Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒരാളുടെ ലിംഗവും ലൈംഗികതയും അയാളുടെ തിരഞ്ഞെടുപ്പാക്കുന്ന ചരിത്ര വിധി; സ്വകാര്യത മൗലീകാവകാശമാണെന്ന് അടിവരയിടുന്ന പ്രാധാന്യം; വൈവിധ്യത്തിന്റെ കരുത്ത് ഉയർത്തി തിരുത്തിയത് ബ്രിട്ടീഷ് ഭരണകാലത്തെ നിയമം; ചർച്ചയാകേണ്ടത് ഭരണഘടനയിലൂന്നിയ സദാചാരബോധമെന്നും വിശദീകരണം; ഇനി ഐപിസി 377ലെ വ്യവസ്ഥ ഭരണഘടനാ വിരുദ്ധം; ഇന്ത്യൻ നീതിന്യായ വ്യവസ്ഥ കൂടുതൽ കരുത്താർജ്ജിക്കുന്നത് ഇങ്ങനെ

ഒരാളുടെ ലിംഗവും ലൈംഗികതയും അയാളുടെ തിരഞ്ഞെടുപ്പാക്കുന്ന ചരിത്ര വിധി; സ്വകാര്യത മൗലീകാവകാശമാണെന്ന് അടിവരയിടുന്ന പ്രാധാന്യം; വൈവിധ്യത്തിന്റെ കരുത്ത് ഉയർത്തി തിരുത്തിയത് ബ്രിട്ടീഷ് ഭരണകാലത്തെ നിയമം; ചർച്ചയാകേണ്ടത് ഭരണഘടനയിലൂന്നിയ സദാചാരബോധമെന്നും വിശദീകരണം; ഇനി ഐപിസി 377ലെ വ്യവസ്ഥ ഭരണഘടനാ വിരുദ്ധം; ഇന്ത്യൻ നീതിന്യായ വ്യവസ്ഥ കൂടുതൽ കരുത്താർജ്ജിക്കുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സ്വവർഗ്ഗ ലൈംഗികതയിൽ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് സ്വവർഗ്ഗരതി ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീംകോടതി പറയുമ്പോൾ സ്വകാര്യത മൗലികാവകാശമാണെന്ന വാദമാണ് അംഗീകരിക്കപ്പെടുന്നത്. പരസ്പര സമ്മതത്തോടെയുള്ള ലൈംഗികത ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ഉൾപ്പെട്ടെ അഞ്ചംഗ ബഞ്ച് വിധിക്കുന്നത് ബ്രിട്ടീഷ് ഭരണകാലത്തെ നിയമം തിരുത്തിയാണ്. ഇതിന് സമാനമായ നിരവധി നിയമങ്ങളും ചട്ടങ്ങളും ഇനിയും ഇന്ത്യയിലുണ്ട്. കലാനുസൃതമായി ഇതെല്ലാം പൊളിച്ചെഴുതാനുള്ള കരുത്ത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്കുണ്ടെന്നും ഈ വിധി പ്രസ്താവം അടിവരയിടുന്നു.

ഇക്കാര്യത്തിൽ ഉണ്ടായ പൊതു താൽപ്പര്യ ഹർജിയിൽ നാലു വിധി പ്രസ്താവ്യം ഉണ്ടായിരുന്നെങ്കിലും ബഞ്ചിലെ എല്ലാ ചീഫ് ജസ്റ്റീസുമാർക്കും ഒരേ അഭിപ്രായമായിരുന്നു. അങ്ങനെ കൂടുതൽ തെളിമയും തിളക്കവും ഈ വിധിക്ക് വരികയാണ്. സ്വവർഗ്ഗലൈംഗികതയുടെ കാര്യത്തിൽ 157 വർഷത്തെ ചരിത്രമാണ് തിരുത്തപ്പെട്ടത്. സ്വകാര്യത മൗലീകാവകാശമാണെന്നും ഇത്തരം ലൈംഗികത താൽപ്പര്യമുള്ളവർക്കും മറ്റുള്ളവരേപ്പോലെ തന്നെ മൗലീകാവകാശം ഉണ്ടെന്നും കോടതി വിശദീകരിക്കുന്നു. 377 ാം വകുപ്പ് സ്വകാര്യ മൗലീകതയുടെ എതിരാണെന്നും കോടതി പറഞ്ഞു. എൽജിബിടി സമൂഹത്തിന്റെ എല്ലാ അവകാശങ്ങളുടേയും ലംഘനമാണെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തിൽ നേരത്തേയുണ്ടായ ഹൈക്കോടതി വിധിയെ എതിർത്ത് സമർപ്പിക്കപ്പെട്ട പൊതുതാൽപ്പര്യ ഹർജിയിലായിരുന്നു സുപ്രീംകോടതിയുടെ വിധി.

'ഒരാളുടെ ലിംഗവും ലൈംഗികതയും അയാളുടെ തിരഞ്ഞെടുപ്പാകണം. അത്തരം ഒരു അവകാശത്തെ റദ്ദ് ചെയ്യുന്നതാണ് 377 ആം വകുപ്പ്. അത് വ്യക്തി സ്വാതന്ത്ര്യത്തിന് എതിരാണെന്ന ഹർജിക്കാരുടെ വാദമാണ് അംഗീകരിക്കപ്പെടുന്നത്. സ്വവർഗരതി നിയമവിധേയമാക്കണം എന്ന ആവശ്യത്തിൽ സുപ്രീംകോടതിക്ക് ഉചിതമായ തീരുമാനം എടുക്കാമെന്നും എന്നാൽ ലൈംഗിക ന്യൂനപക്ഷങ്ങളുടെ വിവാഹം അടക്കമുള്ള സിവിൽ അവകാശങ്ങൾ സ്ഥാപിച്ചുകൊടുക്കരുത്. അത്തരത്തിൽ എന്തെങ്കിലും തീരുമാനം ഉണ്ടായാൽ സമൂഹത്തിൽ ഗുരുതര പ്രത്യാഘാതംഉണ്ടാകും' എന്നായിരുന്നു കേന്ദ്രത്തിന്റെ തുടക്കം മുതലുള്ള നിലപാട്. ജീവിത പങ്കാളി എതിർലിംഗത്തിൽ പെട്ടവർതന്നെ ആകണം എന്നില്ല എന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു.ഭരണഘടനയുടെ 21ാം അനുഛേദം ഇഷ്ടമുള്ള ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം കൂടി ഉറപ്പു നൽകുന്നതാണ് എന്ന് ഹാദിയ കേസിലും അടിവരയിട്ട് വ്യക്തമാക്കിയിട്ടുണ്ടെന്ന് വാദത്തിനിടെ ജസ്റ്റിസ് ഡിവൈ ചന്ദ്രഛൂഡ പരാമർശിച്ചിരുന്നു. അതുകൊണ്ട് തന്നെ സ്വവർഗ്ഗ വിവാഹത്തേയും വിധി അംഗീകരിക്കുമെന്ന് തന്നെയാണ് വിലിയിരുത്തൽ.

പരസ്പര സമ്മതത്തോടെയുള്ള സ്വവർഗരതി ക്രിമിനൽ കുറ്റമല്ലെന്നാണ് സുപ്രീംകോടതി വിശദീകരിക്കുന്നത്. ഐപിസി 377ലെ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണ്. വകുപ്പ് യുക്തിഹീനവും ഏകപക്ഷീയവുമെന്ന് ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. വ്യത്യസ്ത വ്യക്തിത്വങ്ങൾ അംഗീകരിക്കാൻ സമൂഹം പക്വതയാർജിച്ചതായും സുപ്രീംകോടതി വ്യക്തമാക്കി. സ്വന്തം കാര്യത്തിൽ തീരുമാനമെടുക്കുന്നതിനുള്ള അവകാശം എല്ലാവർക്കുമുണ്ട്. ലിംഗത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങൾ അടിസ്ഥാന അവകാശങ്ങളുടെ ലംഘനമാണ്. സ്വതം നിഷേധിക്കപ്പെടുന്നത് മരണത്തിനു തുല്യമാണ്. സമൂഹത്തിന്റെ സദാചാരത്തിന്റെ പേരിൽ ഭരണഘടനാ സദാചാരം അട്ടിമറിക്കപ്പെടാനാകില്ല. വ്യത്യസ്ത വ്യക്തിത്വങ്ങൾ അംഗീകരിക്കാൻ സമൂഹം പക്വതയാർജിച്ചു. ഒരാളുടെ സ്വന്തം അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണ്. ഭരണഘടനാ സദാചാരമാണു നമ്മളെ നയിക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിരീക്ഷിച്ചു. ഇത് ഏറെ നിർണ്ണായകമാണ്.

ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ ആർ.എഫ്.നരിമാൻ, എ.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരാണ് കേസ് പരിഗണിച്ചത്. വകുപ്പു റദ്ദാക്കിയാൽ ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള പൊതുസമൂഹത്തിന്റെ മനോഭാവത്തിൽ വിപ്ലവകരമായ മാറ്റമുണ്ടാകുമെന്നായിരുന്നു ഹർജിക്കാരുടെ വാദം. അതേസമയം, കോടതിക്കു യുക്തമായ തീരുമാനമെടുക്കാമെന്നായിരുന്നു കേന്ദ്രസർക്കാർ നിലപാട്. തുടക്കത്തിൽ ഹർജിക്കാർക്കൊപ്പമായിരുന്നു കേന്ദ്ര സർക്കാർ. എന്നാൽ വാദത്തിനിടെ നിലപാട് മാറ്റി. ജസ്റ്റീസ് ദീപക് മിശ്രയുടെ നിരീക്ഷണങ്ങളായിരുന്നു ഇതിന് കാരണം. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയ്ക്കുള്ള അവകാശത്തെ ലംഘിക്കുന്നതാണ് 377ാം വകുപ്പ്. സ്വവർഗരതിയെ രാജ്യവും പൊതുസമൂഹവും അംഗീകരിക്കണമെന്നും ലൈംഗിക ന്യൂനപക്ഷങ്ങൾ ആവശ്യപ്പെടുന്നു. പൊതുസമൂഹത്തിന്റെ സദാചാരബോധം അടിസ്ഥാനമാക്കിയല്ല, ഭരണഘടനയിലൂന്നിയ സദാചാരബോധത്തിലാണ് കോടതി പ്രവർത്തിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വാദം കേൾക്കുന്നതിനിടെ പ്രതികരിച്ചിരുന്നു.

ഇതോടെ വരാൻ പോകുന്നത് എന്താണെന്ന് കേന്ദ്ര സർക്കാരിന് മനസ്സിലായി. അവർ എല്ലാം കോടതിക്ക് വിട്ടു കൊടുക്കുകയും ചെയ്തു. ഇന്ത്യൻസമൂഹം സ്വവർഗാനുരാഗികളോടു തീക്ഷ്ണമായ വിവേചനം പുലർത്തുന്നുവെന്നു നിരീക്ഷിച്ച കോടതി, സമൂഹത്തിന്റെ മനോഭാവം കാരണം പലർക്കും യഥാർഥ ലൈംഗികഅഭിരുചി വെളിപ്പെടുത്താൻ കഴിയുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു. നർത്തകി നവ്തേജ് സിങ് ജോഹർ, മാധ്യമപ്രവർത്തകൻ സുനിൽ മെഹ്റ, വ്യവസായികളായ റിതു ഡാൽമിയ, അമൻ നാഥ് തുടങ്ങിയവരാണു സ്വവർഗരതി ക്രിമിനൽ കുറ്റമായി കാണുന്ന വകുപ്പു റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.

നിലവിൽ 1861ലെ ഇന്ത്യൻ ശിക്ഷാനിയമപ്രകാരം സ്വവർഗരതി പത്തുവർഷം നരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു്. ഉഭയസമ്മതപ്രകാരമുള്ള സ്വവർഗ ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമല്ലെന്ന് 2009ൽ ഡൽഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ 2013ൽ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് ഈ വിധി റദ്ദാക്കി. ജസ്റ്റിസ് ജി എസ് സിങ്വി, ജസ്റ്റിസ് എസ് ജെ മുഖോപാധ്യായ എന്നിവരടങ്ങിയ ബെഞ്ചായിരുന്നു ഡൽഹി ഹൈക്കോടതിയുടെ വിധി റദ്ദാക്കിയത്. തുടർന്ന് 2016ൽ 377-ാം വകുപ്പ് റദ്ദാക്കണമെന്ന ആവശ്യവുമായി വീണ്ടും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ജൂലായ് പതിനേഴിനാണ് ഹർജികളിലെ വാദം പൂർത്തിയായത്. നാലുദിവസമായിരുന്നു വാദം നീണ്ടുനിന്നത്. തുടർന്ന് വിധി പ്രസ്താവിക്കുന്നതിനു മാറ്റിവയ്ക്കുകയായിരുന്നു.

1867-ലാണ് ഇന്ത്യൻ ശിക്ഷാ നിയമം നിലവിൽ വന്നത്. 377-ാം വകുപ്പ് ബ്രിട്ടീഷ് നിർമ്മിതവും കൊളോണിയൽ കാലത്ത് പ്രാബല്യത്തിൽ വന്നതുമായ ഒരു നിയമം ആണ്. ഇത് പ്രകാരം ഗര്ഭധാരണത്തിന് വേണ്ടി അല്ലാതെയുള്ള ദമ്പതികളുടെ ലൈംഗികബന്ധം, ട്രാൻസ് ജൻഡറുകളുടെ ലൈംഗികത, സ്വവർഗ അനുരാഗം എന്നിവ കുറ്റകരമാണ് എന്ന് വിലയിരുത്തുന്നു. പത്തുവർഷംവരെ തടവും പിഴയും ഉൾപ്പെടെയുള്ള ശിക്ഷകൾ ഇത് പ്രകാരം വിധിക്കാൻ ഇത് പ്രകാരം കോടതിക്ക് കഴിയും. അതിനാൽ ലൈംഗിക ആസ്വാദന രീതികൾ വച്ചു പുലർത്തുന്ന ദനമ്പതികൾ, ട്രാൻസ് ജെൻഡറുകൾ ഉൾപ്പടെയുള്ള ലൈംഗികന്യൂനപക്ഷങ്ങൾ എന്നിവർ ക്രിമിനൽ കുറ്റവാളികളായി ചിത്രീകരിക്കപ്പെടുന്നു. ഇതാണ് പൊളിച്ചെഴുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP