Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭാര്യയെ കൂട്ട ബലാൽസംഘം ചെയ്‌തെന്ന് കേട്ട് ദുബായിൽ ജോലി ചെയ്യുന്ന ഭർത്താവ് മൂന്ന് തവണ ടെക്‌സ്റ്റ് മെസേജ് വഴി തലാക് ചൊല്ലി ബന്ധം വേർപെടുത്തി; ഇന്ത്യൻ യുവതിയുടെ ദുരന്തം വിവരിച്ച് ലോകമാദ്ധ്യമങ്ങൾ

ഭാര്യയെ കൂട്ട ബലാൽസംഘം ചെയ്‌തെന്ന് കേട്ട് ദുബായിൽ ജോലി ചെയ്യുന്ന ഭർത്താവ് മൂന്ന് തവണ ടെക്‌സ്റ്റ് മെസേജ് വഴി തലാക് ചൊല്ലി ബന്ധം വേർപെടുത്തി; ഇന്ത്യൻ യുവതിയുടെ ദുരന്തം വിവരിച്ച് ലോകമാദ്ധ്യമങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

മീററ്റ്: അയൽവാസികൾ കൂട്ട ബലാൽസംഘം ചെയ്ത ഭാര്യയെ ദുബായിലുള്ള ഭർത്താവ് എസ്എംഎസിലൂടെ മൊഴി ചൊല്ലി. മീററ്റിലാണം സംഭവം. തന്നെ പീഡിപ്പിച്ചകാര്യം ഭർത്താവിനോട് പറഞ്ഞത് ഭാര്യയാണ്. ഭർത്താവിന്റെ പിന്തുണയും കാരുണ്യവും പ്രതീക്ഷിച്ചാണ് സത്യമെല്ലാം തുറന്നു പറഞ്ഞത്. എന്നാൽ എല്ലാം കേട്ട ദുബായിക്കാരൻ അഞ്ച് നിമിഷത്തിനകം തലാഖ് ചൊല്ലൽ എസ്എംഎസിലൂടെ അയച്ചു കൊടുത്തു. ഇതോടെ ഭർത്താവിന്റെ വീട്ടിൽ നിന്നും ഇരുപത്തിയഞ്ചുകാരിയെ പുറത്താക്കുകയും ചെയ്തു. നാല് വയസ്സുള്ള മകനെ വിട്ടു കൊടുത്തുമില്ല.

വിദേശ മാദ്ധ്യമങ്ങളാണ് എസ്എംഎസ് തലാഖ് ചൊല്ലിലെ ക്രൂരതകൾ പുറം ലോകത്ത് എത്തിക്കാൻ കൂടുതൽ താൽപ്പര്യം കാട്ടിയത്. അയൽവാസികളുടെ പീഡനത്തിന് ഇരയായത് ഭർത്താവിന്റെ അമ്മയേയും യുവതി അറിയിച്ചിരുന്നു. അപ്പോൾ എല്ലാ വിധ പിന്തുണയും നൽകി. പരാതി നൽകാനായി അമ്മ പൊലീസ് സ്‌റ്റേഷനിലും കൂടെ പോയി. എന്നാൽ മകൻ തലാഖ് ചൊല്ലിയെന്ന വിവരം അറിഞ്ഞതോടെ അവരും കൈവിട്ടു. വീട്ടിൽ നിന്ന് പുറത്താക്കി. ശരിയത്ത് നിയമപ്രകാരം മകൻ തലാഖ് ചൊല്ലിയാൽ പിന്നെ മരുമകൾക്ക് വീട്ടിൽ സ്ഥാനമില്ലെന്നാണ് അമ്മയുടെ പക്ഷം.

തനിക്കുണ്ടായ ദുരനുഭവം കേൾക്കുമ്പോൾ ഭർത്താവ് ഒപ്പം നിൽക്കുമെന്നായിരുന്നു കരുതിയത്. എന്നാൽ അഞ്ചുവർഷത്തെ ബന്ധം നിമിഷങ്ങൾ കൊണ്ട് അയാൾ അവസാനിപ്പിച്ചു. അപ്പോൾ നെഞ്ചു പൊട്ടുന്നത് പോലെയാണ് തോന്നിയത്. തലാഖ്, തലാഖ്, തലാഖ്... എന്നീ മൂന്ന് വാക്കുകൾ മാത്രമാണ് എസ്എംഎസിലുണ്ടായിരുന്നത്. എന്റെ വേദനയ്‌ക്കൊപ്പം ഏല്ലാവരും നിൽക്കുമെന്നാണ് കരുതിയത്. എന്നാൽ ഭർത്താവിന്റെ പ്രതികരണം അപ്രതീക്ഷിതവും ഞെട്ടിക്കുന്നതുമായിരുന്നു-വിദേശ മാദ്ധ്യമങ്ങളോട് യുവതി പറഞ്ഞു. ഒറ്റ രാത്രി കൊണ്ട് കുടുംബത്തിൽ താൻ ഒറ്റപ്പെട്ടുവെന്നും യുവതി പ്രതികരിച്ചു. തന്റെ വീട്ടിലേക്ക് യുവതി മടങ്ങുകയും ചെയ്തു. മകനെ വിട്ടു കിട്ടാത്തതിലെ നിരാശയും മറച്ചു വയ്ക്കുന്നില്ല.

എന്നാൽ മകനെ വിട്ടുകൊടുക്കാത്തതിന്റെ ഭർത്താവിന്റെ അമ്മയ്ക്ക് പറയാനും ന്യായമുണ്ട്. മകൻ തലാഖ് ചൊല്ലിയതോടെ ശരിയത്ത് നിയമപ്രകാരം അവർ കുടുംബാഗമല്ലാതെ ആയി. അതുകൊണ്ട് തന്നെ എന്റെ വീട്ടിൽ കഴിയാനും കഴിയില്ല. എന്നാൽ മകന് ഇപ്പോഴും ഞങ്ങളുമായി ബന്ധമുണ്ട്. അതുകൊണ്ട് ആണ് അവനെ വിട്ടുകൊടുക്കാത്തത്-അവർ വിശദീകരിച്ചു.

ഇമെയിലിലൂടെയും എസ്എംഎസിലൂടേയും വാട്‌സ് ആപ്പിലൂടെയും വിവഹാമോചനം നടത്തുന്നത് ഇന്ത്യയിൽ ചർച്ചയാകുന്നതിനിടെയാണ് ഈ സംഭവമെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ റിപ്പോർട്ടിങ്. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയർത്താൻ മനുഷ്യാവകാശ-വനിതാ സംഘടനകളും രംഗത്ത് വന്നുകഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP