1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
20
Saturday

അഭിനന്ദനെ തിരിച്ചു നൽകുമെന്ന് പറയുന്നത് പാക്കിസ്ഥാന്റെ ഔദാര്യമല്ല ഇന്ത്യയുടെ അവകാശം; ഇന്ത്യ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെ തകർത്തപ്പോൾ പകരംവീട്ടാൻ എന്ന മട്ടിൽ പാക്കിസ്ഥാൻ ലക്ഷ്യമിട്ടത് ഇന്ത്യയുടെ സൈനിക താവളങ്ങളെ തന്നെ; ഇന്ത്യൻ സൈനിക മേധാവികൾ പുറത്തുവിട്ട തെളിവുകൾ പാക്കിസ്ഥാന്റെ കരാർ ലംഘനം തെളിയിക്കും; പരമാധികാരം വെല്ലുവിളിച്ച പാക് സേനയ്ക്ക് തിരിച്ചടി നൽകുമെന്നും പ്രഖ്യാപിച്ചതോടെ ഇന്ത്യ വെറുതെ ഇരിക്കില്ലെന്ന മുന്നറിയിപ്പും; എഫ്-16 ഉപയോഗിച്ചില്ലെന്ന പാക് വാദം പൊളിച്ചടുക്കി ഇന്ത്യ

February 28, 2019 | 10:02 PM IST | Permalink



അഭിനന്ദനെ തിരിച്ചു നൽകുമെന്ന് പറയുന്നത് പാക്കിസ്ഥാന്റെ ഔദാര്യമല്ല ഇന്ത്യയുടെ അവകാശം; ഇന്ത്യ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെ തകർത്തപ്പോൾ പകരംവീട്ടാൻ എന്ന മട്ടിൽ പാക്കിസ്ഥാൻ ലക്ഷ്യമിട്ടത് ഇന്ത്യയുടെ സൈനിക താവളങ്ങളെ തന്നെ; ഇന്ത്യൻ സൈനിക മേധാവികൾ പുറത്തുവിട്ട തെളിവുകൾ പാക്കിസ്ഥാന്റെ കരാർ ലംഘനം തെളിയിക്കും; പരമാധികാരം വെല്ലുവിളിച്ച പാക് സേനയ്ക്ക് തിരിച്ചടി നൽകുമെന്നും പ്രഖ്യാപിച്ചതോടെ ഇന്ത്യ വെറുതെ ഇരിക്കില്ലെന്ന മുന്നറിയിപ്പും; എഫ്-16 ഉപയോഗിച്ചില്ലെന്ന പാക് വാദം പൊളിച്ചടുക്കി ഇന്ത്യ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയുടെ മണ്ണിൽ കയറി പാക്കിസ്ഥാൻ ആക്രമണം നടത്തിയതിന്റെ തെളിവുകൾ പുറത്തുവിട്ട് ഇന്ത്യ നേടുന്നത് രാജ്യാന്തര തലത്തിൽ പാക്കിസ്ഥാനെതിരെ വലിയ നയതന്ത്ര വിജയം തന്നെയെന്ന് സൂചന. ഇന്ന് വൈകുന്നേരം നടത്തിയ സേനാമേധാവികളുടെ സംയുക്ത പത്രസമ്മേളനത്തിലാണ് ഇന്ത്യൻ മണ്ണിൽ കയറി പാക്കിസ്ഥാന്റെ എഫ്-16 യുദ്ധ വിമാനങ്ങൾ ആക്രമണം നടത്തിയെന്ന നിർണായക വിവരങ്ങൾ ഇന്ത്യൻ സേനാ തലവന്മാർ മാധ്യമങ്ങൾക്ക് മുന്നിൽ പങ്കുവച്ചത്.

ഇത്തരമൊരു നീക്കം ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് വ്യക്തമായതോടെയാണ് പാർലമെന്റ് സമ്മേളനം ചേർന്ന് അതിൽ വച്ചുതന്നെ പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ അവർ കസ്റ്റഡിയിലെടുത്ത ഇന്ത്യൻ സൈനികനെ വിട്ടയക്കുമെന്നും നാളെത്തന്നെ കൈമാറുമെന്നും പ്രഖ്യാപിക്കുന്നത്.

ഇന്ന് ഉച്ചയോടെ അഭിനന്ദനെ വച്ച് ഒരുവിലപേശൽ തന്ത്രത്തിലേക്ക് നീങ്ങുകയായിരുന്നു പാക്കിസ്ഥാൻ. അഭിനന്ദനെ വിട്ടുനൽകണമെങ്കിൽ ഇമ്രാൻഖാനെ മോദി വിളിക്കണമെന്ന വാദം ഉയർത്തി പാക് വിദേശകാര്യമന്ത്രി രംഗത്തെത്തി. എന്നാൽ പൊടുന്നനെ സ്ഥിതി മാറി. പാക് ആക്രമണത്തിന്റെ വ്യക്തമായ തെളിവുകളുമായി ഇന്ത്യ പത്രസമ്മേളനം നടത്തുമെന്ന ചർച്ച സജീവമായി.

ഇന്ത്യൻ മാധ്യമങ്ങളിലും പാക് മാധ്യമങ്ങളിലും ഇത്തരത്തിൽ വാർത്തകളും വന്നു. ഇതോടെയാണ് പാക്കിസ്ഥാൻ പാർലമെന്റിൽ തന്നെ ഇമ്രാൻഖാൻ അഭിനന്ദിനെ നാളെത്തന്നെ തിരികെ ഇന്ത്യക്ക് കൈമാറുമെന്ന പ്രഖ്യാപനം വരുന്നത്. ഇതോടെ ഇന്ത്യ നേരത്തേ അഞ്ചുമണിക്ക് തീരുമാനിച്ച സൈനിക മേധാവികളുടെ പത്രസമ്മേളനം ഏഴുമണിക്ക് മാറ്റുകയായിരുന്നു.

അഭിനന്ദിനെ നാളെത്തന്നെ തിരിച്ച് നൽകുമെന്ന് ഇമ്രാൻ പ്രഖ്യാപിച്ചെങ്കിലും ഇന്ത്യ ഉയർത്തിക്കാട്ടുന്നത് മറ്റൊരു വിഷയമാണ്. അഭിനന്ദിനെ തിരിച്ച് നൽകുക എന്നത് രാജ്യാന്തര സൈനിക ഉടമ്പടിപ്രകാരം പാക്കിസ്ഥാന്റെ ബാധ്യതയാണ്. അത് പാക്കിസ്ഥാന്റെ ഔദാര്യമല്ല, മറിച്ച് ഇന്ത്യയുടെ അവകാശമാണ്. ആ സൈനികന്റെ അവകാശമാണ്. അതിനാൽ അതല്ല ഇവിടത്തെ വിഷയം. ഇന്ത്യ ആക്രമിച്ചത് പാക്കിസ്ഥാനിലെ ജയ്‌ഷെയുടെ താവളങ്ങളാണ്. പാക്കിസ്ഥാന്റെ സൈനികബേസ് അല്ല.

എന്നാൽ മറിച്ച് പാക് ആക്രമണം നടന്നത് ഇന്ത്യൻ മണ്ണിലെ ഇന്ത്യൻ സൈനിക കേന്ദ്രങ്ങളിലാണ്. അതിന്റെ തെളിവുകൾ പുറത്തുവിടുന്നു എന്ന് പറഞ്ഞുതന്നെയാണ് പാക്കിസ്ഥാൻ ഉപയോഗിച്ച എഫ്-16 വിമാനത്തിന്റെ റഡാർ രേഖകളിലെ വിവരങ്ങളുണ്ടെന്ന കാര്യവും കശ്മീരിലെ ബ്രിഗേഡ് ഹെഡ്ക്വാർട്ടറും ടെക്‌നിക്കൽ യൂണിറ്റും ആക്രമിക്കാനാണ് പാക്കിസ്ഥാൻ വിമാനങ്ങൾ എത്തിയതെന്ന വിവരവും അതിന്റെ കോമ്പൗണ്ടിൽ ബോംബിട്ടതിന്റെ രേഖകളും ഇന്ത്യൻ സേനാ മേധാവികൾ പുറത്തുവിടുന്നത്.

പാക്കിസ്ഥാൻ ലംഘിക്കുന്നത് അന്താരാഷ്ട്ര നിയമം

ഇതോടെ ഇന്ത്യൻ അതിർത്തിയിൽ കടന്നുകയറി ഇന്ത്യൻ സൈനിക താവളങ്ങൾ ആക്രമിച്ചു എന്ന വാദം കൃത്യമായ തെളിവുകളോടെ ഉന്നയിക്കുകയാണ് ഇന്ത്യ. ഏതാണ്ട് കാർഗിൽ യുദ്ധകാലത്ത് ഇന്ത്യൻ അതിർത്തി കടന്നുകയറി പാക്കിസ്ഥാൻ എത്തിയതുപോലെ ഒരു അവസ്ഥതന്നെയാണ് ഉണ്ടായത്. പാക്കിസ്ഥാൻ ഉപയോഗിച്ച എഫ്-16 പോർ വിമാനങ്ങൾ ഇന്ത്യൻ അതിർത്തി ലംഘിച്ചെന്നും ഇന്ത്യൻ മണ്ണിൽ ബോംബിട്ടെന്നും ലക്ഷ്യമിട്ടത് സൈനിക താവളങ്ങളെ തന്നെയെന്നും സ്ഥാപിക്കുന്നതോടെ യുഎന്നിൽ ഉൾപ്പെടെ അന്താരാഷ്ട്ര യുദ്ധനിയമം ലംഘിച്ച് ഇന്ത്യക്കെതിരെ പാക്കിസ്ഥാൻ ആക്രമണം നടത്തിയെന്ന് സ്ഥാപിക്കാനാവും.

അതേസമയം, പാക്കിസ്ഥാൻ മണ്ണിൽ ഇന്ത്യ നടത്തിയ ആക്രമണത്തിന് അവർ തെളിവു നൽകാൻ തുനിഞ്ഞാൽ അത് അവർക്കുതന്നെ തിരിച്ചടിയാകും. ഭീകരതാവളങ്ങൾ പാക് മണ്ണിലുണ്ടെന്ന് അവർക്ക് സമ്മതിക്കേണ്ടിവരും. ഇത് ഒഴിവാക്കാനാണ് ഇന്ത്യൻ വിമാനങ്ങൾ അവിടെ ബോംബിടാൻ വന്നുവെന്നും എന്നാൽ പാക്കിസ്ഥാൻ തിരിച്ചടിച്ചതോടെ ഇന്ത്യൻ വിമാനങ്ങൾ ബോംബ് ഉപേക്ഷിച്ച് തിരിച്ചുപറന്നുവെന്നും എല്ലാം വ്യാജ വാദങ്ങൾ പാക്കിസ്ഥാൻ ഉന്നയിക്കുന്നത്.

എഫ്-16 ഉപയോഗിച്ചത് അമേരിക്കൻ ഉടമ്പടിക്ക് വിരുദ്ധം

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിന്റെ ഭാഗം എന്ന നിലയ്ക്കാണ് എഫ്-16 യുദ്ധവിമാനങ്ങൾ പാക്കിസ്ഥാൻ സംഘടിപ്പിച്ചത്. അതിന് അന്ന് ഇന്ത്യയോട് വിരോധമുണ്ടായിരുന്ന അമേരിക്ക സമ്മതിക്കുകയും ചെയ്തു. പക്ഷേ, പിന്നീട് സ്ഥിതിമാറി. എന്നാലും പാക്കിസ്ഥാനോട് ഉടമ്പടിവച്ചപ്പോൾ എഫ്-16 വിമാനങ്ങൾ രാജ്യത്തിന്റെ പ്രതിരോധത്തിന് മാത്രമേ ഉപയോഗിക്കാവൂ എന്നായിരുന്നു കരാർ. പക്ഷേ, പാക്കിസ്ഥാൻ ഇന്നലെ ഇന്ത്യൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടാണ് എഫ്-16 വിമാനങ്ങളിലെത്തി മിസൈൽ പ്രയോഗിച്ചത്. ഇത് അമേരിക്കയുമായി നടത്തിയ കരാറിന്റെ ലംഘനമാണ്. ഇന്ന് പത്രതസമ്മേളനത്തിൽ ഇന്ത്യൻ സേനാ മേധാവികൾ ലക്ഷ്യമിട്ടതും ഊന്നിപ്പറഞ്ഞതും ഈയൊരു കാര്യമാണ്.

ഇന്ത്യൻ സേനയുടെ താവളത്തിന്റെ വളപ്പിൽ തന്നെ പാക് എഫ്-16 വിമാനം തൊടുത്ത മിസൈൽ പതിച്ചു. ലക്ഷ്യം തെറ്റിയതുകാരണമാണ് വലിയ നാശം ഇന്ത്യൻ സേനയ്ക്ക് ഉണ്ടാകാതിരുന്നത്. ബ്രിഗേഡ് ഹെഡ്ക്വാർട്ടറും ടെക്‌നിക്കൽ യൂണിറ്റും തകർക്കുക ആയിരുന്നു വിമാനങ്ങളുടെ ലക്ഷ്യം. റഡാറുകളിൽ പാക് വിമാന വിന്യാസം അറിഞ്ഞതോടെ തന്നെ ഇന്ത്യയും തയ്യാറായി. ഇന്ത്യൻ വ്യോമസേനയും മിഗ്, മിറാഷ്, സുഖോയ് വിമാനങ്ങളും വിവിധ കേന്ദ്രങ്ങളിൽ നിന്ന് പറന്നുയർന്നു.

ഇതിൽ ആദ്യം പാക് വിമാനങ്ങളെ നേരിട്ടത് അഭിനന്ദൻ ഉൾപ്പെടെയുണ്ടായിരുന്ന മിഗ് വിമാന സംഘമാണ്. ഇവരുടെ വിമാനങ്ങൾ വെടിയുതിർത്തതോടെ പാക് വിമാനങ്ങൾ തിരികെ പറന്നു. ഇതിനിടെ ആയിരുന്നു മിഗിലെ മിസൈലേറ്റ് പാക് വിമാനം നിലംപതിച്ചത്. ഇക്കാര്യം പാക്കിസ്ഥാൻ ഇതുവരെ സ്ഥിരീകരിച്ചില്ലെങ്കിലും ഇന്ന ്ഈ തകർന്ന എഫ്-16 വിമാനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ റഡാർ രേഖകളിൽ എഫ്-16 പതിഞ്ഞതിന്റെ കൃത്യമായ തെളിവുകൾ ഇന്ത്യ പുറത്തുവിടുന്നതും പാക്കിസ്ഥാൻ തൊടുത്ത മിസൈലുകളുടെ അവശിഷ്ടങ്ങൾ ഇന്ത്യൻ സേന പ്രദർശിപ്പിച്ചതും. ഇത് പാക്കിസ്ഥാന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുകയെന്നാണ് വിലയിരുത്തൽ.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
ഡ്രോൺ പിടിച്ചെടുത്തതിന് പകരമായി രണ്ട് ബ്രിട്ടീഷ് കപ്പലുകൾ പിടിച്ചെടുത്ത് ഇറാന്റെ ഉഗ്രൻ മറുപടി; ഭീഷണിക്ക് അപ്പുറത്തേക്ക് നീങ്ങേണ്ടിവരുമെന്ന് തിരിച്ചറിഞ്ഞ് അടിയന്തര ചർച്ചകളുമായി അമേരിക്ക; ഭയം ലേശമില്ലാതെ ഉരുളയ്ക്കുപ്പേരി നടപടികളുമായി ഇറാൻ രണ്ടും കൽപ്പിച്ച് മുന്നോട്ട്; സംഘർഷം അതിരൂക്ഷം; യുദ്ധമല്ലാതെ മറ്റൊരു വഴിയുമില്ലാതെ ഹോർമുസ് കടലിടുക്ക്
മുംബൈ അധോലോകത്തെ ഭീകരരെ ഉരുക്കുമുഷ്ടിയോടെ വിറപ്പിച്ച എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റ്; മുപ്പത്തിയഞ്ചു വർഷത്തെ സർവീസിൽ 150 ക്രിമിനലുകളെ വെടിവച്ചു വീഴ്‌ത്തി ടൈം മാഗസിന്റെ കവർചിത്രം വരെയായ ആഗോള പ്രശസ്തൻ; ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയും ഷാർപ്പ് ഷൂട്ടറുമായ സാദിഖ് കാല്യയെ ഏറ്റുമുട്ടലിൽ വധിച്ച മിടുമിടുക്കൻ; മുംബൈ പൊലീസിലെ എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റ് സർവീസ് അവസാനിപ്പിച്ച് ബിജെപിയിലേക്ക്; മോദിയുടെ അനുയായി ആകാൻ ഒരുങ്ങുന്ന പ്രദീപ് ശർമയുടെ കഥയിങ്ങനെ
മഴയിലെ തെന്നലിൽ തലകീഴ്‌മേലായി മറിഞ്ഞ് മഹീന്ദ്രാ ജീപ്പ്; ആരുമില്ലാത്ത റോഡിൽ രക്ഷകരായെത്തിയത് മീൻ ലോറിയിലെ മത്സ്യ തൊഴിലാളികൾ; തില്ലങ്കേരിയെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത് ചോരയിൽ കുളിച്ച നിലയിൽ; ആർ എസ് എസ് നേതാവിന്റെ തലയിൽ അഞ്ച് തുന്നികെട്ടുകൾ; പരിക്കിൽ ആശങ്ക വേണ്ടെന്ന് തലശ്ശേരി സഹകരണ ആശുപത്രി; ശബരിമല കർമ്മസമിതി നേതാവിന്റെ അപകടത്തെ കുറിച്ചറിഞ്ഞ് ആശുപത്രിയിലേക്ക് ഒഴുകിയെത്തി നേതാക്കളും അണികളും
രമ്യാ ഹരിദാസിന് കാറ് വാങ്ങാൻ പണം പിരിക്കുന്നത് പൊതുജനങ്ങളിൽ നിന്നല്ല; ആലത്തൂർ പാർലമെന്റ് മണ്ഡലത്തിലെ 1300ഓളം യൂത്ത് കോൺഗ്രസ് ബൂത്തു കമ്മിറ്റികളിൽ നിന്നും; ലോണെടുത്ത് കാർ വാങ്ങാൻ തടസ്സം മുൻപ് ജപ്തി നടപടി നേരിട്ട വ്യക്തി ആയതിനാൽ; യൂത്ത് കോൺഗ്രസുകാരിയായ എംപി അണികളുടെ പിരിവിൽ വാങ്ങിയ കാറിൽ സഞ്ചരിക്കുന്നത് ജനകീയ രാഷ്ട്രീയത്തിന്റെ വഴിതേടി; വിവാദമാക്കുന്നത് സിപിഎമ്മിന്റെ ഞെട്ടിക്കുന്ന തോൽവിയുടെ ചൊരുക്കു തീർക്കാൻ; പിരിവിനെ ചൊല്ലിയുള്ള ആക്ഷേപങ്ങളുടെ സത്യാവസ്ഥ ഇങ്ങനെ
മാർ ആലഞ്ചേരിയുടെ അരമനയിൽ സമരം നടത്തുന്ന വൈദികർക്കെതിരെ പ്രതിഷേധവുമായി വിശ്വാസികൾ അരമനയ്ക്ക് മുമ്പിൽ; വൈദികരല്ലാത്തവരെയെല്ലാം പുറത്താക്കി പൊലീസ്; സമരത്തിലുള്ള ഒരു വൈദികൻ മദ്യപിച്ച് ലക്ക് കെട്ട് ചുറ്റിക്കറങ്ങുന്നുവെന്ന് ആരോപിച്ച് വിശ്വാസികൾ; വൈദികരെ പുറത്താക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്; ഇതുവരെ മൗനം പാലിച്ച മറ്റു രൂപതകളിലെ മെത്രാന്മാർ കൂടി വിമതർക്കെതിരെ ശബ്ദം ഉയർത്തിയതോടെ സമരക്കാർ എങ്ങനേയും തടിയൂരാൻ നീക്കം തുടങ്ങി
ഹാരിസിലെ എച്ചും അജിത്തിലെ എയും ഫിജോ ടി ജോസഫിലെ ടിയും ചേരുമ്പോൾ ഹാറ്റ്സായി; ഹാരീസിനെതിരെയുള്ളത് ഏഴ് ക്രിമിനൽ കേസുകൾ; ഇനിയും അറസ്റ്റ് ചെയ്യാതെ മുൻകൂർ ജാമ്യത്തിന് സൗകര്യമൊരുക്കി പൊലീസുകാർ; തട്ടിപ്പ് കേസിൽ പണം തിരികെ നൽകി ഒത്തുതീർപ്പിനുള്ള ശ്രമം ഡിജിപിയുടെ സർക്കുലറിന് വിരുദ്ധം; സൈബർ ഗുണ്ട ഫിജോയുടെ ഭർത്താവിന് ഒരുക്കുന്നത് സുഖവാസം; കോട്ടയം എസ് പി സ്ഥാനത്ത് നിന്ന് ഹരിശങ്കർ മാറിയപ്പോൾ നടക്കുന്നത് അട്ടിമറി നീക്കങ്ങൾ
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
25000 രൂപ പേയ്മെന്റ് നടത്തിയില്ലെങ്കിൽ... എന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കരുത്....; ദിലീപേട്ടനെ അറിയുമോ ആവൊ? ലൊക്കാന്റോ സൈറ്റിൽ കയറി യുവതികളെ തിരഞ്ഞപ്പോഴാണ് കിട്ടിയത് നീതു എന്ന വിളിപ്പേരുകാരിയെ; ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ ഹോട്ടൽ മുറിയിലേക്ക് പോവുകയോ ചെയ്യാത്ത യുവാവിനെതിരെ കുപിതയായ യുവതി നടത്തിയതുകൊലവിളി; ഭീഷണിക്ക് ഉപയോഗിച്ചത് നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്റെ പേരും; ജീവഭയത്താൽ യുവാവ് പൊലീസിനെ സമീപിക്കുമ്പോൾ
കാസർഗോഡ് സെന്റർ വച്ചവർക്ക് എങ്ങനെ യൂണിവേഴ്‌സിറ്റി കോളേജിൽ പരീക്ഷ എഴുതുവാൻ സാധിച്ചു? അഖിലിനെ കുത്തിയതിനു പിന്നിൽ പാട്ടു പാടൽ മത്രമാണോ അതോ പി എസ് സി പരീക്ഷാ ക്രമക്കേടുകൾ ഉണ്ടോ എന്നും സംശയം; കത്തി ഈരിക്കൊടുത്തവനും കുത്തിയവനും പിടിച്ചു വച്ചവനും പൊലീസ് റാങ്ക് ലിസ്റ്റിൽ ഉള്ളവർ: പൊലീസ് നിയമന പട്ടികയെ സംശയ നിഴലിലാക്കി യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; പി എസ് സിയ്‌ക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; മറുനാടൻ വാർത്ത ചർച്ചയാക്കി സോഷ്യൽ മീഡിയ
'ആമേനി'ലെ ഫാദർ അബ്രഹാം ഒറ്റപ്ലാക്കനെപ്പോലെ പള്ളി പുതുക്കിപ്പണിയണമെന്ന് ഇടവക യോഗത്തിൽ വികാരി; പത്ത് വർഷം മുൻപ് ബജറ്റ് ഇട്ടത് ഏഴു കോടി രൂപ; പിരിച്ചത് ഇരുപത് കോടിയിലേറെ; പള്ളി വെഞ്ചരിച്ചത് ഓസ്ട്രിയൻ ബിഷപ്പും; മുഴുവൻ പണവും സ്‌പോൺസർ ചെയ്തത് ഓസ്ട്രിയൻ ബിഷപ്പും അവിടുത്തെ ഇടവകയുമെന്ന് കാഞ്ഞിരപ്പള്ളി മെത്രാൻ മാത്യു അറയ്ക്കലും; പ്രസംഗം കേട്ട് ഞെട്ടി വിശ്വാസികൾ; ഇടുക്കി സെന്റ് തോമസ് ഫൊറോനാ പള്ളി ഇടവകയെ ചതിച്ച തോമസ് വയലുങ്കലിനും കൂട്ടാളികളും കേസിൽ കുടുങ്ങുമ്പോൾ
വീട്ടിൽ ആരുമില്ലാത്തപ്പോൾ മുറിയിൽ അതിക്രമിച്ച് കടന്ന് ബലാൽസംഗം ചെയ്തു; കിടപ്പറയിൽ വച്ച് നഗ്നചിത്രങ്ങൾ പകർത്തി; പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ഇടഞ്ഞ കൊമ്പനോട് കളിക്കരുതെന്ന് ഭീഷണി; ഭർത്താവിനെ വിളിച്ച് അറിയിക്കുമെന്ന് ബ്ലാക്ക് മെയിൽ ചെയ്ത് തട്ടിയെടുത്തത് 300 പവനോളം സ്വർണവും കണക്കില്ലാത്ത പണവും; ഗർഭിണിയായിട്ടും ക്രൂരമർദ്ദനവും; വൈക്കം സ്വദേശിക്കെതിരെ കൊച്ചി കമ്മീഷണർക്ക് പരാതിയുമായി പ്രവാസി യുവതി
പ്ലസ് ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ്; കോളേജിലെത്തിയപ്പോൾ നീലപതാക കൈയിലെടുത്തത് പാരമ്പര്യത്തിന്റെ വഴിയിൽ; എസ് എഫ് ഐയുടെ രാഷ്ട്രീയ പക സ്‌കൂട്ടർ കത്തിച്ചിട്ടും തളർന്നില്ല; കെ എസ് യുവിന്റെ നിയോജക മണ്ഡലം പ്രസിഡന്റായ ആദ്യ വനിത; രാഹുലിന്റെ കണ്ണിലെത്തിയപ്പോൾ സംസ്ഥാന നേതൃത്വത്തിലും; 21-ാം വയസ്സിൽ പഞ്ചായത്തംഗമായത് നാട്ടുകാരുടെ കണ്ണിലുണ്ണിയായി; സെക്രട്ടറിയേറ്റിലേക്ക് ഇരച്ചെത്തിയത് ശിൽപയുടെ സമരവീര്യം; ഇരട്ടചങ്കനെ വിറപ്പിച്ച അരിമ്പൂരിൽ നിന്നുള്ള 'പെൺപുലി'യുടെ കഥ
അർദ്ധരാത്രിയിൽ ഗ്രൂപ്പിലെത്തിയത് 60 ഓളം അശ്ലീല ഫോട്ടോകളും വീഡിയോകളും; തദ്ദേശത്തിലെ അണ്ടർ സെക്രട്ടറിയുടെ ഫോണിൽ നിന്ന് എത്തിയ ദൃശ്യങ്ങൾ കണ്ട് ആദ്യം ഞെട്ടിയത് അഡ്‌മിൻ; ഡിലീറ്റ് ചെയ്യാനുള്ള ശ്രമം പാളിയതോടെ കളി കൈവിട്ടു; ഉറക്കം എഴുന്നേറ്റു വന്ന വനിതാ ജീവനക്കാരും കണ്ടത് സഖാവിന്റെ താന്തോന്നിത്തരം; അങ്ങനെ സെക്രട്ടറിയേറ്റിലെ 'നമ്മൾ സഖാക്കൾ' ഗ്രൂപ്പിനും പൂട്ടു വീണു; മുഖ്യമന്ത്രിയുടെ കണ്ണിലെ കരടിനെ രക്ഷിക്കാൻ ഫോൺ മോഷണത്തിന്റെ കള്ളക്കഥയും
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ബന്ധുവായ 17കാരനെ ആദ്യം ലൈംഗികമായി ഉപയോഗിച്ചത് വിരുന്നിന് വന്നപ്പോൾ; 45കാരി ആന്റിയെ കാണാൻ വിദ്യാർത്ഥി നിരന്തരം പോയി തുടങ്ങിയത് ക്ലാസുകളിൽ പോലും പോകാതെ; ആന്റിയുടെ വീട്ടിൽ നിന്ന് സ്‌കൂളിൽ പൊക്കോളാം എന്ന് പറഞ്ഞത് വീട്ടുകാർ എതിർത്തപ്പോൾ ടി.വി തല്ലിപ്പൊട്ടിച്ച് പ്രതിഷേധം; ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിൽ തെളിഞ്ഞത് രണ്ടു വർഷമായി നടന്നു വന്ന ലൈംഗിക ചൂഷണത്തിന്റെ കഥ
അനുവദിച്ച പ്ലാനിൽ ആകെ മാറ്റം വരുത്തിയത് ഗ്രൗണ്ട് ഫ്‌ളോറിലെ ഒരു സ്ലാബിന്റെ കാര്യത്തിൽ മാത്രം; സ്ലാബ് മുറിച്ച് മാറ്റി അപേക്ഷ നൽകിയപ്പോഴേക്കും പാർട്ടിയിലെ വിഭാഗീയത വിഷയമായി മാറി; പണി പൂർത്തിയായ ശേഷം നഗരസഭ ഓഫീസ് കയറി ഇറങ്ങിയത് അനേകം തവണ; സാധാരണ കരുണ കാട്ടാത്ത ഉദ്യോഗസ്ഥർക്ക് പോലും മനസ്സലിഞ്ഞെങ്കിലും ശ്യാമളയ്ക്ക് മാത്രം ദയ തോന്നിയില്ല; പലിശ കയറി മുടിഞ്ഞതോടെ മരണം തെരഞ്ഞെടുത്തു; ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയ്‌ക്കെതിരെ വേറെയും പരാതി
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അനേകം വേശ്യകളെ ക്ഷണിച്ച് വരുത്തി മയക്കുമരുന്നിൽ ആറാടി സെക്സ് പാർട്ടി നടത്തി സുൽത്താന്റെ മകൻ മരണത്തിലേക്ക് നടന്ന് പോയി; ലണ്ടനിലെ ആഡംബര ബംഗ്ലാവിൽ ഷാർജ സുൽത്താന്റെ മകൻ മരണത്തിന് കീഴടങ്ങിയത് സെക്സ്-ഡ്രഗ് പാർട്ടിക്കിടയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്; യുഎഇയിൽ എത്തിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് അനേകം അറബ് രാജാക്കന്മാർ
പാർട്ടി ഫണ്ടായി ആവശ്യപ്പെട്ടത് 25,000; നൽകിയത് 10,000; കുറഞ്ഞു പോയതിന് ഭീഷണി; രാവിലെ കട തുറന്നപ്പോൾ പ്രവേശന മാർഗം അടച്ച് കാർ പാർക്ക് ചെയ്തു; ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് സിസിടിവിയിൽ തത്സമയം കണ്ട മുതലാളി സംസ്ഥാന നേതാക്കളെ വിളിച്ചു; ജില്ലാ സെക്രട്ടറി പാഞ്ഞെത്തി പാർക്ക് ചെയ്ത കാറുകൾ മാറ്റിച്ചും മാപ്പു പറഞ്ഞും തലയൂരി; അടൂരിലെ കല്യാൺ ജൂവലറിയെ പൂട്ടാനിറങ്ങിയ സിപിഎം പ്രാദേശിക നേതൃത്വത്തിന് കിട്ടിയത് എട്ടിന്റെ പണി
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ