Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രണ്ടുമാസത്തിലൊരിക്കലാണ് ഇതുവരെ ബ്ലാങ്കറ്റുകൾ അലക്കിയിരുന്നതെന്ന് യാത്രക്കാർ അറിയുന്നത് മാസത്തിൽ രണ്ടുതവണ അലക്കുമെന്ന് റെയിൽവേ പറഞ്ഞപ്പോൾ; എ.സി. കമ്പാർട്ട്‌മെന്റിൽക്കയറി ബ്ലാങ്കറ്റ് മൂടിപ്പുതച്ച് യാത്ര ചെയ്തവർക്കെല്ലാം മനംപുരട്ടൽ; ഇനി യാത്രയ്ക്കിറങ്ങുമ്പോൾ ഒരു ചെറിയ ബ്ലാങ്കറ്റ് കൂടി കൈയിലെടുത്തോളൂ

രണ്ടുമാസത്തിലൊരിക്കലാണ് ഇതുവരെ ബ്ലാങ്കറ്റുകൾ അലക്കിയിരുന്നതെന്ന് യാത്രക്കാർ അറിയുന്നത് മാസത്തിൽ രണ്ടുതവണ അലക്കുമെന്ന് റെയിൽവേ പറഞ്ഞപ്പോൾ; എ.സി. കമ്പാർട്ട്‌മെന്റിൽക്കയറി ബ്ലാങ്കറ്റ് മൂടിപ്പുതച്ച് യാത്ര ചെയ്തവർക്കെല്ലാം മനംപുരട്ടൽ; ഇനി യാത്രയ്ക്കിറങ്ങുമ്പോൾ ഒരു ചെറിയ ബ്ലാങ്കറ്റ് കൂടി കൈയിലെടുത്തോളൂ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ട്രെയിനുകളിലെ എസി കമ്പാർട്ട്‌മെന്റുകളിൽ ബ്ലാങ്കറ്റ് പുതച്ച് സുഖസുന്ദരമായി ഉറങ്ങിയിരുന്നവരെല്ലാം ഇപ്പോൾ അങ്കലാപ്പിലാണ്. ബ്ലാങ്കറ്റുകൾ രണ്ടുമാസത്തിലൊരിക്കലാണ് അലക്കിയിരുന്നതെന്ന റെയിൽവേയുടെ വെളിപ്പെടുത്തലാണ് ഇവരുടെയെല്ലാം ഉറക്കം കെടുത്തുന്നത്. ഇനി മുതൽ മാസത്തിൽ രണ്ടുതവണ ബ്ലാങ്കറ്റുകൾ അലക്കുമെന്ന് റെയിൽവേ വ്യക്തമാക്കുമ്പോഴാണ്, മുമ്പിത് രണ്ടുമാസം കൂടുമ്പോഴാണ് അലക്കിയിരുന്നതെന്ന കാര്യം പുറത്തുവരുന്നത്.

കൂടുതൽ അലക്കുന്നത് ബ്ലാങ്കറ്റുകൾ വേഗം കേടാകാൻ കാരണമാകുമെന്നാണ് റെയിൽവേ പറയുന്നത്. നിലവിൽ നാലുവർഷമാണ് ഒരു ബ്ലാങ്കറ്റ് ഉപയോഗിക്കുന്നത്. മാസത്തിൽ രണ്ടുതവണ അലക്കാൻ തുടങ്ങിയാൽ, അത് രണ്ടുവർഷമായി ചുരുങ്ങും. അലക്കാൻ എളുപ്പമുള്ള തരം ബ്ലാങ്കറ്റുകളാണ് ഇനി മുതൽ റെയിൽവേ ഉപയോഗിക്കുക. വൂളനും നൈലോണും ചേർന്നുള്ള പുതിയതരം ബ്ലാങ്കറ്റുകൾക്ക് വില ഇരട്ടിയോളമാകുമെന്നാണ് കരുതുന്നത്.

നിലവിൽ ഉപയോഗിക്കുന്ന തരം കമ്പിളിപ്പുതപ്പിന് 400 രൂപയാണ് റെയിൽവേ മുടക്കുന്നത്. പുതിയ തരം ബ്ലാങ്കറ്റുകളുടെ വില എത്രയാണെന്ന് നിശ്ചയിച്ചിട്ടില്ലെങ്കിലും ഇരട്ടിയോളമാകുമെന്നാണ് സൂചനയെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ പത്തുവർഷമായി 400 രൂപ നിരക്കിലാണ് ബ്ലാങ്കറ്റുകൾ റെയിൽവേ വാങ്ങുന്നത്. നിലവിൽ ഉപയോഗിക്കുന്ന ബ്ലാങ്കറ്റുകളെക്കുറിച്ചുള്ള പരാതി വ്യാപകമായതോടെയാണ് പുതിയവ വാങ്ങാൻ റെയിൽവേ തീരുമാനിച്ചത്.

രാജ്യത്തുടനീളം ഓടുന്ന തീവണ്ടികളിലായി 3.90 ലക്ഷം ബ്ലാങ്കറ്റുകളാണ് ഓരോ ദിവസവും റെയിൽവേക്ക് വേണ്ടത്. ഫസ്റ്റ് ക്ലാസ് എസി കമ്പാർട്ട്‌മെന്റിൽ യാത്ര ചെയ്യുന്നവർക്ക് ഓരോ ഉപയോഗത്തിനുശേഷം പുതിയ നൽകും. എന്നാൽ, സെക്കൻഡ് എസിയിലും തേഡ് എസിയിലും യാത്ര ചെയ്യുന്നവർക്ക് ഈ സൗകര്യം ലഭ്യമല്ല. പുതിയ രീതിയിലുള്ള അലക്ക് സമ്പ്രദായം വന്നശേഷം ബ്ലാങ്കറ്റുകൾ എത്രനാൾ നിലനിൽക്കുന്നുണ്ടെന്നത് ഒരുവർഷത്തിനുശേഷം പുനപരിശോധിക്കുമെന്നും റെയിൽവേ മന്ത്രാലയം അധികൃതർ വ്യക്തമാക്കി.

തീവണ്ടികളിലെ ബ്ലാങ്കറ്റുകളുടെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് അടുത്തിടെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ട് നൽകിയിരുന്നു. ദുർഗന്ധമുള്ള ബ്ലാങ്കറ്റുകളാണ് പല ട്രെയിനുകളിലും ലഭിക്കുന്നതെന്നും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. കഴുകി വൃത്തിയാക്കിയ ബ്ലാങ്കറ്റുകളും പുതിയ പുതപ്പുകളും നൽകുകയാണ് ലക്ഷ്യമെന്ന് റെയിൽവേ മന്ത്രാലയം അധികൃതർ വ്യക്തമാക്കി. ബ്ലാങ്കറ്റിന് പുറമെ, രണ്ട് വെള്ള വിരിപ്പുകളും ഒരു തലയിണയുമാണ് എസി കമ്പാർട്ട്‌മെന്റിലെ യാത്രക്കാർക്ക് നൽകുന്നത്. ഇവ അലക്കുന്നതിന് 50-ഓളം യന്ത്രവൽകൃത അലക്കുകേന്ദ്രങ്ങളാണ് റെയിൽവേക്കുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP