ഞു. തീവ്രബാധിത മേഖലകളെ ബഫർസോണുകളായി പരിഗണിച്ച് കൂടുതൽ നിയന്ത്രണങ്ങളും സംരക്ഷണവും ഏർപ്പെടുത്തും. തീവ്രബാധിത മേഖലകളിലും രോഗ ബാധ സംശയിക്കുന്നിടങ്ങളിലും റാപ്പിഡ് ടെസ്റ്റ് നടത്തണം. ബുധനാഴ്ചയോടെ പരിശോധനക്കുള്ള കൂടുതൽ കിറ്റുകൾ ലഭ്യമാക്കും. കൊവിഡ് സ്ഥിരീകരിച്ചാൽ ലാബുകൾക്ക് നേരിട്ട് ഐസിഎംആറിനെ വിവരം അറിയിക്കാം. രോഗബാധിതരുടെ എണ്ണം ഉയരുന്നതിനിടെ കൊവിഡ് വായുവിലൂടെ പകരുമെന്ന പ്രചരണം ഐസിഎംആർ തള്ളി. സ്രവത്തിലൂടെ മാത്രമേ രോഗം പകരൂ.

ആരോഗ്യ പ്രവർത്തകരിലും രോഗം വ്യാപിക്കുകയാണ്. ന്യൂഡൽഹി ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ അഞ്ച് മലയാളി നഴ്‌സുമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ ഒരാൾ ഗർഭിണിയാണ്. രാജ്യത്ത് ഇതുവരെ അറുപതോളം ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് ബാധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അന്തർ സംസ്ഥാന ചരക്ക് നീക്കത്തിന് നിലവിൽ തടസങ്ങളില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വൈറസ് ബാധിത മേഖലകൾ ബഫർ സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP