Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യ റഫാൽ യുദ്ധവിമാനം ഏറ്റ് വാങ്ങുക പ്രതിരോധമന്ത്രിയും വ്യോമസേന മേധാവിയും നേരിട്ട്; രാജ്‌നാഥ് സിംങും ബി എസ് ധനോവയും സെപ്റ്റംബർ 20ന് ഫ്രാൻസിലെത്തും; 59000 കോടി രൂപ മുടക്കി ഇന്ത്യ സ്വന്തമാക്കുന്ന 36 യുദ്ധവിമാനങ്ങൾ പറക്കുക പാക്കിസ്ഥാനും ചൈനയും ഉയർത്തുന്ന ഭീഷണികൾക്കും മുകളിൽ

ആദ്യ റഫാൽ യുദ്ധവിമാനം ഏറ്റ് വാങ്ങുക പ്രതിരോധമന്ത്രിയും വ്യോമസേന മേധാവിയും നേരിട്ട്; രാജ്‌നാഥ് സിംങും ബി എസ് ധനോവയും സെപ്റ്റംബർ 20ന് ഫ്രാൻസിലെത്തും; 59000 കോടി രൂപ മുടക്കി ഇന്ത്യ സ്വന്തമാക്കുന്ന 36 യുദ്ധവിമാനങ്ങൾ പറക്കുക പാക്കിസ്ഥാനും ചൈനയും ഉയർത്തുന്ന ഭീഷണികൾക്കും മുകളിൽ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഇന്ത്യ വ്യോമസേനയ്ക്കായി വാങ്ങുന്ന ആദ്യ റഫാൽ യുദ്ധവിമാനം പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും വ്യോമസേനാ മേധാവി ചീഫ് മാർഷൽ ബി.എസ് ധനോവയും ചേർന്ന്ഏറ്റുവാങ്ങും. ഇതിനായി ഇരുവരും സെപ്റ്റംബർ 20ന് ഫ്രാൻസിലേക്ക് പോകും. പ്രതിരോധമന്ത്രിയെയും വ്യോമസേനാ മേധാവിയെയും കൂടാതെ സേനാംഗങ്ങളും ഉദ്യോഗസ്ഥരുമടങ്ങുന്ന ഒരു സംഘവും ഫ്രാൻസിലേയ്ക്ക് പോകുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് വാർത്താ ഏജൻസിയോട് പറഞ്ഞു. 2016ലാണ് ഇന്ത്യ, ഫ്രാൻസിൽനിന്ന് 36 റഫാൽ പോർവിമാനങ്ങൾ വാങ്ങാൻ കരാറിൽ ഒപ്പുവച്ചത്. 36 വിമാനങ്ങൾക്ക് ഇന്ത്യയിൽ നിന്നും 7.87 ബില്യൺ യൂറോ (59000 കോടി രൂപ)യുടേതാണ് കരാർ.

ഫ്രാൻസിലെ ഡസോൾട്ട് ഏവിയേഷൻ നിർമ്മിച്ച ആദ്യ വിമാനമാണ് ഇന്ത്യയുടെ പ്രതിനിധികൾ ഏറ്റുവാങ്ങുന്നത്. ഫ്രാൻസിലെ ബോർഡിയോക്സിലുള്ള പ്ലാന്റിൽനിന്നാണ് പ്രതിരോധ മന്ത്രിയും വ്യോമസേനാ മേധാവിയും ചേർന്ന് ഫ്രഞ്ച് അധികൃതരിൽനിന്ന് വിമാനം ഏറ്റുവാങ്ങുക. ഡസോൾട്ട് ഏവിയേഷൻ 36 റഫാൽ ജറ്റ് വിമാനങ്ങളാണ് ഇന്ത്യൻ വ്യോമസേനയ്ക്ക് നിർമ്മിച്ചുനൽകുന്നത്. അടുത്ത വർഷം മെയ് മാസത്തോടെ ആദ്യ ഘട്ടത്തിലുള്ള വിമാനങ്ങൾ ഇന്ത്യയിലെത്തിത്തുടങ്ങും. നിലവിൽ ഫ്രഞ്ച് വ്യോമസേന ഉപയോഗിക്കുന്നതിനേക്കാൾ ആധുനിക സജ്ജീകരണങ്ങളുള്ള റഫാൽ വിമാനങ്ങളാണ് ഇന്ത്യയ്ക്കായി നിർമ്മിച്ചു നൽകുന്നത്. ഈ വിമാനങ്ങൾ പറത്തുന്നതിന് ഇന്ത്യൻ വൈമാനികർക്ക് കമ്പനി പരിശീലനവും ലഭ്യമാക്കുന്നുണ്ട്.

പാക്കിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങൾ ഉയർത്തുന്ന ഭീഷണിയെ മറികടക്കാൻ കാലാവധി കഴിഞ്ഞ ജെറ്റ് വിമാനങ്ങൾ സേനയിൽ നിന്നു മാറ്റണമെന്ന നിലപാട് 2017 മുതൽ വ്യോമസേന ശക്തമായി ആവശ്യപ്പെടുന്നുണ്ട്. ഇതേ തുടർന്നാണ് റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള ധാരണയിലെത്തുന്നത്. ഏറെ കാലമായി വ്യോമസേന ആവശ്യപ്പെട്ടുപോന്ന മീഡിയം മൾട്ടിറോൾ പോർവിമാനം വിഭാഗത്തിലാണ് റഫാൽ വരുന്നത്. ഫ്രാൻസിലെ ഡസോൾട്ട് കമ്പനിയാണ് റഫാൽ വികസിപ്പിക്കുന്നത്. എൺപതുകളിൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി മാറിയ മിറാഷ് 2000 എന്ന യുദ്ധ വിമാനം വികസിപ്പിച്ചതും ഡസോൾട്ടാണ്. ഇന്ത്യയുടെ ആണവ പോർമുനകൾ ഘടിപ്പിച്ച മിസൈലുകൾ മിറാഷാണ് വഹിക്കുന്നത്. 1999 ലെ കാർഗിൽ യുദ്ധത്തിൽ ഇന്ത്യയുടെ ആക്രമണങ്ങളുടെ കുന്തമുനയായിരുന്നു മിറാഷ്. അമേരിക്കയുടെ എഫ്-16, എഫ്-18, റഷ്യയുടെ മിഗ്-35, സ്വീഡന്റെ ഗ്രിപെൻ, യൂറോപ്യൻ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ യൂറോഫൈറ്റർ എന്നിവയുമായുള്ള കടുത്ത മത്സരത്തെ അതിജീവിച്ചാണു റഫാൽ വാങ്ങാൻ തീരുമാനമെടുത്തത്.

റഫാൽ

എൺപതുകളിൽ വികസനം ആരംഭിച്ച റഫാൽ 2001 ലാണ് ഫ്രഞ്ച് വ്യോമസേനയുടെ ഭാഗമായി മാറുന്നത്. നിലവിൽ ഫ്രഞ്ച് വ്യോമ, നാവിക സേനകൾ, ഈജിപ്ത് വായുസേന, ഖത്തർ വായുസേന എന്നിവരാണ് റഫാൽ ഉപയോഗിക്കുന്നത്. 2018 ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം 165 വിമാനങ്ങൾ നിർമ്മിച്ചിട്ടുണ്ട്. രണ്ടു പൈലറ്റുമാരുള്ളതും ഒരു പൈലറ്റുള്ളതുമായ റഫാൽ വിമാനങ്ങൾക്കാണ് ഇന്ത്യ വാങ്ങുന്നത്. ഏകദേശം 670 കോടി രൂപയാണ് ഒരു വിമാനത്തിന്റെ വില.

വിമാനത്തിന്റെ നീളം 15.27 മീറ്ററാണ്. റഫാലിന്റെ വേഗം മണിക്കൂറിൽ 1912 കിലോമീറ്ററാണ്. ഒറ്റപറക്കലിൽ 3700 കിലോമീറ്റർ പരിധിവരെ പറക്കാൻ കഴിയുന്ന വിമാനത്തിൽ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്. ത്രിതലശേഷിയുള്ള യുദ്ധവിമാനമാണ് റഫാൽ. എയർ ടു എയർ, എയർ ടു ഗ്രൗണ്ട്, എയർ ടു സർഫെഴ്‌സ് ശേഷിയുള്ളതാണ് റഫാൽ. മിക്ക ആധുനിക ആയുധങ്ങളും റഫാലിൽ ഘടിപ്പിക്കാനാകും. അസ്ട്ര, സുദർശൻ ബോംബുകൾ, എഇഎസ്എ റഡാർ, പൈത്തൺ 5, ഇസ്രയേലിന്റെ ഡെർബി മിസൈൽ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളോടെയാണ് ഇന്ത്യയുടെ റാഫേൽ പുറത്തിറങ്ങുക. രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താനുള്ള ശേഷി റഫാലിനുണ്ട്. ലിബിയയിലും സിറിയയിലും ആക്രമണം നടത്താൻ ഫ്രാൻസ് ഉപയോഗിച്ചത് റഫാലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP