Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പാക്കിസ്ഥാനുമായി കളിച്ചാലും ഇല്ലെങ്കിലും ലോകകപ്പ് ഉയർത്താൻ നിശ്ചയമിട്ട് ഇന്ത്യ; ടി ട്വന്റി പരമ്പരയിൽ തോൽപിച്ച ക്ഷീണമെല്ലാം മറക്കാൻ വൺഡേ ട്രിപ്പിൽ ആദ്യ ജയം; ഓസീസിന്റെ 236 റൺസ് വിജയലക്ഷ്യം ഇന്ത്യ പിന്നിട്ടത് നാലു വിക്കറ്റ് മാത്രം ന്ഷ്ടപ്പെടുത്തി; അർദ്ധ സെഞ്ച്വറികളുമായി കസറി ധോണിയും കേദാറും

പാക്കിസ്ഥാനുമായി കളിച്ചാലും ഇല്ലെങ്കിലും ലോകകപ്പ് ഉയർത്താൻ നിശ്ചയമിട്ട് ഇന്ത്യ; ടി ട്വന്റി പരമ്പരയിൽ തോൽപിച്ച ക്ഷീണമെല്ലാം മറക്കാൻ വൺഡേ ട്രിപ്പിൽ ആദ്യ ജയം; ഓസീസിന്റെ 236 റൺസ് വിജയലക്ഷ്യം ഇന്ത്യ പിന്നിട്ടത് നാലു വിക്കറ്റ് മാത്രം ന്ഷ്ടപ്പെടുത്തി; അർദ്ധ സെഞ്ച്വറികളുമായി കസറി ധോണിയും കേദാറും

ഹൈദരാബാദ്: വരുന്ന ലോകകപ്പുമായി ചേർത്തുവച്ച് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ചോദിക്കുന്ന ചോദ്യം ഒന്നേയുള്ളൂ. ഇന്ത്യ-പാക് മത്സരം ഉണ്ടാകുമോ? അതെന്തായാലും ആ ടൂർണമെന്റിൽ പോരാടാൻ തയ്യാറെന്ന് വ്യക്തമാക്കി ഇന്ത്യ ആദ്യ ഏകദിനത്തിൽ ഓസീസിനെ തോൽപിക്കുന്നു. ആറു വിക്കറ്റ് ജയവുമായി അഞ്ച് മത്സര പരമ്പരയിൽ ഇന്ത്യ മുന്നിൽ.

ബോളർമാരെ അനുഗ്രഹിച്ച ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ ഇന്ത്യ ജയിച്ചു. അതുതന്നെ മത്സരത്തിന്റെ ഹൈലൈറ്റ്.
കേദാർ ജാദവും ധോണിയും തിളങ്ങിയതോടെ ഇന്ത്യയുടെ ആറുവിക്കറ്റിന്റെ ആധികാരിക വിജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 236 റൺസാണ്.

ഓസീസിനെ അർധസെഞ്ചുറിയുമായി ഉസ്മാൻ ഖവാജ നയിച്ചപ്പോൾ മറുപടി ബാറ്റിങ്ങിൽ അർധസെഞ്ചുറികളുമായി കേദാർ ജാദവും മഹേന്ദ്രസിങ് ധോണിയും തിളങ്ങിയതോടെ 10 പന്തുകൾ ബാക്കിനിൽക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയത്തിലെത്തി. ഇതോടെ അഞ്ചു മൽസരങ്ങളടങ്ങിയ പരമ്പരയിൽ 1-0 ലീഡ്. കേദാർ ജാദവാണ് മാൻ ഓഫ് ദ മാച്ച്.

ഒരു ഘട്ടത്തിൽ നാലിന് 99 റൺസ് എന്ന നിലയിൽ തകർന്ന ഇന്ത്യയെ, പിരിയാത്ത അഞ്ചാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത് കേദാർ യാദവ്-ധോണി സഖ്യം രക്ഷപ്പെടുത്തി. ഏകദിനത്തിലെ അഞ്ചാം അർധസെഞ്ചുറി കണ്ടെത്തിയ ജാദവ്, 87 പന്തിൽ ഒൻപതു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 81 റൺസുമായി പുറത്താകാതെ നിന്നു. ധോണി 72 പന്തിൽ ആറു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 59 റൺസെടുത്തു. ധോണിയുടെ 71ാം ഏകദിന അർധസെഞ്ചുറി. 149 പന്തിൽ 141 റൺസാണ് ഈ കൂട്ടുകെട്ട് ഇന്ത്യൻ സ്‌കോർ ബോർഡിൽ ചേർത്തത്. ബാറ്റിങ് ദുഷ്‌കരമായ പിച്ചിൽ സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയുമാണ് ഇരുവരും ഇന്ത്യയെ വിജയത്തിലെത്തിച്ചത്. പരമ്പരയിലെ രണ്ടാം മൽസരം ചൊവ്വാഴ്ച നടക്കും.

45 പന്തുകൾ േനരിട്ട കോഹ്‌ലി, ആറു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 44 റൺസെടുത്തു. ഓപ്പണർ രോഹിത്, 66 പന്തിൽ അഞ്ചു ബൗണ്ടറി സഹിതം 37 റൺസെടുത്തു. അമ്പാട്ടി റായുഡു 19 പന്തിൽ രണ്ടു ബൗണ്ടറി സഹിതം 13 റൺസെടുത്ത് പുറത്തായി.

ഓസീസിനായി ആദം സാംപ 10 ഓവറിൽ 49 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്‌ത്തി. നേഥൻ കോൾട്ടർനീൽ ഒൻപത് ഓവറിൽ 46 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റെടുത്തു. ഇന്ത്യ ബൗളിങ് ടൈറ്റാക്കിയപ്പോൾ ഓസ്‌ട്രേലിയയ്ക്ക് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 236 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. 76 പന്തുകൾ നേരിട്ട ഖവാജ, അഞ്ചു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 50 റൺസെടുത്തു. മുഹമ്മദ് ഷമി, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര എന്നിവർ രണ്ടും കേദാർ ജാദവ് ഒരു വിക്കറ്റും വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP