Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വരുന്നത് ഇന്ത്യയുടെ സുവർണകാലഘട്ടം, വളർച്ചനിരക്ക് 6.5 ശതമാനം ഉയരും; ചൈനയെ അട്ടിമറിക്കും; ഓക്‌സ്ഫഡ് ഇക്കണോമിക്‌സ് റിപ്പോർട്ടിൽ ഇന്ത്യ കുതിക്കുമെന്ന് പ്രവചനം; ലോകത്തെ വളരുന്ന സമ്പദ്‌വ്യവസ്ഥകളിൽ ഏറ്റവും ഉയർന്ന നിരക്കുമായി ഇന്ത്യ ഒന്നാം സ്ഥാനത്ത്; ചൈന 5.1 ശതമാനം വളർച്ച നിരക്കുമായി നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുമെന്നും റിപ്പോർട്ട്

വരുന്നത്  ഇന്ത്യയുടെ സുവർണകാലഘട്ടം, വളർച്ചനിരക്ക് 6.5 ശതമാനം ഉയരും; ചൈനയെ അട്ടിമറിക്കും; ഓക്‌സ്ഫഡ് ഇക്കണോമിക്‌സ് റിപ്പോർട്ടിൽ ഇന്ത്യ കുതിക്കുമെന്ന് പ്രവചനം; ലോകത്തെ വളരുന്ന സമ്പദ്‌വ്യവസ്ഥകളിൽ ഏറ്റവും ഉയർന്ന നിരക്കുമായി ഇന്ത്യ ഒന്നാം സ്ഥാനത്ത്;  ചൈന 5.1 ശതമാനം വളർച്ച നിരക്കുമായി നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുമെന്നും റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി; വരും വർഷങ്ങളിൽ ലോകശക്തികളിൽ ഇന്ത്യൻ ആധിപത്യം വലിയതോതിൽ പിടിമുറുക്കുമെന്ന് ഓക്‌സ്ഫഡ് ഇക്കണോമിക്‌സ് റിപ്പോർട്ട്. ഇന്ത്യ പല മേഖലകളിലും അസാധാരണമായി വേഗതിയിൽ കുതിക്കും. ആഗോള തലത്തിൽ ഏഷ്യൻ സമ്പദ് വ്യവസ്ഥയും വൻ ഉയർച്ച ഇന്ത്യ കൈവരിക്കും.ഇന്ത്യയിലേക്കു ലോകം ആകാംക്ഷയോടെ നോക്കുന്ന കാലം വരവായെന്നു ലോകത്ത് അതിവേഗം വളരുന്ന സമ്പദ്ഘടനയായ ഇന്ത്യ അടുത്ത ദശാബ്ദത്തിൽ വൻ കുതിപ്പ് നടത്തുമെന്നാണു പ്രവചനം.

2028 ഓടെ വൻ വളർച്ച രേഖപ്പെടുത്തുന്ന 10 രാജ്യങ്ങളുടെ പട്ടികയാണു നിലവിൽ പുറത്തുവിട്ടത്. ഇതിൽ 2019-2028 കാലഘട്ടത്തിൽ ഇന്ത്യ ശരാശരി 6.5 ശതമാനം വളർച്ച നിരക്കു പ്രകടിപ്പിക്കുമെന്നാണു ഓക്‌സ്ഫഡ് ഇക്കണോമിക്‌സിന്റെ പ്രവചനം. ലോകത്തെ വളരുന്ന സമ്പദ്‌വ്യവസ്ഥകളിൽ ഏറ്റവും ഉയർന്ന നിരക്കുമായി ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ഇന്ത്യയുമായി കടുത്ത മൽസരത്തിലുള്ള ചൈന 5.1 ശതമാനം വളർച്ച നിരക്കുമായി നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുമെന്നും റിപ്പോർട്ടിൽ പറയുന്നു.

5.3 ശതമാനം വളർച്ച നിരക്കുമായി ഫിലിപ്പീൻസ് ആണ് ഇന്ത്യയ്ക്കു പിന്നിൽ. ഇന്തൊനേഷ്യ 5.1, മലേഷ്യ 3.8, തുർക്കി 3.0, തായ്ലൻഡ് 2.9, ചിലെ 2.6, പോളണ്ട് 2.5, ദക്ഷിണാഫ്രിക്ക 2.3 ശതമാനം എന്നിങ്ങനെയാണു പട്ടികയിലെ മറ്റു രാജ്യങ്ങളുടെ വളർച്ച നിരക്ക്. ആഭ്യന്തര വളർച്ച നിരക്ക് (ജിഡിപി), വ്യവസായിക നിക്ഷേപം, വ്യവസായ അനുകൂല അന്തരീക്ഷം തുടങ്ങിയ കാര്യങ്ങൾ പഠനവിധേയമാക്കിയാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

അതേസമയം ഈ സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ച നിരക്ക് 7.3 ശതമാനമായിരിക്കുമെന്ന് പ്രവചിച്ച് ലോക ബാങ്ക് നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഓക്‌സ്ഫഡ് ഇക്കണോമിക്‌സ് റിപ്പോർട്ട് പുറത്തുവന്നത്. പിന്നീടുള്ള രണ്ട് സാമ്പത്തിക വർഷവും വളർച്ച നിരക്ക് 7.5 ശതമാനം ആയിരിക്കും. ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി തുടരുമെന്നും ലോക ബാങ്ക് റിപ്പോർട്ട് പറയുന്നു.

വളർച്ച നിരക്കിൽ ഇന്ത്യ ചൈനയ്ക്ക് മുകളിലെത്തുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2019 ൽ അവസാനിക്കുന്ന സാമ്പത്തിക വർഷം ചൈനയുടെ വളർച്ച നിരക്ക് 6.5 ശതമാനം ആയിരിക്കും. 2020 ൽ 6.2 ശതമാനവും 2021 ൽ ഇത് ആറ് ശതമാനവുമായി താഴും. ലോക ബാങ്ക് പുറത്തുവിട്ട ഗ്ലോബൽ ഇക്കണോമിക് പ്രോസ്‌പെക്ടസിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്.2017 ൽ ഇന്ത്യയുടെ വളർച്ച നിരക്ക് 6.7 ശതമാനത്തിൽ ഒതുങ്ങാൻ കാരണം നോട്ടുനിരോധനവും ജിഎസ്ടിയുമാണെന്നും റിപ്പോർട്ട് പറയുന്നു. 2017 ൽ ചൈനയുടെ വളർച്ച നിരക്ക് 6.9 ശതമാനമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP