Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് പ്രതിരോധത്തിൽ രാജ്യത്തിന് പുത്തൻ പ്രതീക്ഷയുമായി ഇന്ത്യൻ അമേരിക്കൻ ദമ്പതികൾ; വെറും മൂന്നാഴ്ച സമയം കൊണ്ട് ചിലവു കുറഞ്ഞ വെന്റിലേറ്ററുകൾ നിർമ്മിച്ച് ദേവേഷ് രഞ്ജനും കുമുദവും

കോവിഡ് പ്രതിരോധത്തിൽ രാജ്യത്തിന് പുത്തൻ പ്രതീക്ഷയുമായി ഇന്ത്യൻ അമേരിക്കൻ ദമ്പതികൾ; വെറും മൂന്നാഴ്ച സമയം കൊണ്ട് ചിലവു കുറഞ്ഞ വെന്റിലേറ്ററുകൾ നിർമ്മിച്ച് ദേവേഷ് രഞ്ജനും കുമുദവും

മറുനാടൻ മലയാളി ബ്യൂറോ

കോവിഡ് പ്രതിരോധത്തിൽ രാജ്യത്തിന് പുത്തൻ പ്രതീക്ഷയുമായി ഇന്ത്യൻ അമേരിക്കൻ ദമ്പതികൾ. വളരെ ചുരുങ്ങിയ സമയം കൊണ്ട് വില കുറഞ്ഞ വെന്റിലേറ്ററുകൾ നിർമ്മിച്ചാണ് ഈ ദമ്പതികൾ ഇരു രാജ്യത്തിനും അഭിമാനമായിരിക്കുന്നത്. ഇപ്പോൾ ഉൽപാദന ഘട്ടത്തിലുള്ള വളരെ കുറഞ്ഞ വിലമാത്രമുള്ള ഈ വെന്റിലേറ്ററുകൾ ഉടൻ തന്നെ ഇന്ത്യയിലും ലഭ്യമാകും എന്നതാണ് നമ്മുടെ രാജ്യത്തിനും പ്രതീക്ഷയേകുന്നത്. ജോർജിയയിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ പ്രഫസറായ ദേവേഷ് രഞ്ജനും അറ്റ്‌ലാന്റയിൽ ഫിസിഷ്യനായി ജോലി ചെയ്യുന്ന കുമുദ രഞ്ജനുമാണ് വെറും മൂന്നാഴ്ച സമയം കൊണ്ട് വെന്റിലേറ്റർ നിർമ്മിച്ച് താരമായിരിക്കുന്നത്.

ചെലവ് കുറവായതിനാലും വളരെ പെട്ടെന്ന് തന്നെ നിർമ്മിച്ച് എടുക്കാമെന്നതിനാലും ഇത് ഇന്ത്യയ്ക്ക് വളരെ ഗുണം ചെയ്യും. ഓപൺ വെന്റിലേറ്ററുകളാണ് ഇവർ നിർമ്മിച്ചിരിക്കുന്നത്. അതായത് രോഗം ആക്രമിക്കുമ്പോൾ ഒരു വ്യക്തിയുടെ ശ്വസന പ്രക്രിയ ഏറ്റെടുക്കുകയാണ് വെന്റിലേറ്റർ ചെയ്യുന്നത്. അതോടെ രോഗത്തെ പൊരുതി തോൽപിക്കാനുള്ള കരുത്ത് രോഗിക്ക് കിട്ടുന്നു. എന്നാൽ ഐസിയു വെന്റിലേറ്റർ അല്ല രഞ്ജൻ ദമ്പതികൾ നിർമ്മിച്ചിരിക്കുന്നത്. അതു സങ്കീർണവും വില കൂടുതലുമാണ്. കോവിഡ് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ശ്വസിക്കാനുള്ള ബുദ്ധിമുട്ടാണ്. രോഗാവസ്ഥ കൂടുന്നതോടെയാണ് മരണവും സംഭവിക്കുന്നത്. ഇതു തടയാൻ കഴിയും എന്നതാണ് ഇവരുടെ ഓപൺ വെന്റിലേറ്ററിന്റെ മേന്മ. ഇലക്ട്രോണിക് സെൻസറുകൾ ഉപയോഗിച്ച് നിർമ്മിച്ച് ഈ വെന്റിലേറ്റർ കംപ്യൂട്ടറിനാൽ നിയന്ത്രിതമാണ്.

ബിഹാറിലെ പാട്‌നയിൽ ജനിച്ച ദേവേഷ് ട്രിച്ചി എൻജിനീയറിങ് കോളജിൽ നിന്നാണ് ബിരുദമെടുത്തത്. വിസ്‌കോൺസിൻ മാഡിസൻ സർവകലാശയിൽനിന്ന് മാസ്റ്റേഴ്‌സ് ബിരുദവും. കഴിഞ്ഞ ആറു വർഷമായി ജോർജിയ സർവകലാശയിൽ അദ്ധ്യാപന ജോലി ചെയ്യുന്നു. ആറാം വയസ്സിൽ റാഞ്ചയിൽ നിന്നാണ് കുമുദ അമേരിക്കയിലേക്കു പോകുന്നത്. ന്യൂ ജേഴ്‌സിയിലായിരുന്നു പഠനം. പിന്നീട് മെഡിക്കൽ ബിരുദവും നേടി ഡോക്ടറായി പ്രാക്റ്റീസ് ചെയ്യുന്നു.

കോവിഡ് മഹാമാരി പിടിമുറുക്കിയതോടെ ലോകത്താകമാനം വെന്റിലേറ്ററുകളുടെ ക്ഷാമം രൂക്ഷമാണ്. അതിനാൽ തന്നെ ഇവരുടെ കണ്ടു പിടുത്തം നിരവധി പാവപ്പെട്ട രാജ്യങ്ങൾക്ക് ഗുണം ചെയ്യും. ഇന്നത്തെ കാലത്ത് വില കുറഞ്ഞ വെന്റിലേറ്ററുകൾ നിർമ്മിക്കാൻ ശേഷിയുള്ള രാജ്യം ഇന്ത്യയാണെന്ന് ദേവേഷും കുമുദയും പറയുന്നു. മറ്റു രാജ്യങ്ങളിലേക്ക് അവ കയറ്റുമതി ചെയ്യാനും ഇന്ത്യയ്ക്കു കഴിയും. ഇന്ത്യയിൽ തന്നെ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ചുതന്നെ നിർമ്മാണം നടത്താനും സാധിക്കും. സിംഗപ്പൂർ ആസ്ഥാനമായ റിന്യൂ ഗ്രൂപ്പ് എന്ന സ്ഥാപനമാണ് രഞ്ജൻ ദമ്പതികൾ നിർമ്മിച്ച വെന്റിലേറ്റർ പൂർണതോതിൽ ഉപയോഗ പ്രദമായ ജീവൻ രക്ഷാ ഉപകരണമാക്കി മാറ്റുന്നത്.

ഘാനയിൽനിന്നും ഇന്ത്യയിൽ നിന്നും നിർമ്മാണ യൂണിറ്റുകൾ തുടങ്ങാനുള്ള ഓർഡറുകൾ ലഭിച്ചിട്ടുണ്ടെന്നും ദേവേഷ് പറയുന്നു. ഇന്ത്യയ്‌ക്കൊപ്പം ആഫ്രിക്കൻ രാജ്യങ്ങളും ഇപ്പോൾ വ്യാപകമായി അന്വേഷിക്കുന്നത് വില കുറഞ്ഞ വെന്റിലേറ്ററുകളാണ്. 100 ഡോളറിൽ താഴെ ചെലവാക്കിയാൽ നിർമ്മിക്കാവുന്ന വെന്റിലേറ്ററുകളാണ് ഇപ്പോൾ രഞ്ജൻ ദമ്പതികൾ നിർമ്മിച്ചിരിക്കുന്നത്. നിലവിൽ ഒരു വെന്റിലേറ്ററിന് 1000 ഡോളർ വരെയാകുന്ന സ്ഥിതിയിലാണ് വില കുറഞ്ഞ പുതിയ യന്ത്രം എത്താൻ പോകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP