Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കത്തിയെരിഞ്ഞ വിമാനത്തിൽ നിന്നും മലയാളികളെ രക്ഷിക്കുന്നതിനിടെ ജീവൻ പൊലിഞ്ഞ ദുബായ് പൗരന് ആദരാഞ്ജലികൾ അർപ്പിച്ച് കേരളാ ഫയർഫോഴ്‌സിന്റെ ഫ്‌ലക്‌സ് ബോർഡ്; ജാസിം ഈസയ്ക്ക് മലയാളികൾ നൽകിയ ആദരം വാർത്തയാക്കി യുഎഇ പത്രങ്ങളും

കത്തിയെരിഞ്ഞ വിമാനത്തിൽ നിന്നും മലയാളികളെ രക്ഷിക്കുന്നതിനിടെ ജീവൻ പൊലിഞ്ഞ ദുബായ് പൗരന് ആദരാഞ്ജലികൾ അർപ്പിച്ച് കേരളാ ഫയർഫോഴ്‌സിന്റെ ഫ്‌ലക്‌സ് ബോർഡ്; ജാസിം ഈസയ്ക്ക് മലയാളികൾ നൽകിയ ആദരം വാർത്തയാക്കി യുഎഇ പത്രങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ലക്ഷക്കണക്കിന് മലയാളികളാണ് യുഎഇ എന്ന രാജ്യത്ത് ജോലി ചെയ്യുന്നത്. പ്രവാസ ജീവിതം നയിച്ച് കേരളത്തെ അഭിവയോധികിപ്പെടുത്താൻ ശ്രമിക്കുന്ന മലയാളികൾ ഏതാനും ദിവസങ്ങളായി നന്ദിയോടെ സ്മരിക്കുന്നത് ജാസിം ഈസ എന്ന യുഎഇ പൗരനെയാണ്. ദുബായ് വിമാനത്താവളത്തിൽ എമറേറ്റ്‌സ് വിമാനം തക്കിയമർന്നപ്പോൾ രക്ഷാദൗത്യം ഏറ്റെടുത്ത് രംഗത്തിറങ്ങിയ അഗ്നിശമന സേനാംഗമായ ജാസിം അപകടത്തൽ മരിച്ചിരുന്നു. മലയാൡകൾ അടക്കമുള്ളവരെ പുറത്തുറക്കിയ ശേഷം വിമാനത്തിൽ ആളിപ്പടർന്ന തീ അണയ്ക്കുന്നതിനുള്ള ശ്രമത്തിനിടെയാണ് ജാസിം ഈസ മുഹമ്മദ് ബലൂഷി മരണപ്പെട്ടത്.

ഇതോടെ സോഷ്യൽ മീഡിയയിൽ അടക്കം നിരവധി പേർ ധീരനായ ഈ ഊദ്യോഗസ്ഥന് ആദരാഞ്ജലികൾ അർപ്പിച്ചു. നൂറ് കണക്കിന് മലയാളികളെ രക്ഷിക്കാൻ വേണ്ടി ഇറങ്ങി സ്വയം തീപ്പെട്ട ജാസിമിന്റെ ധീരതയാണ് എങ്ങും ശ്രദ്ധിക്കപ്പെട്ടത. സോഷ്യൽ മീഡിയയിൽ ആദരാജ്ഞലി അർപ്പിച്ചതിന് പിന്നാലെ തീപിടിച്ച വിമാനത്തിലെ യാത്രക്കാരെ സ്വജീവൻ നൽകി രക്ഷിച്ച യുഎഇ അഗ്‌നിശമന സേനാംഗത്തിന് ആദരാഞ്ജലി അർപ്പിച്ച് തൃശൂർ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും രംഗത്തെത്തി. ജാസിമിന് ആദരാഞ്ജലി അർപ്പിച്ചാണു തൃശൂർ ഫയർഫോഴ്‌സ് ഓഫിസിന് മുമ്പിൽ ജീവനക്കാർ ബാനർ സ്ഥാപിച്ചത്.

ജാസിമിന് വേണ്ടി മലയാളികൾ ആദരാഞ്ജലി അർപ്പിച്ചു കൊള്ള വാർത്ത ഗൾഫ് മാദ്ധ്യമങ്ങളിലും അതീവ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. തൃശ്ശൂരിൽ ജാസിമിന് വേണ്ടി ഉയർന്ന ഫ്‌ലക്‌സ് ഖലീജ് ടൈംസ് അടക്കമുള്ള പ്രമുഖ പത്രങ്ങളിൽ വാർത്തയായി. ഇന്ത്യ യുഎഇയുടെ ധീരപുത്രന് സല്യൂട്ട് ചെയ്തു എന്ന് പറഞ്ഞാണ് ഖലീജ് ടൈംസിന്റെ വാർത്ത. ഇത് കൂടാതെ ജാസിമിന് വേണ്ടി മലയാളികൾ പ്രാർത്ഥിക്കുന്നു എന്ന വാർത്ത മറുനാടൻ മലയാളി പ്രസിദ്ധീകരിച്ച കാര്യം ഗൾഫ് ന്യൂസും റിപ്പോർട്ട് ചെയ്തിരുന്നു. ജാസിമിന് മലയാളികൾ ആദരാഞ്ജലികൾ അർപ്പിച്ച വിവരം മറുനാടൻ മലയാളി പ്രത്യേകമായി വാർത്ത നൽകി എന്ന് വ്യക്തമാക്കിയായിരുന്നു ഗൾഫ് ന്യൂസ് റിപ്പോർട്ട്.

ജാസിമിന്റെ സമയോചിത ഇടപെടലാണു മലയാളികളടക്കമുള്ള 282 യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ ഇടയാക്കിയത്. സ്വന്തം ജീവൻ അപകടത്തിലാണെന്നു ബോധ്യമുണ്ടായിട്ടും തന്റെ ദൗത്യം നിർവഹിച്ച് ജാസിം സ്വയം രക്തസാക്ഷിത്വം വഹിക്കുകയായിരുന്നുവെന്ന് ബാനറിൽ പറയുന്നു. ബുധനാഴ്ച വൈകീട്ട് 6:30നാണു സംഭവം. എമിറേറ്റ്‌സ് ഇകെ 521 വിമാനമാണ് അപകടത്തിൽപ്പെട്ടത്.

റാസൽ ഖൈമയിൽ നിന്നുള്ള ഉദ്യോഗസ്ഥാനാണ് ജാസിം. വിമാനത്തിൽ നിന്നും യാത്രക്കാരെ പുറത്തെത്തിക്കുന്നിനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് അയക്കുന്നതിനും ഏറെ പണിപ്പെട്ട ആളായിരുന്നു ജാസിം എന്ന് ഉദ്യോഗസ്ഥർ പറയുന്നു. യാത്രക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനിടയിലായിരുന്നു ജാസിമിനെ തീ വിഴുങ്ങിയത്. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ വേണ്ടി സ്വന്തം ജീവൻ അപകടത്തിൽ പെടുത്തിയ ഈ ധീരനായ എമിറേറ്റി യുവാവിന് ആ രാജ്യം മുഴുവൻ കണ്ണീരോടെ ആദരാജ്ഞലി അർപ്പിക്കുകയാണ്.

ജാസിം മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിനായി സ്വന്തം ജീവൻ നൽകിയെന്ന് സിവിൽ ഏവിയേഷൻ അഥോറിറ്റി ഡയറക്ടർ സയ്ഫ് അൽ സുവൈദി പറഞ്ഞു. അപകടം ഉണ്ടായയുടൻ നടന്ന മികവുറ്റ രക്ഷാപ്രവർത്തനമാണ് ആളപായം ഇല്ലാതെ എല്ലാവരെയും രക്ഷപ്പെടുത്താൻ സഹായിച്ചത്. അപകട വിവരം അറിഞ്ഞയുടൻ വിമാനത്താവളത്തിലെ അഗ്‌നിശമന വിഭാഗവും അടിയന്തര സേവന വിഭാഗങ്ങളും കുതിച്ചെത്തി. രക്ഷാപ്രവർത്തനത്തിനിടെ പൊള്ളലേറ്റ് അഗ്‌നിശമന സേനാംഗം ജാസിം ഹസന്റെ മരണം വേദനയായി. ഒരു വശത്ത് മലയാളികളോടെ വംശീയ പരാമർശം നടത്തിയതിന് വിമർശനം നേരിടുമ്പോൾ തന്നെയാണ് മറുവശത്ത് ഇത്തരത്തിൽ ജാസിമിനെ മലയാളികൾ ഹൃദയത്തോട് ചേർത്തതും.

ജാസിമിന്റെ സംസ്‌ക്കാരം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതിനിടെ ജാസിം ഈസയുടെ ബന്ധുക്കളെ യു.എ.ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സന്ദർശിച്ചു. കറാൻ പ്രദേശത്തെ മജ്‌ലിസിലത്തെിയ അദ്ദേഹം ജാസിമിന്റെ പിതാവിനെയും സഹോദരങ്ങളെയും ആശ്വസിപ്പിച്ചു. ജാസിമിന്റെ പരലോക മോക്ഷത്തിനായി പ്രാർത്ഥിച്ചു.

ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ സിവിൽ ഏവിയേഷൻ അഥോറിറ്റി എമിറേറ്റ്‌സ് ഗ്രൂപ്പ് ചെയർമാൻ ശൈഖ് അഹ്മദ് ബിൻ സഈദ് ആൽ മക്തൂം, ദുബൈ പ്രോട്ടോക്കോൾ ആൻഡ് ഹോസ്പിറ്റാലിറ്റി വകുപ്പ് ഡയറക്ടർ ജനറൽ ഖലീഫ സഈദ് സുലൈമാൻ എന്നിവരും ശൈഖ് മുഹമ്മദിനൊപ്പമുണ്ടായിരുന്നു. സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ സഖർ ആൽ ഖാസിമിയും വെള്ളിയാഴ്ച ജാസിമിന്റെ ബന്ധുക്കളെ സന്ദർശിക്കാനത്തെിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP