Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബ്ദത്തേക്കൾ ആറിരട്ടി വേഗം; ക്രൂസ് മിസൈലുകളും ബാലസ്റ്റിക് മിസൈലുകളും അടക്കം എന്തിനേയും ഞൊടിയിടയിൽ വീഴ്‌ത്തും; നിശ്ചയിച്ചിരിക്കുന്ന അതിർത്തി കടക്കുന്ന ഏതും നിമിഷ നേരം കൊണ്ട് തവിടു പൊടിയാക്കും; അമേരിക്കയുടെ അഭിമാനമായ എഫ് 16നു പോലും പച്ചതൊടാനാവില്ല; ഇന്ത്യ സ്വന്തമാക്കുന്ന എസ് 400 അമേരിക്കയുടെ ഉറക്കം കെടുത്തുന്നു; വാങ്ങുന്ന രാജ്യങ്ങൾക്കെല്ലാം ഉപരോധം ഏർപ്പെടുത്തി തിണ്ണ മിടുക്ക് കാട്ടി ട്രംപ് ഭരണകൂടം

ശബ്ദത്തേക്കൾ ആറിരട്ടി വേഗം; ക്രൂസ് മിസൈലുകളും ബാലസ്റ്റിക് മിസൈലുകളും അടക്കം എന്തിനേയും ഞൊടിയിടയിൽ വീഴ്‌ത്തും; നിശ്ചയിച്ചിരിക്കുന്ന അതിർത്തി കടക്കുന്ന ഏതും നിമിഷ നേരം കൊണ്ട് തവിടു പൊടിയാക്കും; അമേരിക്കയുടെ അഭിമാനമായ എഫ് 16നു പോലും പച്ചതൊടാനാവില്ല; ഇന്ത്യ സ്വന്തമാക്കുന്ന എസ് 400 അമേരിക്കയുടെ ഉറക്കം കെടുത്തുന്നു; വാങ്ങുന്ന രാജ്യങ്ങൾക്കെല്ലാം ഉപരോധം ഏർപ്പെടുത്തി തിണ്ണ മിടുക്ക് കാട്ടി ട്രംപ് ഭരണകൂടം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: എന്തിനും ഏതിനും ഉപരോധമാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഏക തുറുപ്പു ചീട്ട്. അങ്ങനെ നിരവധി രാജ്യങ്ങളെ ഭീഷണിപ്പെടുത്തി പലതും നേടുന്നു. മൂന്നാം ലോകരാജ്യങ്ങൾ അമേരിക്കയുടെ ഫണ്ടിന് വേണ്ടി പറയുന്നത് പോലെ കേൾക്കുന്നു. എന്നാൽ ഭീഷണികൾക്ക് ഇന്ത്യ വഴങ്ങില്ല. എന്ത് വില കൊടുത്തും റഷ്യൻ ആയുധമായ എസ് 400 പ്രതിരോധ സംവിധാനം സ്വന്തമാക്കാനാണ് ഇന്ത്യയുടെ തീരുമാനം. റഷ്യയിൽ നിന്നു എസ്400 വാങ്ങിയാൽ അത്യാധുനിക പോർവിമാനമായ എഫ്35 പോർവിമാനം നൽകില്ലെന്നാണ് അമേരിക്കയുടെ ഭീഷണി. ഇന്ത്യയുടെ കണ്ണ് റാഫാലിലാണ്. അതുകൊണ്ട് തന്നെ എഫ് സീരീസ് വിമാനങ്ങൾ ഇന്ത്യയ്ക്ക് ആവശ്യമില്ല. ഇതുകൊണ്ടാണ് ധൈര്യമായി റഷ്യയുമായി സഹകരിക്കുന്നതും.

അഞ്ചാം തലമുറയിലെ യുദ്ധവിമാനങ്ങൾ പോലും തകർക്കാനുള്ള ശേഷി,അമേരിക്കയുടെ ഏറ്റവും ആധുനികമായ എഫ്-35 ഫൈറ്റർ ജെറ്റിനു പോലും ഭീഷണി,ശബ്ദത്തെക്കാൾ എട്ടിരട്ടി വേഗത അങ്ങനെ ഇന്ത്യ റഷ്യയിൽ നിന്നും വാങ്ങാൻ പദ്ധതിയിടുന്ന എസ്-400 ട്രയംഫിന്റെ പ്രത്യേകതകൾ നിരവധിയാണ്. റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ 2016 ൽ ഇന്ത്യ സന്ദർശിച്ച വേളയിലാണ് ഇതിനുള്ള കരാർ ഒപ്പ് വച്ചത്.ലോകശക്തികൾക്കു പോലും ഇല്ലാത്ത അത്യാധുനിക ആയുധമാണ് എസ്400 ട്രയംഫ്. അഞ്ചുതരം മിസൈലുകൾ കൈകാര്യം ചെയ്യുന്ന ഏക വ്യോമപ്രതിരോധ സംവിധാനമായ ട്രയംഫിന് പാക്കിസ്ഥാന്റെയോ,ചൈനയുടെ മിസൈലുകൾ അതത് രാജ്യത്തു വച്ചു തന്നെ തകർക്കാൻ സാധിക്കുമെന്നതാണ് പ്രധാന പ്രത്യേകത.

റഷ്യൻ ആയുധങ്ങൾ വാങ്ങുന്നവരുമായി സഹകരിക്കേണ്ടെന്നതാണ് അമേരിക്കൻ നിലപാട്. എന്നാൽ എസ്400 വാങ്ങുന്ന ഇന്ത്യക്കെതിരെയും ഭീഷണിയുമായി അമേരിക്ക രംഗത്തുവന്നെങ്കിലും കീഴടങ്ങാൻ സർക്കാർ തയാറായില്ല. അമേരിക്കയുടെ എഫ്35 പോർവിമാനങ്ങൾ വരെ എസ്400 ഉപയോഗിച്ച് തകർക്കാനാകും. ഇതു തന്നെയാണ് അമേരിക്കയുടെ ഏറ്റവും വലിയ തലവേദനയും. എഫ് 16നേയും തകർക്കാനാകും. ഇന്ത്യയുടെ മിഗ് 21 ഉപയോഗിച്ച് അഭിനന്ദൻ വർത്തമൻ പാക്കിസ്ഥാന്റെ എഫ് 16 തകർത്തത് അമേരിക്കയ്ക്ക് നാണക്കേടാണ്. അതുകൊണ്ട് കൂടിയാണ് റഷ്യയുടെ പ്രതിരോധത്തെ അമേരിക്ക കൂടുതൽ ഭയക്കുന്നതും. ആയുധകച്ചവടത്തിൽ അമേരിക്കൻ ആഗ്രഹങ്ങൾക്ക് വെല്ലുവിളിയാണ് റഷ്യയുടെ ഈ സംവിധാനം. റഷ്യയയുടെ വ്യോമ പ്രതിരോധ സംവിധാനം എസ്400 ലോകത്തെ ഏറ്റവും മികച്ച പ്രതിരോധ ടെക്‌നോളജികളിൽ ഒന്നാണെന്ന കാര്യത്തിൽ തർക്കമില്ല.

അമേരിക്ക ഉൾപ്പടെയുള്ള മറ്റു രാജ്യങ്ങളുടെ കൈവശമുള്ള പ്രതിരോധ സിസ്റ്റങ്ങളേക്കാളും മികച്ചതാണ് എസ്400. സിറിയിയിൽ റഷ്യ വിന്യസിച്ചിരിക്കുന്ന എസ്-400ന്റെ കരുത്ത് ലോകം തിരിച്ചറിഞ്ഞതുമാണ്. ലോകത്തിലെ ഏറ്റവും ആധുനികമായ പ്രതിരോധസംവിധാനങ്ങളിൽ ഒന്നാണ് എസ്400 ട്രയംഫ്. യുഎസിന്റെ എഫ്-35 ഫൈറ്റർ ജെറ്റുകളെ പോലും ഇതിനു മുന്നിൽ നിഷ്പ്രഭമാണ്. അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ പോലും നശിപ്പിക്കാൻ ഇതിന് കഴിയും. എട്ടു ലോഞ്ചറുകൾ, കൺട്രോൾ സെന്റർ, ശക്തിയേറിയ റഡാർ, റീലോഡ് ചെയ്യാവുന്ന 16 മിസൈലുകൾ എന്നിവയാണ് എസ്400 ട്രയംഫിന്റെ പ്രധാന സവിശേഷതകൾ. മൂന്നുതരം മിസൈലുകൾ വിക്ഷേപിക്കാൻ ഇതിനു പറ്റും. അറുനൂറു കിലോമീറ്റർ പരിധിയിലുള്ള മുന്നൂറു ടാർഗറ്റുകൾ ഒരേസമയം തിരിച്ചറിയാനും 400 കിലോമീറ്റർ പരിധിയിലുള്ള ഏകദേശം മൂന്നു ഡസനോളം ടാർഗറ്റുകളെ നശിപ്പിക്കാനും ഇതിനു സാധിക്കും.

അമേരിക്കയുടെ 4 പാട്രിയട്ടിന് തുല്യമാണ് ഇത്. റഷ്യയിൽ നിന്നു ഇന്ത്യ വാങ്ങുന്ന എസ്-400 ട്രയംഫ് (മിസൈൽ പ്രതിരോധ കവചം) ലോക പ്രതിരോധ മേഖലയിലെ പ്രധാന ആയുധമാണ്. അമേരിക്കയ്ക്ക് പോലും പരീക്ഷിക്കാൻ കഴിയാത്ത ടെക്‌നോളജിയാണ് എസ്-400 ട്രയംഫിൽ. അമേരിക്കയുടെ പാട്രിയട്ട് അഡ്വാൻസ്ഡ് കാപ്പബിലിറ്റി-3 (പിഎസി-3) സംവിധാനത്തേക്കാൾ എത്രയോ മുകളിലാണ് റഷ്യയുടെ എസ്400 ട്രയംഫ്. അമേരിക്കയുടെ നാല് പാട്രിയട്ട് ഡിഫൻസ് യൂണിറ്റിന് തുല്യമാണ് ഇന്ത്യ വാങ്ങുന്ന ഒരു എസ്400 ട്രയംഫ്. പാട്രിയറ്റിൽ നിന്ന് ചെരിച്ചാണ് മിസൈലുകൾ വിക്ഷേപിക്കുന്നത്. എന്നാൽ എസ്400 ൽ നിന്ന് ലംബമായാണ് മിസൈലുകൾ തൊടുക്കുന്നത്. ഇതു തന്നെയാണ് എസ്400 ന്റെ കരുത്ത്.

എസ്400 ട്രയംഫിനു മണിക്കൂറിൽ 17,000 കിലോമീറ്റർ വേഗതയിൽ ടാർഗറ്റിനു മേൽ പതിക്കാനാവും. ലോകത്തിലെ ഏതൊരു എയർക്രാഫ്റ്റിനെക്കാളും ഉയർന്ന വേഗതയാണ് ഇത്. 'അയൺ ഡോമുകളുടെ ഡാഡി ' എന്നാണ് ഇതിനുള്ള വിശേഷണം. മിസൈലുകളുടെ അന്തകനായാണ് അമേരിക്ക എഫ്-35 ഫൈറ്റർ ജെറ്റ് സൃഷ്ടിച്ചത്. ലോക്ക്ഹീഡ് മാർട്ടിൻ റിപ്പോർട്ട് ചെയ്തതനുസരിച്ച് എഫ്-35 നു അതിനെ ലക്ഷ്യം വയ്ക്കുന്ന എന്തിനെയും തകർക്കാനാവും. എന്നാൽ വേഗതയുടെ കാര്യത്തിൽ എസ്-400നെ വെല്ലുവിളിക്കാൻ എഫ്-35നാവില്ല. എസ്-300 സിസ്റ്റത്തിന്റെ അപ്ഗ്രേഡ് ചെയ്ത പതിപ്പാണ് എസ്-400. റഷ്യൻ പ്രതിരോധ സംവിധാനത്തിന്റെ മാത്രം ഭാഗമായിരുന്നു ഇത്. മുൻതലമുറയെക്കാളും രണ്ടര ഇരട്ടി വേഗത കൂടുതലാണ് ഇതിന്.

നിരവധി പതിറ്റാണ്ടുകളുടെ പരിശ്രമഫലമായാണ് എസ്400 ട്രയംഫ് കുടുംബം സിസ്റ്റം ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്. എസ്-300, എസ്400 ട്രയംഫ് കുടുംബം, 1978ൽ നിർമ്മിച്ച അവരുടെ എസ്-300പിയുടെ പിന്തുടർച്ചയാണ് ഇതെല്ലാം. ദീർഘദൂര മിസൈലുകൾ തൊടുക്കാൻ ശേഷിയുള്ളതാണ് ഈ സിസ്റ്റങ്ങൾ. ഒരു പ്രദേശത്തെ വ്യോമാക്രമണങ്ങളെയും മുഴുവനായും ചെറുക്കാൻ ഇവയ്ക്കു കഴിയും. എതിരാളികൾ തൊടുക്കുന്ന ക്രൂസ് മിസൈലുകളെയും ബാലിസ്റ്റിക് മിസൈലുകളെയും തകർക്കാനാകും. ഇവയ്ക്ക് 250 മൈൽ പരിധിയിൽ ശത്രു ആക്രമണങ്ങളെ തറപറ്റിക്കാനാകും. ഇവയുടെ വേഗമാണ് ഏറ്റവും ഗംഭീരം- സ്വര വീചികളെക്കാൾ ആറിട്ടി വേഗം ഇവയ്ക്കുണ്ടത്രെ. എസ്-400ന്റെ ബാറ്ററി പിടിപ്പിക്കാൻ അഞ്ചു മിനുറ്റുമതി. സജ്ജമായിക്കഴിഞ്ഞാൽ 36 ലക്ഷ്യങ്ങളിലേക്ക് ഒരേ സമയത്തു കുതിക്കാനാകും. എന്നാൽ, താഴ്ന്നു പറക്കുന്ന വിമാനങ്ങളെയും മറ്റും ലക്ഷ്യം വയ്ക്കാൻ ഇതിലൂടെ കഴിയില്ലെന്നതാണ് റഷ്യൻ സംവിധാനത്തിന്റെ ഏക പോരായ്മ.

എസ്-400നെ തൊടുത്തു വിടാനുപയോഗിക്കുന്ന ലോഞ്ചറുകളും മറ്റും റോഡുകളിലൂടെ മാറ്റി സ്ഥാപിക്കുകയും ചെയ്യാം. ഇതിലൂടെ, ഇവയെ തകർക്കാനുള്ള ശ്രമങ്ങളും പരാജയപ്പെടുത്താം. കൂടാതെ, ഇവയെ രാജ്യത്തിന്റെ റഡാറുകളുമായും ബന്ധിപ്പിക്കാം. നാറ്റോ വൈമാനികർക്കിടിയിൽ എസ്-300, എസ്-400 സിസ്റ്റങ്ങൾക്ക് ധാരാളം ബഹുമാനം ലഭിക്കുന്നുണ്ട്. പല നാറ്റോ അംഗങ്ങളുടെയും കൈയിലുള്ളത് എസ്-300 സിസ്റ്റമാണ്. എസ്-400 അതിനെക്കാൾ മികച്ചതാണെന്നാണ് കരുതുന്നത്. എസ്-400നെതിരെ അമേരിക്കയുടെ ഏക പ്രതിരോധം ഇഎ-18ജി ഗ്രോൽസർ ആണ്. ഇവയ്ക്ക് എസ്-400ന്റെ റഡാറിനെ പൂർണ്ണമായും നിർവീര്യമാക്കാനാകില്ലെങ്കിലും അവയുടെ തീക്ഷ്ണത കുറയ്ക്കാനാകുമെന്നും ചില നിരീക്ഷകർ പറയുന്നു.

റഷ്യയിൽ നിന്ന് 40,000 കോടി രൂപയ്ക്കാണ് ഇന്ത്യ എസ്400 ട്രയംഫ് ടെക്‌നോളജി വാങ്ങുന്നത്. ലോകശക്തികൾക്കു പോലും ഇല്ലാത്ത അത്യാധുനിക ആയുധമാണ് എസ്400 ട്രയംഫ്. അഞ്ചു എസ്400 ട്രയംഫാണ് ഇന്ത്യ വാങ്ങുന്നത്. ഇന്ത്യയുടെ പ്രതിരോധ മേഖല കൂടുതൽ സുസജ്ജമാക്കുന്നതാണ് ഈ കരാർ. പാക്കിസ്ഥാനും ചൈനയും ആശങ്കാകുലരാണ്. അഞ്ചു സ്ഥലങ്ങളിൽ എസ്400 ട്രയംഫ് സ്ഥാപിച്ചാൽ ചൈന, പാക്കിസ്ഥാൻ ഉൾപ്പെടെ ഇന്ത്യയുടെ ചുറ്റുമുള്ള ഒട്ടുമിക്ക പ്രദേശങ്ങളും ഇതിന്റെ പരിധിയിൽ വരും. അതായത് പാക്കിസ്ഥാനോ, ചൈനയോ ഇന്ത്യയെ ആക്രമിക്കാൻ ശ്രമിച്ചാൽ അവരുടെ രാജ്യത്തുവച്ചു പോർ വിമാനങ്ങളെ തകർക്കാൻ എസ്400 ട്രയംഫിനു സാധിക്കും.

പടിഞ്ഞാറു ഭാഗത്ത് മൂന്നും കിഴക്കുഭാഗത്ത് രണ്ടും എസ്-400 സിസ്റ്റങ്ങൾ സ്ഥാപിക്കാനാണ് ഇന്ത്യ ആലോചിക്കുന്നത്. പാക്കിസ്ഥാനിൽ നിന്നും ചൈനയിൽ നിന്നുമുള്ള ആക്രമണങ്ങൾക്കെതിരെ ഇതു പ്രതിരോധം തീർക്കും. ഹ്രസ്വ-മധ്യ ദൂര ബാലിസ്റ്റിക് മിസൈലുകളിൽ നിന്നുള്ള ഭീഷണിയെ ഫലപ്രദമായി നേരിടാൻ ഇതിനാവും. ഏപ്രിലിൽ അമേരിക്ക സിറിയയിൽ നടത്തിയ നേർവ് ഗ്യാസ് ആക്രമണത്തിനും, മിസൈൻ ആക്രമണത്തിനും ശേഷം റഷ്യ അതിശക്തമായ ട400 സർഫസ് ടു എയർ മിസൈൽ സിറിയിയിൽ വിന്യസിച്ചിട്ടുണ്ട്. സിറിയൻ അതിർത്തിക്കുള്ളിൽ എവിടെയെങ്കിലുമോ, അയൽ രാജ്യങ്ങളായ തുർക്കിയിലോ ഇസ്രയേലിലോ പ്രവേശിക്കുന്ന പോർവിമനങ്ങളെ പോലും തകർക്കാൻ കഴിവുള്ളതാണ് ട400. എസ്-400ന് അമേരിക്കൻ യുദ്ധ വിമാനങ്ങളെയും തകർക്കാൻ കഴിയും.

റഷ്യ സ്വമേധയാ ഒരു യുദ്ധം തുടങ്ങിയേക്കില്ലെന്നാണ് പറയുന്നത്. എന്നാൽ, പ്രാദേശികമായി പ്രവർത്തിക്കുന്ന ഒരു കമാൻഡർ 'സറിയയിലെ റഷ്യൻ സൈനികർ ആക്രമിക്കപ്പെടുകായാണ്' എന്നു പറയുകയാണെങ്കിൽ എസ്-400 റഷ്യ ഉപയോഗിക്കും. ഇതെല്ലാം അമേരിക്കയെ പ്രതിരോധത്തിലാക്കിയ ഘടങ്ങളാണ്. റഷ്യയുമായി കരാറിൽ ഏർപ്പെട്ടാൽ എതിരാളിയിൽ നിന്ന് ആയുധങ്ങൾ വാങ്ങുന്നവർക്കു മേൽ യുഎസ് ഏർപ്പെടുത്തുന്ന ഉപരോധം (സിഎടിഎസ്എ) ഇന്ത്യയ്ക്ക് മേലും ഏർപ്പെടുത്തുമെന്നാണ് യുഎസിന്റെ ഭീഷണി.എന്നാൽ യു എസിന്റെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ഇന്ത്യൻ പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ നേരത്തെ വ്യക്തമാക്കിയിരുന്നു.മാത്രമല്ല റഷ്യയുമായി നിലനിൽക്കുന്ന പ്രതിരോധ മേഖലയിലെ ബന്ധം ദൃഢമായതാണെന്ന് പല ചർച്ചയിലും ഇന്ത്യ അമേരിക്കയോട് വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP