Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്തോ-പാക് ബന്ധത്തിന് ഊഷ്മളത പകരാൻ ഇതാ മറ്റൊരു സ്വവർഗ വിവാഹം കൂടി; ലെസ്‌ബിയൻ കമിതാക്കളായ ബിയാൻകയും സൈമയും കെട്ടുന്നത് ഇന്ത്യൻ-പാക്കിസ്ഥാനി പാരമ്പര്യങ്ങൾ നിലനിർത്തി; പ്രണയത്തിന് മുന്നിൽ രണ്ട് പെൺകൊടിമാർ അതിർത്തി മറക്കുമ്പോൾ

ഇന്തോ-പാക് ബന്ധത്തിന് ഊഷ്മളത പകരാൻ ഇതാ മറ്റൊരു സ്വവർഗ വിവാഹം കൂടി; ലെസ്‌ബിയൻ കമിതാക്കളായ ബിയാൻകയും സൈമയും കെട്ടുന്നത് ഇന്ത്യൻ-പാക്കിസ്ഥാനി പാരമ്പര്യങ്ങൾ നിലനിർത്തി; പ്രണയത്തിന് മുന്നിൽ രണ്ട് പെൺകൊടിമാർ അതിർത്തി മറക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

കാലിഫോർണിയ: ലിംഗപരമായ എല്ലാ വേലിക്കെട്ടുകളും തകർത്താണ് സ്വവർഗാനുരാഗികൾ വിവാഹിതരാകുന്നത്. അപ്പോൾപ്പിന്നെ ദേശത്തിന്റെയും ഭാഷയുടെയും അതിർവരമ്പുകൾ അവരെ തടസ്സപ്പെടുത്തുന്നതെങ്ങനെ? കൊളംബിയൻ-ഇന്ത്യൻ വേരുകളുള്ള ബിയാൻക മെയ്‌ലിയും പാക്കിസ്ഥാൻകാരിയായ സയ്മയും വിവാഹം കഴിച്ചത് അത്തരം അതിർവരമ്പുകളൊന്നും ഇല്ലാതെയാണ്. ലെസ്‌ബിയൻ പ്രണയിനികളായ ഇരുവരുടെയും വിവാഹം കാലിഫോർണിയയിൽ നടന്നു. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും പാരമ്പര്യം വിളിച്ചോതുന്ന വേഷങ്ങളും രീതികളുമാണ് അവർ വിവാഹത്തിനായി തിരഞ്ഞെടുത്തത്.

ബിയാൻക ക്രിസ്ത്യാനിയും സയ്മ മുസ്ലീമുമാണ്. എന്നാൽ, ഏതെങ്കിലും മതാചാരപ്രകാരമായിരുന്നില്ല അവരുടെ വിവാഹം. എന്നാൽ, തങ്ങളുടെ പാരമ്പര്യം വിളിച്ചോതുന്ന വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ ഇരുവരും ശ്രമിച്ചു. ബിയാൻക ഐവറി നിറത്തിലുള്ള സാരിയാണ് വിവാഹവസ്ത്രമാക്കിയത്. പേളിന്റെ നെക്ക്‌ലേസും വളകളുമൊക്കെ ആഭരണങ്ങളാക്കി. സ്വർണവർണത്തിലുള്ള എംബ്രോയ്ഡറിയുള്ള കറുത്ത ഷെർവാണിയാണ് സെയ്മ ധരിച്ചത്. ഇരുവരും ഒന്നിച്ചുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തു.

ഇരുവർക്കും ആശംസകളുമായി ഒട്ടേറെപ്പേരാണ് രംഗത്തെത്തിയത്. അതിമനോഹരമായ ചിത്രമെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ആശംസകൾ നേർന്ന എലല്ലാവർക്കും ബിയാൻകയും സയ്മയും നന്ദിയും പറഞ്ഞു. ഈ മാസമാദ്യവും ഇന്ത്യയിൽനിന്നും പാക്കിസ്ഥാനിൽനിന്നമുള്ള രണ്ടുപേർ സ്വവർഗവിവാഹം നടത്തിയിരുന്നു.

ഇന്ത്യക്കാരിയായ അഞ്ജലി ചാക്രയും പാക്കിസ്ഥാൻകാരിയായ സുന്ദാസ് മാലിക്കുമാണ് വിവാഹിതരായത്. ഇവരുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. ന്യുയോർക്കിലാണ് ഇരുവരും താമസിക്കുന്നത്. ഇവരുടെ ചിത്രം പകർത്തിയ സരോവർ അഹമ്മദ്, ചിത്രങ്ങൾക്ക് നൽകിയ അടിക്കുറിപ്പ് എ ന്യുയോർക്ക് ലവ് സ്‌റ്റോറി എന്നായിരുന്നു.

ഇന്റർനെറ്റിൽ തരംഗമായി മാറിയ ചിത്രങ്ങൾ, ഇൻസ്റ്റഗ്രാമിൽ മാത്രം 48,000 ലൈക്കുകളും നൂറുകണക്കിന് കമന്റുകളും സ്വന്തമാക്കി. ഹിന്ദു-മുസ്ലിം, ഇന്ത്യ-പാക്കിസ്ഥാൻ, രണ്ട് യുവതികൾ എന്നിങ്ങനെ പലതരത്തിലും വിപ്ലവം കൊണ്ടുവരുന്ന വിവാഹമെന്നായിരുന്നു അഞ്ജലിയുടെയും സുന്ദാസിന്റെയും വിവാഹം വിശേഷിപ്പിക്കപ്പെട്ടത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP